നിന്റെ കടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് വേണമെങ്കിൽ നിനക്ക് വിളിച്ചുചോദിക്കാം അവർ നിന്നെ എങ്ങനെയെങ്കിലും തിരികെ എത്തിക്കാൻ ഉള്ള ശ്രെത്തിലാണ് നിന്നെ ഞങ്ങൾ പിടിച്ചുവെച്ച സമയം നിന്റെ വാട്സപ്പിൽ നിന്റെ കടയിലെ സുഹൃത്ത് റഹീം അവിടുന്ന് പൈസ കാണാതായതും നിന്റെ പേരിൽ കേസ് കൊടുത്തതും നിന്നെ അറിയിക്കാൻ ശ്രെമിച്ചിരുന്നു നിനക്ക് ആരെ വേണമെങ്കിലും വിളിച്ചന്വേഷിക്കാം പിന്നെ നീ ഇങ്ങോട്ട് വരുന്ന ദിവസം ആ ഒരു ലക്ഷം റിയാൽ എടുത്തത് ഏന്റെ ആളാണ്
അവൻ ഫോണെടുത്തു വാട്സപ്പ് ഓൺ ചെയ്തു റഹീം അയച്ച ടെക്സ്റ്റ് മെസ്സേജും കടയിൽ നിന്നും സലിം മെഡിക്കൽ എമർജൻസി ആയിട്ട് നാട്ടിലേക്ക് പോയി ഈ ആഴ്ച കഴിഞ്ഞു തിരിച്ചു വരണം എന്നു കടയുടമയുടെ വോയിസ് മെസ്സേജും ടിക്കറ്റും കണ്ട് അവൻ തളർന്നു വണ്ടിയുടെ ബൊണറ്റിലേക്ക് ചാരിയിരുന്നു ഫോൺ എടുത്ത് ജാസ്മിനെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന് കേട്ടു അവൾ എപ്പോ ഫോൺ ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് ഞാനാണ് നിനക്ക് അവളോട് സംസാരിക്കണമെങ്കിൽ ഞാൻ അവളെക്കൊണ്ട് നിന്നെ വിളിപ്പിക്കാം
ഞാൻ ഫോണെടുത്തു കാൾ ചെയ്തു
ഹലോ ജാസ്മിനോട് അവനെ വിളിക്കാൻ പറയ്…
ശെരി…
അല്പസമയം കൊണ്ട് ജാസ്മിൻ അവനെ വിളിച്ചു
ഹലോ… നീ എവിടെയാ…
അറിയില്ലിക്കാ… ഇവരെനെ പിടിച്ചുവെച്ചിരിക്കുവാ എന്നെകൊണ്ട് ആത്മഹത്യാ കുറിപ്പൊക്കെ എഴുതിച്ചു എനിക്ക് പേടിയാവുന്നു എന്നെയൊന്നു രക്ഷിക്ക്… ഇവരെനെ കൊല്ലും…
ഫോൺ കട്ടായി അവൻ വീണ്ടും അങ്ങോട്ട് വിളിച്ചതും സ്വിച്ച് ഓഫ് എന്ന് കണ്ട് എന്നെ നോക്കി
അത്ര സംസാരിച്ചാൽ മതി നമുക്ക് കാര്യത്തിലേക്ക് കടക്കാം…
നിനക്ക് കേസുകളിൽ നിന്നും രക്ഷപെടാൻ ഒരവസരം തരാം ഞാൻ പറഞ്ഞ കണ്ടീഷൻ അനുസരിച്ച് നിന്റെ മുഴുവൻ സ്വത്തുക്കളും ഇത്താന്റെ മഹർ അടക്കമുള്ള സ്വർണവും എഴുപത്തി അയ്യായിരം രൂപയും നീ തിരിച്ചു തരുന്നു നിന്റെ വീടും സ്ഥലവും അടക്കം എല്ലാം ഇത്താന്റെ പേരിലേക്ക് കുട്ടികളുടെ അല്ല എഴുതിവെച്ചു ഇത്താനെ മൊഴിചൊല്ലണം അവളോട് ചെയ്തതിനെല്ലാം നീ അവളോട് മാപ്പ് പറയണം
നിന്റെ ക്രൈം പാർട്ണർ ജാസ്മിനെ ഇവിടെ വിട്ട് നിനക്ക് പോവാം പകരം അവൾ സ്വർണവും പണവും അടക്കമുള്ളതെല്ലാം ഒളിപ്പിച്ചത് എവിടെയാണെന്ന് ഞാൻ നിനക്ക് കാണിച്ചുതരും ജാസ്മിനെ കൂടെ കൊണ്ടുപോവണമെന്നാണെങ്കിൽ നിങ്ങൾ പറ്റിച്ചുണ്ടാക്കിയതിൽ പാതി എനിക്ക് തന്നിട്ട് നിങ്ങൾക്ക് പോവാം
ഇതിൽ ഏത് വേണമെന്നത് നിന്റെ ചോയ്സ് ആണ്
ഞാൻ പറയുന്ന വാക്ക് പാലിക്കും എന്ന് നിനക്കറിയാം ഈ പ്രാവശ്യവും ഞാൻ വാക്ക് പാലിക്കും
നിന്റെ തീരുമാനം പറഞ്ഞാൽ മതി
അവനെവിട്ട് അകത്തേക്ക് വന്ന എന്നെ വിളിച്ച് അവളെയും പാതിയും തന്നമതി
മ്മ്…
അവിടുത്തെ പ്രോസീജർ കഴിഞ്ഞതും ഞാനീട്ടിയ ഡൈവേഴ്സ് പേപ്പറിൽ ഒപ്പിട്ട ശേഷം അവളെ കൂട്ടി ഇറങ്ങി
നേരെ രജിസ്റ്റർ ഓഫീസിലേക്ക് ചെന്നു രജിസ്റ്റാർ പറഞ്ഞിടത്തെല്ലാം മടികൂടാതെ അവൻ ഒപ്പുവെച്ചു
പുറത്തിറങ്ങിയപ്പോ അവിടെ കാത്തുനിന്ന ജസ്‌ന പുച്ഛത്തോടെ അവന്റെ കൈയിലേക്ക് അവളുടെ കൈയിലെ പൊതി കൊടുത്തു അവനതു തുറന്നുനോക്കി ഇത്തയുടെയും കുഞ്ഞുങ്ങളുടെയും അവൻ എടുത്തുകൊണ്ടുപോയ ആഭരണങ്ങളെല്ലാം അതിലുണ്ട്അത് ഇത്തയുടെ കൈയിലേക്ക് കൊടുത്തു അവൻ അവളോട് മാപ്പ് പറഞ്ഞു
ഇത്തയെയും ജസ്‌നയെയും കൂട്ടി ജസ്‌നയുടെ വീട്ടിലേക്ക് തിരിച്ചു ഫോണെടുത്തു ബിച്ചുവിനെ വിളിച്ചു
ബിച്ചൂ…
കഴിഞ്ഞോ…
കഴിഞ്ഞു… റെഡിയല്ലേ…
എപ്പോഴേ റെഡി… പൊളിക്കട്ടെ…
പൊളിച്ചോ…
ഒക്കെ…
ഫോൺ വെച്ചതും ഇത്ത എന്നെ നോക്കി
എന്താടാ പൊളിക്കുന്നെ…
ഒന്നൂല്ലടീ… ചുമ്മാ…
മ്മ്മ്മ്… കാലത്തെ വണ്ടിയിൽ കണ്ടതാണേൽ നല്ല അടിവെച്ചുതരും…
അതൊന്നുമല്ലടീ…
ജസ്നയുടെ വീടിനു മുന്നിൽ വണ്ടി നിന്നു ഇത്തയെ നോക്കി ഇറങ്ങിവാ ഇതിവളെ വീടാ…
അവളേതാ എന്നറിയില്ലേലും ഞാൻ പറഞ്ഞത് കേട്ട് ഇത്ത പുറത്തേക്കിറങ്ങി വീടിന് നേരെ നടക്കുമ്പോ ഇത്തയെ നോക്കി അവളെ കൂട്ടി ലിവിങ് ഹാളിലെ സോഫയിലിരുന്നു ജാസ്മിൻ അകത്തേക്ക് പോയി
