വധു is a ദേവത – 11 Like

മോളെ അമ്മു എന്ന് വിളി ആണ് അവളെ ആലോചനയിൽ നിന്ന് ഉണർത്തിയത്…..

കൃഷ്ണ ആൻ്റി : മോളെ മോള് അവൻ്റെ എല്ലാ നിങ്ങളീ റൂമിലേക്ക് വിട്ടോ ആൻ്റി പറഞ്ഞു …..

അമൃത അവരുടെ റൂമിലേക്ക് പോയി കൊറേ വട്ടം പോയിട്ടുണ്ടെങ്കിലും ഇപ്പൊ എന്തോ ഒരു പുതുമ അവൾക്ക് തോന്നി….

അവൾ ഒന്ന് തിരിഞ്ഞതും തൻ്റെ പിന്നിൽ നിൽക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്

ഹായ് …

ഇവൻ ഇത്ര പെട്ടന്ന് വന്നോ… അവൾ മനസ്സിൽ വിചാരിച്ചു…

ഇവൾ എന്താ എന്നെ ഇതുവരെ കാണാത്ത പോലെ ഇങ്ങനെ നോക്കുന്നേ…. ഞാൻ മനസ്സിൽ വിചാരിച്ചു….

മാറ് ഞാൻ അവളെ പിടിച്ച് തള്ളി ഉള്ളിൽ കയറി…

എന്നെ വിടാൻ അവൾ എൻ്റെ കൈ പിടിച്ച് മാറ്റി…. എന്നിട്ട് ഇഷ്ടപ്പെടാത്ത എന്തോ ചെയ്ത പോലെ എന്നെ തുറിച്ച് നോക്കി…. എന്താടി നോക്കുന്നത് നിൻ്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടല്ലോ….ഞാൻ പറഞ്ഞു…

ഇങ്ങു വാ അവളുടെ തനി കൊണം വെളിയിൽ വരാൻ തുടങ്ങി….

ആ എന്ത് ഒച്ച കുറക്ക് കേട്ടല്ലോ…. ഞാൻ പറഞ്ഞു….

ഒച്ചയിട്ടാ നീ എന്ത് ചെയ്യൂമെടാ അവൾ ചീരികൊണ്ട് വന്നു….

ഒച്ചയിട്ടാൽ നിന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തരും അതും ഫ്രഞ്ച് കിസ്സ് ഞാൻ പറഞ്ഞു…

അപ്പോ ഇങ്ങനെ ആണല്ലേ നിൻ്റെ മനസ്സിലിരിപ്പ് അയ്യ ഇങ്ങ് വന്നെച്ചാലും മതി കേട്ടോ….. ദേ എൻ്റെ ദേഹത്ത് കൈ വച്ച നിന്നെ ഞാൻ കൊന്നുകളയും കേട്ടല്ലോ ഇന്ദ്ര അവൾ അതും പറഞ്ഞ് എന്നെ ഇങ്ങനെ നോക്കി….

എടി മോളേ എനിക്കങ്ങനെ ഒരു ഉദ്ദേശവും ഇല്ല എൻ്റെ ലേഡി നിന്നെയാണ്… ഞാൻ പറഞ്ഞു…

അയ്യ തൊടാൻ പറ്റിയ ചരക്ക്…. അവൾ ഒടുക്കത്തെ പുച്ഛം ഇട്ടു…

സരക്ക് തന്നെടി ഇത്ര പെൺപിള്ളേർ എൻ്റെ പിറകെ നടന്നതാണ് എന്ന് അറിയോ എന്തിന് മഹ എന്നെ സെറ്റ് ആക്കാൻ നോക്കിയതാണ് ഞാൻ പറഞ്ഞു…

പിന്നെ എന്ത് മോന് അവളെ അങ്ങ് സെറ്റ് ആക്കായിരുന്നില്ലെ… അവൾ പറഞ്ഞു…

വരാനുള്ള മാരണം വഴിയിൽ തങ്ങില്ലാലോ ഞാൻ പറഞ്ഞു…..

മാരണം നിൻ്റെ അവൾ ചൂടവൻ തുടങ്ങി….

ഒച്ച ഒച്ച അറിയാലോ ഉമ്മ മറക്കണ്ട…..

അവൾ കൈയിട്ട് അടിച്ചു….

ഞാൻ എൻ്റെ ഡ്രെസ്സും എടുത്ത് താഴേക്ക് പോയി…..

താഴേക്ക് ഇന്ദ്രൻ ഇറങ്ങിപോവുന്നതും നോക്കി അമൃത കൈകൊണ്ട് വാ പൊത്തി ചിരിച്ചു….

അവൾ മനസ്സിൽ വിചാരിച്ചു എന്നെ കിസ്സ് അടിക്കാൻ നിനക്ക് ആരുടെയാടാ സമ്മതം വേണ്ടത്… അവൾ ചിരിച്ചു . . .എന്നാലും അവളുടെ മനസ്സിൽ മഹാലക്ഷ്മി ഒരു ചോദ്യചിഹ്നമായി തന്നെ ഇരുന്നു….

കല്യാണത്തിന് വന്ന എല്ലാരും വിട്ട് പോയിരുന്നു

താഴേക്ക് പോയ ഇന്ദ്രൻ കേട്ടത് പപ്പയും അമ്മയും തമ്മിലുള്ള സംസാരം ആണ്….

മൂർത്തി ചോദിക്കുവാ എന്തിനാ ഈ 23 വയസ്സുള്ള ചെറുക്കനെ പിടിച്ച് കെട്ടിച്ചത് എന്ന് അവന് വല്ല ലോഗപരിചയവും ഉണ്ടോ എന്ന് …..

എന്നിട്ടു നിങൾ എന്ത് പറഞ്ഞു.

ഞാൻ എന്ത് പറയാൻ അവന് ഇപ്പൊ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസവുമ്പോഴെ മംഗല്യ ഭാഗ്യം ഉള്ളൂ എന്ന് അങ്ങ് തട്ടി വിട്ടു…. പപ്പ അമ്മയോട് പറഞ്ഞു….

അത് മൂർത്തി അങ്കിള് പറഞ്ഞത് ശെരി ആണ് ഞാൻ അങ്ങോട്ട് ചെന്ന് പറഞ്ഞു…

ഈ എട്ടും പോട്ടും തിരിയാത്ത എന്നെ പിടിച്ച് കെട്ടിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അതും വെറും 23 വയസ്സ് മാത്രം പ്രായമുള്ള എന്നെ…. ഞാൻ പറഞ്ഞ് തീരും മുന്നേ….

അപ്പോ എൻ്റെ മോൾക്ക് എത്ര 5 വയസാണോടാ ചെറുക്കാ ആൻ്റി അങ്ങോട്ട് കയറി വന്നു….

അവൻ്റെ ഒരു മൂർത്തി ഞാൻ ഇങ്ങേരോട് എപ്പോഴേ പറഞ്ഞതാ ആ കള്ള കഷണ്ടിയേ കല്യാണത്തിന് വിലിക്കണ്ട എന്ന് ഇപ്പൊ എന്തായി കുത്തിതിരുപ്പ് ഉണ്ടാക്കിയപ്പോ സമധാനം ആയോ ……

ഹ നീയോന്ന് അടങ്ങ് മഹി അയാള് വല്ലതും പറഞ്ഞു എന്ന് കരുതി നമ്മക്ക് അറിയില്ലേ നമ്മടെ മക്കളുടെ കാര്യം നടത്താൻ…. അമ്മ കേറി പറഞ്ഞു….

അത് തന്നെ പറയുന്നവര് പലതും പറയും ഈ ഞാൻ എൻ്റെ 22 ആമത് വയസ്സിൽ അല്ലേ കല്യാണം കഴിച്ചത്….പപ്പ പറഞ്ഞു….

അത് കല്യാണം കഴിച്ചതല്ലോ ഓടിപോയതല്ലെ ഞാൻ ഇടയിൽ കയറി പറഞ്ഞു….

ഓടി പോയാലും നടന്നു പോയാലും കല്യാണം ഞാൻ തന്നെ അല്ലേ കഴിച്ചത്… പപ്പ തർക്കിച്ചു….

Leave a Reply

Your email address will not be published. Required fields are marked *