ഇനിയും പെണക്കം മാറിയില്ലേ കണ്ണാ എന്ന ഇങ്ങ് അടുത്ത് വാ അടുത്ത് വാ ഉമ്മ ഉമ്മ…
അതെ അത് എനിക്ക് മാത്രം ചെറുപ്പത്തിൽ കിട്ടുന്ന സമ്മാനം ആണ് എൻ്റെ പ്രിയ സഖിയിൽ നിന്ന് കിട്ടുന്ന സ്പെഷ്യൽ…
ഇത്രയും ക്ലോസ് ആയാ ഞങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത്.. അതിന് ഒരു പരുത്തി വരെ കാരണം അമൽ പിന്നെ എൻ്റെ. ഈഗോ….
അപ്പോഴാണ് പെട്ടന്ന് ആരോ വരുന്ന പോലെ തോന്നി മാറി അങ്ങോട്ട് ഇരുന്നു… നഴ്സ് ആണ് ഡ്രിപ്പ് ഓഫ് അക്കി അവർ എന്നോട് കുട്ടി ഒരു 10 മിനിറ്റ് കഴിഞ്ഞ് എണിക്കും അപ്പോ പോവാം… ഇയാള് പോയി ബിൽ അടച്ചു മറന്ന് വാങ്ങി വാ … അപ്പോഴേക്കും കൊച്ച് ഉണരും….
അല്ലാ സിസ്റ്റ്റെ എന്താ ഇവൾക്ക് പറ്റിയത്… അതൊന്നും ഇല്ല നീ ഇതിൻ്റെ ആരാ കൊച്ചെ അവർ എന്നോട് പറഞ്ഞു…. ഞാൻ ഞാൻ ഞാൻ ഫ്രണ്ട് ആണ് …. ഫ്രണ്ട് ആണോ എന്നാ പിന്നെ ഇയാൾക്ക് അറിയില്ലേ കൊച്ചിന് എന്താ പ്രശ്നം എന്ന്..
അത്രക്കും വലിയ ഫ്രണ്ട്സ് ഒന്നും അല്ല….
മിക്കവാറും വല്ല ബ്രേക്ക് അപ്പ് ആയിരിക്കും കരഞ്ഞ് കരഞ്ഞ് കോച്ച് ആകെ വീക്ക് ആയി പിന്നെ ഫൂഡ് കഴിക്കാത്തത് കൊണ്ട് തലകറങ്ങി വീണു…. എനിക്ക് പെട്ടന്ന് പാവം തോന്നി പിന്നെ ലാലേട്ടൻ്റെ ഡയലോഗ് മനസ്സിൽ വിചാരിച്ചു ഇതൊക്കെ എന്തോന്ന് കരച്ചിൽ മോളെ ഞാൻ കരഞ്ഞിട്ടുണ്ട് ഇതിനേക്കാൾ കൂടുതൽ നെഞ്ഞുപോട്ടി…പക്ഷേ ആരും കാണില്ല എന്ന് മാത്രം 😏😏 …
ഡോ ഇയാള് പോയി മരുന്ന് വാങ്ങി വാ ഞാൻ ഇവിടെ ഇരുന്നോളം…. അവർ എന്നോട് പറഞ്ഞു…
അങ്ങനെ ഞാൻ ബിൽ പേയ് ചെയ്ത് വന്നു അപ്പോ അവർ മരുന്നിൻ്റെ കാര്യം ഒക്കെ പറഞ്ഞ് തന്നു.. പെട്ടന്ന് അവളിൽ ഉണരാൻ ഉള്ള ലക്ഷണങ്ങൾ കാണിച്ചു….
ആഹാ കോച്ച് ഉണർന്നല്ലോ….
അവൾ കണ്ണ് തുറന്ന് ഇത് ഇവിടെ ആണ് എന്ന് നോക്കി പിന്നെ ഞങ്ങളെയും നോക്കി..
എടോ ഇയാള് പേടിക്കണ്ട താൻ ഒന്ന് ഡൗൺ ആയത്താ കൃത സമയത്ത് ദേ എവിടെ ആ ഇയാള് ഇവിടെ കൊണ്ടു വന്നു…
അവൾ പുറകിൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് ആശ്ചര്യപ്പെട്ടു…
എന്താ കൊച്ചെ നീ ആഹാരം ഒന്നും സമയത്ത് കഴിക്കാറില്ലെ…..അവളെ ആ വാക്കുകൾ സ്വപ്നത്തില് നിന്ന് ഉണർത്തി …
ഇനി മരിയതക്ക് ഒക്കെ ഭക്ഷണം ഒക്കെ കഴിക്കണം കേട്ടോ ഒന്ന് റെഡി ആയൽ നിങ്ങൾക്ക് പോകാം ശെരി അപ്പോ
താങ്ക്യൂ സിസ്റ്റർ ഞാൻ അവരോട് പറഞ്ഞു…
അങനെ അവര് പോയി… എനിക്കാണെങ്കിൽ അവിടെ നിക്കനും തോന്നുന്നില്ല പോവാനും പറ്റില്ല…. . എന്തൊ പറയാൻ ഉള്ള പോലെ അവൾ എന്നെ നോക്കി …
അപ്പോഴാണ് നഴ്സ് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത് ഒണർന്നാൽ വെള്ള ദാഹം ഉണ്ടാവും എന്ന് ഞാൻ അതങ്ങ് മറന്ന് പോയി പെട്ടന്ന് താഴേക്ക് ഓടി പോയി വെള്ളം വാങ്ങി തിരികെ വന്നു…
ശെടാ ഇത് ഇപ്പൊ എങ്ങനെ കൊടുക്കും ..കൊടുക്കാതെ ഇരുന്നാലോ.. അതാണ് നല്ലത്… അപ്പോ ആ നഴ്സ് പറഞ്ഞത് ഓർമ വന്നു.. ഓ ദൈവമെ എന്തൊരു കഷ്ടം ആണ് ഇത് .. അല്ലെങ്കിലും ഞാൻ എന്തിന് ഇവളെ പേടിക്കണം സത്യം പറഞ്ഞ ഇവൾ ആണ് എന്നെ പെടിക്കണ്ടത്…
ഞാൻ രണ്ടും കൽപ്പിച്ച് അങ്ങോട്ട് ചെന്നു അപ്പോ വെളിയിലേക്ക് അവൾ എന്നെയും നോക്കി ഇരിപ്പുണ്ട് എന്നെ കണ്ടതും നോട്ടം മാറ്റി…
വെള്ളം ഞാൻ അവൾടെ ബെഡിൽ വച്ച് സൗണ്ട് ഉണ്ടാക്കി അപ്പോ അവൾ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി അപോ ഞാൻ വെള്ളം എന്ന് ആക്ഷൻ കാണിച്ചു…എണീറ്റ് അവിടുത്തെ ചെയറിൽ പോയി ഇരുന്ന് മൊബൈൽ നൊണ്ടാൻ തുടങ്ങി പെട്ടെന്ന് നോക്കിയപ്പോ വെള്ളം ഏറെ കുറെ കഴിഞ്ഞു…. ഞാൻ മനസ്സിൽ വിചാരിച്ചു പാവം നല്ല ദാഹം കാണും ചോദിക്കാൻ മടിച്ചിട്ട് ആയിരിക്കും മിണ്ടാതെ ഇരുന്നു….
വെയിറ്റ് എ സെക്കൻഡ് നീ ഇപ്പൊ എന്താ പറഞ്ഞേ ഞാൻ എന്നോട് തന്നെ ചോദിച്ചു….
പവമോ ഇവളൊ നിനക്ക് എന്ത് പറ്റി ഇന്ദ്ര നിനക്ക് ഇവളെ ഇനിയും മനസ്സിലായില്ലേ ആദ്യം പ്ളസ് ടൂ വിൽ ഇപ്പൊ അവസാനം നിന്നെ ജയിലിൽ കയറ്റാൻ നോക്കി ഇതൊക്കെ നീ ഇത്ര പെട്ടന്ന് മറന്നോ…. ഷെയിം ഓൺ യു …. ഇല്ല എൻ്റെ ഉള്ളിൽ വെറും പക മാത്രമേ ഉള്ളൂ ചെ ഇവർ ഇത് എവിടെ ആണ്….ഞാൻ ഫോൺ എടുത്ത് അമറിനെ വിളിച്ചു…. അളിയാ ഒടുക്കത്തെ ട്രാഫിക് വന്നോണ്ട് ഇരിക്കുവാണ്…. അപ്പോ ഉണ്ട് ദേ അമ്മയും പപ്പയും അങ്കിളും ആൻ്റിയും വന്നു …
