വഴി തെറ്റിയ കാമുകൻ – 10 15

പാത്തു : ടീച്ചറെ ഇന്ന് ക്ലാസ്സില്ലേ…

നിന്റെ കുട്ടിയാണോ…

ഇത്താന്റെ… ഇവൾക്ക് ഇന്ന് ഉച്ചക്ക് പാരന്റ്സ് മീറ്റിംഗ് ആയോണ്ട് ഞങ്ങൾക്ക് ഉച്ചക്ക് ശേഷം ചിലപ്പോ എത്താൻ പറ്റില്ല അതാ ഇപ്പൊ വന്നേ…

ഇവളിപ്പോ കുറച്ചായിട്ട് ഭയങ്കര വികൃതിയാ ഇവള് മാത്രമല്ല (അബിയെ കാണിച്ച്) ഇവനും രണ്ടാളും എല്ലാദിവസോം എന്തേലും ചെയ്ത് ടീച്ചർമാര് പിടിച്ച് ഇവിടെ കൊണ്ടുവരും (അമിയെയും അമീറിനെയും കാണിച്ച്) ഇവരെ കാര്യം എനിക്കറിയില്ല

ടീച്ചറേ… ഇത് രണ്ടും ഇത്താന്റെ മക്കളാണ്… അത് ഫൗസിയന്ന് പറയുന്ന ആളിന്റെ മക്കളാ…

ഷെബിനാന്റെ മക്കളെല്ലാം ഭയങ്കര കുരുത്തകേടാണല്ലോ…

സോറി മിസ്സേ… അതുമ്മാനെ കണ്ട് പഠിക്കുന്നതാ…

ഇത്ത എന്നെ നുള്ളുന്ന കണ്ട് ചിരിച്ചു കൊണ്ട് ടീച്ചർ

മിനി ടീച്ചറേ ഇവളെ കാര്യം എന്താ…

ഇവള് കഴിഞ്ഞ മാസം വരെ പഠിപ്പിൽ പുറകോട്ടായിരുന്നെങ്കിലും വേറെ കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പൊ ഒരു മാസത്തോളമായി ഭയങ്കര കുരുത്തകേടാ… ക്‌ളാസിന്നു സംസാരിക്കുക കുട്ടികളെ നുള്ളുക തല്ലുക ക്ലാസെടുക്കുമ്പോ പേപ്പറുകൊണ്ട് വിമാനമുണ്ടാക്കി പറപ്പിക്കുക ബോർഡിലൊക്കെ വരച്ചുവെക്കുക ക്ലാസിന്റെ ചുവരിലെല്ലാം എഴുതുകേം വരക്കുകേം ചെയ്യുക ക്ലാസെടുക്കുമ്പോ പാട്ട് പാടുക എന്ന് വേണ്ട ഏത് സമയോം എന്തേലും കുരുത്തക്കേട് ഒപ്പിച്ചോണ്ടിരിക്കും ഭയങ്കര കുരുത്തക്കേടാ ടീച്ചറെ…

ഒറ്റ ശ്വാസത്തിൽ ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ ടീച്ചറെയും പാത്തൂനെയും നോക്കികൊണ്ടിരിക്കെ ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ നിൽക്കുന്ന അവളെ നോക്കി

എന്താ പാത്തൂ… ടീച്ചർ പറഞ്ഞതൊക്കെ ഉള്ളതാണോ… ഇങ്ങനാണോ കുട്ടികളായാൽ…

ഞാൻ പാത്തൂനെ ചോദ്യം ചെയ്യുന്നത് കണ്ട് ടീച്ചറ് പുറത്തേക്കിറങ്ങി പോയി അല്പം കഴിഞ്ഞു ചിരി മറക്കാൻ ഗൗരവം വലിച്ചുകേറ്റി ടീച്ചർ വീണ്ടും അകത്തേക്ക് വന്നു

ഇനി അങ്ങനെ ഉണ്ടാവില്ല ടീച്ചറേ… അല്ലേ പാത്തൂ പറ…

ആ…(അവളുടെ ടീച്ചറെ നോക്കി)ഉണ്ടാവില്ല…

ഇവളുടെ പഠിപ്പിന്റെ കാര്യം എങ്ങനെയാ…

പഠിപ്പിന്റെ കാര്യത്തിൽ അല്പം പുറകോട്ടാണ് ഈ മാസം നടത്തിയ ക്ലാസ്സ്‌ ടെസ്റ്റിൽ പഴയതിനേക്കാൾ ബെറ്ററാണ്… പേപ്പർ കൊടുത്തിട്ടില്ല ഇന്ന് പേപ്പർ കൊടുക്കും…

താങ്ക്യൂ… മിസ്സ്‌…

ടീച്ചറേ അഭീടെ കാര്യം…

മഞ്ജുഷ ടീച്ചറേ… ആഭിദിന്റെ അവസ്ഥ എന്താ…

അവനും ഒരു മാസം മുൻപ് വരെ കുഴപ്പമൊന്നുമില്ലായിരുന്നു ഇപ്പൊ ഫുള്ള് കുര്ത്ത കേടാ… ഇവന്റെ കുരുത്തക്കേട് എവിടുന്നാ പറഞ്ഞു തുടങ്ങണ്ടേന്നാ അറിയാത്തെ… മെയിൻ പ്രശ്നം തല്ലാണ് എല്ലാ പിള്ളേരോടും തല്ലുകൂടും… ഇന്നലെ ബിന്തു ടീച്ചർ ക്ലാസിടുക്കുമ്പോ ക്‌ളാസിലിരുന്നു ഒരു ചെക്കനെ അടിച്ചു… കാര്യം ചോദിച്ചപ്പോ ഇവൻ മാമനെ പറ്റി ഓരോ കഥകൾ പറയും അത് കേട്ട് പിള്ളാര്‌ ഇവനെ തള്ളെന്നു പറഞ്ഞു കളിയാക്കി അതിന് ടീച്ചർ ക്ലാസിലുള്ള പോലും നോക്കാതെ ഇവൻ അവനെ അടിച്ചു…വറേ ക്ലാസിലെ പിള്ളേരെ പി ടി സമയം അവരോടി കളിക്കാൻ പോവും… കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു കുട്ടീടെ മേൽ ബോൾ കൊണ്ടത്കൊണ്ട് കളിക്കാതിരിക്കാൻ ബോൾ പിടിച്ചുവെച്ചു ഇവൻ കിച്ചണിൽ പോയി പ്ലാസ്റ്റിക് കാവറെടുത്തു ബോൾ പോലെ കെട്ടി ഉണ്ടാക്കി പിള്ളാരേം കൂട്ടി പിനേം കളിച്ചു… ടീച്ചർമാരെ നിർത്തിയിട്ട വണ്ടിമ്മൽ കയറി കളിക്യ…

തിരിഞ്ഞും മറിഞ്ഞും പല ഭാഗ്ത്തേക്ക് നോക്കുന്ന അവനെ നോക്കി

എന്താ അബീ ഇത് ഇനി ഇങ്ങനെ ഉണ്ടായാൽ നല്ല അടികിട്ടും കേട്ടോ…

മ്മ്…

എങ്കിൽ മിസ്സിനോട് സോറി പറ…

സോറി മിസ്സ്‌…

ശെരി… നാലാളും ക്ലാസിലേക്ക് പൊയ്ക്കോ…

ഓഫീസിൽ ഞങ്ങളും ടീച്ചറും രണ്ടാളുടെയും ക്ലാസ്സ്‌ ടീച്ചർമാരും മാത്രമായി

മിനി ടീച്ചർക്കും മഞ്ജുഷ ടീച്ചർക്കും അവർ ഹൈപ്പർ ആണോ എന്നൊരു സംശയം തോന്നിയത് അല്പം മടിച്ചുകൊണ്ടാണെങ്കിലും അവർ തുറന്ന് പറഞ്ഞു

ടീച്ചർ : അത് നിങ്ങളിങ്ങനെ ചെറുപ്പത്തിൽ കാണാത്തത് കൊണ്ടാണ് ഇവൻ കാണിച്ചത്ര കുരുത്തകേടൊന്നും ഞാൻ ഒരു കുട്ടിയിലും കണ്ടിട്ടില്ല… അവൻ പിള്ളേരെ ഉപദേശിക്കുന്ന കണ്ടപ്പോ ഇവന്റെ കുരുത്തകെടായിരുന്നു ഏന്റെ മനസില് പിള്ളേരെ മുനിന്നു ചിരിച്ചുപോവാതിരിക്കാനാ ഞാൻ പുറത്തേക്കിറങ്ങി പോയേ… ഇവന്റെ മരുമക്കളല്ലേ ഇവന്റെ പത്തിലൊന്നു കുരുത്തകെടേങ്കിലും കാണിക്കില്ലേ…

Leave a Reply

Your email address will not be published. Required fields are marked *