വഴി തെറ്റിയ കാമുകൻ – 10 15

അല്ലിക്കാ പറഞ്ഞതാ… ഞാൻ പുതിയ ആളല്ലേ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ഒരുപാട് പേരുള്ളതല്ലേ… ഇന്നും നിങ്ങളെ ഉപ്പാനെ കാണാൻ ഇന്റീരിയറിന്റെ ടീമും ഗാർഡനിങ് ടീമും ഒക്കെ വന്നിരുന്നു…

എന്നിട്ട് സ്ട്രക്ച്ചർ വർക്ക് ഞാൻ എക്സ്പീരിയൻസ് ഉള്ളവർക്കണോ കൊടുത്തേ… എടാ നിങ്ങൾ നാലുപേരും ഞങ്ങളെ അനിയന്മാരല്ലേ… നിങ്ങളുള്ളപ്പോ ഞങ്ങൾ വേറേ ആർക്ക് കൊടുക്കാനാ… ഞങ്ങൾക്ക് എന്നെങ്കിലും ഒരു കാൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ തോന്നുന്ന വരെ ഞങ്ങളെ ബേസിലുള്ള മുഴുവൻ വർക്കും നിങ്ങളെ കമ്പനിക്ക് തന്നെയാണ് പോരേ…ഇനി എഴുതി ഒപ്പിട്ട് തരണോ…

നിങ്ങള് പറഞ്ഞാൽ തന്നെ മതി അതിൽ മാറ്റമുണ്ടാവില്ലെന്ന് എനിക്കറിയാം കുഞ്ഞുനാള് തൊട്ട് കാണുന്നതല്ലേ ഞാൻ നിങ്ങളെ…

പറഞ്ഞത് മറക്കണ്ട മാക്സിമം നമ്മുടെ നാട്ടുകാർ ആയ പണിക്കാരെ ഉൾപെടുത്താൻ നോക്കണം… എന്ന് വെച്ച് പണി എടുക്കാൻ അറിയാത്തവരെ നീ ചുമക്കണം എന്നല്ല…

അതൊക്കെ ഒക്കെ ആണിക്കാ… ഇപ്പൊ വരാൻ പോവുന്നതും നമ്മുടെ നാട്ടിലുള്ള ചെക്കന്മാരൊക്കെ തന്നെയാണ്…

അതൊക്കെ പോട്ടെ നിനക്ക് ഇൻ ഡോർ കോർട്ടും ഗ്രൗണ്ടും ഒക്കെ ചെയ്യാൻ അറിയുമോ

കൺസ്ട്രക്ഷൻ ഫീൽഡിൽ എല്ലാവർക്കും ഞങ്ങള് ചെയ്യും

ശെരി നീ ഭക്ഷണം കഴിച്ചോ…

ആ കഴിച്ചിട്ടാ നിങ്ങളെ വീട്ടീന്ന് ഇറങ്ങിയേ…

എങ്കി അവർക്ക് വേണ്ടത് പറഞ്ഞുകൊടുത്ത്… ബിച്ചുവിനെ വിളിക്ക് അവിടെ ആണ് ഗ്രാണ്ടിന്റെ വർക്ക്‌… പ്ലാനും എല്ലാം അവന്റെ കയ്യിലുണ്ട്… നീയൊന്ന് ചെന്ന് നോക്ക്…

ശെരി…

വീട്ടിൽ ബന്ധുക്കൾ എല്ലാമുണ്ടല്ലോ… എന്താ പരിപാടി…

(ഇത്താനെ ചൂണ്ടി)ഇന്ന് ഇവളെ ഡൈവേർസ് ആയിരുന്നു അവൾക്ക് സ്വാതന്ത്രം കിട്ടിയത് ആഘോഷിച്ചുകളയാമെന്ന് ഞങ്ങളും കരുതി…

എന്തുപറയണം എന്നറിയാതെ അവളെയും എന്നെയും നോക്കുന്ന അവനെ നോക്കി

അവൾക്കൊരു കൺഗ്രാസു പോലും പറയാതെ നീ എന്താടാ പന്തം കണ്ട പെരുച്ചായി പോലെ നിക്കുന്നെ…

(അവൻ അവളെ നോക്കി) കൺഗ്രാജുലേഷൻസ്… ഇത്താക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ…

ഞാനും ഇത്തയും അവിടെ നിന്നിറങ്ങി വീട്ടിലെത്തുമ്പോ എല്ലാരും ഉമ്മറത്തെ കോലയിലും മറ്റും ഇരിപ്പുണ്ട് മുറ്റത്ത് മൂസിയുടെ വണ്ടി കണ്ട് ഇത്തയെ നോക്കി

ഇവനിന്ന് ക്ലാസ്സില്ലേ…

മുത്ത് ചോദിച്ചോണ്ട് വന്നതാവും…

അകത്തേക്ക് കോലായിലേക്ക് കയറി

മാമൻ : എന്തായി

വീടും സ്ഥലോം ഇവളെ പേരിൽ എഴുതിത്തന്നു… കൊണ്ടുപോയ അഭരണങ്ങളും തിരിച്ചു തന്നു…

മാമി അകത്തുനിന്നും അവർക്ക് ചായയുമായി വന്നു

മാമി : രണ്ടാളും കഴിച്ചില്ലല്ലോ ചെല്ല് അനൂം മൂസിം മുത്തുംകൂടെ ചൂടയുമെടുത്ത് പുഴക്കരയിൽ പോയിട്ടുണ്ട് അവരെയും വിളിച്ചോ… നിങ്ങള് വന്നിട്ട് കഴിക്കാം എന്നും പറഞ്ഞു മൂന്നാളും കഴിച്ചില്ല…

ഇത്താ… കുളിക്കുന്നേൽ കുളിച്ചിട്ട് വാ… ഞാനവരെ വിളിച്ചിട്ട് വരാം…

പുഴക്കരയിൽ ചെല്ലുമ്പോ ചൂണ്ടയുമായിരിപ്പുണ്ട് മൂനാളും ബക്കറ്റിന്റെ പാതിയോളം അവർ പിടിച്ചിട്ട മീനുണ്ട്

അല്ല എന്താ ഇവിടെ പരിപാടി…

അനു : നിങ്ങൾ വരും വരെ നേരം പോവാൻ ചൂണ്ടയിട്ടിരിക്കാന് കരുതി…

ആഹാ… ചവിട്ടി പുഴയിലിട്ടാലുണ്ടല്ലോ… അവറ്റകളെ ജീവനെന്താ ഒരു വിലയുമില്ലേ… മതിയാക്കി എണീറ്റു വന്നേ മൂന്നും…

മൂന്നാളും എണീറ്റു

മൂസി : ഇങ്ങളും പിടിക്കാറില്ലേ… ഞങ്ങൾക്ക് ഇവിടെ വരുമ്പോഴല്ലേ ഇതൊക്കെ നടക്കൂ…

എടാ മീൻ പിടിക്കരുതെന്നോ ഒന്നിനെയും കൊല്ലരുതെന്നോ നമ്മളെ കൊല്ലാൻ വരുന്നവരെ കൊല്ലരുതെന്നോ അല്ല നമുക്ക് തിന്നാൻവേണ്ടി മീൻ പിടിക്കുന്നതും കൊല്ലുന്നതും പോലെയല്ല സമയം പോവാൻ ജീവനെടുക്കുന്നത്… നേരമ്പോക്കിന് അനാവശ്യമായി ഒരു ചെടിയുടെ ഇലപോലും നമ്മൾ നുള്ളരുത്…

അനു : പൊനിക്കാ… സോറി… ഇനി നേരമ്പോക്കിന് ഒന്നും നശിപ്പിക്കൂല… ഇനി ഉപദേഷിക്കല്ലേ വയറുനിറഞ്ഞാൽ ഫുഡ്‌ കഴിക്കാൻ പറ്റില്ല… വന്നേ…

ബക്കറ്റും ചൂണ്ടയും ഇരയും എടുത്ത് നടക്കുന്ന മൂസിക്കും അനുവിനും പിറകെ ഏന്റെ കൈയിൽ തൂങ്ങി മുത്തും വീട്ടിലേക്ക് നടന്നു

മൂസി : ഈ സ്ഥലത്തിന്റെ കേസ് എന്തായി

Leave a Reply

Your email address will not be published. Required fields are marked *