അത് കേട്ട ആദി നന്ദനെയും മാധവിനെയും മാറി മാറി നോക്കി
“അതിനു വേറെ ഒരു പേര് കൂടെയുണ്ട്…ഡേറ്റിംഗ് …”
“അത് തന്നെയാണ് പ്ലാൻ…അവൾ ഒരു സോറി മാത്രം വിചാരിക്കും നമ്മൾ അപ്പൊ ഒരു പ്രൊപോസൽ സ്റ്റാർട്ടിങ് കൂടെ ഇട്ടു കൊടുക്കും.. “
“അവൾ ആ കോഫി എന്റെ മുഖത്ത് ഒഴുകും “
ആദി അത് പറഞ്ഞതും രണ്ട് പേരും ചിരിച്ചു
“എന്റെ ആദി.. ഇവന്റെ വാക്കൊന്നും നീ കേൾക്കേണ്ട…ഈ രണ്ടാഴ്ച നീ അവളെ ഫേസ് ചെയേണ്ടി വരില്ല.
ട്രെയിനിങ് അല്ലെ.. അത് കഴിയുമ്പോഴേക്കും ശരി ആയിക്കോളും…”
നന്ദൻ പറഞ്ഞത് കേട്ട് ആദി ആ ടെറസിലേക്ക് കിടന്നു…അവളെ പിണക്കിത്തന്നെ ഇരുത്തിയാൽ തന്റെ ജോലിയ്ക്ക് ഉള്ള അപകടം മാത്രം ആയിരുന്നില്ല അവന്റെ മനസ്സിൽ…
ആ കണ്ണുകൾ ആയിരുന്നു…
——
അടുത്ത രണ്ടാഴ്ചകൾ പെട്ടെന്ന് പോയതുപോലെയാണ് ആദിക്ക് തോന്നിയത്…
ട്രെയിനിങ് ആയതു കൊണ്ട് തന്നെ അധികം ആ ഫ്ലോറിലേക് പോകേണ്ടി വന്നില്ല..
ശ്രുതിയെ കാണേണ്ടിയും വന്നില്ല.. എന്നാൽ ഇടയ്ക്ക് അവളെ കാണാതെ ഇരിക്കാൻ അവനാകുമായിരുന്നില്ല..
ആ കണ്ണുകൾ അവനെ വല്ലാതെ ആകർഷിച്ചിരുന്നു എന്നതായിരുന്നു സത്യം…
അതുകൊണ്ട് തന്നെ ഇടയ്ക്ക് അവളുടെ മുന്നിൽ പോയി പെടാതെ തന്നെ അവൻ അവളെ കണ്ടിരുന്നു
ആ രണ്ടാഴ്ച കൊണ്ട് തന്നെ ആദി ആ ഫ്ലാറ്റുമായും പൊരുത്തപ്പെട്ടിരുന്നു…ഒപ്പം അവരുമായി ഒരു ബന്ധവും അവന് വന്നിരുന്നു…
അതിൽ തന്നെ മാധവായ് അവന് നല്ലൊരു ബോണ്ട് ഉണ്ടാകാൻ കഴിഞ്ഞിരുന്നു
അങ്ങനെ രണ്ടാഴ്ചകൾക്ക് ശേഷം അവൻ ആ ഫ്ലോറിലേക് വന്നു…മാധവിനു തൊട്ടടുത്തായി തന്നെ ആയിരുന്നു അവന്റെയും പ്ലേസ്..
എന്നാൽ അവനെ അപ്പോഴും കുഴക്കിയ കാര്യം.. ശ്രുതി ആയി എങ്ങനെ കാര്യങ്ങൾ ശരിയാക്കാൻ കഴിയുമെന്ന ചിന്ത..
അതിൽ നിന്നും അവസാനം മാധവും ആദിയും ഒരു വഴി കണ്ടെത്തി.. എന്നാൽ അപ്പോഴും അത് മാധവിന്റെ ഐഡിയ തന്നെ ആയിരുന്നു…
അങ്ങനെ ദിവസം രാവിലെ തന്നെ അവർ ഓഫീസിലേക്ക് കയറി
“ഡാ…ഇത് ഏൽക്കുമോ…”
ആദിയുടെ ചോദ്യം കേട്ട മാധവ് അവനെ നോക്കി
“ഏൽക്കും.. നീ വാ…. “
അത് പറഞ്ഞു മാധവ് അവളുടെ ടേബിളിന് ഭാഗത്തേക്ക് എത്തി…അവരുടെ പ്ലാൻ വളരെ സിമ്പിൾ ആയിരുന്നു
സോറി പറഞ്ഞുകൊണ്ട് ഒരു എഴുതും.. അതിന്റെ കൂടെ ഒരു ഡയറി മിൽക്ക് സിൽക്കും…
“സോറി…മനഃപൂർവം ആയിരുന്നില്ല..ഇനിയൊരിക്കലും ഇങ്ങനെയുണ്ടാകില്ല…പ്രോമിസ്
-എന്ന് സ്വന്തം A & M “
മാധവ് ആ എഴുതും ചോക്ലേറ്റുറ്റും അവളുടെ ടേബിളിലേക്കു വച്ചു…
“ഡാ…നിനക്ക് ഉറപ്പാണോ…ഇത് തന്നെ ആണെന്ന്…ഇന്നലെ വന്നപ്പോ ആ ജനൽ സൈഡിൽ.. “
“ഇന്നലെ വരാനോ …നീ എന്തിനാ ഇന്നലെ ഇവിടെ വന്നേ “
മാധവിന്റെ ചോദ്യം കേട്ടപ്പോഴാണ് ആദിക്ക് അവൻ പറഞ്ഞതിലെ അബദ്ധം മനസ്സിലായത്
“ഒന്നുമില്ല…ഇവിടെ തന്നെ ആണോ എന്ന് ചോദിച്ചതാ…”
“നീ ഒന്ന് കൊണ്ടും പേടിക്കണ്ട എന്റെ ആദി…അവൾ വരുന്നു…ആ നോട്ട് വായിച്ചു നോക്കുന്നു…ചോക്ലേറ്റ് എടുക്കുന്നു കഴിക്കുന്നു.. പിണക്കം മാറുന്നു.. ശുഭം…. പോരെ.. “
അത് പറഞ്ഞു മാധവ് ആദിയുടെ തോളിൽ കയ്യിട്ട് അവിടെ നിന്നും തിരിച്ചു നടന്നപ്പോഴാണ് ശ്രുതി അവിടേക്കു വന്നത്..
അവർ രണ്ടു പേരും ഒരു നിമിഷം അങ്ങനെ തന്നെ നിന്നു…അവൾ എന്നാൽ അവരെ മൈൻഡ് കൂടെ ആക്കാതെ ആണ് പോയത്…
അവർ കുഴപ്പം ഇല്ല എന്ന് ആശ്വസിച്ച് തിരിച്ചു പോകാം എന്ന് കരുതിയ നിമിഷം ആണ് ശ്രുതി അവർ അത് വച്ച സ്ഥലത്ത് ഇരിക്കാതെ മറ്റൊരു ടേബിളിലേക്ക് പോയത്..
ആ നിമിഷം മാധവിന് മനസ്സിലായി…കാര്യം കൈയിൽ നിന്നും പോയെന്ന കാര്യം…പെട്ടെന്ന് തന്നെ അത് തിരിച്ചെടുക്കാമെന്ന ചിന്ത വന്നെങ്കിലും അത് വൈകിപോയിരുന്നു…
മറ്റൊരാൾ ആ സീറ്റിലേക് വന്നിരുന്നു..
