വഴി തെറ്റിയ കാമുകൻ – 10 15

കുഞ്ഞ ഇപ്പൊ ബോധം കേട്ട് വീഴും എന്ന മട്ടിൽ നിൽപ്പുണ്ട്

മാമി : നാല് മണിക്ക് എഴുന്നേറ്റോ… ആര് മുത്തോ… വെറുതെ പറയല്ലേ ഇത്താ…

മുത്ത് : മുത്തൂ…

മാമി : അല്ല മോളേ… മുത്തു അറിയാതെ ചോദിച്ചതാ… എന്നാലും നാലുമണിക്കൊക്കെ…

കുഞ്ഞ : സത്യം പറ ഇച്ചാച്ചാ ഇങ്ങള് അവളെ വെറുതെ പൊക്കി പറയുവല്ലേ…

ഉമ്മ : വേണേൽ വിശ്വസിച്ചാ മതി… ഞാൻ പറഞ്ഞത് സത്യാ…

മാമി : കോളേജിപോവാൻ ഏഴരക്ക് വിളിക്കാൻ ചെന്നാ എന്നെയും കൂടി പിടിച്ചു കിടത്തി എട്ടുമണി ആവും വരെ ഉറങ്ങുന്ന കാര്യം ഓർക്കുമ്പോഴാ ഇച്ഛാച്ച പറയുന്നതൊരു വിശ്വാസകുറവ്…

കുഞ്ഞ : കോളേജില്ലേൽ പതിനൊന്നുമണി ആവാതെ ബെഡിന്നു പോങ്ങൂല…

മുത്ത് : ഓഹ്… ആയിക്കോട്ടെ ഞാൻ ഇനി അങ്ങോട്ട് വരുന്നേ ഇല്ല ഇവിടെത്തന്നെ നിക്കുവാ…

കുഞ്ഞ : അതാ നല്ലേ…

മുത്ത് : ഞാൻ കാക്കൂനേം കെട്ടി ഇവിടങ്ങു കൂടും പിനങ്ങോട്ട് വന്നുപോലും നോക്കൂല… അപ്പൊ നിങ്ങളെന്നെ കാണാൻ കൊതിക്കും… മോളേ മുത്തേ ഒന്നിങ്ങോട്ട് വാ… രണ്ടീസം ഇവിടെ നിന്നിട്ട് പോ എന്ന് പറയും… അപ്പൊ ഞാൻ പറയും ഞാനെങ്ങോട്ടും വരൂല വേണോ വന്ന് കണ്ടിട്ട് പോന്ന്…

കുഞ്ഞ : എത്ര നല്ല സ്വപ്നം കേട്ടില്ലേ ഇചാച്ചാ… ഇപ്പൊ ഈ കാണിക്കുന്ന ഓട്ടവും ചാട്ടവും ഇങ്ങളെ കാണിക്കാനാ… അവന്റെ മഹർ എന്ന് കഴുത്തി കേറുന്നോ അന്ന് മുതൽ ഇവളെ ഷഡിവരെ നിങ്ങളാലക്കണ്ടി വരും…

മുത്ത് : ഓഹ്… ഇങ്ങളിതൊന്നും കാര്യാക്കണ്ട ഉമ്മാക്ക് അസൂയോണ്ട് പറേന്നാ… ഇങ്ങളെ ഞാൻ പൊന്നുപോലെ നോക്കും…

കുഞ്ഞ : ആർക്കാടീ കുരിപ്പേ അസൂയ… വേണോങ്കി ചെക്കന്റെ മനസ്സി കേറാൻ നോക്ക്… അല്ലാതെ അവനഞ്ചെണ്ണത്തെ കെട്ടിക്കൊണ്ടൊന്നിട്ട്… ഉമ്മാ ഏന്റെ കാക്കൂന്നും പറഞ്ഞു കരഞ്ഞോണ്ട് വന്നാ ചിരവയെടുത്ത് തല ഞാനടിച്ചു പൊളിക്കും…

മാമി : അത് ശെരിയാ… എല്ലാം കഴിഞ്ഞു മുത്തൂ ഏന്റെ കാക്കൂന്നും പറഞ്ഞിട്ട് കരഞ്ഞോണ്ടിരുന്നിട്ട് ഒരു കാര്യോം ഉണ്ടാവില്ല… അവനിപ്പോഴും നിന്നെ പെങ്ങളായിട്ടാ കാണുന്നെ അതാദ്യം മാറ്റാൻ നോക്ക്…

ഷെബിത്ത : കൈകൂലി തന്നാൽ ഞാനും ഹെല്പ് ചെയ്യാം…

ഉമ്മ : എനിക്ക് മോളൊന്നും ചെയ്ത് തരണ്ട മോളേം കൂടെ നോക്കാനുള്ള ആരോഗ്യമൊക്കെ ഉമ്മാക്കുണ്ട്… മോള് അവന്റെ മനസ്സികേറാൻ നോക്ക് അറിയാലോ അവന്റെ തീരുമാനങ്ങളിൽ ഞങ്ങൾക്കാർക്കും ഒന്നും പറയാൻ പറ്റൂല… പിന്നെ മോൾക്ക് ഞങ്ങളോട് ദേഷ്യം തോന്നീട്ട് ഒരു കാര്യോമില്ല…

ഇച്ഛാച്ച : അത് ശെരിയാ മോളിങ്ങനെ അമ്മായിനെ ചാക്കിലക്കാൻ നടക്കുന്ന സമയം കൊണ്ട് അവനെ വേറേ പെണ്ണുങ്ങൾ ചാക്കിലാക്കും

മുത്ത് : എനിക്ക് പകരം കാകൂനെ കയറ്റാൻ പറ്റിയ ചാക്കൊന്നും ഈ നാട്ടിലൊരുതീടെ കയ്യിലുമില്ല

ഷെബിത്ത : അങ്ങനൊന്നും കരുതണ്ട അഫിയേ അവനിഷ്ടമായ കാര്യം അവന് ബോധം വന്ന് അവളെ കല്യാണം കഴിഞ്ഞതറിഞ്ഞപ്പോഴാ നമ്മളറിയുന്നേ… ഇനി ആരേലും അങ്ങനെ വന്നൂഡായിക ഇല്ല… എന്തിന് അഫീടെ ഫ്രണ്ട്‌ റിയ മിണ്ടാൻ പറ്റില്ലേലും അവളുടെ ഭംഗി കണ്ടിട്ടില്ലേ ഒരു നോട്ടം മതി ഏതൊരാണിനേം മയക്കാൻ നിന്റെ അത്രേം തന്നെ ഭംഗിയുണ്ട് നിനക്ക് അവളൊരു കോമ്പറ്റിറ്റർ ആവും എന്നാണ് ഏന്റെ ഭലമായ സംശയം… ലക്ഷ്മി പിന്നെ നിങ്ങളെ മൂന്നുപേരെ അത്രേം തന്നെ ഭംഗി ഉണ്ടേലും ബിച്ചൂന്റെ ഫ്രണ്ട്‌ ആയോണ്ട് അവൻ അവളെയും അവൾ അവനെയും അങ്ങനെ കാണാൻ സാധ്യത കുറവാ അതുകൊണ്ട് അവൾ നിനക്ക് കോമ്പറ്റിറ്റർ ആവില്ലായിരിക്കും… ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങാത്ത ഞാൻ തന്നെ ആരാ കൂടുതൽ സുന്ദരി എന്ന് പറയാൻ പറ്റാത്തത്ര ഒപ്പത്തിനൊപ്പം നിൽക്കുന്ന നിങ്ങൾ നാലുപേരെ കണ്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ ഒരു സ്ഥലം ഒഴിയാതെ പോയ ഇന്ത്യ മുഴുവൻ ചുറ്റുന്ന അവൻ എത്രപേരെ കണ്ടുകാണും… ഇപ്പൊ പോരാത്തതിന് എല്ലാ സൗകര്യത്തോടെയും ഖത്തറിലും അവിടൊക്കെ എല്ലാ രാജ്യക്കാരും കാണും അറബി പെണ്ണുങ്ങളൊക്കെ ഭയകര ഭംഗി ആയിരിക്കും എന്നാ കേട്ടെ…

മുത്ത് : ആര് വന്നാലും എന്ത് കോമ്പറ്റീഷൻ ഉണ്ടായാലും ആരെ കൊന്നിട്ടായാലും ഞാനിങ്ങളെ ആങ്ങളേനെ കെട്ടും…

Leave a Reply

Your email address will not be published. Required fields are marked *