രണ്ടാമൂഴം – 1 1അടിപൊളി  

ഞാൻ അമ്മയെയും കൂട്ടി സ്കൂളിലേക്ക് ചെല്ലുബോൾ സ്കൂളിൽ അസംബ്ലി നടക്കുകയായിരുന്നു. ഞങ്ങൾ കുറച്ച് നേരം കാത്ത് നിന്നു.

അസംബ്ലിക്ക് ശേഷം ഞാൻ അമ്മയെയും കൊണ്ട് ഓഫീസിലേക്ക് ചെന്നു.

അവിടെ പ്രിൻസിപ്പൽ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി.

അമ്മയോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം അദ്ദേഹം ഇന്നലെ എന്റെ കയ്യിൽ നിന്നും കിട്ടിയ CD മേശപ്പുറത്തേക്ക് ഇട്ടു.

ഇത് ഇന്നലെ നിങ്ങടെ മകന്റെ ബാഗിൽ നിന്നും കിട്ടിയതാണ്.

അമ്മ അത് കേട്ടതും ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി.

ആ നിമിഷ നേരം കൊണ്ട് തന്നെ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ഇതിനാണോ ഇവൻ സ്കൂളിലേക്ക് വരുന്നത്. ഇവന് എനി പഠിക്കണം എന്നൊന്നും ഉണ്ടാവില്ല. പെണ്ണ് കെട്ടണം എന്നാവും പൂതി.

ഇങ്ങനെയാണെങ്കിൽ ഇവൻ ആ ക്ലാസ്സിലെ കുട്ടികളെ മുഴുവൻ കേടുവരുത്തും.

അയാൾ ഒരു ഇരയെ കിട്ടിയ സിംഹത്തെപോലെ അമ്മയെ നാവാൽ വേട്ടയാടികൊണ്ടിരുന്നു. അമ്മ അയാളുടെ പരിഹാസം കലർന്ന സംസാരവും കേട്ട് തലയും കുമ്പിട്ടിരുന്നു. ഇടക്ക് അമ്മ കണ്ണ് തുടക്കുന്നതും ഞാൻ കണ്ടു.

തൽകാലം ഇതിന്റെ പേരിൽ വേറെ ആക്ഷൻ ഒന്നും എടുക്കുന്നില്ല. കുറച്ച് നേരത്തിന് ശേഷം അയാൾ അത് പറഞ്ഞപ്പോഴാണ് അമ്മ ഒന്ന് തല ഉയർത്തിയത്.

അയക്ക് നേരെ കൈ കൂപ്പി കാണിച്ച ശേഷം അമ്മ ഒന്നും പറയാതെ ഓഫീസിൽ നിന്നും ഇറങ്ങി പോയി. ഞാൻ നേരെ ക്ലാസ്സിലേക്കും.

അന്ന് ക്ലാസ്സിൽ ഇരിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ തലയും കുമ്പിട്ട് ഇരിക്കുന്ന അമ്മയുടെ ആ ചിത്രമായിരുന്നു.
നാല് മണിക്ക് സ്കൂള് വിട്ട് വീട്ടിലേക്ക് പോകുബോൾ അമ്മയോട് എന്തുപറയും എന്ന ഭയത്തോടെയാണ് ഞാൻ വീട്ടിലേക്കുള്ള ഓരോ അടിയും വച്ചത്.

വീട്ടിൽ എത്തിയിട്ടും അമ്മ എന്നോട് ഒന്നും മിണ്ടിയില്ല. അത് കുറച്ച് നേരം തുടർന്നപ്പോൾ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അമ്മ.. ഞാൻ എനി ചെയ്യില്ലമ്മ. വൈകിട്ട് അമ്മ തനിയെ ഇരിക്കുബോൾ ഞാൻ അമ്മയുടെ കാലിൽ പിടിച്ച് കരഞ്ഞുപറഞ്ഞു.

അതിന് ശേഷം ചെയ്യില്ല എന്ന് അമ്മയുടെ നെറുകിൽ തോട്ട് സത്യവും ചെയ്തു. അങ്ങനെ തൽകാലത്തിന് ആ പ്രശ്നം ഒതുക്കി തീർത്തു.

പിറ്റേന്ന് സ്കൂളിൽ പോകാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി. അനുവിനെ കണ്ട് എന്തെങ്കിലും നുണ പറഞ്ഞിട്ടായാലും വേണ്ടില്ല അവളോട് മിണ്ടണം എന്ന ഒറ്റ ഉദ്ദേശം വച്ചാണ് ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നത്.

ഞാൻ അവളുടെ വീട്ടിലേക്ക് ചെല്ലുബോൾ അമ്മായി മുറ്റമടിക്കുന്ന തിരക്കിലാണ്.

ഈശ്വര.. അവളെങ്ങാനും എനി CD ടെ കാര്യം അമ്മായിയോട് പറഞ്ഞുകാണുമോ..

എന്താടാ ശ്രീകുട്ടാ.. അടിച്ചുവാരുന്നതിനിടയിൽ എന്നെ കണ്ടതും അമ്മായി തലഉയർത്തി നോക്കികൊണ്ട് ചോദിച്ചു.

അമ്മായി അനു എവിടെ..

അവള് ആ സുമതിടെ മകളുടെ ഒപ്പം പോയല്ലോ. എന്തുപറ്റി.. അവള് നിന്നോട് പിണങ്ങിയോ.. ഇല്ലങ്കിൽ രണ്ടാളും ഒറ്റക്കെട്ടാണല്ലോ.. രണ്ട് ദിവസായിട്ട് എന്തുപറ്റി.

ഹേയ് അത് ഒന്നുല്ലമ്മായി. എന്ന ഞാൻ ചെല്ലട്ടെ. എനിയും അവിടെ നിന്നാൽ അമ്മായിയുടെ മറ്റ് ചോദ്യങ്ങൾക്ക് കൂടി മറുപടി കൊടുക്കേണ്ടിവരും എന്നത്കൊണ്ട് ഞാൻ നൈസായിട്ട് അവിടെന്ന് വലിഞ്ഞു.

അമ്മായി പറഞ്ഞത് ശരിയാണ് ചെറുപ്പം തൊട്ട് എല്ലാ കാര്യങ്ങൾക്കും ഞങ്ങളൊരുമിച്ചാണ് പക്ഷേ രണ്ട് ദിവസമായി അവൾ എന്നോട് മിണ്ടിയിട്ട്.

അവളെനിക്ക് വെറും കളികൂട്ടുകാരി മാത്രമാണോ.. അല്ല.. അവളോട് എനിക്കുള്ളത് വെറും ഇഷ്ടം മാത്രമാണോ.. അല്ല.. അല്ല എന്നുള്ളത് ഞാൻ ഈ.. രണ്ട് ദിവസങ്ങളിൽ നിന്നും ഏറെ മനസ്സിലാക്കി കഴിഞ്ഞു.

അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അവൾ എന്നോട് മിണ്ടാത്ത ഓരോ നിമിഷവും എനിക്ക് യുഗങ്ങൾ പോലെയാകുന്നു. അവളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഈറനണിഞ്ഞു കൊണ്ടിരുന്നു.

ഞാൻ നടന്ന് ചെല്ലുമ്പോൾ മനു എന്നെയും കാത്ത് വഴിയരികിൽ നിൽക്കുന്നുണ്ടായിരുന്നു.
നിന്റെ അനു പോവുന്നത് കണ്ടല്ലോ. നീ എവിടെ എന്ന് ചോദിച്ചപ്പോ അവള് എന്റെ നേരെ ഒരു ചട്ടം. പ്രശ്നം ഇത്തിരി സീരിയസ്ആണല്ലേ.. അവൻ ഒരു മൂഞ്ചിയ ചിരിയോടെ എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *