വധു is a ദേവത – 11 Like

ടാ അമറെ മഹയേ കണ്ടോ ഞാൻ അവനോട് ചോദിച്ചു….

അവൾ വീട്ടിൽ പോയി എന്തോ വയ്യാ എന്ന് പറഞ്ഞു….. അവൻ പറഞ്ഞു…..

പോയോ അതെന്ത് പറയാതെ പോയെ …..

ഞാൻ ഫോൺ എടുത്തു അവളെ വിളിച്ച് നോക്കി സ്വിച്ച് ഓഫ് ആണ്….

ശെ എന്തോന്ന് അപ്പോഴാണ് അവളുടെ അമ്മയെ അവിടെ കണ്ടത്….

ഞാൻ നേരേ ആൻ്റിയുടെ അടുത്ത് പോയി ഇരുന്നു…. എന്നെ കണ്ടതും ആൻ്റി ഒന്ന് ചിരിച്ചു…

ഫുഡ് കഴിച്ചോ ആൻ്റി ഞാൻ ചോദിച്ചു…. പിന്നെ ഞാൻ നിൻ്റെ അമ്മയുടെ തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു…. ആൻ്റി പറഞ്ഞു…

ആണോ ഞാൻ കണ്ടില്ലായിരുന്നു……ഞാൻ പറഞ്ഞു…. ആണോ, നീ ടെൻഷൻ അടിച്ച് നടക്കുന്നത് ഞാൻ കണ്ടായിരുന്നു….

ആൻ്റി മഹ എവിടെ പോയി… കാണുന്നില്ലല്ലോ… അവൾ തല വേദന എന്നും പറഞ്ഞ് വീട്ടിൽ പോയി…. ആൻ്റി പറഞ്ഞു….

എന്തോന്ന് അവൾ കാണിച്ചത് ആഹ പോട്ടെ പാവം തല വേദന അല്ലേ ഞാൻ പറഞ്ഞു…

അതെ സമയം ആയി പോവാം അല്ലേ … പപ്പ അവിടുന്ന് ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു….

ആൻ്റി വീട്ടിലോട്ടു വരുവല്ലെ ഞാൻ ചോദിച്ചു…. ഇല്ല ടാ എനിക്ക് ഇന്ന് വേറെ ഒരു റിസപ്ഷൻ കൂടെ ഉണ്ട് അങ്ങോട്ടും പോണം പിന്നെ അവൾ അവിടെ ഒറ്റക്കല്ലിൽ വൈയ്യന്നും പറയുന്നു ….

അയ്യോ നിങൾ ആരും വരാതെ കഷ്ടം ആയി പോയല്ലോ…

ഞങ്ങൽ ചേക്കനെയും പെണ്ണിനെയും കാണാൻ വൈകാതെ അങ്ങോട്ട് വരുന്നുണ്ട്… ആൻ്റി പറഞ്ഞു…

എന്ന അങ്ങനെ ആവട്ടെ ഞാൻ ആൻ്റിയെ കെട്ടി പിടിച്ച് യാത്ര പറഞ്ഞു…

അങ്ങോട്ട് ചെന്നതും അവിടെ ഒരേ കൂട്ട കരച്ചിൽ…

ഓ യാത്ര പറച്ചിൽ …..

അങ്ങോട്ട് കേറി രംഗം കോമഡി ആക്കാൻ ഞാൻ തീരുമാനിച്ചു…

എന്താ ഇവിടെ …

അല്ലാ മോള് ഇന്നി തൊട്ട് നമ്മടെ വീട്ടിൽ അല്ലേ അവരെ പിരിയുന്നതിൻ്റെ വിഷമം ആണ്…. പപ്പ പറഞ്ഞു…

എനിക്ക് മുന്നേ പപ്പ കയറി സ്കോർ ചെയ്തു ….

അവിടെ നിന്ന് കരയുന്ന ആൻ്റിയുടെ അടുത്ത് പോയി ഞാൻ ഞൊണ്ട് വിളിച്ച് എന്താണ് കാര്യം ….

മോനേ എൻ്റെ മോള് ആൻ്റി കരയാൻ തുടങ്ങി…

പേടിക്കണ്ട ആൻ്റി എൻ്റെ അമ്മ അവളോട് അമ്മായിയമ്മ പോരോന്നും നടത്തില്ല അവൾ ഏറ്റവും സുരക്ഷിതം ആയാ സ്ഥലത്താണ് പോവുന്നത് ….ഞാൻ പറഞ്ഞു…

പോടാ അവിടുന്ന് ചെറുക്കൻ്റെ ഒരു …. ആൻ്റി കരച്ചിൽ നിർത്തി എന്നെ തല്ലാൻ ഓടിചു….

രണ്ട് സ്റ്റെപ് വച്ച ഞാൻ ആൻ്റിയുടെ കൈയ്യിൽ പിടിചു…. ആൻ്റി എന്നെ കെട്ടിപ്പിടിച്ച് നിന്ന് ചിരിച്ചു…

ആൻ്റിക്ക് ഇപ്പൊ വേനെങ്കിലും അങ്ങോട്ട് വരാല്ലോ അല്ലെങ്കിൽ വിളിച്ചു പറഞ്ഞ ഏത് പാതിരാത്രി ആണെങ്കിലും ദേ ഇങ്ങു നോക്ക് ഈ ഞാൻ കൊണ്ടുവരും അവളെ എന്താ പോരെ….ഞാൻ പറഞ്ഞു…

അതല്ലടാ എന്നാലും .. ആൻ്റി ചെറിയ വിഷമം കാണിചു ….

അതോ എന്നെ പോലെ ഒരു ഫ്രാട് പയലിന് മോളെ കെട്ടിച്ച് തന്നതിൻ്റെ വിഷമം ആണോ മഹികുട്ടിക്ക് …..ഞാൻ ചോദിച്ചു….

ഒന്ന് പോടാ നീ എൻ്റെ മുത്തല്ലെ ആൻ്റി എനിക്ക് കവിളിൽ സ്നേഹ ചുംബനം തന്നു…

അതാണ് ഞാൻ പറഞ്ഞു….

മതി സ്നേഹിച്ച വാ പോവാം അമ്മ വന്ന് വിളിച്ചു….

കണ്ടോ കണ്ടോ അസൂയ കണ്ടോ ആൻ്റി പറഞ്ഞു….

എന്തിന് അമ്മ ചോദിച്ചു…

എൻ്റെ അമ്മായിയമ്മയെ ഞാൻ സ്നേഹിക്കുന്നത് അമ്മക്ക് ഇഷ്ടം അല്ല… ഞാൻ പറഞ്ഞു….

അത് തന്നെ എന്തിനാടി കൃഷ്ണെ നിനക്ക് ഇത്രക്ക് കുശുമ്പ് ആൻ്റി ചോദിച്ചു…

നീ ഒന്ന് പോയെടി നിന്നെ ഇവൻ സ്നേഹിക്കുന്നത് എനിക്ക് പിടിക്കുന്നില്ല…. കൊള്ളാം അമ്മ പറഞ്ഞു…

തന്നെ തന്നെ ഞാൻ പറഞ്ഞു…

മോളെ മഹി നിന്നോടല്ല ആരോട് സ്നേഹം കാണിച്ചാലും എനിക്ക് പേടിയില്ല ഈ മറപ്പോട്ടൻ ഇവിടെ പോയാലും അവസാനം എൻ്റെ അടുക്കലെ വരുള്ളു അവസാനം ….അമ്മ പറഞ്ഞു…

ചുമ്മാ ചുമ്മാ ആൻ്റി പറഞ്ഞു. …

ഡീ എൻ്റെ മോന് ഞാൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ ഇത് എൻ്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് കേട്ടോടി മഹിമ മോളേ…. അമ്മ മെസ്സ് ഇട്ട് പറഞ്ഞു….

മതി മതി സ്നേഹത്തിൻറെ കണക്കെടുപ്പ് വാ പോവാം ഞാൻ പറഞ്ഞു….

എന്ന വാടി പോയേക്കാം ആൻ്റി അമ്മയെയും കൊണ്ട് അങ്ങോട്ട് പോയി….

അങ്ങനെ ഫൈനൽ ആയി ഉള്ള യാത്ര പറചിൽ കഴിഞ്ഞ് വണ്ടി വന്നു…

അച്ചു ആണ് ഡ്രൈവർ….

ഞാൻ അമറിൻ്റെ വിളിച്ച് ചെവിയിൽ രഹസ്യം പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *