ശേഷം തലയൊട്ടി തകർന്ന ശബരിയുടെ ജീവനറ്റ ശരീരം അയാൾ താഴേക്കു ചവിട്ടിയിട്ടു…എന്നാൽ ഈ നേരമെല്ലാം അയാളുടെ കണ്ണുകൾ ഡിക്സണ് നേരെ തന്നെ ആയിരുന്നു
ഡിക്സൺ എന്നാൽ ഷർട്ടിന്റെ കൈകൾ മുകളിലേക്കു ഉയർത്തി അയാളെ അടിക്കാൻ ആയി കൈ വീശിയെങ്കിലും അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറി.. എന്നാൽ പെട്ടെന്നു തന്നെ അവന്റെ കൈകളിൽ പിടുത്തമിട്ട അയാൾ അവനെ അവന്റെ നാട്ടിലേക്ക് ചേർത്ത് പിടിച്ചു കൈകൾ പിന്നിലേക്ക് ആക്കി മടക്കി
ഡിക്സൺ എന്നാൽ വേദനകൊണ്ട് പിടഞ്ഞു പോയിരുന്നു
“ഡാ…ഏതാടാ നീ…നിനക്കെന്നെ അറിയില്ല.. കൊന്നു കുഴിച്ചു മൂടുമെടാ നിന്നെ.. “
എന്നാൽ അത് പറഞ്ഞു കഴിഞ്ഞതും അയാൾ അവന്റെ തലയിൽ പിടുത്തമിട്ടു കാറിന്റെ ബോണറ്റിൽ ശക്തിയിൽ അടിക്കാൻ തുടങ്ങി….കലി തീരുന്നതുവരെ അയാൾ അവന്റെ മുഖം ആ ബോണറ്റിൽ ശക്തിയിൽ തന്നെ അടിച്ചു കൊണ്ടിരുന്നു…ആ വെള്ള കാറിന്റെ ബോണറ്റ് അവന്റെ ചോരയിൽ കുളിക്കാൻ തുടങ്ങി…
ശേഷം പാതി ബോധത്തിൽ ആയ ഡിക്സണെ അയാൾ താഴേക്കു ഇട്ടു…അവൻ എഴുന്നെല്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കാൽ അവന്റെ കാൽ മുട്ടിൽ അമർന്നു
“ആഹ്ഹ്ഹ്ഹ്…. കൊല്ലുമെടാ പട്ടി നിന്നെ.. “
അവൻ ചീറുന്നത് കണ്ട് അയാൾ ഒരു ചിരിയോടെ അവന് അടുത്തായി മുട്ടിൽ ഇരുന്നു…. അവന്റെ വലത് കൈ കയ്യിലെക് എടുത്തു.. ഡിക്സൺ അവനെ എതിർക്കാൻ നോകിയെങ്കിലും അവനതിന് സാധിച്ചില്ല…
അവന്റെ കൈ അയാൾ ഒടിച്ചു കളഞ്ഞിരുന്നു…ശേഷം വേദന കൊണ്ട് പുളയുന്ന അവനെ അയാൾ ചിരിച്ചു കൊണ്ട് നോക്കി..
“എന്താടാ ഡിക്‌സാ…വേദനിക്കുന്നുണ്ടോ…”
അത് പറഞ്ഞു അയാൾ ചുറ്റിക കൊണ്ട് അവന്റെ ഒരു വിരലിൽ അടിച്ചു…ആ വിരൽ ഒടിഞ്ഞ വേദനയിൽ അവൻ അലറി കരഞ്ഞു പിടഞ്ഞു..
“ആഹ്ഹ്ഹ്…പ്ലീസ്.. എന്നെ.. എന്നെ കൊല്ലരുത്…നിനക്ക് എന്താ വേണ്ടത്…എന്ത് വേണേലും തരാം.. പ്ലീസ് “
അത് കേട്ട് അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി..
“പാപങ്ങൾ ചെയ്തു കൂട്ടിയപ്പോൾ നീ അറിഞ്ഞില്ലേ ഡിക്‌സാ…നിന്റെ കാലൻ നിന്നെ തേടി വരുമെന്ന കാര്യം “
അത് കേട്ട അവൻ ഭയത്തോടെ അയാളെ നോക്കി..
“പ്ലീസ്.. നീ ആരാ…എന്തിനാ ഇതൊക്കെ.. “
അത് കേട്ട അയാൾ പൊട്ടി ചിരിക്കാൻ തുടങ്ങി…ശേഷം അവന്റെ കയ്യിൽ പിന്നെയും ചുറ്റിക കൊണ്ടടിച്ചു…
“ആഹ്ഹ്ഹ്…അമ്മ…പ്ലീസ്…എന്നെ വിട്…. “
അത് കേട്ട അവന്റെ മുഖം മാറി…
“ചെയ്ത പാപങ്ങൾക്ക് ഉള്ള ശിക്ഷ നിനക്ക് വേണ്ടേ ഡിക്‌സാ…എന്റെ കോടതിയിൽ അതിനു ഒരു ശിക്ഷ മാത്രമേയുള്ളു…മരണം.. “
അത് പറഞ്ഞതും അയാളുടെ ചുറ്റിക അവന്റെ തലയിൽ പതിച്ചിരുന്നു…ഒരു തരം പകയോടെ ആ ചുറ്റികകൊണ്ട് അയാൾ അവന്റെ തല അടിച്ചു പൊളിച്ചു…ഡിക്സനിന്റെ ജീവൻ പോകുന്നത് അവൻ ആസ്വദിച്ചു…
ആ ഗാരേജ് ഒരു നിമിഷം കൊണ്ട് പൂർണമായും ചോര കൊണ്ട് നിറഞ്ഞിരുന്നു…
ശേഷം അവൻ എഴുനേറ്റു നിന്നു സൈഡിലേക് നോക്കി…. പേടിച്ചു വിറച്ചു കാലിൽ പിടിച്ചു കൊണ്ട് ഇഴയുന്ന രാജീവ്..
അവന്റെ കണ്ണുകൾ തന്റെ മേൽ പതിഞ്ഞു എന്നറിഞ്ഞ രാജീവ് ഭയത്തോടെ അവനെ നോക്കി
“എന്നെ…എന്നെ ഒന്നും ചെയ്യരുത്.. “
അതിനു അവന്റെ മറുപടി ഒരു ചിരി മാത്രമായിരുന്നു….
—–
ബാംഗ്ലൂർ
സമയം രാവിലെ 7 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു…നഗരം ഉണർന്നു തുടങ്ങിയിരിക്കുന്ന സമയം…ചെറിയ ചായ കടകൾ.. പൂക്കൾ വിൽക്കുന്ന ആൾക്കാർ…പത്രങ്ങൾ കൊണ്ട് നടക്കുന്ന കുട്ടികൾ…അങ്ങനെ പതിയെ ഉണർന്നു കൊണ്ടിരുന്ന ആ നഗരത്തിലെ ബസ് സ്റ്റാൻഡിലേക് ആണ് കെ എസ് ആർ ടി സി ബസ് വന്നു നിൽക്കുന്നത്…
പുറത്ത് നിന്നുമുള്ള കുറെയധികം ബസ്സുകൾ വന്നെത്തിയത് കൊണ്ട് തന്നെ കുറച്ചു സമയം കൊണ്ട് തന്നെ ആ സ്ഥലം ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു…. നീണ്ട യാത്ര കഴിഞ്ഞ് ക്ഷീണിച്ച യാത്രക്കാർ…അവരെ കൂട്ടാൻ വരുന്ന ബന്ധുക്കൾ.. സുഹൃത്തുക്കൾ…
ആ തിരക്കിന് ഇടയിലൂടെയാണ് ആദിത് വാസുദേവ് എന്ന ആദി ബസ്സിൽ നിന്നും പുറത്തേക് ഇറങ്ങിയത്…ഒരു വലിയ ട്രാവൽ ബാക്പാക്കും ഒരു കയ്യിൽ ഒരു ചെറിയ ലാപ്ടോപ് ബാഗുമായി അവൻ ബസ്സിൽ നിന്നും പുറത്തേക് ഇറങ്ങി നിന്നു…
