ലക്ഷ്മി – 10അടിപൊളി 

സമയം അപ്പോഴേക്കും കുറെ മുന്നേറി കഴിഞ്ഞിരുന്നു. അവിടുന്ന് നേരെ ഞങ്ങള് ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു തിരികെ വീട്ടിലേക്ക് തിരിച്ചു. കണ്ണൻ ഉറങ്ങിയത് കൊണ്ട് മുന്നിലിരുത്താതെ പിന്നിലിരുത്തിയാണ് യാത്ര ചെയ്തത്. ഞങ്ങളങ്ങനെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റ്‌ സംഭവിക്കുന്നത്.

 

പോകുന്ന വഴി എന്റെ വീട്ടിലേക്കുള്ള വഴിയല്ല മറിച് കിച്ചുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് ഇതെന്ന് മനസ്സിലായത്.

:അല്ല ഇതെങ്ങാട

 

:വീട്ടിലേക്ക്

 

:ആരേ വീട്ടിലേക്ക്

 

:നീ എന്താ വഴി ഒക്കെ മറന്നോ

 

:ഞാൻ വഴി ഒന്നും മറന്നിട്ടില്ല, ഞാൻ പറഞ്ഞതല്ലേ നീ എല്ലാ കാര്യവും പറയാതെ വീട്ടിലേക്ക് ഇല്ലെന്ന്. പിന്നെന്താ കേട്ടാൽ…നിർത്തിയെ ഞാനിറങ്ങാ

 

:ഓ.. പിന്നെ

അവനെന്റെ വാക്കിനെ പുച്ഛിച്ച് കൊണ്ട് തള്ളി

 

:ദേ ഇവിടെ നിർത്തിക്കോ ഇല്ലേൽ ഞാൻ ചാടും

അതും പറഞ്ഞോണ്ട് ഞാൻ ബൈക്കിൽ നിന്ന് എണീക്കാൻ ശ്രേമിച്ചു.

 

ഞാൻ സീരിയസ് ആയിട്ട് ചാടാൻ പോകുകയാണെന്ന് വിചാരിച്ചിട്ടായിരിക്കാം കിച്ചു വേഗം വണ്ടി സൈഡിലോട്ട് നിർത്തി

 

:എടി പൊട്ടിക്കാളി നിനക്ക് ബുദ്ധിയില്ലേ.. വീണ് പോകത്തില്ലേ

അവനെന്നെ നോക്കി കണ്ണുരുട്ടി.

 

:ഞാനിത്രയും പറഞ്ഞിട്ട് എന്റെ വാക്കിന് വിലയില്ലേ.. മര്യാദക്ക് എന്നെ വീട്ടിലേക്ക് ആക്കി തന്നോ.

 

:പറ്റത്തില്ല..

കിച്ചു ഒറ്റയടിക്ക് മറുപടി തന്നപ്പോ എനിക്ക് എന്തോ പോലെ തോന്നി.

:എന്നാ നീ ആക്കി തരേണ്ടടാ…എനിക്ക് പോകാനറിയ

ഞാനതും പറഞ് ഉറങ്ങി കിടന്ന കണ്ണനെ തോളത്തെടുത്തിട്ട് നടക്കാൻ തുടങ്ങി.

സംഭവം അത്ര പന്തിയെല്ലെന്ന് കണ്ട കിച്ചു ബൈക്കിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് ഓടി വന്നു.

:എടി ലച്ചു ഞാൻ പറയുന്നത് കേൾക്ക്.. നിൽക്ക്

പുറകിൽ നിന്ന് കിച്ചു പറയുന്നുണ്ട്

 

:ഇല്ലടാ.. നീ ഒന്നും പറയണ്ടാ.. വാക്കിന് വില വേണം മനുഷ്യനായ

 

:എടി തെണ്ടി ഞാനൊന്നങ്ങട് തന്നാലുണ്ടല്ലോ

 

കിച്ചുവെന്റെ കൈ പിടിച്ചു അവന്റെ നേരെ നിർത്തിക്കൊണ്ട് പറഞ്ഞു

ഞാനതിന് മറുപടിയൊന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.

 

:കണ്ണുരുട്ടി നോക്കുവൊന്നും വേണ്ട. ഞാൻ പേടിക്കത്തൊന്നുമില്ല

 

അതിനും ഞാൻ ഒന്നും പറഞ്ഞില്ല.

 

:നിനക്ക് എപ്പോഴുമുള്ള സ്വഭാവമാണ് ഒരാൾക്ക് പറയാനുള്ളത് കേൾക്കാതെ ഓരോന്ന് ചെയ്യുന്നത്. എടി ഞാ..

 

അപ്പോഴേക്കും  കിച്ചുവിന്റെ കീശയിലുള്ള ഫോൺ ബെല്ലടിക്കാൻ തുടങ്ങിയിരുന്നു. നോക്കിയപ്പോ മാമിയാണ്.

ഞാൻ അതാരാണെന്ന് നോക്കുന്നത് കണ്ട കിച്ചു അതോടെ  കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.

 

:എന്താ മാമി

 

:നീ എവിടെയാ പത്തു പതിനൊന്നര ആകാറായി

 

:ഞങ്ങളിതാ വന്നുണ്ടിരിക്കാ

 

:മ്മ്.. വേഗം വരാൻ നോക്ക്…തണുപ്പടിച്ച കണ്ണന് വല്ല അസുഖവും പിടിക്കും.

 

:ആ.. ഞങ്ങളൊരു പത്തു മിനിറ്റ് കൊണ്ട് എത്തും മാമി..

 

:ഒക്കെ ഒക്കെ വേഗം പോരെ.. മഴക്കോളുണ്ട്

 

:ശെരി മാമി.

 

കിച്ചു ഫോൺ പോക്കറ്റിൽ തിരുകി എന്റെ നേരെ നോക്കി. ശേഷമെന്റെ കൈ രണ്ടും കൂട്ടി പിടിച്ചു.

 

:പൊന്നു ലച്ചൂസെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. എടി ഞാഴറാഴ്ച്ച നിവിയുടെ ബർത്ത് ഡേ ആണ്. മാമി ചോദിച്ചു നീ വരുമോന്ന്.. ഞാൻ പറഞ്ഞു നീ രണ്ട് ദിവസം മുന്നേ വരുമെന്ന്..  മാമിക്ക് നീ അവിടെ വന്ന് ഒരു ദിവസമെങ്കിലും നിന്നാ കൊള്ളാമെന്നുണ്ട്. പിന്നെ നിന്നോട് എങ്ങനെയാ പറയാന്ന് വച്ചിട്ട. പ്ലീസ് വാ.. മാമിക്ക് വേണ്ടിട്ടെങ്കിലും വാ

 

കിച്ചുവെന്റെ കൈ കൂട്ടിപിടിച്ച് കണ്ണിലേക്ക് നോക്കി യാചന സ്വരത്തോടെ പറഞ്ഞപ്പോൾ പിന്നെ ഇനിയും പ്രശ്നമുണ്ടക്കാൻ മുതിർന്നില്ല.

 

:ഒക്കെ.. എന്നാ നിനക്കിത് ആദ്യമേ പറഞ്ഞൂടെ

 

:എനിക്ക് വല്ലതും പറയാൻ സമയം തരണ്ടേ നീയ്… അതിന് മുന്നേ പിണങ്ങല്ലേ…പിന്നെ എങ്ങനെയാ പറയാ..

 

:പോടാ ഞാൻ പിണങ്ങീട്ടൊന്നുല്ല

 

:ഏയ് ഇല്ലാ ഞാനാ പിണങ്ങിയത്.. വല്ല്യ വക്കീലാണത്ര വക്കീല്

 

:പോടാ

 

അങ്ങനെ ആ ചെറിയ പിണക്കവും തീർത്ത്‌ ഞങ്ങൾ വീണ്ടും യാത്ര പുനാരംഭിച്ചു.

 

കിച്ചുവിന്റെ ആകെയുള്ള ഫ്രണ്ട് ആയ കവിൻ അവന്റെ സൂപ്പർമാർക്കറ്റിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. എല്ലാം ഷട്ടറിട്ട് ബൈക്കിൽ ഇരിക്കായിരുന്നു പുള്ളി. അവനെ കണ്ടപ്പോ കിച്ചു വണ്ടി നിർത്തി ഹോണടിച്ചു. കിച്ചുവാണെന്ന് കണ്ടപ്പോ ഞങ്ങളെ അടുത്തേക്ക് വന്നു.

 

:പടച്ചോനെ ആരാണിതൊക്കെ. കിച്ചുവും ഫാമിലിയുമോ

 

:എന്താടാ ഇവിടെ തന്നെ ഇരിക്കുന്നത്. കടയടച്ചാ വീട്ടിപോക്കൂടെ

ഞാൻ കവിനോടായി തമാശ രൂപേണെ പറഞ്ഞു.

 

:നിങ്ങളെ കെട്ടിയോനെ കാത്തിരുന്നതാ

 

:എന്തിന്

 

:അല്ല ഇന്ന് ഇതിന്റെ മുകളിലാണോ അതോ വീട്ടിലാണോ കിടക്കേണ്ടത് എന്നറിയാൻ

 

:പിന്നെ അവനാണല്ലോ തീരുമാനിക്കല് എവിടെ കിടക്കണമെന്നുള്ളത്.

 

: ചേച്ചിക്ക് അറിയാൻ പാടില്ലാത്തോണ്ടാ ..ചേച്ചീടെ വീട്ടിപ്പോയി കേറണോ കേറണ്ടായോ എന്നുള്ള കൺഫ്യൂഷയനിലായിട്ട് അവസാനം ഇങ്ങോട്ടേക്ക് വരും തെണ്ടി . എന്നിട്ട് എന്നെയും കൂട്ട് പിടിക്കും ഇവിടെ കിടക്കാൻ

 

:നീ എന്നാത്തിനാ അതിന് കൂട്ട് നിൽക്കുന്നെ.. നിനക്ക് ഇല്ലാന്ന് പറഞ്ഞാ പോരെ

 

:ഞാൻ അങ്ങനെ പറയും.. പക്ഷെ ഈ തെണ്ടി സെന്റി അടിച് എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നതാ.. കൊതിക് കടി കാരണം ഇപ്പോ കൊതിക് വലയൊക്കെ വാങ്ങി വച്ചിരിക്കാ

 

അവൻ തമാശ രൂപേണെ പറഞ്ഞു.

 

:അത് കളയണ്ട.. നീ പെണ്ണ് കെട്ടിയാ വീണ്ടും ആവശ്യം വരും.

 

അതിന് കിച്ചുവാണ് മറുപടി പറഞ്ഞത്.

 

:ഓ പിന്നെ.. അല്ല എവിടെ ചെറുക്കൻ ഉറങ്ങിയോ

 

:ആടാ.. ആള് ആൾക്ക് ടൈം ആയപ്പോയേ സൈടായി.. ഞാൻ നാളെ കൊണ്ടോന്ന് കാണിച്ചു തരാ

 

:ആ മതി.. എന്നാ ശെരി. ഇന്നെങ്കിലും സുഗായിട്ട് ഉറങ്ങാലോ

 

അവനൊരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.

 

:പോടാ പോടാ

കിച്ചുവതും പറഞ് വണ്ടി വിട്ടു. അവിടുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീട്ടിലെത്തിയിരുന്നു. ഞങ്ങള് വരുന്നോണ്ട് തന്നെ ഗേറ്റ് തുറന്നിട്ടിരിക്കായിരുന്നു വണ്ടി പോർച്ചിൽ നിർത്തി ഞങ്ങളിറങ്ങി. മാസങ്ങൾക്ക് ശേഷമാണ് ഞാൻ ഈ വീട്ടിലേക്ക് കാല് കുത്തുന്നത്. കിച്ചു ഗേറ്റ് അടയ്ക്കാൻ പോയപ്പോ ഞാൻ വീട്ടിലേക്ക് വിളിച്ചു അമ്മയോട് ഇന്ന് കിച്ചുവിന്റെ വീട്ടിലാണെന്ന് പറഞ്ഞു. നല്ല കാര്യന്ന് പറഞ്ഞോണ്ട് അമ്മ ഫോൺ വച്ചു. എന്തൂട്ടാ  തള്ളേത്. അപ്പോഴേക്കും ബൈക്കിന്റെ ഒച്ച കേട്ട് ചേച്ചി വാതിൽ തുറന്നിരുന്നു. ചേച്ചി മാത്രമേ ഉണ്ടാർന്നുള്ളു. കുട്ടികളും ചേട്ടനും കിടന്നെന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *