“എന്റെ ആദി…അവന്റെ വണ്ടിയെ…സോറി ബീസ്റ്റിനെ നീ അങ്ങനെ പറയല്ലേ.. അതിനു പിന്നിലെ കഥ അറിഞ്ഞ നീ ഇങ്ങനെയൊന്നും പറയില്ല…”
അത് പറഞ്ഞു നന്ദൻ അടുത്ത ഗ്ലാസ് ഒഴിച്ചപ്പോൾ ആദി അവനെ നോക്കി
“ഡാ…വേണ്ടെടാ…”
മാധവ് ഒരു സൂചന പോലെ പറഞ്ഞു നോക്കി…എന്നാൽ നന്ദൻ അത് കാര്യംപോലും ആക്കിയില്ല…
നന്ദൻ നിലത്തായി ആദിയെ നോക്കി ഇരുന്നു.. തൊട്ട് സൈഡിൽ ആയി കേൾക്കാൻ ത്രാണി ഇല്ലെങ്കിലും വേറെ വഴി ഇല്ലാതെ മാധവും..
നന്ദൻ ആദിയെ നോക്കി ചിരിച്ച ശേഷം കഥ പറയാൻ തുടങ്ങി
“അഞ്ചു വർഷം മുന്നേ…നല്ല മഴ ഉള്ള സമയം…ഇവനൊരു ചെറിയ പ്രേമം ഉണ്ടായിരുന്നു…”
അത് കേട്ട ആദി മാധവിനെയും നന്ദനെയും മാറി മാറി നോക്കി
“പ്രേമമോ…ശരിക്കും.. പ്രേമം.. “
“ആഹ്ടാ….പ്രേമം തന്നെ…ഇവന്റെ കോളേജിൽ പഠിക്കുന്ന ഒരു പെണ്ണുണ്ടായിരുന്നു…പേര് പൂജ…
അവളോട് ആണേൽ ഇവന് മുടിഞ്ഞ ക്രഷും…
അത് ആദ്യത്തെ വർഷം മുതൽ തുടങ്ങി രണ്ട് വർഷം ഇവൻ നെഞ്ചിൽ ഇട്ട് നടന്നു…”
ആദി അപ്പോഴേക്കും കഥയിൽ മുഴുകി ഇരിക്കാൻ തുടങ്ങിയിരുന്നു…
“പക്ഷെ അവൾ കോളേജിൽ വന്നത് ഡ്യൂക്കിൽ ആയിരുന്നു “
“ഓറഞ്ച്…200 സി സി…അവളെ എനിക്ക് ഇഷ്ടം ആയിരുന്നു മോനെ.. നോക്കി ഇരുന്നു പോകും…”
എന്തോ ഓർത്തെന്ന പോലെ മാധവ് സ്വയം പറഞ്ഞു
“വെയിറ്റ്…ബൈക്കോ.. പൂജയോ…”
ആദിയുടെ ചോദ്യം കേട്ട മാധവ് അവനെ നോക്കി
“രണ്ടും…”
അത് കേട്ട് ചിരിച്ച നന്ദൻ ബാക്കി പറയാൻ ആരംഭിച്ചു
“അങ്ങനെ ഒരു ദിവസം…. അവളെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി അവൻ ഒരു കാര്യം പറഞ്ഞു…”
“എന്ത് കാര്യം…”
“അവനും ഒരു ബൈക്ക് ഉണ്ടെന്ന്…പക്ഷെ അവൾ ഏതാ ബൈക്ന്ന് ചോദിച്ചപ്പോ അവൻ പെട്ടു…എന്നാലും അവൻ ആ സമയം എങ്ങനെയോ ഒപ്പിച്ചുകൊണ്ട് ഒരു കാര്യം പറഞ്ഞു “
“പൾസർ 220..ബ്ലാക്ക്.. “
ആദിയുടെ കണ്ണ് മിഴിഞ്ഞു….
“ആ നിന്റെ ബീസ്റ്റും വച്ചാണോ നീ ഈ കള്ളം പറഞ്ഞത് “
“അവൾ ഇവനെ കാണാം എന്ന് പറഞ്ഞപ്പോ ഇവൻ പിന്നെയും പെട്ടു…അവസാനം വേറെ ഒരുത്തന്റെ കയ്യിൽ നിന്നും വണ്ടി കടം മേടിച്ചു പോയി…
പക്ഷെ അവിടെ കിടന്നു ഗിയർ ഇടാൻ പെടാപാട് പെടുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി.. ഇവൻ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന്.. അപ്പൊ തന്നെ അവൾ പൊകുവേം ചെയ്തു…”
നന്ദൻ അത് പറഞ്ഞു കഴിഞ്ഞതും ആദി ചിരിക്കാൻ തുടങ്ങി
“എടാ…എന്നാലും ഇതിൽ എവിടെ ഇവന്റെ ബീസ്റ്റ്.. “
അത് കേട്ട മാധവ് അവനെ നോക്കി
“അന്ന് അവൾ പോയപ്പോൾ ആ വഴിക്ക് ഞാൻ മേടിച്ചതാ അത്…അന്ന് തൊട്ട് എന്റെ എല്ലാ സങ്കടത്തിലും അവൻ എന്റെ കൂടെ ഉണ്ടായിട്ടുണ്ട്…അവനെയാണ് ഈ കുറെ നേരം ആയി അപമാനിച്ചുകൊണ്ടിരിക്കുന്നത്…”
“മ്മ്മ് എന്ത് ആയാലും എന്റെ ജീവിതം അത് കൊണ്ടുപോയില്ലേ…”
അത് കേട്ടതും മാധവ് എഴുനേറ്റു
“നിനക്ക് ഇപ്പൊ എന്താ വേണ്ടത് …അവളുമായി ഉള്ള ഈ പ്രശനം തീർക്കണം…അത്രയല്ലേ ഉള്ളു.
ഞാൻ തന്നെ തീർത്തു തരാം.. ഞാനും എന്റെ ബീസ്റ്റും കാരണം ഉണ്ടയത് നമ്മൾ തന്നെ തീർത്തോളാം.. “
അത് കേട്ട നന്ദൻ അവനെ നോക്കി
“ഡാ…ചില പ്രശ്നങ്ങൾ തനിയെ തീരുന്നതല്ലെ നല്ലത്”
“പറ്റില്ല…ഞാൻ കാരണം ഉണ്ടായത് അല്ലെ…അത് ഞാൻ തന്നെ ഇവനുവേണ്ടി തീർത്തു കൊടുക്കണം “
അത് പറഞ്ഞു അവൻ കണ്ണുകൾ അടച്ചുകൊണ്ട് നേരെ ഇരുന്നു
ആദി നന്ദനെ നോക്കി എന്താണ് കാര്യം എന്നപോലെ.. എന്നാൽ അവൻ വെയിറ്റ് ചേയെന്ന പോലെ കാണിച്ചു..
പെട്ടെന്നാണ് അവൻ കണ്ണുതുറന്നത്..
“പ്ലാൻ ശ്രുതി…. ഒന്നുമില്ല.. നമ്മൾ നേരെ പോകുന്നു ഒരു സോറി പറയുന്നു…വിരോധമില്ലെങ്കിൽ ഒരു കോഫി കുടിച്ചാലോ എന്ന് പറഞ്ഞു ഒരു കോഫി ഷോപ്പിലേക് കൊണ്ടുപോകുന്നു.. ഒരു കോഫീ മേടിച്ചു രണ്ട് പേരും കുടിക്കുന്നു.. ചിരിക്കുന്നു സംസാരിക്കുന്നു…പിരിയുന്നു…എങ്ങനെയുണ്ട്…”
