വഴി തെറ്റിയ കാമുകൻ – 10 12

ടീച്ചറേ… ഇത് രണ്ടും ഇത്താന്റെ മക്കളാണ്… അത് ഫൗസിയന്ന് പറയുന്ന ആളിന്റെ മക്കളാ…

ഷെബിനാന്റെ മക്കളെല്ലാം ഭയങ്കര കുരുത്തകേടാണല്ലോ…

സോറി മിസ്സേ… അതുമ്മാനെ കണ്ട് പഠിക്കുന്നതാ…

ഇത്ത എന്നെ നുള്ളുന്ന കണ്ട് ചിരിച്ചു കൊണ്ട് ടീച്ചർ

മിനി ടീച്ചറേ ഇവളെ കാര്യം എന്താ…

ഇവള് കഴിഞ്ഞ മാസം വരെ പഠിപ്പിൽ പുറകോട്ടായിരുന്നെങ്കിലും വേറെ കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പൊ ഒരു മാസത്തോളമായി ഭയങ്കര കുരുത്തകേടാ… ക്‌ളാസിന്നു സംസാരിക്കുക കുട്ടികളെ നുള്ളുക തല്ലുക ക്ലാസെടുക്കുമ്പോ പേപ്പറുകൊണ്ട് വിമാനമുണ്ടാക്കി പറപ്പിക്കുക ബോർഡിലൊക്കെ വരച്ചുവെക്കുക ക്ലാസിന്റെ ചുവരിലെല്ലാം എഴുതുകേം വരക്കുകേം ചെയ്യുക ക്ലാസെടുക്കുമ്പോ പാട്ട് പാടുക എന്ന് വേണ്ട ഏത് സമയോം എന്തേലും കുരുത്തക്കേട് ഒപ്പിച്ചോണ്ടിരിക്കും ഭയങ്കര കുരുത്തക്കേടാ ടീച്ചറെ…

ഒറ്റ ശ്വാസത്തിൽ ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ ടീച്ചറെയും പാത്തൂനെയും നോക്കികൊണ്ടിരിക്കെ ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ നിൽക്കുന്ന അവളെ നോക്കി

എന്താ പാത്തൂ… ടീച്ചർ പറഞ്ഞതൊക്കെ ഉള്ളതാണോ… ഇങ്ങനാണോ കുട്ടികളായാൽ…

ഞാൻ പാത്തൂനെ ചോദ്യം ചെയ്യുന്നത് കണ്ട് ടീച്ചറ് പുറത്തേക്കിറങ്ങി പോയി അല്പം കഴിഞ്ഞു ചിരി മറക്കാൻ ഗൗരവം വലിച്ചുകേറ്റി ടീച്ചർ വീണ്ടും അകത്തേക്ക് വന്നു

ഇനി അങ്ങനെ ഉണ്ടാവില്ല ടീച്ചറേ… അല്ലേ പാത്തൂ പറ…

ആ…(അവളുടെ ടീച്ചറെ നോക്കി)ഉണ്ടാവില്ല…

ഇവളുടെ പഠിപ്പിന്റെ കാര്യം എങ്ങനെയാ…

പഠിപ്പിന്റെ കാര്യത്തിൽ അല്പം പുറകോട്ടാണ് ഈ മാസം നടത്തിയ ക്ലാസ്സ്‌ ടെസ്റ്റിൽ പഴയതിനേക്കാൾ ബെറ്ററാണ്… പേപ്പർ കൊടുത്തിട്ടില്ല ഇന്ന് പേപ്പർ കൊടുക്കും…

താങ്ക്യൂ… മിസ്സ്‌…

ടീച്ചറേ അഭീടെ കാര്യം…

മഞ്ജുഷ ടീച്ചറേ… ആഭിദിന്റെ അവസ്ഥ എന്താ…

അവനും ഒരു മാസം മുൻപ് വരെ കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പൊ ഫുള്ള് കുര്ത്ത കേടാ… ഇവന്റെ കുരുത്തക്കേട് എവിടുന്നാ പറഞ്ഞു തുടങ്ങണ്ടേന്നാ അറിയാത്തെ… മെയിൻ പ്രശ്നം തല്ലാണ് എല്ലാ പിള്ളേരോടും തല്ലുകൂടും… ഇന്നലെ ബിന്തു ടീച്ചർ ക്ലാസിടുക്കുമ്പോ ക്‌ളാസിലിരുന്നു ഒരു ചെക്കനെ അടിച്ചു… കാര്യം ചോദിച്ചപ്പോ ഇവൻ മാമനെ പറ്റി ഓരോ കഥകൾ പറയും അത് കേട്ട് പിള്ളാര്‌ ഇവനെ തള്ളെന്നു പറഞ്ഞു കളിയാക്കി അതിന് ടീച്ചർ ക്ലാസിലുള്ള പോലും നോക്കാതെ ഇവൻ അവനെ അടിച്ചു…വറേ ക്ലാസിലെ പിള്ളേരെ പി ടി സമയം അവരോടി കളിക്കാൻ പോവും… കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു കുട്ടീടെ മേൽ ബോൾ കൊണ്ടത്കൊണ്ട് കളിക്കാതിരിക്കാൻ ബോൾ പിടിച്ചുവെച്ചു ഇവൻ കിച്ചണിൽ പോയി പ്ലാസ്റ്റിക് കാവറെടുത്തു ബോൾ പോലെ കെട്ടി ഉണ്ടാക്കി പിള്ളാരേം കൂട്ടി പിനേം കളിച്ചു… ടീച്ചർമാരെ നിർത്തിയിട്ട വണ്ടിമ്മൽ കയറി കളിക്യ…

തിരിഞ്ഞും മറിഞ്ഞും പല ഭാഗ്ത്തേക്ക് നോക്കുന്ന അവനെ നോക്കി

എന്താ അബീ ഇത് ഇനി ഇങ്ങനെ ഉണ്ടായാൽ നല്ല അടികിട്ടും കേട്ടോ…

മ്മ്…

എങ്കിൽ മിസ്സിനോട് സോറി പറ…

സോറി മിസ്സ്‌…

ശെരി… നാലാളും ക്ലാസിലേക്ക് പൊയ്ക്കോ…

ഓഫീസിൽ ഞങ്ങളും ടീച്ചറും രണ്ടാളുടെയും ക്ലാസ്സ്‌ ടീച്ചർമാരും മാത്രമായി

മിനി ടീച്ചർക്കും മഞ്ജുഷ ടീച്ചർക്കും അവർ ഹൈപ്പർ ആണോ എന്നൊരു സംശയം തോന്നിയത് അല്പം മടിച്ചുകൊണ്ടാണെങ്കിലും അവർ തുറന്ന് പറഞ്ഞു

ടീച്ചർ : അത് നിങ്ങളിങ്ങനെ ചെറുപ്പത്തിൽ കാണാത്തത് കൊണ്ടാണ് ഇവൻ കാണിച്ചത്ര കുരുത്തകേടൊന്നും ഞാൻ ഒരു കുട്ടിയിലും കണ്ടിട്ടില്ല… അവൻ പിള്ളേരെ ഉപദേശിക്കുന്ന കണ്ടപ്പോ ഇവന്റെ കുരുത്തകെടായിരുന്നു ഏന്റെ മനസില് പിള്ളേരെ മുനിന്നു ചിരിച്ചുപോവാതിരിക്കാനാ ഞാൻ പുറത്തേക്കിറങ്ങി പോയേ… ഇവന്റെ മരുമക്കളല്ലേ ഇവന്റെ പത്തിലൊന്നു കുരുത്തകെടേങ്കിലും കാണിക്കില്ലേ…

മിനി : അല്ല ഗ്ലൂമിയായിരുന്ന പിള്ളാര് പെട്ടന്ന് ഇത്രയും ആക്റ്റീവ് ആയതോടെ ഞങ്ങൾക്ക് തോന്നിയ സംശയം പറഞ്ഞതാണ്

കുറച്ച് ഫാമിലി പ്രോബ്ലംസ് ഉണ്ടായിരുന്നു അതായിരിക്കും അവരങ്ങനെ ഗ്ലൂമി ആയത് അതൊക്കെ തീർന്നത് ഇപ്പൊ ഒരുമാസത്തിനുള്ളിലാണ്

കുട്ടികളെ കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നു ക്ഷമാപണം പോലെ പറഞ്ഞ അവരോട് അത് കുഴപ്പമില്ലെന്ന് പറഞ്ഞു

അവരെ എനർജി സ്പോർട്സിനും ഗെയിംസിനും ഉപയോഗിച്ചാൽ സ്കൂളിന് ഇനിയുമൊരുപാട് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കിട്ടും അവരെ പറ്റിയുള്ള നിങ്ങളെ പരാതിയും കുറയും

ഇനി ഞങ്ങൾ നോക്കിക്കോളാം എന്ന് രണ്ട് ടീച്ചർമാരും ഒരുമിച്ച് പറഞ്ഞു

പോവാൻ തുനിഞ്ഞ അവരോട്

സ്കൂൾ എന്തെങ്കിലും കാരണവശാൽ നേരത്തെ വിട്ടാൽ അറിയിക്കണം എന്ന് പറഞ്ഞു നമ്പർ കൊടുത്തു

അപ്പൊ മറ്റേ കുട്ടികൾ ആരാ…

മുന്നിലുള്ള ബന്ധിലിൽ നിന്നും ഒരു എ ഫോർ ഷീറ്റും പെൻ ഹോൾഡറിൽ നിന്നും ഒരു പെന്നും എടുത്ത് പേപ്പറിൽ കുത്തി വരച്ചുകൊണ്ട്

ആമിയും ആമിറും ആണോ… അവരെ ഉമ്മ ഇപ്പൊ ഞങ്ങളെ വീട്ടിലാ…

അങ്ങനെ…

ഇവിടെ എച് എം ടീച്ചരാണെന്ന് അറിയില്ലല്ലോ… ഞങ്ങൾ ഇവിടുത്തെ എച് എം ഇനെ ഒന്ന് കാണാൻ നിൽക്കുവായിരുന്നു…

എന്താടാ… എന്തേലും പ്രശ്നമുണ്ടോ…

ഇവിടെ അടുത്തുള്ള കോളേജുകളെല്ലാം ഡ്രെക്സിന്റെ പ്രശ്നം ഉള്ളത് കൊണ്ട് ഞങ്ങൾ നടത്താൻ ഏറ്റെടുത്തിരിക്കുകയാ… ഏറ്റെടുക്കുക എന്ന് പറഞ്ഞാൽ ഒന്നും കിട്ടുന്ന പരിപാടിയല്ല വരുമാനമെല്ലാം അവർക്ക് തന്നെ രണ്ടുവർഷത്തേക്ക് അവയുടെ നടത്തിപ്പ് മാത്രം ഞങ്ങൾക്ക്…

കോളേജുകളിൽ എന്തോ പ്രശ്നമുണ്ടെന്ന് ഞാനും കേട്ടിരുന്നു… ഇതിലിപ്പോ ഞാൻ എന്താ വേണ്ടേ…

ടീച്ചർക്ക് അറിയാലോ നമ്മുടെ നാട്ടിൽ കളിസ്ഥലങ്ങൾ കുറവാണ്… കളിസ്ഥലങ്ങൾ ഉണ്ടായാൽ തന്നെ ഡ്രെക്സ് ഉപയോഗത്തിൽ വലിയ കുറവ് തന്നെ ഉണ്ടാവും… അതുകൊണ്ട് സ്കൂൾ വിട്ടാശേഷം ഗ്രൗണ്ടിൽ കളിക്കാൻ ഉള്ള സമ്മതവും മെയിൻ ഗേറ്റ് പൂട്ടാതിരിക്കുകയും ചെയ്താൽ മതി…

അതിപ്പോ പെട്ടന്ന്… ഗേറ്റ് പൂട്ടിയിട്ട് തന്നെ ചില ക്ലാസ് റൂമുകളെ ലോക്ക് തകർത്തുള്ളിൽ കയറി മദ്യപിക്കുന്നതും ഭക്ഷണത്തിന്റെ വേസ്റ്റ് ഇടുകയും ചെയ്യുന്ന പ്രശ്നം ഇപ്പൊ തന്നെ ഉണ്ട് അപ്പൊ അതില്ലന്നു കൂടി ആയാൽ

അങ്ങനെ ഒരു സംഭവം ഉള്ളത് അറിയില്ലായിരുന്നു അത് ഇന്നുമുതൽ ഉണ്ടാവാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യാം…നാളെ മുതൽ ടീച്ചർ അങ്ങനെ ഒരു കാഴ്ച്ച കാണേണ്ടിവരില്ല…

സ്കൂൾ ഗ്രൗണ്ട് മെച്ചപ്പെടും…

എങ്ങനെ…

നിങ്ങളിതിനു സമ്മതിച്ചില്ലെങ്കിലും ഗ്രൗണ്ട് നാടിന്റെ ആവശ്യമായത്കൊണ്ട് അത് നിർമിക്കാൻ നീക്കിവെച്ചൊരു ഫണ്ട്‌ ഉണ്ട് അതുവെച്ചു നമ്മുടെ സ്കൂളിന്റെ നിലവാരം മറ്റ് സ്കൂളുകളെക്കാൾ ഉയർത്താൻ കഴിയും

ഒന്ന് പുതിയ തലമുറയിൽ ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യം ആയത് കൊണ്ട് ഗ്രൗണ്ടിന് ചുറ്റിലും ത്രി സിക്സ്റ്റി ഡിഗ്രി നൈറ്റ് വിഷൻ വോയ്‌സ് റെക്കോർഡർ അടക്കമുള്ള ക്യാമറകൾ സ്ഥാപിക്കും…

Leave a Reply

Your email address will not be published. Required fields are marked *