പിന്നെ ആ സൈഡിൽ നിന്നും ഇറങ്ങിയത്…അത് അനുരാധ…ഇവിടെ കോളേജിലെ പല പരിപാടികളും തന്നെ അവളുടെ അച്ഛനാണ് നടത്തുന്നത്…അത്രേം പൈസയാ അവരുടെ കയ്യിൽ…
പിന്നെ ആ പിന്നിൽ നിന്നു ഇറങ്ങിയത് ഡിക്സൺ…ആൾ ഒരു കോഴി ആണ് എന്ന കേട്ടത്.. പക്ഷെ ഇവർ മൂന്നു പേർക്കും എല്ലാ ഇടതും പിടിയുണ്ട്…അവര്ക് എന്തും ചെയ്യാം “
അത് കേട്ട ദേവിക അവരെ മൂന്ന് പേരെയും നോക്കി…
വളരെ ശാന്തൻ ആയിരുന്നു പീറ്റർ കാണാൻ.. എന്നാൽ എല്ലാവരും ഒരു ബഹുമാനത്തോടെ ആണ് അവനോടു പെരുമാറുന്നത്.. എന്നാൽ അത് ബഹുമാനമായിരുന്നില്ല …ഭയമായിരിന്നു…
എന്നാൽ അനുരാധയിൽ പണത്തിന്റെ ഹുങ് നന്നായി തന്നെ കാണാൻ ഉണ്ട്..ഡിക്‌സണയും എല്ലാവരും ഭയത്തോടെ ആണ് നോക്കിയത്…എന്നാൽ ദേവികയുടെ കണ്ണുകളിൽ ആ ഭയം ഉണ്ടായിരുന്നില്ല..
——
രാത്രി 10 മണി കഴിഞ്ഞതും വീട് ശാന്തമായിരുന്നു…അടുക്കളയിലെ ബാക്കി പണികളിൽ ലക്ഷ്മി മുഴുകി ഇരുന്നു
ഇതേ സമയം വീടിനു പിന്നിലെ ഊഞ്ഞാലിൽ ആയി ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കുക ആയിരുന്നു ദേവു…
അപ്പോഴാണ് ഹരി അവിടേക്ക് വന്നു തൊട്ടപ്പുറത്തുള്ള മറ്റൊരു ഊഞ്ഞാലിൽ ഇരുന്നത്…കയ്യിൽ ഒരു ഗ്ലാസ് ബൂസ്റ്റുമുണ്ട്..
“രാത്രി ആരെങ്കിലും ബൂസ്റ്റ് കുടിക്കുവോ ചെക്കാ..”
ദേവുവിന്റെ ചോദ്യം കേട്ട അവൻ അവളെ നോക്കി ചിരിച്ചു
“ഞാൻ കുടിക്കും…ബാക്കി ഉള്ളവരുടെ കാര്യം എന്തിനാ ഞാൻ നോക്കണേ “
അത് കേട്ട് അവളും ഒന്ന് ചിരിച്ചു
“എങ്ങനെ ഉണ്ടായിരുന്നു കോളേജിലെ ആദ്യത്തെ ദിവസം.. പ്രശ്നക്കാർ ഒക്കെ ഉണ്ടോ ചേച്ചി…”
“അതെന്താടാ നീ അങ്ങനെ ചോദിച്ചത്..”
“അല്ല…ചേച്ചി എവിടേപോയാലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന കേൾക്കാറുള്ളത്…അത് കൊണ്ട് ചോദിച്ചതാ “
അത് കേട്ട് അവൾ ചിരിച്ചു
“ഹരികുട്ടാ…നമ്മൾക്കു എന്ത് വന്നാലും…തല കുനിച്ചു കൊടുക്കരുത്…നമ്മുടെ കോൺഫിഡൻസ് നമ്മൾ കാണിച്ചുകൊടുക്കണം…അത് ആരുടെ മുന്നിൽ ആയാലും.. അല്ലെങ്കിൽ …അവർ നമ്മുടെ തലയിൽ കയറും…മനസ്സിലായോ…”
അതിനു അവൻ ചിരിച്ചു കൊണ്ട് തലയാട്ടി..ദേവു എന്നാൽ അവനെ ചേർത്ത് പിടിച്ചിരുന്നു…
——
ആ ടെറസിൽ ഒരു ലെഡ് ലൈറ്റ് മാത്രമായിരുന്നു വെളിച്ചമായി ഉണ്ടായിരുന്നത്…
ആ ടെറസിൽ ഇരിക്കുന്ന സമയം ബാംഗ്ലൂർ നഗരത്തിന്റെ രാത്രി ഭംഗി നന്നായി തന്നെ കാണാമായിരുന്നു…
ആ ടെറസിന്റെ തന്നെ ഒരു ഭാഗത്തായി ആദിയും മാധവും നന്ദനും ഇരുന്നിരുന്നു…മൂന്നു പേരുടെ കയ്യിലും ഗ്ലാസും അതിൽ മദ്യവും ഉണ്ടായിരുന്നു…അവിടെ ഉണ്ടായിരുന്ന ടേബിളിൽ ഒരു പാതി തീർന്ന ഓൾഡ് മോങ്കിന്റ കുപ്പിയും
“അപ്പൊ…വന്നു കയറിയ ദിവസം തന്നെ സ്കൂട്ടർ ദുരന്തം ഉണ്ടാക്കിയ…ഓഫീസിലെ ആദ്യ ദിവസം തന്നെ ടീം ലീഡ് ആയി അടിച്ചു പിരിഞ്ഞ നമ്മുടെ സ്വന്തം ആദിക്ക് നമ്മുടെ ഫ്ലാറ്റിലേക്ക് സ്വാഗതം.. ചിയേർസ്…”
അത് പറഞ്ഞു മാധവ് ഗ്ലാസ് പൊക്കിയപ്പോൾ ബാക്കി രണ്ടു പേരും ഗ്ലാസ് തമ്മിൽ മുട്ടിച്ച ശേഷം കുടിച്ചു…
“എന്നാലും നിന്റെ സമയം കൊള്ളാം…ആ പെണ്ണ് കറക്റ്റ് ശ്രുതി തന്നെ ആകുമെന്ന് ആരും കരുതില്ല…”
അത് പറഞ്ഞു നന്ദൻ ചിരിച്ചുകൊണ്ട് ചിപ്സ് പാക്കറ്റ് പൊട്ടിച്ചപ്പോൾ ആദി മുകളിലേക്കു തന്നെ നോക്കി ഇരുന്നു അവനെ വിധി ഓർത്തുകൊണ്ട്
“എന്തായാലും നല്ല ദിവസം…അനുരാധ ഇവനെ ഇട്ടു പൊരിച്ചു…അത് കഴിഞ്ഞ് ശ്രുതി ടീം ലീഡ്.. എന്നാലോ അവൾ ആയി തലേ ദിവസം തന്നെ ഇവൻ ഉടക്കുവേം ചെയ്തു…”
അത് കേട്ട ആദി മാധവിനെ നോക്കി
“എല്ലാം നിന്റെ ആ കോപ്പിലെ സ്കൂട്ടർ കൊണ്ടാണ്…സ്റ്റാൻഡും ഇല്ല…കോപ്പും ഇല്ല…എടാ അതിനു ഇൻഷുറൻസ് എങ്കിലും ഉണ്ടോ.. “
അത് കേട്ട മാധവ് അവനെ നോക്കി
“ഡാ…എന്റെ ബീസ്റ്റിനെ പറഞ്ഞാൽ ഉണ്ടല്ലോ “
“ബീസ്റ്റോ…അതോ…ആ സാധനം ഓൺ ആയാൽ തന്നെ ഈ ചാകാൻ കിടക്കുന്ന കിളവന്മാർ ചുമക്കില്ലെ അത്പോലെ ആണ്…എന്നിട്ട് പേര് ബീസ്റ്.. അത് എപ്പോ പൊട്ടിത്തെറിക്കും എന്നുപോലും പറയാൻ ആകില്ല…”
