ഞാൻ തല ഒന്ന് ഉയർത്തി എന്ത് എന്ന് പോലെ നോക്കി….
അവൾ അതൊന്നും മൈൻഡ് ചെയ്യുന്നത് പോലും ഇല്ല.. എന്ത് വേണം എന്ന് .. ഞാൻ ചോദിച്ചു….
ഒന്നും വേണ്ട ഇത്തിരിനേരം ഒന്ന് കിടക്കാം എന്ന് വച്ച വന്നത് ഇനി അതും പറ്റില്ല അവൾ പറഞ്ഞു….
ഇവിടെ ഒന്നും കിടക്കാൻ പറ്റില്ല അത്ര നിർബന്ധം ആണെങ്കിൽ ഇന്നാ ഈ ബ്ലാങ്കറ്റ് വിരിച്ച് താഴെ കിടന്നോ ഞാനും കട്ടക്ക് ജാഡ ഇട്ടു….
ഞാൻ അതും പറഞ്ഞു അങ്ങോട്ട് തിരിഞ്ഞ് കിടന്നുറങ്ങി പോയി….
പിന്നെ ഒരു കൈ എൻ്റെ മുഖത്ത് വീണപ്പോ ആണ് ഞാൻ ഉണരുന്നത് തന്നെ….
ശേരിക്കെ അത് ആരോ തല്ലിയ പോലെ ആണ് എനിക്ക് തോന്നിയത്…
മാറി കിടക്കട പട്ടി അങ്ങോട്ട്…. ഞാൻ ഉറക്ക പിച്ചിൽ പറഞു….
പട്ടി നിൻ്റെ അച്ഛൻ ….
ഏതാ ഈ പെൺ ശബ്ദം അതും തന്തക്ക് വിളി….
ഇവൾ എന്താ ഇവിടെ ഡീ ഡീ എണീക്കാൻ അമ്മു അല്ല അമൃതെ ഞാൻ അവളെ ഉണർത്താൻ നോക്കി….
എവിടുന്ന് …..
അപ്പോഴാണ് ഒരു കുസൃതിക്ക് അവളുടെ വാ തുറന്നുള്ള ഉറക്കം വീഡിയോ എടുത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ഇട്ടു… “My first gift to പൊണ്ടാട്ടി ” caption ഇട്ടു…..
ഞാൻ എണീറ്റ് താഴോട്ട് പോയി…. എന്താണ് കുഞ്ഞാവ ഉറങ്ങുവായിരുന്നോ മഹി ആൻ്റി എന്നെ ആക്കി …..
ഓ നമ്മൾ എന്ത് കുഞ്ഞാവ ശെരിക്കുള്ള കുഞ്ഞാവ ഉറങ്ങുന്നത് ഫോണിൽ നോക്കിയ കിട്ടും ജസ്റ്റ് ഒന്ന് ചെക്ക് ചെയ്യൂ മഹിമ മാഡം …..
ഡി ഇതുന്നോക്ക് അമ്മ റൂമിൽ നിന്ന് വന്നു എൻ്റെ കൈയ്യിൽ ഒന്ന് തള്ളിയിട്ട് ആൻ്റിക്ക് കാണിച്ച് കൊടുത്തു….
എൻ്റെ മോനെ നീ ആള് കൊള്ളാലോ ഇതിന് അവള് നിൻ്റെ പോരം പോളിക്കുമ്മല്ലോ മോനെ…. ആൻ്റി പറഞ്ഞു….
അത് അവിടെ കഴിഞ്ഞ്….
കുറച്ച് കഴിഞ്ഞ് ഉറക്കം ഒക്കെ കഴിഞ്ഞ് താഴേക്കു ഇറങ്ങി വന്ന അമൃതയെ കണ്ട് ഉമ്മറത്ത് ഇരിക്കുന്ന അവളുടെ ഫാദറും ഫാദർ ഇൻ ലോയും ഒരു ആക്കിയ ചിരി ചിരിച്ചു…
ഡൈനിങ് റൂമിൽ ഇരുന്ന ഞാൻ ഒരു നോട്ടം മാത്രം കൊടുത്തു….
അടുക്കളയിൽ എത്തിയ അവളെ അമ്മയും അമ്മായിയമ്മയും കൈയ്യിൽ കോഫീ കൊടുത്തു വിട്ടു തിരിഞ്ഞ് നടന്ന അവളെ അവരും അക്കി ചിരിച്ചു….
വെളിയിൽ വന്ന് എൻ്റെ അടുത്ത് ഇരുന്നു എൻ്റെ മുഖത്തും ഇളി കണ്ട അവൾക്ക് ദേഷ്യം വന്നു…..
ഞാൻ അവൾക്ക് എൻ്റെ ഫോൺ തിരിച് അവൾക്ക് നേരെ ആകി കാണിച്ച് കൊടുത്തു….. എൻ്റെ അയ്യോ എന്ന് ശബ്ദം വീട് മുഴുവൻ പാറി നടന്നു….
എല്ലാവരും ഓടി കൂടി….
എൻ്റെ മുടിക്ക് പിടിച്ച് എൻ്റെ പോറത്ത് തല്ലുന്ന അമ്മുവിനെ ആണ് എല്ലാർക്കും കാണാൻ കഴിഞ്ഞത്…..
എടി വിടെടി മോളേ മഹി ആൻ്റി അവളെ പിടിച്ച് മാറ്റാൻ നോക്കി എവിടുന്ന്…..
ഉടുമ്പ് പോലെ എന്നെ പിടിച്ചിരിക്കുവാണ് പെണ്ണ്….
നിന്നെ ഇന്ന് ഞാൻ കൊല്ലും ടാ എന്നും പറഞ്ഞ് എൻ്റെ കൈ മാന്തി പൊളിച്ചു യക്ഷി……
മതി മോളേ ഇത്ര പോരെ അമ്മ പിന്നിൽ നിന്ന് അവളെ പിടിച്ച് വലിച്ചു മാറ്റി……
നിനക്ക് അത് വേണം കേട്ടോ നിനക്ക് അത് വേണം അമ്മ പറഞ്ഞു…..
എന്താ ഇവിടെ പപ്പ ഓടി വന്നു…
അയ്യയോ മോളെ എന്താണ് എന്താ മോൾക്ക് പറ്റിയത്….പപ്പ പറഞ്ഞു…
മോൾക്കല്ല മോനാ പറ്റിയത്…. അമ്മ പറഞ്ഞു….
ഈ കൊരങ്ങൻ അത് അർഹിക്കുന്നുണ്ട് അമ്മ പറഞ്ഞു…
എന്താ രാമാ ഇവിടെ അങ്കിളും വന്നു….
ഞാൻ പറയാം അങ്കിൾ ടെ മോള് മറ്റെ വീഡിയോ എടുത്തതിനു എന്നെ കൊല്ലാൻ നോക്കിയതാണ് ഞാൻ കിതച്ചുകൊണ്ട് പറഞ്ഞു….
ഞാൻ അപ്പോഴേ വിചാരിച്ചത് ആണ് ഇങ്ങനെ എന്തെങ്കിലും സംഭവിക്കും എന്ന്…. അങ്കിൾ പറഞ്ഞു
എൻ്റെ അങ്കിൾ നിങൾ ഇവൾക്ക് എന്താണ് കൊടുത്ത് വളർത്തുന്നത് എന്താണ് സ്റ്റ്റെങ്ക്‌ത്….
പൊറo പള്ളിപ്പുറം ആയിന്നാ തോന്നുന്നേ….
എടാ ഇത് അവൾക്ക് ദേഷ്യം വന്നാ കുറച്ച് ഡെയിൻജർ ആണ് നീ ഒന്ന് നോക്കിയും കണ്ടും പെരുമാറിക്കോ….
അവൾടെ അമ്മയുടെ അ വൃത്തികെട്ട സ്വഭാവം അവൾക്കും ഉണ്ട്…. അങ്കിൾ പറഞ്ഞു….
അങ്കിൾ നമ്മക്ക് പിന്നെ കാണാം…..
ഇവന് ഇത് എന്ത് പറ്റി അങ്കിൾ തിരിഞ്ഞതും ബാക്കിൽ ആൻ്റി……
നിങ്ങൾക്ക് ഞാൻ എന്ന സമധാനം തരാതെ ഇരുന്നിട്ടുള്ളത് വീട്ടിലോട്ടു വാ കേട്ടോ…..
