മൈ ഡിയർ യക്ഷി – 2 32അടിപൊളി 

“ആദ്യം കോളേജിലേക്ക് പോട്ടെ.. എനിക്ക് ഒരാളെ കാണാൻ ഉണ്ട്.. എന്നിട്ട് പറയാ…പോട്ടെ പോട്ടെ… ഡ്രൈവർ വണ്ടി വിടൂ….”

അമ്മു ഒന്ന് ഞെളിഞ്ഞ് ലേശം ഗമയിൽ ഒരു മുതലാളിച്ചി ഡ്രൈവറോട് എന്നപോലെ കൈകൊണ്ട് നേരെ ആക്ഷൻ ഇട്ടുകൊണ്ട് പറഞ്ഞു.

“ദേ… ഒരൊറ്റ കീറ് തന്നാൽ ഉണ്ടല്ലോ… പെണ്ണെ.. കൊച്ചമ്മ കളിക്കാതെ അവിടെ അടങ്ങി ഇരുന്നോ… ”

ഞാൻ എൻ്റെ ഇടത് കൈ മലർത്തി അമ്മുൻ്റെ നേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു… ആൾ ആദ്യം ഒന്ന് പേടിച്ചു… എന്നിട്ട് ഒരു ഇളി ഇളിച്ചു… അവളെ ഞാൻ ഒരിക്കലും തല്ലില്ല എന്ന് അവൾക്ക് നല്ലോണം അറിയാ… അതിൻ്റെയാണ്…

…………

ഒന്ന് രണ്ട് വർഷം മുൻപ് എനിക്ക് അഛൻ ഗിഫ്റ്റ് ആയി തന്ന എൻ്റെ ഫോൺ അമ്മു നിലത്തിട്ട് പൊട്ടിച്ചു…ആദ്യത്തെ ഒരു പാട് പോലും വരുത്താതെ കൊണ്ട് നടന്ന ഫോൺ ആയിരുന്നു… പാവം ഫോൺ പൊട്ടിയ പാടെ എന്നെ നോക്കിക്കൊണ്ട് പേടിച്ച് നിന്നു… എല്ലാരും പതിയെ വിവരം അറിഞ്ഞു… അമ്മയും അച്ഛനും പോട്ടെ കുഴപ്പമില്ല എന്ന് പറഞ്ഞു. പക്ഷേ ആൻ്റിക്ക് കലി ഇളകി… അമ്മുനെ ചീത്ത പറഞ്ഞു അടിക്കാൻ കൈ ഓങ്ങി… അപ്പോഴും അത് എന്നെ തന്നെ നിറ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു… എനിക്ക് കണ്ടിട്ട് സഹിച്ചില്ല… ഞാൻ പെട്ടെന്ന് ചെന്ന് ആൻ്റിടെ അടുത്ത് നിന്ന് അമ്മുനെ വലിച്ച് മാറ്റി… പെട്ടെന്ന് അമ്മു എന്നെ ചുറ്റി പിടിച്ചു നെഞ്ചിലേക്ക് ചാഞ്ഞു… ഒപ്പം സോറി ജിത്തേട്ടാ അറിയാതെ പറ്റിയതാ എന്നൊക്കെ പറഞ്ഞു കേണു… ഞാൻ അമ്മുനെ നോക്കി സാരമില്ല പോട്ടെ എന്ന് പറഞ്ഞു ഞാൻ അവളെ അടക്കി പിടിച്ചു… അവസാനം ആൻ്റി എൻ്റെ എന്നെ ചീത്ത പറഞ്ഞു.. നീ ആണ് അവൾക്ക് ഓരോന്ന് ഒപ്പിക്കുമ്പോ കൂട്ട് നിൽക്കുന്ന കൊണ്ടാണ് പെണ്ണിന് ഇത്ര നെഗളിപ്പ് എന്ന് പറഞ്ഞു.. അന്നേരം ഞാൻ അമ്മുൻ്റെ മൊഖത്ത് നോക്കി കേട്ടല്ലോ എന്ന് ചോദിച്ചു…. അവൾ ഒരു ചിരിയോടെ തലയാട്ടി വീണ്ടം എന്നിലേക്ക് ചേർന്നു…

അതിന് ശേഷവും മുൻപും അവൾ ഓരോന്ന് ഒപ്പിച്ചാലും ഞാൻ അവളെ വഴക്ക് പറയാനോ തല്ലാനോ നിന്നിട്ടില്ല… അതിൻ്റെ അഹങ്കാരവും ചെറുതായിട്ട് ഉണ്ട് പെണ്ണിന്… ഇടയ്ക്ക് മനഃപൂർവം ഓരോന്ന് ഒപ്പിക്കും… എന്നിട്ട് ഇളിച്ച് നിക്കും… ഞാൻ ഒന്നും പറയില്ലല്ലോ…. അതിൻ്റെയാ….

…………..

അല്ലേലും ഈ പാവം കുഞ്ഞിയക്ഷിയെ ആർക്കെങ്കിലും തല്ലാൻ തോന്നുമോ…?

ഞാൻ വണ്ടി കോളേജിലേക്ക് എടുത്തു… അവൾ ഇങ്ങനെ FM – ൽ പാടുന്ന ഗാനങ്ങൾക്കൊപ്പം. ചെറുതായി മൂളിക്കൊണ്ട് ഇരുന്നു… അമ്മു അത്യാവശ്യം പാട്ടൊക്കെ പാടും..ചെറുപ്പത്തിൽ പാട്ടൊക്കെ പഠിക്കാൻ പോയിട്ടുണ്ട്.. പിന്നെ എൻ്റെ കൂടെ കളിക്കാൻ സമയം കിട്ടാത്തതുകൊണ്ട് കക്ഷി ആ പരിപാടി അങ്ങ് നിർത്തി…. എന്നാലും അസോസിയേഷൻ നടത്തുന്ന വാർഷിക പരിപാടികളിൽ പാട്ടൊക്കെ പാടാറുണ്ട്. അവിടെ അത്യാവശ്യം ഫാൻബേസും ഉണ്ട് അവൾടെ പാട്ടിന്…

കോളേജ് എത്തി…ഞാൻ വണ്ടി മെല്ലെ അകത്തേക്ക് കയറ്റി… സെക്യൂരിറ്റി ചേട്ടനെ എനിക്ക് അത്യാവശ്യം പരിചയം ഉണ്ട്… ഈ കോളേജിൽ ആണ് ഞാൻ ഡിഗ്രി എടുത്തത്… പിന്നെ പുറത്തും വച്ചും പുള്ളിയെ പരിചയം ഉണ്ട്. ഡാഡി വഴിയാണെന്ന് മാത്രം… അതുകൊണ്ട് ഒരു ചിരിയിലൂടെ പുള്ളി പൊയ്ക്കോളാൻ പറഞ്ഞു…

മൊത്തം പല നിറത്തിലുള്ള കിളികളുടെ മേളം… ഒപ്പം കുറേ ആൺകുയിലുകളും അവിടെ ഇവിടെയുമായി പാറി നടക്കുന്നു… ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വണ്ടി പാർക്ക് ചെയ്തു. പഴയ കലാലയഭംഗി ഒരിക്കൽകൂടി ആസ്വദിക്കാം എന്ന് കരുതി.അമ്മുനെ ഒന്ന് നോക്കിക്കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ നേരം… പെട്ടെന്ന്…

“ജിത്തേട്ടാ… ഇറങ്ങല്ലേ..നിക്ക്… എനിക്ക്.. ഒരു കാര്യം പറയാനിണ്ട്… പ്ലീസ്…”

അമ്മു അല്പം ടെൻഷനോടെ എന്നോട് യാചിച്ചു. മുഖത്ത് നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നു… അപ്പൊ എന്തോ ഒപ്പിക്കാൻ ആണ്…

ഞാൻ എന്താ എന്ന് ചോദിച്ചു.

“അത് ..അതേ… ആദ്യം എന്നെ വഴക്ക് പറയൂലാന്ന് സത്യം ചെയ്… എന്നാലെ പറയൂ….”

3 Comments

Add a Comment
  1. സൂപ്പർ

  2. അടുത്ത പാർട്ട്‌ വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി

  3. Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..

Leave a Reply

Your email address will not be published. Required fields are marked *