രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 4

 

അവൾ പോയതും ആവണി എന്റെ അടുത്തേക്ക് വന്നു.

 

“”മോനെ നാളെ sunday അല്ലെ നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ “” എന്റെ മടിയിൽ തല വച്ചു കൊഞ്ചി കൊണ്ട് അവൾ എന്നോട് ചോദിച്ചു.

 

“”ഈ ചൂട് സമയത്തോ. നമുക്കിവിടെ ഇരുന്ന് വല്ല ഭക്ഷണവും ഉണ്ടാക്കി കഴിക്കാം “” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. സത്യത്തിൽ അതിനൊന്നും പറ്റിയ മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ.

 

“”ഉം എന്നാൽ വേണ്ട. “” അവൾ കിടന്നു കുറുകി.

എന്റെ വയറിൽ മുഖം അമർത്തി എന്നെ കെട്ടി പിടിച്ചു കിടന്നു.

 

“”അവൾ വരും എണീക്ക് “” അവൾ കണ്ടാലും പ്രശ്നമില്ല എന്നറിയാമെങ്കിലും അവളുടെ മുന്നിൽ ആവണിയോട് ക്ലോസ് ആകാൻ എനിക്ക് തോന്നിയില്ല. മാത്രമല്ല മിയ എല്ലാം അറിഞ്ഞത് ആവണി ഇപ്പോൾ അറിയണ്ട.

 

ആവണി എണീറ്റ് ബെഡിൽ പോയിരുന്നു.. സമയം മുന്നോട്ടു നീങ്ങി.. മിയയെ കാണുന്നില്ല.. ആവണിയാണെങ്കിൽ ഫോണിൽ കളിച്ചു ഉറങ്ങി പോയി.. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കി.. ഹാളിലെ ഒരു ജനലിനരികിൽ പുറത്തേക്കു നോക്കിയിരിപ്പുണ്ട്..

 

ഞാൻ ചെന്നു അവളുടെ തോളിൽ കൈ വച്ചു. പെട്ടെന്ന് അവൾ ഞെട്ടി കൊണ്ട് എന്നെ നോക്കി തിരിഞ്ഞു. എന്നെ കണ്ടപ്പോൾ അവൾക്കു ആശ്വാസമായി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

 

“”എന്താടീ ഇത്.. എന്തിനാ ഇപ്പോൾ കരയുന്നെ “”

 

ഒന്നുമില്ലെന്ന് ചുമല് കൂപ്പി എന്നെ നോക്കാതെ പറഞ്ഞു..

 

“”ഡീ നീ ഇങ്ങനെ സങ്കട പെട്ടിരുന്നാൽ എനിക്കത് കാണാൻ കഴിയില്ല.. നീ എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം “”

 

അവൾ എന്നെയൊന്നു നോക്കി..

 

“”ആവണി “” ആവണി എവിടെ എന്നുള്ള അർത്ഥത്തിൽ എന്നോട് ചോദിച്ചു..

 

“”അവൾ ഉറങ്ങി.. കുറെ നേരമായില്ലേ.. അല്ല നീയെന്താ പതിവില്ലാതെ റൂമിനു പുറത്തു വന്നു നിൽക്കുന്നെ “”

 

“”ഒന്നുമില്ലെടാ വെറുതെ. വീട്ടിലേക്കു വിളിക്കാമെന്ന് കരുതി.”” മുഖത്തു നോക്കാതെ അവൾ പറഞ്ഞു..

 

“”ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ. എനിക്ക് മനസിലാവും. നീ ഞങ്ങൾക്ക് വേണ്ടി മാറി നിൽക്കണ്ട അതെനിക്ക് ഇഷ്ടമല്ല. അപ്പോഴാണ് എനിക്ക് കൂടുതൽ സങ്കടം.. ഞാൻ നിന്നോട് പറഞ്ഞല്ലോ എനിക്ക് നിന്നെയും അവളെയും ഒരു പോലെയാണ്. “”

ഞാൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

 

ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ തന്നെ നോക്കി നിന്നു. കണ്ണീരണിഞ്ഞ മിഴികളോടെ.. ഞാൻ അവളുടെ കണ്ണ് തുടച്ചു കൊണ്ടു അവളെ എന്നിലേക്ക്‌ ചേർത്തി പിടിച്ചു. അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു..

 

“”എല്ലാവരുടെയും ജീവിതത്തിൽ ഓരോ വിഷമങ്ങളുമുണ്ടാവും. പക്ഷെ അതിനു ഒരു നല്ലകാലം വരും. നമുക്കും വരും. എല്ലാം ദൈവം തീരുമാനിക്കട്ടെ. ഇപ്പോൾ എന്റെ പെണ്ണ് വാ വന്നു കിടക്കു.. “” അതും പറഞ്ഞു അവൾക്കു ഒരുമ്മയും നൽകി അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക്‌ നടന്നു.. ആവണി നല്ല ഉറക്കമാണ്. ആവണിയുടെ തൊട്ടടുത്തു അവളെ കിടത്തി. നെറ്റിയിൽ തലോടി കൊണ്ട് അവളെ നോക്കി. അവൾ എന്നെയും നോക്കി..

 

“”എന്റെ മോള് സങ്കടപെടാതെ പ്രാർത്ഥിച്ചു കിടക്കു “” അതും പറഞ്ഞു അവൾ കാണാതെ എന്റെ കണ്ണുകൾ തുടച്ചു ലൈറ്റ് ഓഫ്‌ ചെയ്തു ഞാനും കിടന്നു. ആ ഇരുട്ടതും അവൾ എന്നെ നോക്കി കൊണ്ടു കിടക്കുന്നതു എനിക്ക് കാണാമായിരുന്നു..

 

രാവിലെ ഓഫീസിൽ ചെന്ന് ഇരുന്നു അൽപ്പം വർക്ക്‌ ചെയ്തപ്പോഴാണ് മനസിന്‌ അല്പം ശാന്തത കിട്ടിയത്. മിയയോട് പോയിരുന്നു അല്പം സംസാരിച്ചു. പിന്നെ ആവണിയോടും.

 

പെട്ടെന്ന് മാഡം വന്നു ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.

 

“”മുംബൈ സ്റ്റേറ്റിലെ എല്ലാ കൺസ്ട്രക്ഷൻ കമ്പനികളുടെയും സംഘടനയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. അതായതു ഇതുവരെ ആരും വരയ്ക്കാത്തതും കണ്ടാൽ മറ്റുള്ളവരെ ആകർഷിക്കുന്നതുമായ പ്ലാൻ വരച്ചു നൽകണം. വിജയിക്കുന്ന ബ്രാഞ്ചിലെ ഓരോ സ്റ്റാഫിനും പ്രൈസ് മണിയും മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കും””

Leave a Reply

Your email address will not be published. Required fields are marked *