“പീറ്റർ…. അവൻ കാരണം ഒന്നും സ്വന്തം ആയി ചെയ്യാൻ ആകുന്നില്ല…പണ്ട് ചെയ്തു പോയ കുറെ കാര്യങ്ങൾ ഉണ്ട്.. അതൊക്കെ കൊണ്ട് മാത്രം…അല്ലെങ്കിൽ അവനെ എന്നെ ഞാൻ തീർത്തേനെ “
ഡിക്സണിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുകന്നിരുന്നു ആ നിമിഷം
“എന്റെ അണ്ണാ…നടക്കുന്ന കാര്യം പറ…പീറ്ററിനെ എന്ത് ചെയ്യാനാ…എല്ലാം ആൾടെ കയ്യിൽ അല്ലെ.. “
അത് കേട്ട ഡിക്സൺ ചിരിച്ചു
“മ്മ്മ് ഒന്ന് വിചാരിച്ച എല്ലാം തീർക്കാൻ ആകും…കുറച്ചു പഴയ കാര്യങ്ങൾ ഉണ്ട്.. പക്ഷെ എന്റെ പേര്.. അതിൽ നിന്നും തേച് മാച്ചു കളയണം.. അല്ലാതെ ഒന്നും ചെയ്യാൻ ആകില്ല.. അത് നടന്നാൽ…എല്ലാം ഞാൻ തീർക്കും…”
അത് പറഞ്ഞു അവൻ ഒരു ഗ്ലാസ് കൂടെ ഒഴിച്ച് വെള്ളം പോലും ചേർക്കാതെ കുടിച് ഇറക്കി…ശബരി ഇതേ സമയം അവന് അച്ചാറും നീക്കി കൊടുത്തു..
അങ്ങനെ ആ നാല് പേരും മദ്യപിച്ചു കൊണ്ട് ഇരുന്ന സമയം ആണ് പെട്ടെന്നു ഗാരേജ് ഷട്ടറിനു അടുത്ത് ആയി ഒരു ശബ്ദം കേട്ടത്…
“ഡാ വിനോദെ…പോയി നോക്കിയേ…ഷട്ടർ മര്യാദയ്ക്കു അടച്ചിട്ട് വാ.. “
ഡിക്സൺ പറഞ്ഞത് കേട്ട് വിനോദ് അടച്ചിട്ട ഷട്ടറിനു ഭാഗത്തേക്ക് ആയി നടന്നു…ഡിക്സന്റെ കാർ ഉള്ളത് കൊണ്ട് തന്നെ അവർക്ക് ആർക്ക് ആ ഭാഗത്തു കാണാൻ കഴിയില്ലായിരുന്നു..
“ഡാ…നീ ആ അവസാനം കൊണ്ടുപോയ ആ പെണ്ണില്ലേ…അവളെ എന്ത് ചെയ്തെടാ.. “
ശബരിയുടെ ചോദ്യം കേട്ട് ഡിക്സൺ ചിരിച്ചു
“എന്ത് ചെയ്യാൻ…കുറെ ദിവസം ഉപയോഗിച്ചു നോക്കി…സ്റ്റാമിന കുറവാടാ…അവസാനം ഇനി നടക്കില്ല എന്ന് ആയപ്പോൾ കൊന്നു കണ്ടെയ്നറിൽ തട്ടി…അവർ കടലിൽ താഴ്ത്തിക്കോളും “
“ആഹ്ഹ്ഹ്ഹ്ഹ്…. “
അത് പറഞ്ഞു അവൻ ആ കുപ്പി എടുത്ത നിമിഷം ആയിരുന്നു അവർ ഒരു അലർച്ച കേട്ടത്…അവർ മൂന്ന് പേരും ഒരു നിമിഷം ഞെട്ടി തരിച്ചു ഷട്ടറിനു ഭാഗത്തേക്ക് നോക്കിപോയിരുന്നു…
വിനോദിന്റെ അലർച്ച ആയിരുന്നു അവർ കേട്ടത്..
എന്നാൽ അവർക്ക് എന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുന്നേ ആയിരുന്നു വിനോദിന്റെ ശരീരം അവർക്ക് മുന്നിലേക്ക് വന്നു വീണത്…ചോരയിൽ കുളിച്ച ജീവൻ ഇല്ലാത്ത ശരീരം….
ആ കാഴ്ച കണ്ടു എല്ലാവരും തരിച്ചു നിന്ന സമയം ആണ് അവരുടെ മുന്നിലെക്ക് ഒരാൾ നടന്നു വന്നത്…ഒരു കറുത്ത ഷർട്ടും കറുത്ത ജീൻസും ധരിച്ച ഒരാൾ…അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വിനോദിന്റെ അറുത്തു മാറ്റിയ കൈ വലിച്ചെറിഞ്ഞ ശേഷം അവരെ മൂന്നു പേരെയും നോക്കി ചിരിച്ചു…
പതർച്ച മാറിയ ശബരി പെട്ടെന്നു തന്നെ കയ്യിൽ കിട്ടിയ കമ്പിയുമെടുത്തു അയാൾക്ക് നേരെ പാഞ്ഞടുത്തുവെങ്കിലും ചെറിയ നിമിഷം കൊണ്ട് വീശിയ ആ കമ്പി അയാൾ ഇടത് കയ്യിൽ ഒതുക്കിയിരുന്നു..
പതറിപോയ ശബരിക്ക് എന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുന്നേ തന്നെ അയാൾ അവന്റെ വലത് കയ്യിൽ ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് ശബരിയുടെ കയ്യിൽ ശക്തിയിൽ അടിച്ചു..
ശബരിയുടെ കൈ ഒടിഞ്ഞു തൂങ്ങിയത് കണ്ട ദിക്സണും രാജീവും എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന സമയം കൈകൾ ഒടിഞ്ഞു തൂങ്ങിയ അവന്റെ വലത് കാലിൽ ആയി അയാൾ ചവിട്ടി…ആ ചവിട്ടിൽ കാൽ ഒടിഞ്ഞു അവൻ അയാളുടെ മുന്നിലേക്ക് മുട്ടിൽ ഇരുന്നു പോയിരുന്നു…
അത് കണ്ട രാജീവ് അലറിക്കൊണ്ട് അയാൾക്ക് നേരെ പാഞ്ഞു അടുക്കാൻ ശ്രമിച്ചെങ്കിലും അയാൾ കയ്യിലെ കമ്പി രാജീവിന് നേരെ എറിഞ്ഞിരുന്നു…രാജീവിന്റെ തുടയിലൂടെ ആ കമ്പി തറച്ചു കയറി വേദനയോടെ താഴെ വീണു ഞെരുങ്ങി…ആ നിലം ചോര കൊണ്ട് നിറയാൻ തുടങ്ങി…
ഇതെല്ലാം പെട്ടെന്നു ആയിരുന്നു നടന്നത്…അയാളുടെ കണ്ണുകൾ എന്നാൽ ഒരാളിൽ മാത്രം ആയിരുന്നു തറച്ചു നിന്നത്…ഡിക്സൺ…
ഡിക്സൺ ആ നോട്ടത്തിൽ പതറി നിന്നു…എന്ത് ചെയ്യണം എന്ന് അറിയാതെ…ഇതേ സമയം അയാൾ ശബരിയെ അവന് നേരെ ആയി മുട്ടിൽ ഇരുത്തി…ഡിക്സണെ തന്നെ നോക്കി ചിരിച്ചു കൊണ്ട് ശബരിയുടെ തലയിൽ ചുറ്റിക കൊണ്ട് അയാൾ ആഞ്ഞടിക്കാൻ തുടങ്ങി…
