—-
കുറച്ചു നേരം കൊണ്ട് തന്നെ അവർ ഒരു കെട്ടിടത്തിന്റെ താഴെ ഭാഗത്തായി എത്തിയിരുന്നു.. മാധവ് അവന്റെ സ്കൂട്ടർ പാർക്കിങ്ങിൽ വച്ചതും ആദി അതിൽ നിന്നും ചാടി ഇറങ്ങി അവനെയൊന്ന് നോക്കി
“ഇതിനു ബ്രേക്ക് ഒന്നുല്ലേ…”
അത് കേട്ട മാധവ് എന്നാൽ ചിരിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി സ്റ്റെപ്പിനടുത്തേക് നടന്നു
“എന്റെ ബ്രോ…ആദ്യം ആയതുകൊണ്ടാണ്…ഡോണ്ട് വറി അവൻ ചതിക്കില്ല “
അത് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളിലേക്കു നടന്ന അവന്റെ പിന്നിലൂടെ തന്നെ ആദിയും മുകളിലേക്കു നടന്നു….
അത്യാവശ്യം വൃത്തിയുള്ള കെട്ടിടം തന്നെ ആയിരുന്നു…കുറച്ചു കുടുംബങ്ങളും ഒക്കെ താമസിക്കുന്ന ഒരു ചെറിയ ഫ്ലാറ്റ്
എന്നാൽ അപ്പോഴും അവന്റെ ഉള്ളിലെ ചിന്ത അവരുടെ ഫ്ലാറ്റ് എങ്ങനെ ആകുമെന്ന് ആയിരുന്നു.. ആ സ്കൂട്ടർ കണ്ടത് കൊണ്ട് തന്നെ റൂമും അങ്ങനെ ആകുമെന്ന് അവൻ മനസ്സിൽ കരുതി..
എന്നാൽ ഫ്ലാറ്റിലേക്ക് കയറിയതും അവന്റെ ചിന്തകൾ എല്ലാം കാറ്റിൽ പറന്നുപോയിരുന്നു…
ഒരു സോഫ…ഒരു വലിയ ടിവി…രണ്ട് മൂന്നു ബീൻ ബാഗുകൾ…അവിടെയുള്ള ടേബിളിൽ മുഴുവൻ സിനിമ ഗെയിം മാഗസിനുകൾ കൊണ്ട് നിറഞ്ഞിരുന്നു..
ചുമരിലും പല ഗെയിം കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്..
എന്നാൽ ഇതിനെല്ലാം പുറമെ.. ആ ഫ്ലാറ്റ് നല്ല വൃത്തിയുണ്ടായിരുന്നു…
“നീ ഇവിടെ ഒറ്റയ്ക്കു ആണോ താമസം “
കയ്യിലെ ബാഗ് താഴെ വച്ചു കൊണ്ട് ചോദിച്ച ആദിയെ മാധവ് ചിരിച്ചു കൊണ്ട് നോക്കി
“ഒരിക്കലും അല്ല.. നീ ഇപ്പൊ വന്നു കേറിയത് ഈ അപാർട്മെന്റിലെ തന്നെ ഏറ്റവും നല്ല ബാച്‌ലഴ്സിന്റെ അടുത്തേക്കാണ്…ഞാനും പിന്നെ നന്ദനും.. അവൻ ആ റൂമിൽ നിന്നും വർക്ക് കഴിഞ്ഞ് എന്നെങ്കിലും പുറത്ത് ഇറങ്ങിയാൽ നിനക്ക് അവനെ കാണാം “
അവിടെ ഉണ്ടായിരുന്ന ഒരു റൂമിലേക്കു നോക്കിയായിരുന്നു അവൻ അത് പറഞ്ഞത്
“നിന്റെ പുതിയ റിക്രൂട്മെന്റിനോട് പറ എന്റെ പാലിൽ തോടെണ്ടെന്ന്…”
റൂമിൽ നിന്നും കേട്ട സൗണ്ട് കേട്ട് രണ്ട് പേരും ചിരിച്ചു
“അപ്പൊ ബ്രോ പോയി ഒരു റസ്റ്റ് ഒക്കെ എടുത്തോ…കുറെ യാത്ര ചെയ്തതല്ലേ…അതാണ് റൂം.. “
ആദി അത് കേട്ടതും അവന്റെ ബാഗുകൾ എടുത്തു മാധവ് പറഞ്ഞ റൂമിലേക്ക് കയറി
കട്ടിൽ ഇല്ലായിരുന്നു…എന്നാൽ നിലത്തു ഒരു ബെഡ് ഇട്ടിട്ടുണ്ട്…ഒരു അലമാരയും അത്യാവശ്യം വെളിച്ചവും തരുന്ന ഒരു ജനലും അറ്റാച്ഡ് ആയി ഒരു ബാത്‌റൂമും ഉള്ള ഒരു ചെറിയ റൂം
ആദി അവന്റെ ബാഗുകൾ സൈഡിൽ ഒതുക്കിയ ശേഷം ബെഡിലേക് ഒന്ന് കിടന്നു…യാത്ര അവനെ അത്യാവശ്യം നന്നായി തളർത്തിയിരുന്നു..
ആദി ആ റൂമിലെ ബാത്‌റൂമിലേക് കയറി…ഒരു ചെറിയ ബാത്രൂം…അവൻ കാൽ കഴുകാൻ ആയി അവിടെയുള്ള ടാപ് തുറന്നു…അപ്പോഴാണ് അവന് പണി പാളിയെന്ന് മനസ്സിലായത്…
മുകളിലെ ഷവറിൽ നിന്നുമുള്ള വെള്ളം അവനെ ഒരു നിമിഷം കൊണ്ട് കുളിപ്പിച്ചിരുന്നു…. ഡ്രസ്സ് അടക്കം നനഞ്ഞു കുതിർന്ന അവൻ ഒരു നിമിഷം സകല തെറിയും മനസ്സിൽ പറഞ്ഞ ശേഷം ആ ടാപ് പൂട്ടി..
ബാംഗ്ലൂരിലെ ആദ്യത്തെ ദിവസം…ആദിക്ക് വളരെ നല്ല ദിവസം ആയിരുന്നു.. എന്നാൽ വരാൻ ഉള്ള പണികൾ ഇനിയും നിരയായി ഉണ്ടെന്ന് അവൻ അറിഞ്ഞില്ല
——
ആദിയുടെ കയ്യിലെക് ഹെൽമറ്റ് വച്ചുകൊടുത്ത ശേഷം മാധവ് സ്കൂട്ടറിലേക് ഇരുന്നു…. ബാംഗ്ലൂർ നഗരം രാത്രി ആയതും പൂർണമായും മാറിയിരുന്നു…. ചെറിയ തണുപ്പ്.. ചാറ്റൽ മഴ…തിരക്ക്…
“ആദി അപ്പൊ തുടങ്ങിയാലോ നമ്മുടെ അഡ്വന്ച്ചർ ട്രിപ്പ് “
അത് കേട്ട ആദി ആ സ്കൂട്ടറിനെയും മാധവിനെയും ഒന്ന് നോക്കി
“ഡിന്നർ കഴിക്കാൻ പോകാം ഇന്നലെ പറഞ്ഞത് “
അത് കേട്ട മാധവ് ചിരിച്ചു
“എന്റെ ഈ വണ്ടിയിൽ കയറിയാൽ എല്ലാം നടക്കും എന്നെ ആദി.. നീ കയറിയെ “
അത് കേട്ടതും ആദി ഒന്നും പറയാതെ അവന് പുറകിൽ ഇരുന്നു…ഒരു പ്രാർത്ഥനയോടെ..
