രണം – 1 26അടിപൊളി 

 

“അപ്പൊ എന്നെ ഇവിടെ വച്ച് എല്ലാവരും കൊല്ലുമല്ലേ…”

 

അതിനു മാധവ് ഒരു മറുപടിയും പറഞ്ഞില്ല…അതിനു മറുപടി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം…

 

——

 

പാലക്കാട്‌

 

 

രാവിലെ തന്നെ ആ വീടിൽ അടുക്കളയിൽ നിന്നും വരുന്ന ഫിൽറ്റർ കോഫിയുടെയും ദോശയുടെയും മണം വന്നു തുടങ്ങിയിരുന്നു…

 

കൃഷ്ണൻ വീടിന്റെ ഉമ്മറത്തുള്ള ചാരുകസേരയിൽ എന്നത്തേയും പോലെ പത്രവും വായിച്ചു ഇരുന്നു…നാട്ടുകാർക്ക് ആൾ കൃഷ്ണൻ മാഷാണ്…ആ നാട്ടിലെ ഗവണ്മെന്റ് സ്കൂളിലെ അദ്ധ്യാപകൻ…

 

“മോളെ…സ്കൂൾ പോലെയല്ല ബസ് പോയാൽ പിന്നെ കോളേജിലേജ് എത്താൻ വൈകും വേഗം ഒരുങ്ങിയേ “

 

അടുക്കളയിൽ നിന്നും ഭക്ഷണം ഉണ്ടാകുന്നതിന്റെ ഇടയിൽ ലക്ഷ്മി വിളിച്ചു പറഞ്ഞു

 

“അറിയാം അമ്മേ…ഇപ്പൊ വരാം “

 

അത് കേട്ടപ്പോൾ ലക്ഷ്മി ചിരിച്ചു

 

ഇതേ സമയം ഒരു മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിന്നു മുടി കെട്ടുകയായിരുന്നു ദേവിക…ദേവിക കൃഷ്ണൻ…

 

ഇതേ സമയം ആണ് ഹരി ഡോറിന്റെ അടുത്ത് നിന്നു അകത്തേക്കു നോക്കിയത്…അവളുടെ അനുജൻ…അവളെക്കാൾ 6 വയസ് ഇളയതായിരുന്നു ഹരി…

 

“അതെ ആദ്യത്തെ ദിവസം തന്നെ സസ്പെന്ഷന് മേടിക്കാതെ നോക്കിക്കോ..”

 

അത് കേട്ടതും അവളൊന്നു തിരിഞ്ഞുനോക്കി..

 

“നിനക്ക് സ്കൂൾ ഇല്ലെടാ…പോയെ നീ…”

 

അത് പറഞ്ഞു അവൾ ഒരു ബാഗുമെടുത്ത് പുറത്തേക് ഇറങ്ങി.. പോകുന്ന വഴിക്ക് അവന്റെ തലയ്ക്കു ഒരു കൊട്ട് കൊടുക്കാനും അവൾ മറന്നില്ല..

 

“അമ്മേ…ഞാൻ ഇറങ്ങുവാണേ…”

 

“മോളെ കഴിച്ചിട്ട് പോ..”

 

“സമയം. ഇല്ല ലേറ്റ് ആയി “

 

അത് പറഞ്ഞ് അവൾ പുറത്തേക് ഇറങ്ങി കൃഷ്ണന് കവിളിൽ ഒരു ഉമ്മയും കൊടുത്ത ശേഷം അവൾ വീട്ടിൽ നിന്നും ഇറങ്ങി.. കൃഷ്ണൻ അതിന് ചിരിക്കുക മാത്രം ചെയ്തു…

 

——

 

ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുന്ന സമയം അവൾ ആ കവാടം നോക്കി…

 

ആദ്യത്തെ ദിവസം ആയത് കൊണ്ട് പുതിയ ജൂനിയർ കുട്ടികളും അതെ പോലെ തന്നെ അവരെ പിടിക്കാൻ നടക്കുന്ന സീനിയർസുമായി കോളേജ് നിറഞ്ഞിരുന്നു

 

 

അവൾ കോളേജിനകത്തേക്ക് നടന്നു…ആരേം കൂസക്കാതെ.. ചില സീനിയർസ് വിളിച്ചെങ്കിലും അവൾ അത് കാര്യം ആക്കാതെ തന്നെ അവളുടെ കാര്യം മാത്രം നോക്കി നടന്നു

 

ക്ലാസ്സിൽ കയറി അവൾ ഇരുന്നു…ആദ്യ ദിവസം തന്നെ അവൾക്ക് ഒരു കൂട്ടുകാരിയെയും കിട്ടി.. സ്നേഹ…

 

അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു അവർ രണ്ടു പേരും നടന്നെത്തിയത് കോളേജ് കാന്റീനിലേക്ക് ആയിരുന്നു…ചായയുടെയും പരിപുവടയുടേം മണം നിറഞ്ഞു നിനക്ക് കാന്റീൻ..

 

അവർ ഒരു ചായയും മേടിച്ചു അവിടെ ഇരുന്നു

 

“അല്ല താൻ അപ്പൊ ഇവിടെയുള്ള കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടല്ലേ ഇവിടേക്ക് വന്നത് “

 

സ്നേഹയുടെ ചോദ്യം കേട്ട അവൾ ഇല്ല എന്ന പോലെ ചായ കുടിച്ചു കൊണ്ട് തലയാട്ടി…

 

“ഹാ…പറഞ്ഞു തരാം.. എന്റെ ചേട്ടൻ പറഞ്ഞു തന്നതാ…ഈ കോളേജ് ഇങ്ങനെ ഒക്കെ ആണേലും ഇവിടെ എല്ലാം ചെയ്യുന്നതും ഭരിക്കുന്നതും ഒക്കെ ഒരു മൂന്ന് പേരാണ്.. “

 

അവൾ അപ്പൊ സ്നേഹയെ കാര്യം മനസ്സിലാകാതെ നോക്കി

 

“ടീച്ചർമാർ ആണോ “

 

“അല്ല ദേവു…ഇവിടെ സീനിയർസ് ആയി ഉള്ള മൂന്ന് പേർ…അവർ ആണ് ഇവിടെ എല്ലാം.. അവർ പറയുന്നതേ ഇവിടെ നടക്കു…അവർക്ക് ഇഷ്ടം അല്ലാത്തത് ഒന്നും അവർ ചെയ്യാൻ വിടില്ല.. “

 

ദേവിക എന്നാൽ അതിനു ചിരിച്ചു..

 

“പിന്നെ ഇത് കോളേജ് തന്നെ അല്ലെ കൊള്ളസങ്കേതം അല്ലല്ലോ.. “

 

“ആഹ് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…കണ്ടാലേ മനസ്സിലാക്കു “

ആ സമയം ആണ് കോളേജ് കമ്പോണ്ടിനു അകത്ത് തന്നെ ഒരു കറുപ്പ് കാർ വന്നു നിന്നത്…ഒരു സ്കോഡാ…

 

——-

 

 

 

അതിൽ നിന്നും ഇറങ്ങി വരുന്നവരെ അവർ രണ്ട് പേരും നോക്കി നിന്നു

 

“ദാ ആ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടില്ലേ…അതാണ് പീറ്റർ…ഇവിടെ എല്ലാം ആളുടെ കയ്യിൽ ആണ്.. ആൾടെ അച്ഛൻ രാഷ്ട്രീയത്തിലാ…അത് കൊണ്ട് എന്ത് വിചാരിച്ചാലും നടക്കും..

Updated: June 19, 2025 — 11:04 pm

Leave a Reply

Your email address will not be published. Required fields are marked *