എന്തായാലും ഞാൻ മൂർത്തി അങ്കിളിനെ സപ്പോർട്ട് ചെയ്യുന്നു.. ഞാൻ വീണ്ടും തീ കോരി ഇട്ട്….
ഈ കൊച്ചിനെ ഞാൻ ഇന്ന് ആൻ്റി കട്ട കലിപ്പായി…..
അയ്യോ വേണ്ട ഇനി ഓടാൻ വൈയ്യ ഞാൻ പറഞ്ഞു….
എൻ്റെ പോന്നു മഹി ഇവൻ നിന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാ നീയും അതിന് ഒത്ത് തുള്ളതെ അമ്മ ചിരിച്ചോണ്ട് പറഞ്ഞു…. അല്ലാ അല്ല എനിക്ക് ഇപ്പൊ കല്യാണം കഴിച്ചതിന് നല്ല വിഷമം ഉണ്ട് ഞാൻ പറഞ്ഞു….
ആണോ എന്ന കണക്കായി പോയി നിനക്ക് ഒരു എല്ല് കൂടുതൽ ആണ് … അമ്മു അത് മന്തിയിലെ പോത്തിൻ്റെ എല്ല് പോലെ അവൾ അങ്ങ് ഊരിക്കോളും അമ്മ അതും പറഞ്ഞ് കൈകൊട്ടി ചിരി തുടങ്ങി…..
എല്ലാവരും കൂടെ എന്നെ ഊക്കാൻ തുടങ്ങി….
ടാ വൈകുന്നേരം അമ്പലത്തിൽ പോണം കേട്ടല്ലോ പപ്പ അങ്കിളിനോട് പറഞ്ഞു…
അതിനല്ലേ ഞങൾ വന്നത്….. അങ്കിൾ പറഞ്ഞു….
അത് കഴിഞ്ഞ് എന്താ പരുപാടി പപ്പ ചോദിച്ചു….
അത് കഴിഞ്ഞ് ഒന്നുമില്ല അങ്കിൾ രഹസ്യ സിഗ്നൽ പപ്പക്ക് കൈമാറി….
അമ്മ ഇവര് വെള്ളം അടിക്കാൻ ഉള്ള പ്ലാൻ ആണ് ഞാൻ പറഞ്ഞു….
വെള്ളമോ ആര് വെറുതെ അനാവശ്യം പറയല്ലേ പപ്പ എന്നെ കൈ ചൂണ്ടി പറഞ്ഞു….
ഒരു അനാവശ്യവും ഇല്ല ഞാൻ കണ്ടത് ആണ് അങ്കിൾ സിഗ്നൽ കൊടുത്തത്….
ദെ ഇന്ദ്ര നീ മാന്യന്മാരെ അതിക്ഷേഭിക്കരുത് കേട്ടോ അങ്കിളും എനിക്ക് എതിരെ തിരിഞ്ഞു….
സാരം ഇല്ലാട ഇന്നൊരു ദിവസം അല്ലേ കുഴപ്പം ഇല്ല അമ്മ പറഞ്ഞു….
ഇത് കേട്ട പപ്പ പറഞ്ഞു കണ്ടോടാ യേ ഇനി നോ വൺ കാൻ സ്റ്റോപ് മി….. ഇന്ന് ഞാൻ ആഘോഷിക്കും ….
ഓഹോ അപ്പോ ഇതാണ് നിങ്ങളുടെ മനസ്സിൽ കുടിച്ച് ഇങ്ങനെ നടക്കണം അമ്മ ചാടി എണീറ്റ് പറഞ്ഞു….
അല്ലാ അപ്പോഴാണ് പപ്പക്ക് അമ്മയുടെ ബ്രില്ലയൻസ് മനസ്സിലായത് …..
അമ്മയുടെ നമ്പറിൽ പെട്ട പപ്പയെ നോക്കി ഞാൻ കൊഞ്ഞനം കുത്തി…..
അപ്പോഴാണ് എൻ്റെ ഭാര്യ കോസ്റ്റ്യൂം ചെയിഞ്ച് ചെയ്ത് താഴേക്ക് വന്നത്….
എന്താ എന്നപോലെ അവൾ അവിടെ നോക്കി
ഞാൻ അവളെ ഒന്ന് നോക്കി ഒടുക്കത്തെ അഹങ്കാരം ജാഡ തെണ്ടിക്ക് ഞാൻ മനസ്സിൽ വിചാരിച്ചു…
എന്താണ് ഇവിടെ ബായങ്ങാര ചിരിയും ഒച്ചയും ആണല്ലൊ വലിയമ്മ അങ്ങോട്ട് വന്നു….
പിന്നെ ഞാൻ അവിടെ നിന്നില്ല പൊറത്തോട്ട് ഇറങ്ങി ഗാർഡനിലെ ചെയറിൽ ഇരുന്നു….
ശെടാ ഇവന്മാർ ഇത് എവിടെ പോയി…. ഞാൻ മനസ്സിൽ വിചാരിച്ചു….
ഫോൺ എടുത്തു വിളിച്ച് നോക്കി രണ്ടെണ്ണം സ്വിച്ച് ഓഫ് ദീപുവിൻ്റെ റിംഗ് ഉണ്ട്
ഹലോ ഇവിടെ മൈരന്മാരെ നിങൾ….
അളിയാ നിൻ്റെ അച്ചു കൊള്ളാം നല്ല പോളി സാനം കൊണ്ട് വന്നു അപ്പോ ഞങൾ അങ്ങോട്ട് വന്നു…..
അമർ ഉണ്ടോ അവിടെ ഞാൻ ചോദിച്ചു ഉണ്ടല്ലോ
ഞാൻ അങ്ങോട്ട് വരാം അച്ചുവിൻ്റെ വീട്ടിൽ ആണോ അതോ നിൻ്റെയോ… എൻ്റെ വീട്ടിൽ അ…….
ഹലോ ടാ ഹലോ കുപ്പികണ്ടത്തും മൈരോള് ഇട്ടിട്ട് പോയി….. ഞാൻ ദേഷ്യത്തിൽ പറഞ്ഞു….
എന്തായാലും അവൻ്റെ വീട് വരെ എങ്കിലും പോവാം …. ഞാൻ ചാവി നോക്കി റൂമിൽ പോയപ്പോ ചാവി ഇല്ല ബൈക്കിൽ ഉണ്ടാവും എന്ന് വിചാരിച്ച് വെളിയിൽ വന്നപ്പോ ബൈക്കെ ഇല്ല 🤌 😑…
പപ്പ കാറിൻ്റെ കീ തന്നെ ഞാൻ ഉള്ളിലോട്ട് പോയി….
കാറിൻ്റെ കീ നിൻ്റെ കൈയ്യിൽ അല്ലേ അതല്ല കോമ്പസ്സിൻ്റെ കീ ഞാൻ പറഞ്ഞു…
അത് വളിയച്ചൻ കൊണ്ടു പോയി അതുവിനെ കൊണ്ടക്കാൻ പപ്പ പറഞ്ഞു…. ആണോ എന്ന ഞാൻ ബി എം എടുക്കാം …
അതാ നല്ലത് പപ്പ പറഞ്ഞു…
ടാ വേഗം വരണേ വൈകുന്നേരം അമ്പലത്തിൽ പോവാൻ ഉള്ളതാ…..
ശെരി ശെരി….
രണ്ട് സ്റ്റെപ് വച്ചതും ആണ് എനിക്ക് കാറിൻ്റെ കീ ആ അമർ പട്ടിയുടെ കൈയ്യിൽ ആണ് എന്ന കാര്യം ഓർമ വന്നത്…
അവനെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ച് കയറി പോയി
അവൾ ഉമ്മറത്ത് തതൻ്റെ ഭർത്താവിനെയും കാത്ത് കണ്ണിൽ എണ്ണയും ഒഴിച്ച് നിൽപ്പുണ്ട്…
ദൈവമേ ഈ കോടാലി ഇവിടെ നിപ്പുണ്ടയിരുന്നോ പോയ കളിയാക്കി കൊല്ലുല്ലോ….
ഞാൻ മൈൻഡ് ചെയ്യ്ത കടന്ന് അങ്ങ് പോയി റൂമിൽ കയറി വാതിൽ അടച്ച് കിടന്നു….
സമയം നോക്കി 3 മണി നല്ല ചൂട് എസി ഓൺ ചെയ്ത് ഉറങ്ങാൻ തയാറെടുപ്പ് നടത്തി….
അപ്പോഴേക്കും പിശാശ് കതകും തള്ളി തുറന്ന് ഉള്ളിലേക്ക് വന്നു….
