തലേ ദിവസം സ്കൂട്ടർ വീണ കാര്യവും അറിയാത്ത ഒരു പെണ്ണുമായി ഉണ്ടായ പ്രശ്നം അവരോടു പറഞ്ഞിരുന്നു എങ്കിലും അവർ അത് കാര്യമാക്കിയിരുന്നില്ല..
മാധവിന്റെ ഭാഷയിൽ ആദിക്ക് ബാംഗ്ലൂർ നഗരം നൽകിയ ഒരു തുടക്കം മാത്രമായിരുന്നു അത്…
“ആദ്യത്തെ ദിവസം ആണ്…. തകർക്കണം…നിന്റെ ദിവസം ആണ് ഇന്ന്…”
“ഒരുങ്ങിയത് മതിയെടെ…പെണ്ണ് കാണൽ ഒന്നും അല്ലാലോ.. ഇന്ന് ഒരൊറ്റ ദിവസമേ ഇതൊക്കെ കാണു…”
മാധവിന്റെ പുറമെ നിന്നുള്ള സംസാരം കേട്ട അവൻ സ്വയം കണ്ണാടിയിൽ നോക്കിയുള്ള സംസാരം നിർത്തി ചിരിച്ചു കൊണ്ട് പുറത്തേക് നടന്നു…വരാൻ പോകുന്ന കാര്യങ്ങൾ അറിയാതെ…
—–
ആ വലിയ ഓഫീസ് കെട്ടിടം ഒരു കൊട്ടാരം പോലെയാണ് ആദിക്ക് തോന്നിയത്…വലിയ രീതിയിലുള്ള പണികൾ…ഒരുപാടു സെക്യൂരിറ്റിക്കാർ…
മാധവിന്റെ കൂടെ അകത്തേക്ക് നടക്കുന്ന സമയം അവൻ ചുറ്റും നോക്കി…ഒരുപാടു ആൾകാർ ഉണ്ട്…എന്നാൽ ആരും മുഖത്തോട് മുഖം പോലും നോക്കുകയോ സംസാരികയോ ചെയ്യുന്നില്ല..
“നിനക്കറിയുമോ…ഭാസ്കരൻ സർ ഒരു സമാധാനം നിറഞ്ഞ നിന്ന ഒരു അമ്പലം പോലെ കൊണ്ട് നടന്ന സ്ഥലമാണിത്…”
അത് കേട്ട ആദി അവനെയൊന്ന് നോക്കി…
“ഇപ്പൊ എന്ത് പറ്റി “
“ഭാസ്കരൻ സർ പോയ ശേഷം ആൾടെ മകൾ വന്നു എല്ലാം ഏറ്റെടുത്തില്ലേ…അതിനു ശേഷം ഇത് കാളി ക്ഷേത്രം ആണ്…ആ മകൾ ആണ് ഇവിടെ ഉള്ള കാളി.. ഭദ്രകാളി “
“നീ എന്താടാ വന്നു കയറുമ്പോ തന്നെ എന്നെ ഇങ്ങനെ പേടിപ്പിക്കണേ “
“ഇതൊക്കെ ഒരു രസമല്ലേ…. വാ…എല്ലാം പരിചയപ്പെടുത്തി തരാം…”
അത് പറഞ്ഞു മാധവ് ആദിയുടെ തോളിൽ കൈ ഇട്ടു അകത്തേക്ക് നടന്നു….
—–
ആ വലിയ ഓഫീസിന്റെ നാലാം നിലയിൽ ആയിരുന്നു ആദി അപ്പോൾ ഇരുന്നത്…ബാക്കി ഉള്ള നിലകൾ പോലെ ആയിരുന്നില്ല.. എല്ലാം ശാന്തം…ഒരു ശബ്ദവും ഇല്ല.. എന്നാൽ അത് തന്നെ ആണ് അവനെ വല്ലാതെ ആക്കിയത്..
അവൻ അങ്ങനെ ഇരുന്ന സമയം ആണ് ഒരു ആൾ അടുത്തേക് വന്നത്
“അനുരാധ മാഡം വിളിക്കുന്നുണ്ട് “
അത് കേട്ടതും അവൻ ആ സൈഡ് ബാഗ് തോളിലൂടെ ഇട്ടു ഫയൽ കയ്യിൽ പിടിച്ചു അവിടേക്ക് നടന്നു…ഒരു വലിയ റൂം…പൂർണമായും ഗ്ലാസ് കൊണ്ട് ഉള്ള ഒരു ക്യാബിൻ..
അവൻ ആ ഡോർ മെല്ലെ തുറന്നു
“മെയ് ഐ കം ഇൻ “
അതിനു ഒരു മറുപടി ഉണ്ടായിരുന്നില്ല…കൈ കൊണ്ട് അകത്തേക്കു വരാൻ ഒരു ആഗ്യം മാത്രം…
അവൻ അകത്തേക്കു കയറി ഒരു ചിരിയോടെ…അവൻ ഇതേ സമയം കൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചിരുന്നു.. മുന്നിൽ ഇരിക്കുന്ന അവന്റെ ബോസ്സ് ആയ അനുരാധയെയും…
ഒരു വെള്ള നിറമുള്ള കുർത്തയും പാന്റ്സും ആയിരുന്നു വേഷം…വേഷത്തിൽ ആ കമ്പനിയിലെ ബോസ്സ് ആണെന്ന് തോന്നില്ല…എന്നാൽ അവരുടെ മുഖത്തെ ഭാവം…അവരുടെ ശരീര ഭാഷ.. എല്ലാം ഒരു കോർപ്പറേറ്റ് ലേഡി ആണെന്ന കാര്യം തെളിഞ്ഞു കാണിച്ചിരുന്നു
അവൻ മുന്നിൽ വന്ന സമയം അവൾ അവനെ നോക്കാതെ മുന്നിലേക്ക് ഇരിക്കാൻ ആയി കൈ കൊണ്ട് കാണിച്ചു…
ഇത്രയും നേരം അവൾ മുന്നിലെ സിസ്റ്റത്തിൽ തന്നെ ആയിരുന്നു
ശേഷം അതിൽ നിന്നും മാറി അവരുടെ സീറ്റിലേക് ചാരി ഇരുന്നു അവനെ നോക്കി…
“സൊ…ആദിത്…അല്ലെ”
“യെസ് മാം “
“മ്മ്മ് ആദിത്തിനു ഒരു കാര്യം അറിയാമോ…പൊതുവെ കുറെ ആൾകാർ നന്നായി കഷ്ടപ്പെട്ട് ആണ് ഇങ്ങനെ ഉള്ള ജോലികളിലേക്ക് എത്താറുള്ളത്…
ഇപ്പോഴും കുറെ ആൾകാർ നന്നായി കഷ്ടപ്പെട്ട് അവരുടെ സ്കിൽ കാണിച്ചു കയറാറുണ്ട്…അവരെ ഞാൻ അഭിനന്ദിക്കാറുമുണ്ട്…പക്ഷെ “
അത് പറഞ്ഞു അവർ അവനെ നോക്കിയൊന്ന് ചിരിച്ചു
“റെക്കമെൻഡേഷൻ…. അങ്ങനെ വരുന്നവരോട് എനിക്ക് വലിയ താല്പര്യമില്ല…”
അത് കേട്ടതും അവന്റെ മുഖം ചെറുതായ് മാറിയിരുന്നു…അത് അവളും ശ്രദ്ധിച്ചിരുന്നു
“എന്തായാലും ഡിക്സൺ പറഞ്ഞത് കൊണ്ടുമാത്രം ആണ് തന്നെ ഞാൻ എടുക്കുന്നത്…അവന്റെ അനുജന്റെ അടുത്ത സുഹൃത്ത് അല്ലെ…നോക്കട്ടെ..തന്റെ പെർഫോമൻസ് പോലെ ഇരിക്കും തന്റെ ഇവിടെയുള്ള ഭാവി…ശ്രുതി ആകും നിന്റെ ടീം ലീഡ്.. താഴെ ചെന്നാൽ കാര്യങ്ങൾ കൂടുതൽ മനസ്സിലാകും…സൊ ബെസ്റ്റ് ഓഫ് ലക്ക്.. “
