അനു അവിടെത്തന്നെ കോളേജ് ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചു. മാമനും അമ്മായിക്കും ആദ്യം എതിർപ്പ് ഉണ്ടായിരുനെങ്കിലും അനുവിന്റെ നിർബന്ധം മൂലം അവർക്കും അത് വഴങ്ങേണ്ടിവന്നു.
ഈശ്വര മാമനും അമ്മായിയും സമ്മതിക്കല്ലേ എന്ന് പ്രാർത്ഥിച്ചതും വഴുപാടുകൾ നേർന്നതും എല്ലാം വെറുതെയായി. ആദ്യ മാദ്യമെല്ലാം അനു എല്ലാ ഞായറാഴ്ചകളിലും ഹോസ്റ്റലിൽ നിന്നും അവളുടെ വീട്ടിലേക്ക് വരുമായിരുന്നു.
എന്നാൽ പിന്നീടത് പോകപ്പോകെ മാസത്തിൽ രണ്ട് തവണയായി അത് കുറഞ്ഞു. അത് പിന്നെ മാസത്തിൽ ഒരു തവണ വന്നലായി എന്നായി മാറി.
എന്നെ കാണുന്നത് ഇഷ്ട്ടമല്ലെങ്കിലും കൂടെ അവൾ വന്നു എന്നറിയുബോൾ ഞാൻ ഓടിചെല്ലും. അവളെ ഒരു നോക്ക് കാണാൻ വേണ്ടി.
അങ്ങനെ എന്റെയും അനുവിന്റെയും ജീവിതം രണ്ട് വള്ളത്തിൽ എന്നപോലെ മുൻപോട്ട് പോയികൊണ്ടിരുന്നു.
അനുവിന് പഠിക്കാൻ നല്ല താല്പര്യം ഉള്ളോണ്ട് പ്രണയത്തിൽ ഒന്നും ചാടത്തെ മുന്നോട്ട് പോയി. ആ വിവരങ്ങളെല്ലാം അനു നാട്ടിൽ വരുബോൾ ലച്ചു വഴി ഞാൻ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവസാന വർഷ ഡിഗ്രിക്ക് പഠിക്കുന്ന സമയം.
ഞാൻ വൈകിട്ട് വീട്ടിലേക്ക് കയറി ചെല്ലുബോഴാണ് ലച്ചു നിലവിളക്കുമായി പുറത്തേക്ക് ഇറങ്ങി വന്നത്.
ഏട്ടൻ അനുചേച്ചിയെ കണ്ടില്ലേ..
ഇല്ല..
ചേച്ചിയും അമ്മായിയും ഇത്രയും നേരം ഇവിടുണ്ടായിരുന്നു. ഇപ്പോ പോയതേയുള്ളു. അവൾ എന്നോട് പറഞ്ഞു.
അവൾ തുളസി തറയിൽ വിളക്ക് വച്ച് ഉള്ളിലേക്ക് കയറി പോകുന്നത് വരെ ഞാൻ പുറത്ത് തിണ്ണയിൽ തന്നെയിരുന്നു.
അവൾ ഉള്ളിലേക്ക് പോയതും ഞാൻ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി അനുവിന്റെ വീട്ടിലേക്കോടി.
ഞാൻ അവളുടെ വീടിന് മുന്നിൽ ചെന്ന് മതിലിന് പുറത്തുനിന്നും എത്തി നോക്കി.
അമ്മായി വിളക്ക് വച്ച് ഉള്ളിലേക്ക് പോവുന്നത് കണ്ടു.
മാമൻ വരാൻ സമയമാകുന്നതേയുള്ളു. അനുവിനെയാണെങ്കിൽ പുറത്തൊന്നും കാണുന്നുമില്ല.
ഞാൻ എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു. പ്രകൃതി സൂര്യ രസ്മികളോട് പോലും വിടപറഞ്ഞ് അന്ധകാരതാൽ മൂടിയിരിക്കുന്നു.
ഞാൻ തുറന്ന് കിടക്കുന്ന ഗേയിറ്റിനടുത്തേക്ക് നടന്ന് പതിയെ ഉള്ളിൽ കയറി.
ഹാളിൽ നിന്നും ടീവിയുടെ സൗണ്ട് കേൾക്കുന്നുണ്ട്. ഞാൻ ഇരുട്ടിന്റെ മറ പറ്റി തുറന്ന് കിടക്കുന്ന ഹാളിലെ ജനലിനടുത്തേക് നടന്നു.
അവര് നാളെ എപ്പോഴ വരുന്നത് എന്ന പറഞ്ഞത്. അമ്മായി ചോദിക്കുന്നത് കേട്ടു.
ആ എനിക്കറിയില്ല. ആ ശബ്ദത്തിന്റെ ഉടമയെ കാണാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ ജനലിലൂടെ ഉള്ളിലേക്ക് നോക്കി.
സോഫയിൽ കാലിന്മേൽ കാലും കയറ്റി വച്ച് ഇരിക്കുകയാണ് കക്ഷി. ഒരു ചുവപ്പ് ചുരിദാറാണ് വേഷം. ഷോൾ ഒന്നും ഇട്ടിട്ടില്ല. കൗമാരം യുവത്വത്തിലേക്ക് വഴിമാറുന്നതിന്റെ മേനിയഴകിലാണ് പെണ്ണ്.
എന്നാലും വേറെ എന്തോ കാര്യമായ ഒരു മാറ്റം അവളിൽ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ അത് എന്താണെന് എനിക്ക് പിടികിട്ടിയില്ല.
ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കി. അയ്യോ… മുടി വെട്ടിയോ.. പെട്ടെന്ന് പറഞ്ഞത് അല്പം സൗണ്ട് കൂടിപ്പോയി.
എന്റെ ഭാഗ്യത്തിന് അവളത് കേട്ടില്ല.
മ്മ്… എന്നാലും കൊള്ളാം. ഞാൻ ഒരു ചിരിയോടെ സ്വയം പറഞ്ഞു.
ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് അനുവിന്റെ ചോര കുടിച്ചു.
പെട്ടെന്നാണ് ഗേറ്റിനടുത്ത് മാമന്റെ ബൈക്കിന്റെ സൗണ്ട് കേട്ടത്. ഞാൻ വേഗം അടുത്തുള്ള ഒരു വാഴയുടെ മറവിലേക്ക് ഒളിച്ചു.
മാമൻ ബൈക്ക് ഉമ്മറത്ത് നിർത്തിയ ശേഷം തിരിച്ച് പോയി ഗേറ്റ് അടച്ചുവന്ന് വീടിനുള്ളിലേക്ക് കയറി പോയി.
മാമൻ ഉള്ളിൽ കയറിയതും പിന്നെ അവിടെ നിന്ന് സമയം കളയാതെ ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് നടക്കുന്നതിനിടയിലും മനസ്സിൽ മുഴുവൻ കുറച്ച് മുൻപ് കണ്ട അനുവിന്റെ ആ രൂപമായിരുന്നു.
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ടീവി കാണുന്നത് കണ്ടു. ലച്ചുവിന്റെ റൂമിൽ നിന്നും അവൾ പഠിക്കുന്നതിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. പെൺകുട്ടികൾ പൊതുവെ അങ്ങനെയാണല്ലോ വീട്ടിലുള്ള ആങ്ങളമാർക്ക് പണിയുണ്ടാക്കുക അതുതന്നെ അവരുടെ ലക്ഷ്യം.
