അച്ഛനോട് അതും പറഞ് കണ്ണന് നേരെ കൈ നീട്ടി. എവിടുന്ന് ചെക്കന് പെട്ടെന്നൊരു ബലം പിടുത്തം. മാസത്തിലൊരിക്കൽ റേഷൻ കിട്ടുന്ന പോലെയല്ലേ കിച്ചുവിനെ കാണുന്നെ അതുകൊണ്ടായിരിക്കാം. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാ. അമ്മ വിളിച്ചാൽ കൊച്ചുങ്ങള് വരണമെന്നാ. അത് കൊണ്ട് നിനക്ക് ഇന്ന് പാലില്ലടാ കള്ള കണ്ണാ. അതും മനസ്സാലെ പറഞ് അവനെ നോക്കി കണ്ണുരുട്ടി.
:എന്നാ മോള് വേഗം വീട്ടിലോട്ട് വിട്ടോ.. കിച്ചു പറഞ് നിങ്ങള് പുറത്തെങ്ങോ പോകുന്നുണ്ടെന്ന്.
അച്ഛനത് പറഞ്ഞപ്പോ ഞാൻ കിച്ചുവിനെ നോക്കി. അവനെന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുന്നുണ്ട്.
അച്ഛൻ മുൻപിലുള്ളത് കൊണ്ട് ഒന്നും പറയാനും പറ്റത്തില്ല
:നീ എന്താടി ആലോചിച്ചിരിക്കുന്നേ
:ഹേയ്.. ഒന്നുല്ല.. എന്തേലും വീട്ടിലേക്ക് കൊണ്ട് പോകാനുണ്ടോച്ചാ
:ഇല്ലടി. ഉണ്ടേൽ ഞാൻ കൊണ്ടുവന്നോളാം നീ കാറിവിടെ വച്ചേക്ക്.
:ശെരിയച്ഛാ
അച്ഛനോട് യാത്രയും പറഞ് കാറിനുള്ളിൽ കിടന്ന എന്റെ സാധനങ്ങളെടുത്ത് കീ അച്ഛന് നൽകി കിച്ചുവിന്റെ പുറകെ നടന്നു.
അവന്റെ ബൈക്ക് കടയുടെ സൈഡിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മുൻപുണ്ടായിരുന്നത് കാണാതെ പോയി. അതിന് ശേഷം ഇറക്കിയതാണി ബിഎംഡബ്ല്യൂ ബൈക്ക്. കണ്ണനെ അവന്റെ മുന്നിലിരുത്തി കൊണ്ട് എന്റെ അരികിലേക്ക് വന്നു നിർത്തി. പിന്നിലിരുന്നു ഒരു കൈകൊണ്ട് അവന്റെ വയറിലും മറുകൈകൊണ്ട് മടിയിൽ വച്ചിട്ടുള്ള ബാഗും പിടിച്ചിരുന്നു
:നീ എന്നെ നാണം കെടുത്താവോ തെണ്ടി
അവന്റെ വലത് തുടയില് പിച്ചിക്കൊണ്ട് വിടാതെ ചോദിച്ചു.
:ആ…ലച്ചു വിട് വിട് ആ
വണ്ടി കിടന്ന് പാളിപോകാൻ തുടങ്ങിയപ്പോ പിച്ചുന്നത് നിർത്തി.
:തൊലി പോന്നുന്ന തോന്നുന്നേ ഹൂ എന്റമ്മോ എന്തരു വേദന ഹോ
അവനതും പറഞ് ബൈക്കിൽ നിന്ന് കയ്യെടുത്ത് പിച്ചിയ സ്ഥലത്ത് തടവാൻ തുടങ്ങി. അത് കണ്ടപ്പോ പിന്നെ ഞാൻ തന്നെ തടവി കൊടുത്തു.
:അങ്ങനെ തന്നെ വേണം.. അല്ല പിന്നെ.. രാവിലെ ഇവിടെന്ന് പോയിട്ടല്ലേ ഉള്ളു.. വൈകുന്നേരം ആയപ്പോയേക്കും വന്നിരിക്ക മനുഷ്യനെ നാണം കെടുത്താൻ.
കിച്ചുവിന്റെ തുടയില് തടവി കൊണ്ട് പറഞ്ഞു.
:ഓ.. ഇപ്പോ അങ്ങനെ ഒക്കെ ആയി ല്ലെ… എന്നാ ശെരി നമ്മളിനി വരുന്നില്ലേ
:ശ്ശോ അതാണോ ഞാൻ പറഞ്ഞെ…. ഇനി അതി പിടിച്ചു കയറല്ലേ..
അവന്റെ പുറത്ത് തല ചാരികൊണ്ട് പറഞ്ഞു.
:രാവിലെ തന്നെ അമ്മയും ദേവുവുമൊക്കെ കളിയാക്ക്യർന്നു. ഓഫീസിലെത്തുമ്പോ രമ്യയും. മുഖത്തൊക്കെ തെളിച്ചം വന്നല്ലോന്ന്. എല്ലാരും എന്നെ ആദ്യം കാണുന്ന പോലെയാ നോക്കിയിരുന്നേ..
കിച്ചുവിന്റെ തോളിൽ കവിള് വച്ച് അവന്റെ കവിളിൽ മുഖമുരസികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു.
:ഹ ഹ.. ഞാനും ചോദിക്കണമെന്ന് വച്ചതാ.. എന്താണ് മുഖത്തൊക്കെ ഒരു തെളിച്ചം..
:ഓ നിനക്ക് അറിയാത്ത പോലെ. നിന്റെ മുഖത്തും തെളിച്ചം വന്നല്ലോ.
:എനിക്ക് തോന്നിയിട്ടില്ല.
:എന്നാ എനിക്ക് തോന്നുന്നുണ്ട്.
ഞങ്ങളെ പിണക്കം എല്ലാം സോൾവ് ആയത്കൊണ്ട് അതിന്റെ റിയാക്ഷൻ എന്നോണം ഞങ്ങളെ മുഖത്ത് നിന്ന് കയറികൂടിയ തെളിച്ഛമോർത്ത് ഞാൻ പറഞ്ഞു.
:പിന്നെ എല്ലാ കാര്യവും പറയാതെ ഞാൻ വരത്തില്ലട്ടോ വീട്ടിലേക്ക്..
കിച്ചുവിന്റെ ചെവിക്ക് പിറകിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
:അതെനിക്കറിയാ ലച്ചൂസേ.. ഞാൻ പെട്ടെന്ന് പറയാ.. നീയും കണ്ണനും ഇവിടെയും ഞാനവിടെയുമായിട്ട് എനിക്ക് എന്തോ പോലെ.. കൂടുതൽ കാത്തിരിക്കാൻ എനിക്കും വയ്യെടി..
കിച്ചു മുന്നിലിരുന്ന് ബൈക്ക് യാത്ര ആസ്വദിക്കുന്ന കണ്ണന്റെ തലയിൽ ഇടം കൈ കൊണ്ട് തടവി കൊണ്ട് പറഞ്ഞു.
ഞാനവനോട് ഒന്നും കൂടെ ചേർന്നിരുന്ന് അവന്റെ വയറിലൂടെ കൈ കൊണ്ട് കെട്ടിപിടിച് പഴയ പോലെ തല പുറത്ത് ചാരിയിരുന്നു.
വീട്ടിലെത്തിയപ്പോഴേക്കും അമ്മ കിച്ചുവിനുള്ള ചായ എടുത്തു വച്ച് ഉമ്മറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.
