ഇപ്പൊ വേണോ അവൻ എന്നോട് ചോദിച്ചു…
പോ ഓട്ടോ എടുത്ത് വിട്ടോ ഇതാണ് ടൈം….ഞാൻ പറഞ്ഞു…
ഇതെല്ലാം എൻ്റെ ഭാര്യ ശ്രദ്ദിക്കുന്നുണ്ട് ….
അവനെ പറഞ്ഞ് വിട്ട് ദീപുവിനേ കൂടെ കൂട്ടി…..
ടാ വണ്ടി വിട്ടോ ഞാൻ പറഞ്ഞു….
ഹൊ ഇപ്പൊ ആണ് ഒരു സമധാനം ആയത് ഞാൻ പറഞ്ഞു….
അളിയാ എസി ഇത്തിരി കൂട്ടിക്കോ ഞാൻ പറഞ്ഞു…
അങ്ങനെ വണ്ടി മൂവ് ആവാൻ തുടങ്ങി ഞാൻ ഇടക്ക് എൻ്റെ അടുത്തിരിക്കുന്ന അറ്റം ബോംമ്പിനെ നോക്കി ….
ഇങ്ങനെ കണ്ണോക്കെ കലങ്ങി പൊറത്തോട്ട് നോക്കി ഇരിപ്പാണ്….ആള്….
എനിക്ക് സമാദാനിപ്പികണം എന്നുണ്ട് പക്ഷേ വേണ്ട പോയ കടി ഒറപ്പാ….
വണ്ടി പെട്ടന്ന് നിർത്തി…
എന്താടാ ഞാൻ ചോദിച്ചു… ഒരു കരിക്ക് കുടിച്ചിട്ട് പോവാം അച്ചു പറഞ്ഞു….
വെരി ഗുഡ് ഐഡിയ മൈ ബോയ് ഞാൻ പറഞ്ഞു…. പോയി വാങ്ങിയിട്ട് വാ ഞാൻ പറഞ്ഞു….
ഞാൻ വെളിയിൽ ഇറങ്ങി….
കുറച്ച് കഴിഞ്ഞതും മണ്ടൻ ദീപു ഒരു കരിക്കും രണ്ട് സ്ട്രായും കൊണ്ടുവന്നു….
എന്താണ് ഞാൻ ചോദിച്ചു…. എടാ ഫോർ ദി പുതിയ ജോടി ഒരു കരിക്ക് വിത്ത് ടൂ സ്ട്രാ…. അവൻ ഇളിച്ച് കാട്ടി….
നിന്നെ എൻ്റെ കൂടെ കൂട്ടിയ എന്നെ പറഞ്ഞ മതി …. ഞാൻ പറഞ്ഞു…
അത് വാങ്ങി ഞാൻ അവൾക്ക് നേരെ നീട്ടി ഇന്നാ അവൾ എന്നെ ഒന്ന് നോക്കി….
ഇന്നാ വാങ്ങിക്കോ…. ഞാൻ അവളുടെ കൈയ്യിൽ ഏൽപ്പിച്ചു…
അപ്പോ നിനക്ക് ദീപു ചോദിച്ചു….
എനിക്ക് വേണ്ട ഞാൻ വണ്ടിയിൽ കയറി….
അപ്പോഴേക്കും പപ്പയുടെ കാർ പോവുന്ന കണ്ടു….
ഞാൻ ഫോൺ എടുത്ത് നോക്കി അതിൽ മായയുടെ ആശംസ വന്ന് കിടപ്പുണ്ട്….
ഞാൻ അതിന് മറുപടി കൊടുത്തു…
അമറിൻ്റെ കാൾ വന്നു ഞാൻ വെളിയിലോട്ട് ഇറങ്ങി കോൾ എടുത്ത് സംസാരിച്ചു….
ശെരി നീ വന്നോ ഞാൻ നോക്കിക്കോളാം ….
ടാ ഒന്ന് വേഗം വാടാ സമയം ആയി…. ഞാൻ പറഞ്ഞു…
അവന്മാർ വേഗം അങ്ങോട്ട് വന്നു….
പിന്നെ കാർ വീട്ടിലേക്ക് എത്തുമ്പോ എല്ലാരും മുറ്റത്ത് തന്നെ ഉണ്ട്….
ഞങ്ങൽ ഇറങ്ങിയതും അമറിൻ്റെ അമ്മ വന്ന് ഞങ്ങളെ ആരതി ഉഴിഞ്ഞ് അകത്ത് കയറ്റി…
പപ്പ ഇനി എന്തെങ്കിലും ഉണ്ടോ ഞാൻ ചോദിച്ചു..
ഇനി മധുരം ഊട്ടൽ ഉണ്ട് അത്ര തന്നെ…
അത് ഇപ്പൊ തുടങ്ങും ദേ ഇപ്പൊ തുടങ്ങും
അങ്ങനെ പാലും പഴവും അങ്ങനെ എന്തൊക്കെയോ കൂടെ ഉള്ള ഒരു സാനം സ്പൂൺകളിൽ ആക്കി അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങള്ക്ക് മാറി മാറി തന്നു….
ടേസ്റ്റ് വലിയ ഗുമ്മില്ലെങ്കിലും വേറെ വഴി ഇല്ല കഴിച്ചെ പറ്റൂ ആജാരം ആയി പോയില്ലേ….
അങ്ങനെ അവസാനം പരസ്പരം ഞങൾ കൊടുത്ത് അവസാനിപ്പിച്ചു ശ്വാസം ഒന്ന് നേരെ വിട്ടു….
അപ്പോ ഒഫീഷ്യൽ ആയി അമ്മു മിസ്സിസ് അമൃത ഇന്ദ്രൻ ആയിരിക്കുവാണ് സുഹൃത്തുക്കളെ അമർ പറഞ്ഞു….
ഇവർക്കായി നമ്മക്ക് നല്ലോരു കൈയ്യടി കൊടുക്കാം എല്ലാരും കൂടി കൈയ്യടിച്ച് അവൻ്റെ കമൻ്റ് പാസാക്കി…..
ഇനി എനിക്ക് പൊവാല്ലോ ഞാൻ ചോദിച്ചു….
എങ്ങോട്ട് പപ്പ ചോദിച്ചു…
പുറത്തേക്ക് ഞാൻ പറഞ്ഞു…
ഇന്ന് നിൻ്റെ കല്യാണം ആണ് ഇന്ന് എങ്കിലും ഒന്ന് അടങ്ങി ഇരുന്നോ നീ അവിടെ അമ്മ പറന്നു….
അതെ അത് തന്നെ പപ്പ അമ്മയുടെ വാക്കിന് സപ്പോർട്ട് വന്നു….
ഞാൻ ഇപ്പൊ തന്നെ തിരിച്ച് വരാം ഞാൻ പറഞ്ഞു….
ടാ നീ ഇവളെ കണ്ടോ ഇന്ന് തൊട്ട് ഇവൾ നിൻ്റെ ഭാര്യ ആണ് ഇനി തൊട്ട് കാള കളിച്ച് നടക്കാൻ പറ്റില്ല കേട്ടോ…. അമ്മ പറഞ്ഞു….
ദേ എൻ്റെ ഫ്രീഡം ഇൻ്റെർഫിയർ ചെയ്യില്ല എന്ന് ഡിൽ ഉള്ളതാണ്…..നിങൾ അത് മറന്ന് പോയോ ഞാൻ ചോദിച്ചു…
ഇവൻ പോവും പറഞ്ഞ പോവുമല്ലോ അങ്ങ് വിട്ടേക്ക് കൃഷ്ണാ പപ്പ പറഞ്ഞു….
ശെരി വേഗം പോയിട്ട് വാ കേട്ടോ…. അമ്മ പറഞ്ഞു….
ടാ വാടാ ഞാൻ അമറിനെ വിളിച്ച്…. വരാൻ പറഞ്ഞു….
ഞങ്ങൽ കാർ എടുത്ത് നേരെ വിട്ട് പിടിചു….
അമ്മക്ക് നല്ല ദേഷ്യം വന്നെങ്കിലും സാഹചര്യത്തിൻ്റെ സമ്മർദം കാരണം എല്ലാം ഉള്ളിൽ അടക്കി… ഇതെ സമയം അമൃത
ശോ എന്താണാവോ ഇത്ര വലിയ അത്യാവശ്യം ഹo ഇവിടെ ഇങ്ങനെ ഒരുത്തി ഉള്ള വല്ല ബോധം അവന് ഉണ്ടോ… വെറുതെ ഇങ്ങനെ തെണ്ടി നടന്ന മതിയല്ലോ തെണ്ടി ഇങ്ങ് വരട്ടെ ….
എന്നാലും ഇവിടെ പോയതാവും അവൾ മനസ്സിൽ വിചാരിച്ചു….
