കാണാം
കർണന്റെമേൽ ടോർച്ചിനെ തൂക്കിയിട്ടു രണ്ടുപേരോടും മാറി നിൽക്കാൻ പറഞ്ഞു മുന്നോട്ട് നീങ്ങി ഇരുളിന്റെ മറവു പറ്റി അവർ ടെന്റടിക്കുന്നതിനു ചുറ്റും നടന്നു നിരീക്ഷിക്കുന്നതിനിടെ Blaser R8 റൈഫിളുകളും മറ്റ് ചില സിംഗിൾ ഭാരൽ ഗുണ്ണുകളും നീളമേറിയതും കുറഞ്ഞതുമായ കത്തികളും അവരുടെ കൈകളിൽ ആയുധങ്ങളായി ഉണ്ടെന്നു മനസിലാക്കി അവർക്കിടയിലേക്ക് കയറിചെന്നാലോ അവരെ ആക്രമിച്ചാലോ ചിന്തിക്കാനോ പ്രതികരിക്കാനോ സമയം കിട്ടിയാൽ അവർ പെൺകുട്ടികളെ കൊല്ലും എന്ന ചിന്തയുള്ളതിനാൽ അടുത്ത് കണ്ട മരത്തിലേക്ക് ഓടി കയറി അതിന്റെ കൊമ്പിനറ്റത്ത് ചെന്നിരുന്നു കണ്ണുകൾ അടച്ചു അരയിലെ ബാഗുകളിൽ നിന്നും ഏറു നക്ഷത്രങ്ങൾ കയ്യിലെടുത്തു നെഞ്ചിൽ കൈ വെച്ച് കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് കണ്ണടച്ചു മനസിൽ തെളിഞ്ഞുവന്ന നീലകണ്ഠന്റെ സംഹാര രൂപത്തെ മനസുകൊണ്ട് തൊഴുതു കണ്ണ് തുറന്ന് ചുറ്റും നോക്കി
കൈയിലെ ഏറുന്ക്ഷത്രങ്ങൾ അവരുടെ കൈകളെ ലക്ഷ്യമാക്കി എറിഞ്ഞു കൊണ്ടിരുന്ന അവസാന ആളുടെ കൈക്ക് നേരെ കൂടെ എറിഞ്ഞ നക്ഷത്രം ലക്ഷ്യത്തിലെത്താൻ കാത്തു നിൽക്കാതെ അവർക്കു നേരെ ചാടി കൊണ്ട് മുതുകിലെ വാളിനെ കയ്യിലെടുത്തു കൊണ്ട് നിലത്തെത്തിയതും അവരുടെ കൂട്ടത്തിൽ മുറിവേൽക്കാതെ ബാക്കിയുണ്ടായിരുന്ന അവരുടെ തലവന്റെ കഴുത്തിലേക്ക് തിളങ്ങുന്ന വാളിനെ ചേർത്തുവെച്ചു കൈയിലെ രക്തമുറ്റുന്ന മുറിവുകൾ എന്തെന്ന് മനസിലാവും മുൻപ് എന്നെ മുന്നിൽ കണ്ട പകപ്പ് മാറിയതും അവരുടെ കാലുകൾ തോക്കുകൾക്ക് നേരെ ചലിക്കാൻ തുടങ്ങിയതും
നിങ്ങൾ കാണും മുൻപ് നിങ്ങളുടെ കൈയ്യറുത്ത എനിക്ക് നിങ്ങളുടെ കഴുത്താറുക്കനെത്ര സമയം വേണം… നിങ്ങളുടെ തലവൻ ഏന്റെ വാൾ തുമ്പിലാണ് ആരെങ്കിലുമനങ്ങിയാൽ നിങ്ങളുടെ തലവന്റെ കഴുത്ത് ഞാൻ അറുത്തെടുക്കും… നിങ്ങൾക്ക് മുറിവ് പറ്റിയിരിക്കുന്നത് റേഡിയൽ ആർട്ടറിയിലാണ് മെഡിക്കൽ അറ്റൻഷൻ കിട്ടും വരെയും മലർന്നുകിടന്ന് കൈ പൊക്കിവെച്ചു രക്തം പുറത്തുപോവാതെ മുറിവിൽ ശക്തിയായി അമർത്തിപിടിച്ചാൽ ജീവൻ നിലനിർത്താം…
അതുവരെ മുറിവ് പരിയ കൈ കുടയുകയും ഉയർത്തിപിടിക്കുകയും ചെയ്ത അവർ മരണത്തെ മുന്നിൽ കണ്ട ഭയത്താൽ മറ്റൊന്നും ചിന്തിക്കാതെ മറു കയ്യാൽ മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് മലർന്നു കിടന്നു
കർണാ…
കർണനും റോസിയും ഞങ്ങൾക്കരികിലേക്ക് കുതിച്ചെത്തി
അയാളെ നിലത്ത് മുട്ടുകുത്തി ഇരുത്തി കൈ പോക്കി വെപ്പിച്ചു അയാളുടെ കഴുത്തിൽ തടവികൊണ്ട് റോസിയെ നോക്കി
റോസീ…
തന്റെ പല്ലുകൾ കാണിച്ച് മുരണ്ടുകൊണ്ട് അയൽക്കരികിൽ വന്ന റോസിയുടെ നാക്ക് അയാളുടെ കഴുത്തിൽ ഞാൻ കൈ ഇഴച്ച ഭാഗത്ത് തടവി യതും അയാളിലൂടെ ഒരു വിറയൽ കടന്നുപോയി
അനങ്ങാതിരുന്നാൽ അവളൊന്നും ചെയ്യില്ല അനങ്ങിയാൽ അവൾ നിന്റെ കഴുത്തിലെ ഞെരമ്പ് കടിച്ച് കുടയും
കൈയിലെ വാൾ മുതുകിലെ ഉറയിലേക്കിട്ട് കർണന് മേലുള്ള ടോർച് ലൈറ്റ് മുകളിലേക്ക് അടിച്ച് വെച്ചുകൊണ്ട് കുട്ടികൾക്ക് നേരെ ചെല്ലുമ്പോ കുതിരകളുടെ കുളമ്പടി ശബ്ദവും വരവറിയിച്ചു കൊണ്ടുള്ള കുക്കിയും കേട്ടു അവർക്ക് മറുപടിയായി കുട്ടികളും ഞാനും കൂവിവിളിച്ചു
കുട്ടികളുടെ കെട്ടഴിച്ചുകൊണ്ടിരിക്കെ അവർ അരികിലെത്തി
കുതിരയിൽ നിന്നും താഴെ ഇറങ്ങിയ അവരെ നോക്കി എല്ലാരുടെയും കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട് എത്രയും പെട്ടന്ന് ശരിയാക്കണം
വൃദനായ വൈദ്യരും ശിഷ്യന്മാരും അവർക്കരികിലേക്ക് നീങ്ങി ജോയി ആകാശത്തേക്ക് അടിച്ചുവെച്ച ടോർച് ഓഫ് ചെയ്തു റോസിക്ക് അരികിലായി നിൽക്കുന്ന പ്രധാനിയുടെ കൈ പിറകിലേക്ക് കെട്ടി കാലുകളിലും കെട്ടിട്ടു
പിടിച്ചുകൊണ്ടുവന്ന കുട്ടികളുടെ കൂട്ടത്തിലെ പന്ത്രണ്ടു വയസുകാരി കണ്മണിയുടെ കവിളിൽ പിടിച്ചു
മാമന്റെ മോള് പേടിച്ചോ…
മ്മ്…
സാരോല്ല… പേടിക്കണ്ട ട്ടോ…
അവൾ ചിരിച്ചുകൊണ്ടെനെ നോക്കി കവിളിൽ ഉമ്മ വെച്ചു ആർക്കും ഒന്നും പറ്റിയില്ലെന്നുറപ്പിക്കുന്നതിനിടെ ജോയി തോക്കുകളും കത്തികളും കുതിരപ്പുറത്ത് കെട്ടിവെച്ചു
