രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

ഒന്നുമില്ലെന്ന് പറഞ്ഞു പുഞ്ചിരിയോടെ കണ്ണുകളടച്ചു ഞാൻ സീറ്റിലേക്ക് ചാഞ്ഞിരുന്നു ഉറങ്ങി.

 

എന്റെ കൈകളിൽ അവൾ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്. ഫ്ലൈറ്റ് ലാൻഡ് ചെയ്തിരിക്കുന്നു. ഇന്നലെ ഉറങ്ങാത്തത് കൊണ്ടു ശരിക്കുമോന്നുറങ്ങി. സീറ്റിൽ നിന്നെണീറ്റ് എന്റെ പുറകെ അവളും നടന്നു. എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ രാവിലെ 10.30.. ഇന്നിനി ഇപ്പോൾ ഓഫീസിൽ പോകേണ്ട കാര്യമൊന്നുമില്ലല്ലോ.. Taxi ക്ക് വെയിറ്റ് ചെയ്യുന്നതിനിടയിൽ എന്റെ കൈകളിൽ പിടിച്ചു അവൾ നിന്നു.

 

“”ഒരിക്കലും മറക്കാത്ത രാത്രി ആണ് തന്നത്. ഇതുപോലെ ഒരു ദിവസം എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല ഉറപ്പാണ് “”

 

“”ശരി മാഡം “! ഞാനൊന്നു കളിയാക്കി.

 

അവളൊന്നു ചിരിച്ചു.. എന്തോ ഓർത്തപോലെ അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു. ആർക്കാണെന്നു ചോദിച്ചപ്പോൾ അച്ഛനാണെന്ന് പറഞ്ഞു. അവൾ ഞാൻ പറഞ്ഞത് പോലെ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്റെ നിർദ്ദേശ പ്രകാരം അവൾ call ലൗഡിൽ ഇട്ടു.. രണ്ടു മൂന്നു ബെല്ലടിച്ചപ്പോൾ തന്നെ മറുപ്പുറത്തു call എടുത്തു..

 

“”എന്താമോളെ “” മറുതലയ്ക്കൽ പ്രായം ചെന്ന അച്ഛന്റെ സ്നേഹം.. അത് കേട്ടതോടു കൂടി അവളൊന്നു അഴഞ്ഞു. അല്പം പരിഭവം ആ മുഖത്തു ഞാൻ കണ്ടു.

 

“”അച്ഛാ.. “” അവൾക്കു സംസാരിക്കാൻ കഴിയുന്നില്ല.

 

“”മോളെ എന്നിങ്ങോട്ട് വരും അച്ഛന് തീരെ വയ്യാ.. ഒന്ന് കാണാൻ കൊതിയായി “” ആ വാക്കുകളിൽ അൽപ്പം ഇടർച്ച അനുഭവപ്പെട്ടു.

അപ്പോഴേക്കും അവളുടെ മുഖം വാടി കണ്ണുകൾ നിറഞ്ഞിരുന്നു.

 

“”അച്ഛാ.. ഞാൻ വരുന്നുണ്ട്.. അച്ഛനു എന്താ ഞാൻ കൊണ്ടു വരേണ്ടത് “” കരച്ചിൽ അടക്കിപിടിച്ചു അവളതു പറഞ്ഞു.

 

മുന്നിൽ വന്നു നിന്ന ടാക്സിയോട് ഒരു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു…

 

“”ഒന്നും വേണ്ട മോളെ കുറെ ആയില്ലേ.. നീയൊന്നു വന്നാൽ മതി “” ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാൾ വിതുമ്പി കൊണ്ട് പറയുന്നത് കേട്ടു.

 

കരയുന്നതിനു മുൻപ് call cut ചെയ്ത മാം relax ആയപോലെ എന്നെയൊന്നു കെട്ടിപിടിച്ചു കരഞ്ഞു..

 

“”കണ്ടോ ഇത്രേയുള്ളൂ.. വേഗം പോകാൻ നോക്ക്. അറിയുന്നവർ ഉണ്ടാകും “” അവൾ കാണാതെ കണ്ണ് തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. എനിക്കങ്ങനെയാണ് ആരെങ്കിലും കരഞ്ഞാൽ ഞാൻ കരയും.

 

എന്നെയൊന്നു നോക്കി നിന്ന ശേഷം ഒരു ബിഗ് താങ്ക്സും പറഞ്ഞു അവൾ പോയി.. ആ കണ്ണുകളിൽ പ്രണയമുണ്ടോന്നു ഞാൻ ഭയന്നു!!.

 

ഒരു taxi വിളിച്ചു ഞാനും റൂമിൽ എത്തി. അഡിഷണൽ കീ ഉണ്ടായതു നന്നായി. ഇല്ലെങ്കിൽ അവർ വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വന്നേനെ. റൂമൊക്കെ വൃത്തിയായി വച്ചിരിക്കുന്നു. ഞാൻ എത്തുന്ന സമയം അറിയുന്നത് കൊണ്ടാവാം എനിക്കുള്ള ഭക്ഷണം ഒരു പാത്രത്തിൽ അടച്ചു വച്ചിട്ടുണ്ട്. വേഗം തന്നെ ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു. വീട്ടിൽ നിന്നും കഴിക്കുന്നത്‌ പോലെ. എന്തൊക്കെ പറഞ്ഞാലും അവളുമാർ ഉണ്ടാക്കിയതിനു പ്രത്യേക ടേസ്റ്റ് ആണ്.

 

കൈ കഴുകി വന്നു ആദ്യം തന്നെ അവരുടെ വാട്സ്ആപ്പ് മെസ്സേജ് നോക്കി. ഇന്നലെ അയച്ച മെസ്സേജുകൾ നോക്കാത്തത് കൊണ്ടാവാം രണ്ടു പേരും പിന്നെ ഒന്നും അയച്ചില്ല.. ഞാൻ വേഗം രണ്ടു പേർക്കും സെൽഫി എടുത്തയച്ചു.. നിമിഷ നേരങ്ങൾക്കകം രണ്ടുപേരും ഒരേ സമയം റിപ്ലൈ തന്നു.. രണ്ടുപേരും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് മിയ ഓൺലൈനിൽ നിന്നും പോയി. മെസ്സേജ് അയച്ചിട്ടും നോക്കിയില്ല. ചിലപ്പോൾ ആവണി എനിക്ക് മെസ്സേജ് ചെയ്യുന്നത് കണ്ടിട്ടുണ്ടാവും അല്ലെങ്കിൽ അത് മനസിലാക്കി മനഃപൂർവ്വം മാറിത്തന്നതാവും.. എന്തായാലും അൽപ സമയത്തെ ചാറ്റിനു ശേഷം വീട്ടിലും വിളിച്ചു സുഖമായിട്ടൊന്നു ഉറങ്ങി.. കുംഭകർണ്ണനെ പോലെ…നീണ്ട നിദ്ര 😴😴😴😴.

 

 

 

ഒരു പുഴയുടെ അരികിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയാണ് ഞാൻ. രണ്ടു സ്ത്രീകൾ അലക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു. അവരോടു സ്നേഹത്തോടെ വർത്തമാനമൊക്കെ പറഞ്ഞു അവരുടെ സീനും പിടിച്ചങ്ങനെ നിന്നു. പെട്ടെന്ന് അതിലൊരു സ്ത്രീ മറ്റേ സ്ത്രീയെ ഞാൻ നോക്കുന്നത് കണ്ടു ഒരു കപ്പിൽ വെള്ളം കോരി എന്റെ മുഖത്തേക്കൊഴിച്ചു…. അയ്യോ!!! ഉറക്കെ നിലവിളിച്ചു കൊണ്ട് ഞാൻ സ്വപ്നത്തിൽ നിന്നെഴുന്നേറ്റു.. മുന്നിൽ എന്റെ മുഖത്തേക്കൊഴിച്ച വെള്ളത്തിന്റെ ഗ്ലാസുമായി നിൽക്കുന്ന മിയയെയും തൊട്ടടുത്തു പൊട്ടിച്ചിരിക്കുന്ന ആവണിയെയും കണ്ടു ഞാൻ ഞെട്ടി!! മുഖമൊന്നു തുടച്ചു ഒരു ചമ്മലോടെ അവരെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *