——
മാധവിന്റെ സ്കൂട്ടർ ബാംഗ്ലൂർ റോഡികളിലൂടെ പാഞ്ഞു നടന്നു…. ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് മാധവിന്റെ പിന്നിൽ ഇറുക്കി പിടിച്ചുകൊണ്ടാണ് ആദി അപ്പോൾ ഇരുന്നത്..
“എടാ ഇതിനു ബ്രേക്ക് ഒന്നുമില്ലേ “
“സത്യം പറഞ്ഞാൽ ഉണ്ട്…പക്ഷെ ഇപ്പൊ അവന് റസ്റ്റ് കൊടുത്തേക്കുവാണ്.. ആരാ റസ്റ്റ് ആഗ്രഹിക്കാത്തത് “
അത് പറഞ്ഞു കൊണ്ടാണ് ഒരു കാറിനും പശുവിനും ഇടയിലൂടെ അവൻ വണ്ടി ഒടിച്ചു പോയത്…ഒരു നിമിഷം ആദി കണ്ണുകൾ ഇറുക്കി അടച്ചു പോയിരുന്നു
അങ്ങനെ കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം ആണ് ഒരു തടകത്തിനു സൈഡിൽ ഉള്ള ചായക്കടയുടെ അടുത്തത് അവൻ വണ്ടി നിർത്തിയത്…
“ഇവിടെ കിടിലൻ ചായ കിട്ടും…കുടിച്ചാലോ “
ആദി അത് കേട്ട് ഒരു നിമിഷം അവനെയൊന്നു നോക്കി
“കുറച്ചു വെള്ളം കിട്ടുമോ “
“ആഹ് കിട്ടും.. ഒരു കാര്യം ചെയ്യ്.
നീ വണ്ടി അവിടെ എവിടേലും പാർക്ക് ചെയ്യ്…ഞാൻ ഓർഡർ ചെയ്യാം.. പോരെ “
അത് പറഞ്ഞു അവൻ ആ സ്കൂട്ടർ ആദിയെ ഏല്പിച്ചു…
അവൻ ഒരു നിമിഷം ആ വണ്ടിയേം മാധവിനെയും നോക്കി…
ശേഷം മനസ്സിലായില്ല മനസ്സോടെ ആണെങ്കിലും അവൻ വണ്ടി എടുത്തു കുറച്ചു മുന്നോട്ട് നീങ്ങി..
അപ്പോഴാണ് കുറച്ചു ബൈക്കുകളും സ്കൂട്ടറുകളും വച്ച ഒരു സ്ഥലം സ്വന്തം കണ്ടത്.. അവൻ സ്കൂട്ടർ മറ്റൊരു സ്കൂട്ടറിന്റർ സൈഡിലായ് വച്ച ശേഷം അതിൽ നിന്നും ഇറങ്ങി ഫുട്പാത്തിലേക് കയറി…
അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്…അമ്മ…അവൻ പെട്ടെന്നു തന്നെ കാൾ എടുത്തു
“അമ്മേ…”
“എന്താടാ ബാംഗ്ലൂർ എത്തിയപോൾ നമ്മളെ ഒക്കെ മറന്നോ…”
അമ്മയുടെ പരിഭവം നിറഞ്ഞ വാക്കുകൾ കേട്ട് അവൻ ചിരിച്ചു
“എല്ലാം ഒന്ന് റെഡി ആയിട്ട് വിളികാം എന്ന് കരുതിയതല്ലേ…ക്ഷമിക്ക്…പറ അച്ഛൻ എത്തിയോ…”
“എവിടെ എത്താൻ…മീറ്റിംഗ് എന്നും പറഞ്ഞു ഇറങ്ങിയതല്ലേ…സമയമെടുക്കും…അല്ല നീ കഴിച്ചോ…”
“ആഹ് ഞാൻ ദാ ഇപ്പൊ…”
പെട്ടെന്നായിരുന്നു അവനൊരു സൗണ്ട് കേട്ടത്…. വണ്ടി മറിയുന്ന ശബ്ദം…
പെട്ടെന്നു തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് അവൻ പാർക്ക് ചെയ്ത സ്കൂട്ടർ മറിഞ്ഞു തൊട്ട് അപ്പുറത്തെ സ്കൂട്ടറും തട്ടി ഇട്ടതായിരുന്നു…
എന്നാൽ അവന്റെ കണ്ണുകൾ പെട്ടെന്നു തന്നെ തറച്ചത് മറ്റൊരു കാര്യത്തിൽ ആയിരുന്നു …ആ വീണു കിടക്കുന്ന സ്കൂട്ടറിനു അടുത്തായി നിൽക്കുന്ന ഒരു പെൺകുട്ടി…അവന്റെ നോട്ടം ഒരു നിമിഷം അവളിൽ തറച്ചു നിന്നിരുന്നു…
എന്നാൽ പെട്ടന്നായിരുന്നു അവൻ അതിലെ അപകടം മനസ്സിലായത്…നിലത്തുകിടക്കുന്ന ലാപ്ടോപ് ബാഗ്..അതിലെ ചായ കറ.. നിലത്തു വീണു കിടക്കുന്ന ചായ കപ്പ്..
ആ സ്കൂട്ടർ അവളുടെ മേലെയാണ് വീണതെന്ന് മനസ്സിലാക്കാൻ അവന് അധികം സമയം വേണ്ടി വന്നിരുന്നില്ല…അവളുടെ കണ്ണിലെ ദേഷ്യം ഒരു നിമിഷം അവനെ കത്തിച്ചു കളയുന്നത് പോലെ തോന്നി
“അയ്യോ സോറി അത് ഞാൻ “
“ഇത് തന്റെ വണ്ടിയാണോ…”
“സോറി സോറി അറിയാതെ…താൻ ഓക്കേ അല്ലെ.. “
അത് കേട്ടതും അവളുടെ ദേഷ്യം കൂടുകയാണ് ചെയ്തത്
“ഇത് കണ്ടിട്ട് തനിക്ക് ഓക്കേ ആയി തോന്നുന്നുണ്ടോ…”
എന്ത് ചെയ്യണം എന്നറിയാതെ അവൻ അങ്ങനെ നിന്നു പോയിരുന്നു…
“ഞാൻ…മനഃപൂർവം അല്ല…അറിയാതെ…”
“വേണ്ട മതി…നിങ്ങൾക് എങ്ങനെ വണ്ടി പാർക്ക് ചെയ്യണം എന്ന് പോലും അറിയില്ല.. എന്നിട്ട് ഒരു തൊട്ടി സ്കൂട്ടറും എടുത്തു നടക്കും…ഗെറ്റ് ലോസ്റ്റ് “
അത് പറഞ്ഞു അവൾ ദേഷ്യത്തിൽ അവളുടെ ബാഗുമെടുത്ത് അവിടെ നിന്നും നടന്നു നീങ്ങി…ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു പോയിരുന്നു…
അവൻ അറിയാതെ ചെയ്തു പോയ തെറ്റുകൊണ്ടും…അവളുടെ ഭംഗി കൊണ്ടും….
—–
കണ്ണാടിയുടെ മുന്നിൽ തന്നെ ആയിരുന്നു ആദി…ഓഫീസിലെ ആദ്യത്തെ ദിവസം…ഒരു ലൈറ്റ് നീല നിറമുള്ള ഷർട്ടും ഒരു കറുപ്പ് പാന്റ്സും ആയി ടക്ക് ഇൻ ചെയ്തു അവൻ കണ്ണാടിയിൽ തന്നെ കുറച്ചു നേരം നോക്കി
