വഴി തെറ്റിയ കാമുകൻ – 10 15

ഷെബിത്ത : നടന്നാ മതി…

കുഞ്ഞ : വാചകമടിക്കാതെ പോയവനെ വളക്കാൻ നോക്ക്…

മുത്ത് : അയ്യേ… മ്ലേച്ഛം ഒരുമ്മ മോളോട് പറയേണ്ട വാക്കാണോ ഇത്…

കുഞ്ഞ : ഒറ്റൊന്നങ് തന്നാലുണ്ടല്ലോ… അവനാക്സിഡന്റായി ഹോസ്പിറ്റലിലായന്ന് തൊട്ട് സ്വൈര്യം തന്നിട്ടുണ്ടോ നീ ഞങ്ങക്ക്… ഏത് നേരോം ഹോസ്പിറ്റലിതന്നെ… വീട്ടി കൊണ്ട് വന്നപ്പോ ആണേൽ ഏത് നേരോം ഇവിടെ… തിന്നേഇല്ല കുടിക്കേഇല്ല കുളിക്കേംമില്ല… മാപ്പിള ചത്തോലും കൂടെ കുറച്ച് ദിവസം കൊണ്ട് നേരെ ആവും അവൻ കിടന്നന്ന് കിടക്കാൻ തുടങ്ങിയിട്ട് അവനെണീറ്റപിറ്റേന്നല്ലേ നീ എണീറ്റെ… അവൻ എണീറ്റന്നടക്കം എത്ര വട്ടമാ നീ ഹോസ്പിറ്റലിലായീന്ന് വല്ല ഓർമേഉണ്ടോ… ഡോക്ടർ പറയും ഓവർസ്ട്രസ്സാണ് ടെൻഷനടിക്കരുതെന്ന്… ഭ്രാന്താശുപത്രീ വരെ കാണിച്ചു നോക്കിയില്ലേ… ഇനി ഉമ്മാ ഏന്റെ കാക്കൂന്നും പറഞ്ഞു കരഞ്ഞോണ്ട് വന്നാ അപ്പൊ ഏന്റെ തനി കൊണം നീ കാണും…

മാമി : നിന്റെ ഉപ്പേം മൂത്താപ്പേം ആങ്ങളമാരും എല്ലാം പറഞ്ഞേ നീ അവനെകൊണ്ട് ഇഷ്ടപെടീക്കാ എന്നല്ലാണ്ട് അവർക്ക് വേറേ വഴിയില്ലെന്നാ… നിനക്കവന്റെ പിറകെ പോവാൻ ഞങ്ങളെ കൊണ്ടാവുമ്പോലെ ഞങ്ങളവസരമുണ്ടാക്കി തരുന്നുണ്ട്… തൊട്ടോ പിടിച്ചോ എന്തേലുമൊക്കെ ചെയ്ത് വളച്ചാ പഴയപോലെ കിടന്ന് കരയേണ്ടിവരില്ല… അല്ലാതെ കരഞ്ഞോണ്ട് വന്നാ ഞങ്ങക്കൊന്നും ചെയ്യാൻ പറ്റൂല… നീയാണേൽ അവനോടുള്ള ഇഷ്ടമൊന്നു പറയുന്നുകൂടിയില്ല…

മുത്ത് : ഡോണ്ട് വറി… ഐ വിൽ മാനേജ്…

ഉമ്മ : അവനാ പുഴക്കരേലോ പറമ്പിന്റെ മൂലേലോ എങ്ങാനും ആരും കാണാതെ സിഗരറ്റ് വലിച്ചിരിപ്പുണ്ടാവും നീ ഈ ചായ അവന് കൊണ്ട് കൊടുത്ത് കുറച്ച് സമയം മിണ്ടീം പറഞ്ഞുമിരിക്കാൻ നോക്ക്

മുത്ത് : (ചായ കൈയിൽ വാങ്ങി) ഇത്രേം വലിയ പറമ്പിൽ ഞാനീകാക്കൂനെ എവിടെ പോയി കണ്ടുപിടിക്കാനാണാവോ… ഇങ്ങനെ പോയാ ഞാനങ്ങേരെ മേൽ ജിപിഎസ് വല്ലോം വെക്കേണ്ടിവരും…

അവൾ പുറകിലേക്ക് ഇറങ്ങുന്നത് കണ്ടതും ഞാൻ മെല്ലെ ഇത്താന്റെ മുറിയിൽ ചെന്ന് ഫുഡും കഴിച്ചുറങ്ങുന്ന വല്ലിത്താനേം കെട്ടിപിടിച്ചുറങ്ങും പോലെകിടന്നു ഉറക്കമുണർന്ന വല്ലിത്ത നെറ്റിയിൽ ഉമ്മതന്ന് എന്നെ ശെരിക്കുമോന്നു കെട്ടിപിടിച്ചു കിടന്നു

“അപ്പൊ മുത്തെന്റെ പിറകെ നടക്കുന്നത് എല്ലാർക്കും അറിയുന്ന കാര്യമായിരുന്നല്ലേ… ഞാൻ മാത്രം ഇതൊന്നുമറിയാതെ പൊട്ടനായി… നിക്കട്ടെ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എവിടെവരെ പോവുമെന്ന് നോക്കാം…”

ഷെബിത്ത : (പതിഞ്ഞ ശബ്ദത്തിൽ) ഉമ്മാ…

ഉമ്മ : (അതേ പോലെ) എന്താ…

ഇത്ത : ഇങ്ങളാർക്ക് ചായ കൊടുക്കാനാ പെണ്ണിനെ പറഞ്ഞയച്ചേ ഈ ഉറങ്ങുന്നതിനോ… പെണ്ണിപ്പോ വന്ന് നിങ്ങളെ വിഴുങ്ങാതെ നോക്കിക്കോ…

ഉമ്മ : നീ ചെന്നവളെ ഇങ്ങ് വിളിച്ചോ…

വീടിനു പുറകിൽ നിന്നും ഇത്ത ഉറക്കെ “മുത്തേ…”ന്ന് നീട്ടി വിളിക്കുന്നത് കേട്ടു അല്പം കഴിഞ്ഞവളുടെ മതിപ്പിക്കുന്ന വിയർപ്പ് മണം മുറിയിൽ നിറഞ്ഞു അവളടുത്തടുത്ത് വന്ന് കട്ടിലിൽ ഇരിക്കുന്നതും കിടക്കുന്നതും അറിഞ്ഞു അവളുടെ കൈ എന്നെ ചുറ്റി പിടിച്ചു കിടക്കെ

ഇത്ത : (അവളുടെ ചെവിക്കരികിൽ സ്വകാര്യമായി) ഇത്ത കിടക്കുന്നത് നോക്കണ്ട ഉറക്കത്തിലാണേലും കേൾക്കുവേം അറിയുകേം ചെയ്യും… ശ്രെദ്ധിച്ചോ അവന്റെ കയ്യിന്നു നല്ലത് കിട്ടും…

മുത്ത് : എന്നെ തല്ലിയാ വിവരമറിയും…

ഇത്ത : മെല്ലെ പറ കുരിപ്പേ അവൻ കേൾക്കും… അല്ല നിന്നെ തല്ലിയാ നീ എന്ത് ചെയ്യാനാ…

മുത്ത് : (പതിഞ്ഞ ശബ്ദത്തിൽ) ഞാനോ… ഞാൻ കെട്ടിപിടിച്ചൊരുമ്മയങ്ങു കൊടുക്കും ദാ… ഇങ്ങനെ… (അവളെന്റെ കവിളിൽ ഉമ്മവെച്ചു)

ഇത്ത : അതിന് അവന്റെ കയ്യിന്നൊന്ന് കിട്ടിയാ അന്ന് നിനക്ക് കബർ കുഴികേണ്ടി വരും… പിനെങ്ങനെ ഉമ്മ കൊടുക്കും… ഡി… അവനുറങ്ങീട്ടില്ലെന്നാ തോന്നുന്നേ ഉറങ്ങിയിരുന്നേൽ നീ ഉമ്മവെച്ചപ്പോ ഉണരേണ്ടതാ…

ഞാൻ പതിയെ ഉണരുംപോലെ അനങ്ങി കണ്ണ് തിരുമിക്കൊണ്ട് തിരിഞ്ഞു നോക്കി മൂത്തിനെ കണ്ട് ഞെട്ടിയ പോലെ ചാടി എഴുന്നേറ്റു

നീയെന്താ ഇവിടെ…

Leave a Reply

Your email address will not be published. Required fields are marked *