ലക്ഷ്മി – 10അടിപൊളി 

 

ചേച്ചി നേരത്തെ ഒരുക്കി വച്ചിട്ടുള്ള പ്രാതൽ കഴിക്കാൻ ഞാൻ ഡെയിനിങ് ഹാളിലെ ടേബിളിനടുത്തേക്ക് നടന്നു. കിച്ചു അവിടെയിരുന്ന് ഫുഡ്‌ അടി തുടങ്ങിയിട്ടുണ്ട്. അവന്റെ ഓപ്പോസിറ്റിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോയാണ് ടിവിയിൽ നിന്നുള്ള വാർത്ത എന്റെ കാതിലേക്ക് വന്നത്.

 

[ പ്രമുഖ വ്യവസായിയായ ജോർജ് മാത്തനെ അദ്ധേഹത്തിന്റെ തന്നെ പേരിലുള്ള ഇരിഞ്ചിയത്തെ വീടിനുള്ളിൽ വച്ച് ഇന്ന് പുലർച്ചെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. പോലിസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വളരെ ക്രൂരമായി കൊല ചെയ്യപ്പെട്ടത്  കണ്ടെത്തിയത്. ഇന്നലെ രാത്രി ആരയോ കാണാനുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്നാണ് കിട്ടിയിരിക്കുന്ന വിവരം. മുൻപ് സമാന രീതിയിൽ കൊല്ലപ്പെട്ട ബാലകൃഷ്ണ മേനോന്റെയും സുധീഷ് മാളികടവിന്റെയും ബിനാമിയും അവരോട് കൂടുതൽ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ജോർജ്. നിലവിൽ കേസിന്റെ ചുമതല ക്രൈം ബ്രാഞ്ചിനായിരുന്നെങ്കിലും കാര്യമായ മാറ്റം ഒന്നും കേസിൽ പ്രകടിപ്പിക്കാത്തത് കൊണ്ട് അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് നേരത്തെത്തന്നെ രാഷ്ട്രീയക്കാരും അവരോട് അടുത്തിടപഴകിയവരും പറഞ്ഞിരുന്നു. ജോർജിന്റെ കൊലപാതകത്തോട് കൂടി ആ ആവശ്യം വലിയ തോതിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. നിലവിൽ പോലിസ് തലപ്പത്തിരിക്കുന്നവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല ]

 

ഞാൻ കിച്ചുവിന് നേരെ നോക്കി. എവിടെ അവനിത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന രീതിയിൽ തലയും കുനിച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കാണ്. ഹോ.. വല്ലാത്ത ജന്മം തന്നെ.

കുറച്ചു കഴിഞ്ഞപ്പോ ചേച്ചിയോട് യാത്ര പറഞ് ഞങ്ങളിറങ്ങി..

 

ഞങ്ങളെ കൊണ്ട് പോകാൻ കവിൻ കാറും കൊണ്ട് വന്നിട്ടുണ്ടായിരുന്നു. പതിവിൽ കൂടുതൽ ആളുകൾ സ്റ്റേഷനുള്ളിൽ നിറഞ്ഞിട്ടുണ്ട്. മുൻഭാഗം ഭാഗികമായി തകർന്ന എന്റെ കാറ് സ്റ്റേഷനിലെ വളപ്പിലേക്ക് മാറ്റി നിർത്തിയിട്ടുണ്ട്. ഞങ്ങൾ മൂവരും സ്റ്റേഷനിലേക്ക് കയറി. ഞങ്ങളെ പ്രേതീക്ഷിച്ചിരിക്കുന്ന പോലെയായിരുന്നു പോലീസുകാരുടെ ഇരിപ്പ്.

Continue..

Leave a Reply

Your email address will not be published. Required fields are marked *