ഒന്ന് പൊയെടി ഇത് എൻ്റെ റൂം നീ വേണേങ്കിൽ ഇറങ്ങി പോ….. ഞാൻ ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു…
ഏറെ നേരത്തെ കുളിക്കു ശേഷം ഞാൻ പുറത്തിറങ്ങി
എനിക്കവിടെ ഡ്രസ്സ് എടുത്ത് വച്ചിരുന്നു….
അതും എടുത്തിട്ട് താഴേക്ക് പോയി….
എല്ലാവരും എനിക്ക് വേണ്ടി കാത്തിരിക്കുവാണ്….
നിങൾ ഒക്കെ എന്താ ഇങ്ങനെ ഇരിക്കുന്ന വാ പോവാം ഞാൻ പറഞു….
ഇത്രയും നേരം വൈകിപ്പിച്ചിട്ട് ഇപ്പൊ അവന് ദിർദ്ദി…. ശെരി വാന്ന് എന്ത് ഇത്ര ചുട് ഞാൻ അമ്മയുടെ തോളിൽ കൂടെ കൈയ്യിട്ട് നടന്നു….
അയ്യോ ഇതിൻ്റെ കീ അമറിൻ്റെ കൈയിലാണ് ഞാൻ വണ്ടിയുടെ അടുതെത്തിയത്തും പറഞ്ഞു….
ഇല്ല അത് അവൻ മോളുടെ കൈയ്യിൽ കൊടുത്തിട്ട് ആണ് പോയത് പപ്പ പറഞ്ഞു…….
ഇന്ദ്രൻ്റെ മൈൻഡ് വോയ്സ് (എടി നീ കീ കൈയ്യിൽ വച്ചിട്ട് എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നു അല്ലേടി….)
നിന്നെ ഞാൻ കളി പഠിപ്പിക്കാൻ പോവുന്നു ഉള്ളൂ മോനെ നിന്നെ ഞാൻ എൻ്റെ. സാരിതുമ്പിൽ തളച്ചിടും നോക്കിക്കോ മോനെ ഇന്ദ്ര അവൾ മനസ്സിൽ വിചാരിച്ചു….
അങ്ങനെ രണ്ട് വണ്ടിയിൽ ആയി അമ്പലത്തിലേക്ക് യാത്ര തിരിച്ചു….
അവിടെ വലിയ സംഭവം ഒന്നും ഉണ്ടായില്ല…..
എല്ലാം കഴിഞ്ഞ് ഞങൾ വീട്ടിലേക്ക് തിരിച്ചു….ഫുഡ് കഴിക്കാൻ നിർത്തി…..
പിന്നെ ഫുഡ് ഒക്കെ കഴിച്ചു…. വണ്ടിയുടെ അടുത്ത് എത്തിയതും
അവരൊക്കെ വരുന്നേ ഉള്ളൂ….
ഞാനും അങ്കിളും വണ്ടി എടുത്തു കൊണ്ടുവരാൻ പോയതാണ്…..
അവിടെ നോക്കിയപ്പോ അങ്കിള് വണ്ടിയിൽ ചാരി നിന്ന് വിഷമിക്കുന്നു…
എന്താ അങ്കിൾ കരയുവാ ഞാൻ ചോദിച്ചു….
അത് മോനെ ഇനി തൊട്ട് മോള് വീട്ടിൽ ഇല്ലളോ അതോർത്തപ്പോ ചെറിയ വിഷമം പോലെ….
എന്താടാ എന്താ അവിടെ പപ്പ വന്നു….
അങ്കിളിനു ഒരു ചെറിയ വിഷമം പോലെ മോളെ പിരിയുന്നതിന്…. ഞാൻ പറഞ്ഞു….
ടാ ദാസാ എന്താടാ കൊച്ച് കുട്ടികളെ പോലെ…..പപ്പ പറഞ്ഞു…
അപ്പോഴേക്കും അവരും അങ്ങോട്ട് വന്നു….
എന്താ ഇവിടെ …. അമ്മ ചോദിച്ചു…..
ഒന്നുമില്ല ഇയാൾക്ക് മോളേ മിസ്സ് ചെയ്യുന്നതിൻ്റെ …. പപ്പ പറഞ്ഞു….
ദേ ഇവലും ഇവിടെ ഇതാണ് പറഞ്ഞൊണ്ടിരുന്നത്…. അമ്മ പറഞ്ഞു….
എന്താ അച്ഛാ ഇങ്ങനെ എനിക്കും വിഷമം ആവും ….. അമ്മു അങ്കിളിനോട് പറഞ്ഞു….
എന്താ ആൻ്റി എൻ്റെ കലിപ്പത്തി ആൻ്റി ഇങ്ങനെ ആവാതെ…. ഞാൻ പറഞ്ഞു….
ശെരിക്കും ഞാൻ ആണ് കരയണ്ടത് ഞാൻ അവളെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു…..
ഇന്ദ്ര വേണ്ട ഇത് വീടല്ല അമ്മ മുന്നറിയിപ്പ് തന്നു…. നിങൾ ഒരു കാര്യം ചെയ്യ് ഇന്ന് നമ്മുക്ക് എല്ലാർക്കും ഒരുമിച്ച് സ്റ്റേ അടിക്കാം എന്താ ഞാൻ പറഞ്ഞു….
അതൊന്നും വേണ്ടെട മോനെ … ഞങൾ ഒക്കെ ആണ് …ആൻ്റി പറഞ്ഞു….
ആണല്ലൊ സെറ്റ് അല്ലേ ഒന്നും പേടിക്കാൻ ഇല്ല ദേ ഞാൻ നോക്കിക്കോളാം അമ്മുവിനെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു…..
എല്ലാവരും ഞെട്ടി പ്രത്യേകിച്ച് അമ്മു അവൾ എന്നിൽ നിന്ന് അങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല….. വായും പൊളിച്ച് എന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു…..
ശെരി മോനെ ഞങൾ ഓക്കെ ആണ് ….. ആൻ്റി പറഞ്ഞു….
എൻ്റെ കുഞ്ഞ് എന്ന പോയിട്ട് വാ ഞാൻ പറഞ്ഞു…. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….
അവരെ വണ്ടി കേറ്റി വിട്ട് ഞങ്ങളും വണ്ടിയിൽ കേറാൻ പോയി…
അപ്പോഴാണ് ഞാൻ മായയെ കണ്ടത്
ഹേയ് മായ പപ്പ ഇപ്പൊ വരാം….
അവളെ കണ്ട് രണ്ട് മിനിറ്റ് സംസാരിച്ചു…..
പിന്നെ തിരിച് വന്നു ….
എന്താടാ എത്ര നേരം ആണ് പപ്പ പറഞ്ഞു….
സോറി പപ്പ അവള് എൻ്റെ ഫ്രണ്ട് ആണ് അതാ….
പോവാം അല്ലേ അങ്ങനെ വണ്ടി എടുത്തു …..
പോവുന്ന വഴി ഡീസൽ അടിക്കാൻ കയറ്റി….
ഇപ്പൊതന്നെ അടിക്കനോ കുഞ്ഞു….. നാളെ പോരേ അമ്മ ചോദിച്ചു…
അമ്മ രണ്ട് മിനിറ്റ് ഇപ്പൊ കഴിയും ….ഞാൻ പറഞ്ഞു…
ചേട്ടാ ഫുൾ അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി…..
മോളെ ഇവന് ഇച്ചിരി ഒറ്റ ബുദ്ധി കൂടുതൽ ആണെ അതുകൊണ്ട് പ്രോവോക്ക് ചെയ്യുന്ന പോലെ ഒന്നും പറയല്ലേ ചെയ്തുകളയും അമ്മ അമൃതയോട് പറഞ്ഞു….
അതെ പോലെ ഭയങ്കര വാശി ആണ് മോള് വേണം അവനെ ഒന്ന് സർവീസ് ചെയ്ത് എടുക്കാൻ പപ്പ പറഞ്ഞു….
