രണം – 1 26അടിപൊളി 

 

രാവിലെ ആയത് കൊണ്ട് തന്നെ ബാംഗ്ലൂർ നഗരത്തിന്റെ തണുപ്പ് കാരണം അവൻ അറിയാതെ തന്നെ അവന്റെ നീല ഹൂടിയുടെ തൊപ്പി തലയിലേക് ഇട്ടുപോയിരുന്നു…

 

അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്…ഡേവിഡ് എന്ന് കണ്ടതും അവൻ ചിരിച്ചു കൊണ്ട് ആ കാൾ എടുത്തു

 

“ഹലോ…”

 

“നീ എത്തിയോ…”

 

ഡേവിഡിൽ നിന്നും വന്ന മറുപടി കേട്ടു അവൻ ചുറ്റുമോന്നു നോക്കി

 

“എത്തി എത്തി…..മടുത്തു മോനെ യാത്ര…ഒന്നു കിടന്ന് ഉറങ്ങണം “

 

അത് കേട്ട ഡേവിഡ് ചിരിച്ചു

 

“ഓഹ് കെ എസ് ആർ ടി സി യിൽ അല്ലെ ഇയാൾ യാത്ര ചെയ്യൂ…”

 

“ഡെയ് ഡെയ് നീ അത് വിട്…ഇതിൽ പോകുന്ന സുഖം ഒന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…അല്ല നീ അല്ലെ ഒരാളെ വിടാം എന്നൊക്കെ പറഞ്ഞത്…എവിടെയാ അവൻ.. “

 

“ആഹ് അവന്റെ നമ്പർ ഞാൻ അയച്ചു തരാം.. നീ വിളിച്ചു നോക്ക്..പിന്നെ അവിടെ എവിടെയെങ്കിലും ഒരു അലമ്പ് ആക്റ്റീവ ഉണ്ടോയെന്ന് നോക്കിയേക്ക്.. ആ ഭാഗത്തു തന്നെ ചുറ്റിപറ്റി കാണും “

 

അത് കേട്ട ആദി ചുറ്റുമോന്ന് നോക്കി…

 

“അലമ്പ് ആക്ടിവയോ “

 

“ആഹ് നിനക്ക് കണ്ടാൽ മനസ്സിലാകും..”

 

“മ്മ്മ് ശരി ശരി.. ഞാൻ നോക്കട്ടെ “

 

അത് പറഞ്ഞു ആദി കാൾ കട്ട്‌ ചെയ്തു…അപ്പോഴേക്കും ഡേവിഡ് അവന് നമ്പർ അയച്ചു കൊടുത്തിരുന്നു..

 

ആദി അവന്റെ ബാഗുമെടുത്തു നടക്കാൻ തുടങ്ങി…ആ ഭാഗത്തു എവിടെയും അവൻ അങ്ങനെയൊരു വണ്ടി കണ്ടില്ല…

 

എന്നാൽ കുറച്ചു നടന്നപ്പോഴാണ് ഒരു ചായ കടയുടെ അടുത്തായി ഒരു സ്കൂട്ടർ നിർത്തിയിട്ടത് കണ്ടത്…

അവൻ അതിനു അടുത്തേക് വന്നെങ്കിലും ആരെയും അവിടെ കണ്ടില്ല..

 

അവൻ എന്നാൽ കുറച്ചു നേരം ആ സ്കൂട്ടർ നോക്കി…ഒരു പഴയ ആക്ടിവ.. എന്നാൽ അത് ഓടുമോ എന്നത് പോലും സംശയം തോന്നിക്കും…അത്രയും നല്ല കണ്ടിഷനിൽ ആയിരുന്നു അത് ഉണ്ടായിരുന്നത്

 

അപ്പോഴാണ് പെട്ടെന്നു പിന്നിൽ നിന്നും ഒരു കൈ അവന്റെ തോളിൽ അമർന്നത്.. പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കിയ ആദി കാണുന്നത് ഒരു കയ്യിൽ ചായ ഗ്ലാസും പിടിച്ചു നിൽക്കുന്ന ഒരാളെ ആയിരുന്നു…

 

കണ്ടാൽ 25 വയസ് തോന്നിക്കുന്ന ഒരു പയ്യൻ…ഒരു ടീഷർട്ടും ഷോർട്സും ഇട്ട വേഷം.. ചെറിയ രീതിയിൽ തടി മീശയൊക്കെ ഉണ്ട്…മുടി നീട്ടി വളർത്തിയ രീതിയിൽ ആണ്..

 

ആദി ഒരു നിമിഷം അവനെ മുഴുവനായി ഒന്ന് നോക്കി ഒന്ന് പഠിക്കുന്നത് പോലെ.. എന്നാൽ അവൻ ആദിയെ തന്നെ നോക്കി എന്താണ് ചെയുന്നത് എന്ന പോലെ

 

“ഡേവിഡ് പറഞ്ഞു വിട്ട ആളാണോ…”

 

അവന്റെ ചോദ്യം കേട്ട ആദി ചിരിച്ചു കൊണ്ട് കൈ നീട്ടി…

 

“ആദിത് വാസുദേവ് “

 

“മാധവ്…”

 

അവനും ഒരു ചിരിയോടെ തന്നെ കൈ കൊടുത്തു…

 

“അപ്പൊ നമുക്ക് പോയാലോ.. അതെ ആ ചായ kadayile പൈസ ഒന്ന് കൊടുക്കണേ ഞാൻ പേഴ്സ് എടുക്കാൻ മറന്ന് പോയി…പേടിക്കണ്ട. ഞാൻ അക്കൗണ്ടിലേക്ക് ഇട്ട് തരാം.. “

 

അത് കേട്ട ആദി ഒന്ന് ചിരിച്ച ശേഷം അവിടെയുള്ള ചായക്കടയിലേക്ക് ചെന്നു അവന്റെ ചായയുടെ പൈസ കൊടുത്തു ഇറങ്ങിയതും മാധവ് അവന്റെ സ്കൂട്ടറും കൊണ്ട് അവന്റെ മുന്നിൽ എത്തിയിരുന്നു

 

“അപ്പൊ പോയാലോ.. കേറിക്കോ “

 

അത് കേട്ട ആദി എന്നാൽ ആ സ്കൂട്ടറിൽ ഒരു സംശയത്തോടെ നോക്കി

 

“ഇത്…അവിടെ വരെ എത്തുമോ.. “

 

ആദിയുടെ സംശയത്തോടെയുള്ള ചോദ്യം മാധവ് ചിരിച്ചു…

 

“എന്റെ ബ്രോ…പേടിക്കല്ലേ…ഇവൻ എന്റെ പടകുതിര ആണ്…കേറന്നെ “

 

അത് കേട്ട ആദി സംശയത്തോടെ ആണേലും ആ സ്കൂട്ടറിലേക് കയറി…ആദി കയറിയതും മാധവ് വണ്ടി എടുത്തു…ഉണർന്നു വരുന്ന ബാംഗ്ലൂർ നഗരത്തിലൂടെ…

 

എന്നാൽ പെട്ടെന്നു തന്നെ ആദിക്ക് മനസ്സിലായിരുന്നു.. അത് ഒരു മോശം തീരുമാനം ആയിരുന്നുവെന്ന സത്യം…ആ റോഡിലൂടെ മാധവിന്റെ ഡ്രൈവ് സത്യത്തിൽ ആദിയെ പേടിപ്പിച്ചു…സ്കൂട്ടറിലെ കമ്പിയിൽ ശക്തിയിൽ പിടിച്ചു ഇരുന്ന അവൻ കുറച്ചു നേരം കണ്ണുകൾ വരെ അടച്ചു ദൈവത്തെ പ്രാർത്ഥിച്ചു പോയിരുന്നു..

Updated: June 19, 2025 — 11:04 pm

Leave a Reply

Your email address will not be published. Required fields are marked *