രണം – 1 26അടിപൊളി 

 

അത് പറഞ്ഞു അവർ പിന്നെയും വർക്കിൽ മുഴുകി…

 

“താങ്ക്യൂ മാം “

 

അവൻ അത് പറഞ്ഞു പുറത്തേക്ക് നടന്നു…. അത്രയും നേരം അവന് ഒട്ടും സുഖമുള്ളതായിരുന്നില്ല…

 

——-

 

മുകളിലെ നിലയിൽ നിന്നും വന്ന ആദിയെ മാധവ് പിന്നീട് ആ ഓഫീസ് മുഴുവൻ ചുറ്റി കാണിക്കാൻ തുടങ്ങിയിരുന്നു…

 

അവർ വർക്ക്‌ ചെയുന്നത് രണ്ടാം നിലയിൽ ആയിരുന്നു…ഓരോ ആൾക്കാരെ ആയി അവൻ ആദിയെ പരിചയപെടുത്തികൊണ്ടിരുന്നു

 

“അപ്പൊ ശ്രുതി ആണല്ലേ നിന്റെ ടീം ലീഡ്…അപ്പൊ ഞാനും നീയും ഒരേ ടീം…ഇത് പൊളിക്കും…”

 

അത് കേട്ട ആദി ഒന്ന് ശ്വാസം വിട്ടു

 

“മ്മ്മ് അതെ മിക്കവാറും അവർ എന്നെ പൊളിക്കും.. ഇങ്ങനെ പോയാൽ…”

 

 

അത് കേട്ട് മാധവ് ചിരിച്ചു

 

“എന്റെ ബ്രോ തളരല്ലേ…ഇങ്ങനെ അല്ലെ എല്ലാം തുടങ്ങുക.. അങ്ങനെ കണ്ടാൽ മതി.. “

 

അത് പറഞ്ഞു അവർ മുന്നോട്ട് നടന്നു

 

“അയാളെ കണ്ടോ…ആ ബ്ലാക്ക് ഷർട്ട്‌ “

 

അത് കേട്ട ആദി അയാളെ നോക്കി…ഒരു 30 കഴിഞ്ഞ മനുഷ്യൻ

 

“കണ്ടു…എന്താ കാര്യം “

 

“ആഹ് അതാണ് സൂര്യ…നമ്മുടെ എച് ആർ…കണ്ടാൽ പാവം തോന്നും പക്ഷെ തോന്നേണ്ട പണി ആണ്…”

 

അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ആദിയെ കൊണ്ടുപോയത് ഓഫീസിലെ മറ്റൊരു റൂമിലേക്ക് ആയിരുന്നു…പിന്നാലെ എല്ലാം നോക്കി കൊണ്ട് ആദിയും

 

എന്നാൽ ആ ഡോർ തുറന്നു മാധവിനു പിന്നാലെ അകത്തേക്ക് കയറിയ ആദി ഒരു നിമിഷം സ്റ്റക്കായ് നിന്നു…

 

അവിടെ ഇരുന്നു ലാപ്ടോപ്പിൽ മാത്രം ശ്രദ്ധിച്ചു ജോലി ചെയുന്ന ഒരു പെൺകുട്ടി…അവന് ശ്വാസം കിട്ടാത്തത് പോലെ തോന്നി ഒരു നിമിഷം

 

അപ്പോഴാണ് എന്തോ കാര്യത്തിനെന്ന പോലെ അവൾ സൈഡിലേക് നോക്കിയത്…അവനെ കണ്ടതും അവളും ഒരു നിമിഷം അവനെ തന്നെ നോക്കി…

 

അവന്റെ തൊണ്ട വരണ്ട് പോകുന്നത് പോലെ തോന്നി…അതെ.. കാരണം അവന്റെ മുന്നിൽ നിൽക്കുന്നത് അവൾ തന്നെ ആയിരുന്നു…ഇന്നലെ അവൻ അറിയാതെ ചെയ്തു പോയ പ്രശ്നം…

 

എന്നാൽ ഇതൊന്നും അറിയാതെ മാധവ് അവന് ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക ആയിരുന്നു…

 

“നീയോ…. “

 

അവനെ കണ്ടതും അവൾ എഴുനേറ്റു നിന്നു അവനെ തന്നെ നോക്കി

 

“അത്.. ഇന്നലെ….. സത്യമായിട്ടും മനഃപൂർവം ചെയ്തതല്ല..”

 

അത് കേട്ട മാധവ് അവനെയും അവളെയും ഒന്ന് നോക്കി

 

“നിങ്ങൾക് പരസ്പരം അറിയുമോ…”

 

അവൾ എന്നാൽ മാധവിനെ മൈൻഡ് പോലും ചെയ്തില്ല

 

“മര്യാദക് വണ്ടി പാർക്ക്‌ ചെയ്യാൻ പോലും അറിയില്ല…അത് കാരണം എന്റെ ബാഗ് പോയി.. എൻറെ ഒരു രാത്രി പോയി…”

 

അത് കേട്ടതും മാധവ് അവനെ നോക്കി

 

“ഇതാണോ നീ ഇന്നലെ പറഞ്ഞ പെണ്ണ്..”

 

“നീയും അവിടെ ഉണ്ടായിരുന്നോ “

 

അവളുടെ ആ ചോദ്യം കേട്ടതും മാധവിനു മനസ്സിലായി പെട്ടുവെന്ന്

 

“അത്…അത് പിന്നെ…”

 

അവൾ എന്നാൽ ഒന്നും മിണ്ടിയില്ല.. കണ്ണുകൾ അടച്ചു നന്നായി ശ്വാസം വലിച്ചു വിട്ടു.. ശേഷം ഒന്നും പറയാതെ അവിടെ നിന്നും അവളുടെ ലാപ്ടോപ്പും എടുത്തു പുറത്തേക് നടന്നു..

 

എന്നാൽ ആ സമയം അവൾ ആദിയെ ഒരു നിമിഷം നോക്കിയിരുന്നു…എന്നാൽ ആ കണ്ണിൽ ദേഷ്യം മാത്രമായിരുന്നു…

 

അവൾ പോയതും ആദി അവിടെയുള്ള കസേരയിൽ തളർന്നിരുന്നു..

 

“എന്താടാ ഈ ലോകം ഇങ്ങനെ.. എല്ലാം എന്റെ തലയിലേക് കേറി വരുന്നത്..”

 

മാധവ് എന്നാൽ അവനെ തന്നെ നോക്കി നിന്നു

 

“ബ്രോ…. നിന്റെ ടീം ലീഡ് ന്റെ പേരെന്താ എന്ന പറഞ്ഞത്…”

 

“ശ്രുതി…നീയല്ലേ പറഞ്ഞത് നിന്റെയും ടീം ലീഡ് അവൾ തന്നെയാണെന്ന്.. എന്താ ഇപ്പൊ ഒരു സംശയം”

 

“അളിയാ…ഒന്നും തോന്നരുത്.. കേൾക്കുന്ന കാര്യം വളരെ ശാന്തം ആയി കേൾക്കണം.. “

 

അത് കേട്ട അവൻ സംശയത്തോടെ മാധവിനെ നോക്കി

 

“ഇപ്പൊ പോയതാണ് ശ്രുതി.. നിന്റെ…നമ്മുടെ ടീം ലീഡ് “

 

അത് കേട്ടതും അവന് തല ചുറ്റുന്നത് പോലെയാണ് തോന്നിയത്…അവൻ ആ ഡെസ്കിൽ തലവച്ചിരുന്നുപോയി…

Updated: June 19, 2025 — 11:04 pm

Leave a Reply

Your email address will not be published. Required fields are marked *