വഴി തെറ്റിയ കാമുകൻ – 10 15

ചന്ദ്രേട്ടനെന്താ ഒന്നും മിണ്ടാത്തെ…

ചന്ദ്രേട്ടൻ : ഞാനെന്ത് പറയാനാ…

ചേട്ടൻ എന്നെ ആദ്യമായി കാണുവല്ലേ ഇന്ന്… വലിയപറമ്പിലെ അഹമ്മദിന്റെ മോൻ ഷെബി എത്രാം വയസിൽ തൂമ്പ പണി യെടുക്കാൻ തുടങ്ങിയെന്ന് നിങ്ങള് ഈ നാട്ടുകാരോട് ആരോടേലും ചോദിച്ചാമതി…

ചന്ദ്രേട്ടാ… നമ്മളെ തെക്കേലെ വാസുവേട്ടന്റെ വീട്ടില് വാഴ നടുമ്പോ എനിക്കെത്ര വയസ് കാണും…

വയസെനിക്ക് ഓർമയില്ല (അടുത്തൊരു മരത്തിൽ ചാരിവെച്ച കൈക്കോട്ടിലേക്ക് ചൂണ്ടി) ആ കൈകോട്ടിന്റെ താഴിയെക്കാളും ചെറുതായിരുന്നു അന്ന് നീ അത്രയും വാഴ അതും ആ പാറപ്പുറം പോലുള്ള സ്ഥലത്ത് നീ അത് ചെയ്ത് തീർക്കും എന്ന് ഈ നാട്ടിലാരും അത് കഴിയും വരെ കരുതിയിരുന്നില്ല

ഈ നാട്ടിൽ ഞാൻ കാല് കഴുകാത്ത കിണറുമില്ല ഞാൻ പണിയെടുക്കാത്ത പറമ്പുമില്ല ഞാനെടുക്കാത്ത പണിയുമില്ല ആ അഹങ്കാരത്തിൽ പറയുകയാണെന്ന് തന്നെ കരുതിക്കോ… ചേട്ടൻ പറ്റുമെങ്കിൽ പറയുന്ന പണി ചെയ്തു തന്നേച്ചാൽ മതി ഉപദേശം വേണ്ട… പിന്നെ നിങ്ങള് പണിയെടുത്ത കൊല്ലക്കണക്ക് അറിയാനും എനിക്ക് താല്പര്യമില്ല…

ഉപ്പാ ഞാൻ പോയേക്കുവാണേ…

ആടാ…

മുറ്റത്ത് എത്തുമ്പോയേക്കും ഇത്തയും കുട്ടികളും പുറത്തേക്ക് ഇറങ്ങി വരുന്നത് നോക്കി

വണ്ടീടെ ചാവിയിങ് എടുക്കരുതായിരുന്നോ

അവൻ ഏന്റെ കൈയിൽ തന്നില്ലല്ലോ

ഡോർ വെറുതെ വിലിച്ചപ്പോ തുറന്നു അകത്തുനോക്കുമ്പോ ചാവി ആഷ് ട്രേയിലുണ്ട് അതെടുത്തു പോക്കറ്റിലിട്ടു വണ്ടി സ്റ്റാർട്ട് ചെയ്തതും കുട്ടികളെ പുറകിലേക്ക് കയറ്റി ഇത്ത വന്ന് മുന്നിലിരുന്നു ഞാൻ ഇറങ്ങി ചെന്ന് പുറകിലെ ഡോറുകൾ ചൈൽഡ് ലോക്ക് ആക്കി വണ്ടിയെടുത്തു പേഴ്‌സും ഫോണുകളും അഷ്ട്രെയുടെ സൈഡിൽ വെച്ച് വാച്ച് കൈയിൽ കെട്ടിത്തന്നു

ഇത്താ… അവനോട് പറഞ്ഞേക്ക് ചാവി വണ്ടിയിൽ വെച്ച് പോവരുതെന്ന് കുട്ടികളുള്ളതാ…

അത് ഞാൻ പറയാം… വണ്ടീടെ ബാക്കിലെ കുപ്പിയൊക്കെ എന്താ…

അതെടുത്തു കളഞ്ഞോ…

ആ…

അള്ളോഹ് ആശാന്റെ കല്യാണത്തിനെക്കുള്ളതാ…

കളഞ്ഞിട്ടില്ല വണ്ടിയിൽ തന്നെ ഉണ്ട്…

ഫോണെടുത്തു റാഷിയെ വിളിച്ചു

നീ എവിടെയാ

ടൗണിൽ

ഹാ… നീ അവിടുന്ന് ആരോടേലും ഗോവിന്ദനാശാന്റെ വീടെവിടെയാ എന്ന് ചോദിച്ചിട്ട് വണ്ടീടെ പുറകിലുള്ള കുപ്പികൾ ആശാനെ ഏൽപ്പിച്ചേക്ക്…

ശെരി…

ഇപ്പൊ തന്നെ ചെല്ല് അതും വണ്ടിയിൽ വെച്ച് കറങ്ങാൻ നിക്കണ്ട…

ഒക്കെ…

വണ്ടി സ്കൂൾ ഗ്രൗണ്ടിൽ കയറി നിന്നു അകത്തേക്ക് ചെല്ലുമ്പോ കുട്ടികളുടെ ബാഗും എടുത്ത് അകത്തേക്ക് ചെല്ലുമ്പോ ആസംബ്ലി തുടങ്ങിയത് കണ്ട് കുട്ടികളെ അങ്ങോട്ട് വിട്ട് ഞങ്ങൾ മാറി നിന്നു

അസംബ്ലി കഴിഞ്ഞു പോവുന്ന കുട്ടികൾക്കിടയിൽ നിന്നും അവരെ നാലുപേരെയും കൂട്ടി ടീച്ചർ മാരെ അടുത്തേക്ക് നടന്നു

ടീച്ചറേ…

എന്നെ സൂക്ഷിച്ച് നോക്കുന്ന ടീച്ചറെ നോക്കി

മനസ്സിലായോ…

നീ ഷെബിന ല്ലേ…

അപ്പൊ ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടല്ലേ…

നിന്നെ മറക്കാൻ പറ്റുമോ… നീയങ്ങു വലുതായിപോയല്ലോടാ സാമീ… നിന്റെ മുഖം കാണാൻ ഞാനിപ്പോ മേലോട്ട് നോക്കണം… എന്നാലും വേഷമൊന്നും ഒരു മാറ്റോമില്ല…(മുടിയിലൊന്ന് വിരലോടിച്ചു കവിളിൽ തടവി) കഴിഞ്ഞ ദിവസം ടീവിയിൽ പാമ്പിനെ കണ്ടപ്പോ കൂടെ ഞാൻ ഓർത്തിരുന്നു നിന്നെ…(മറ്റ് ടീച്ചർമാരെ നോക്കി)നിങ്ങൾക്ക് ഇവന്റെ കഥ കേൾക്കണോ ഞാൻ ഇവിടെ വന്ന ആദ്യത്തെ ദിവസം ഇവൻ അന്ന് രണ്ടാം ക്ലാസിലാ സ്കൂൾ ഓട് മേഞ്ഞ കെട്ടിടമായിരുന്നപ്പോ ഞാൻ ഇവരെ ക്ലാസിൽ ക്ലാസിടുത്തോണ്ടിരിക്കുമ്പോ ഒരെലി പെട്ടന്ന് മുകളിന്ന് ക്ലാസിലേക്ക് വീണത് കണ്ട് ഞാൻ പേടിച്ച് കൂവിപോയി പിള്ളാരാണെൽ അതിലും വലിയ കൂവൽ പിറകെ തന്നെ എലിയെ പിടിക്കാൻ വന്ന പാമ്പും നിലത്തേക്ക് വീണു അത് മുന്നിൽ പത്തിയും വിടർത്തി നിൽക്കുന്നകണ്ടപ്പോയെ ഏന്റെ നല്ലജീവനങ്ങു പോയി പുറകിലെ ബെഞ്ചിലിരുന്ന ഇവൻ ഓടി വന്ന് ഇവനെക്കാളും നീളമുള്ള പാമ്പിനെ വെറും കൈ കൊണ്ടിങ്ങെടുത്തു പാമ്പിനെ പിടിച്ചതിന് വേണുമാഷോട് തല്ലും കിട്ടി കുട്ടികളിവന് പാമ്പെന്ന് പേരും ഇട്ടു…എന്ത് വികൃതി ആയിരുന്നെന്നോ… ദിവസോം തല്ലും വഴക്കും… ക്ലാസിൽ ഇരിക്കുന്നതിനേക്കാളും ക്ലാസിനു പുറത്താവും… എന്നാൽ പരീക്ഷക്കൊക്കെ ഫുള്ള് മാർക്കും ഉണ്ടാവും… അന്നൊക്കെ ഇവൻ ക്ലാസിൽ വന്നിട്ടുണ്ടോന്ന് സ്കൂളിലെ ഏത് ടീച്ചേഴ്സിനോട് ചോദിച്ചാലും അറിയാം അത്രക്ക് വികൃതിയായിരുന്നു… വികൃതിയിൽ മാത്രമല്ലട്ടോ നല്ലോണം ചിത്രംവരക്കാനും സ്പോർട്സിലും എല്ലാം മുന്നിലായിരുന്നു പങ്കെടുക്കുന്നതിൽ എല്ലാത്തിലും ഒന്നാം സ്ഥാനം നിർബന്ധമുള്ള പോലെ ആയിരുന്നു… ഇവിടെ ഉള്ള ട്രോഫികളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇവന് കിട്ടിയതാ… സ്റ്റേറ്റ് ലെവലിൽ ഒക്കെ മത്സരിച്ചിട്ടുണ്ട്… വികൃതി ആണേലും ടീചേസിന് ഇവനെ വലിയ കാര്യമായിരുന്നു… ഇവനെന്തായാലും വലിയ നിലയിലെത്തും എന്നൊക്കെ ഞങ്ങളെല്ലാരും പറയുമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *