വഴി തെറ്റിയ കാമുകൻ – 10 15

കഴിച്ചിട്ട് പോയാൽ പോരേ…

പോരെന്റെ ആയിച്ചൂ… ഇപ്പൊ ഇറങ്ങണം നേരം വെളുക്കുമ്പോയേക്കും തിരികെ എത്തേണ്ടതാണ്…

കഴിഞ്ഞവട്ടം വരുമ്പോ കൊണ്ടുവന്ന തോക്കും ഗുണ്ടകളും എടുത്ത് വണ്ടിയിൽ വെച്ച് വണ്ടിയെടുത്തു പോവും വഴി എസ്റ്റേറ്റിൽ കയറി വണ്ടി മാറ്റി ബിച്ചുവിന്റെ വണ്ടിയെടുത്തു പോവും വഴി അച്ചായനെ വിളിച്ച് ഞാൻ വരുന്നുണ്ടെന്നകാര്യമറിയിച്ചു ചെക്ക് പോസ്റ്റ്‌ മലർക്കേ തുറന്നു ബാങ്ക്‌ളാവിന് മുന്നിലെത്തുമ്പോ അച്ചായനും ജോയിയും കാത്തിരിപ്പുണ്ട്

അച്ചായോ…

എന്നാടാ…

സുഖല്ലേടോ കിളവാ…

പരമ സുഖം… അവളും അവനും എവിടെ…

അകത്തുണ്ട്…

അവന്മാരോ…

അവരെ പണിയുന്നത് കണ്ട് പേടിച്ചിരിക്കുകയാ അവളും അവനും…

മ്മ്… പത്ത് മണിയാവുമ്പോയേക്കും അങ്ങെത്തണം… നാളെ പതിനൊന്ന് മണിക്കാണ് അവന്റെ വിധി പറയൽ…

സംസാരിച്ചുകൊണ്ടിരിക്കെ അകലെ നിന്നും അടുത്തേക്ക് ഓടിവരുന്ന ആളുകളുടെ പാത പതനം കേട്ട് അവർക്കരികിലേക്ക് ചെന്നു അവർക്കെല്ലാം ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്

തമ്പ്രാ… അവാര് ഏന്റെ ഊരിന്ന് കിടാത്തികളെ പിടിച്ചോണ്ട് പോയമ്പ്രാ…

എപ്പോ…

അര നാഴികയായമ്പ്രാ…

എങ്ങോട്ടാ പോയേ…

തെക്കോട്ടാമ്പ്രാ…

അകത്തേക്ക് കയറി വാളുകളും ഏറു നക്ഷത്രങ്ങളടങ്ങിയ ബാഗും അതികദൂരം ലൈറ്റ് ഭീം തീർക്കാൻ ശേഷിയുള്ള (കോസ്റ്റ് ഗാർഡ് ഉപയോഗിക്കുന്ന തരത്തിലുള്ള)ടോർച്ചിനെയുമെടുത്ത് പുറത്തേക്കിറങ്ങുമ്പോയേക്കും മുറ്റത്ത് കുതിരകൾ നിരന്നു ജോയി ഒരു കുതിരക്ക് പുറകിൽ മറ്റ് കുതിരക്കളെ ചേർത്തുകെട്ടി കൊണ്ടിരിക്കുന്നു

പേടിക്കണ്ട മൂപ്പാ… അവരെ നിങ്ങൾക്ക് തിരിച്ചു തരും… ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്ക്… നിങ്ങൾ തൊഴുന്ന ശിവന്റെ മേൽ സത്യം…

റോക്കീ… റോസീ…

അച്ചായൻ ഇവിടെ നിൽക്ക്

വണ്ടിയിൽ നിന്ന് തോക്കും ഉണ്ടകളടങ്ങിയ ബാഗും എടുത്ത് ജോയീടെ കൈയിൽ കൊടുത്തു ചേർത്തുകെട്ടിയ കുതിരകളിൽ മുൻപിലുള്ളവനിലേക്ക് കയറി ജോയി കുതിര കൂട്ടത്തെ മുന്നോട്ട് നയിച്ചു

കഴുത്തിലെ മാലകളിൽ പിടിച്ച് ഒരുനിമിഷം കണ്ണടച്ചു മൂപ്പന്റെ തോളിൽ തട്ടി ഇരുളിനെ തോൽപ്പിക്കുന്ന കറുപ്പുള്ള കർണന്റെ പുറത്തേക്ക് ചാടി കയറി അവനെ മുന്നോട്ട് നയിച്ചു അവന്റെ കുഞ്ചി രോമങ്ങളിൽ തടവി

കർണാ…

ചിനച്ചു കൊണ്ടവൻ മുന്നോട്ട് കുതിച്ച പിറകെ റോക്കിയും റോസിയും ഓടിക്കൊണ്ടിരുന്നു ജോയിയെ കടന്ന് മുന്നോട്ട് കുതിച്ചു ചുറ്റുമുള്ള കുടിലുകളിലേ കുഞ്ഞു വെളിച്ചം അടുത്തടുത്ത് വന്നു അടുക്കുന്തോറും മനുഷ്യ രക്തത്തിന്റെ ഗന്ധം ശക്തമായി കൊണ്ടിരുന്നു ഊരിന്റെ കവാടത്തിൽ ഭയപ്പാടോടെയും പ്രതീക്ഷയോടെയും നിൽക്കുന്ന സ്ത്രീകളും പുരുഷൻ മാരുമടങ്ങുന്ന ജനങ്ങൾക്കരികിലേക്ക് ചെന്ന് കർണൻ നിന്നതും റോക്കിയും റോസിയും ഉള്ളിലേക്ക് കയറി

തമ്പ്രാ…

അവരെ നോക്കി മിക്കവർക്കും മുറിവുകൾ പറ്റിയിട്ടുണ്ട്

പേടിക്കേണ്ട ആർക്കുമൊന്നും സംഭവിക്കില്ല…

മലയനെ ഒര് കൊന്നമ്പ്രാ…

കവാടം കഴിഞ്ഞുള്ളിലായി നിലത്ത് ചിതറിവീണ രക്തം

ഊരിന് പിറകിലായി കൊടും കാടുപ്പോൽ മരത്തിനു കീഴേക്ക് തൂങ്ങി നിൽക്കുന്ന വള്ളി പടർപ്പുകയിലിലേക്ക് നോക്കി കൈ കൂപ്പി തൊഴുതു “ഏന്റെ തെറ്റാണ്… ഏന്റെ മാത്രം തെറ്റ്… പൊറുക്കണം…പോകുവാണ് ജീവൻ കൊടുത്തും കാക്കും…” മനസിൽ പറഞ്ഞുകൊണ്ട് കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ചു കർണന്റെ മേലേക്ക് ചാടി കയറി

ഊര് ജനങ്ങളെ നോക്കി

പേടിക്കണ്ട ഒന്നും സംഭവിക്കില്ല…

ചുറ്റി പറ്റി എല്ലായിടത്തും മണം പിടിച്ചുവന്ന റോസിയും റോക്കിയും വലത്തോട്ട് നോക്കി കുരച്ചു

വലത്തോട്ട് കുതിരയെ തിരിച്ചു നിർത്തി

റോസീ…

ഞങ്ങൾക്ക് വഴികാട്ടാൻ റോസി മുന്നോട്ട് കുതിച്ചു അതിവേകത്തിൽ കുതിക്കുന്ന അവൾക്ക് പിറകെ കർണനും കുതിച്ചുകൊണ്ടിരുന്നു ഒരു നാഴികയോളം വേഗം കുറക്കാതെ ഓടിയ റോസി വേഗം കുറച്ചു മുരണ്ടു

അല്പം അകലെയായി പെട്രോ മാക്സ് വെളിച്ചവും ടെന്റടിക്കാനും ഭക്ഷണമുണ്ടാക്കാനുമുള്ള ഒരുക്കങ്ങളും കെട്ടിയിട്ടിരിക്കുന്ന പെൺ കുട്ടികളെയും അല്പം മാറി കെട്ടിയിട്ടിരിക്കുന്ന കുതിരകളെയും കൂട്ടത്തിൽ പ്രധാനി എന്ന് തോന്നിക്കുന്നവൻ

Leave a Reply

Your email address will not be published. Required fields are marked *