അതൊക്കെ നടക്കുന്നുണ്ട് പെർമിഷൻ എടുത്ത് മതില് കെട്ടിയത് കൊണ്ട് മതില് പൊളിക്കാൻ എന്തായാലും വിധി വരില്ല കിട്ടുന്ന വിലക്ക് സ്ഥലം നമുക്ക് വിൽക്കുന്നതാ ബുദ്ധി എന്ന് അവരുടെ വക്കീൽ അവരെ ഉപദേശിച്ചിട്ടുണ്ട്…
അനു : അതിക്കാക്ക് എങ്ങനെ അറിയാം…
അവരെ വക്കീൽ സത്യപെരുമാളിന്റെ അച്ഛൻ പെരുമാൾ വക്കീലായിരുന്നു ഞങ്ങളെ ബേസിലുള്ള എല്ലാ കേസും എടുക്കാറ് പോരാത്തതിന് ലോ ക്കോളജിൽ വെച്ചു സാത്യപെരുമാളിനെ റാഗ് ചെയ്ത സീനിയേഴ്‌സിനെ ഞങ്ങളായിരുന്നു കോളേജിൽ കയറി ഒതുക്കിയത് ആ ഒരു നന്ദിയും അയാൾക്ക് ഉണ്ട് എല്ലാം കൂട്ടി സത്യപെരുമാളിനെ മതില് കെട്ടും മുൻപേ ഞങ്ങളിങ്ങു വലിച്ചു… മറ്റേ പടത്തിൽ പറഞ്ഞപോലെ പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും ഞങ്ങൾക്കിടയിലുള്ള അന്തർധാര സജീവമാണ്…
മൂസി : കാഴ്ച്ചയിൽ അവരുടെ വക്കീലാണെങ്കിലും ശെരിക്കും നിങ്ങളെ വക്കീലാണെന്ന് സാരം…
അതെന്നെ…
മൂസി : ഈ സൈസ് കുരുട്ടുബുദ്ധി നിങ്ങൾക്കല്ലാതെ വേറെ ആർക്കും വരില്ല…നമിച്ചിരിക്കുന്നു…
കുരുട്ടുബുദ്ധി അല്ലമോനെ… എതിരാളിയുടെ ഏറ്റവും ശക്തമായ ആയുധം കൈക്കലക്കി അവനെ നിരായുദ്ധനാക്കി ആയുധം അവനുനേരെ ചൂണ്ടുക എന്നതാണ് ഈ യുദ്ധത്തിലെ തന്ത്രം… ഓരോ യുദ്ധത്തിനും ഓരോ രീതി ഉണ്ട്… ഉദാഹരണത്തിന് ഇപ്പൊ ശരീരം നോവിക്കാതെ ജാഫറിനോട് നമ്മളെ എല്ലാ ഡിമാന്റും അംഗീകരിച്ചുകൊണ്ട് ഇത്താനെ മൊഴിചൊല്ലാൻ വിസമ്മതിച്ച അവന് മുന്നിലേക്ക് വെച്ചയുദ്ധ തന്ത്രം ചക്രവ്യൂഹത്തിൽ നിരായുധനായി താൻ അകപ്പെട്ടു എന്ന തോന്നൽ വാക്കുകളിലൂടെയും കമ്പ്യൂട്ടറിന്റെ മായജാലത്തിലൂടെയും തീർത്തതായിരുന്നു… മനസ്സിലായോ…
മൂസി : മൊത്തമായി മനസിലായില്ല…
ചുരുക്കി പറഞ്ഞുതരാം ശത്രുവിന്റെ ബലം കുറച്ചു കാണാതെ അവന്റെ ആയുധങ്ങളെപ്പറ്റിയും പട ബലത്തെ പറ്റിയും ബലഹീനതയെ പറ്റിയും ബോധവാനാവണം… നമ്മുടെ അറിവിലുള്ള അവന്റെ ബലത്തെയും ആയുധത്തിന്റെ മൂർച്ചയും വേഗവും പത്ത് മടങ്ങായി സങ്കൽപ്പിക്കണം… നമ്മൾ സങ്കൽപ്പിക്കുന്ന ബലത്തെ ഭയക്കാതെ അതിലേറെ ശക്തി സംഭരിച്ച ശേഷം ശത്രുവിന് യോജിക്കുന്ന യുദ്ധമുറ തിരഞ്ഞെടുത്തു പ്രയോഗിക്കണം… അപ്പോഴും ആവനാഴിയിലെ ഏറ്റവും മൂർച്ചയെറിയ അസ്ത്രം അവസാനത്തേക്ക് മാറ്റിവെക്കണം… ഇപ്പൊ മനസ്സിലായോ…
അനു : എന്നിട്ട് അവര് എന്താ ഇപ്പൊ സ്റ്റാന്റ്
കഴിഞ്ഞ ദിവസം വന്നിരുന്നു സെന്റിന് എഴുപതിനായിരം വെച്ച് കൊടുത്താൽ രജിസ്റ്റർ ചെയ്തുതരാം എന്ന് പറഞ്ഞു… ഞാൻ സെന്റിന് രണ്ടായിരത്തി അഞ്ഞൂറ് വെച്ച് വേണമെകിൽ തരാം നിങ്ങൾ രെജിസ്റ്റർ ചെയ്തുതന്നാലും ഇല്ലേലും ഇപ്പൊ ഏന്റെ സ്വന്തം സ്ഥലം പോലെ തന്നെ ആണെന്ന് ഞാനും പറഞ്ഞു…
മൂസി : ഈ മീനുകളെ ദക്ഷിണയായി സ്വീകരിച്ചു എന്നെ ശിഷ്യനായി സ്വീകരിച്ചാലും…
അനു : നീ വല്ല വക്കീലിനും പഠിക്കാൻ പോയിരുന്നേൽ അടിപൊളിയായേനെ…
ഏന്റെ മോനേ നമ്മളിങ്ങനെ തട്ടിയും മുട്ടിയും ജീവിച്ചു പോട്ടെ…
ഭക്ഷണം കഴിചെഴുന്നേറ്റത്തും എല്ലാരുടെ പാത്രവും എടുത്ത് മുത്ത് അടുക്കളയിലേക്ക് പോയി കൈ കഴുകി തുടച്ചപ്പോ സിഗരറ്റ് വലിക്കാൻ തോന്നി പുഴക്കരയിൽ പോവാം എന്ന് കരുതി അടുക്കള വശത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അടുക്കള വാതിൽ തുറക്കുന്ന ശബ്ദവും വാതിൽക്കൽ നിന്നും കുഞ്ഞയുടെ ശബ്ദവും
കുഞ്ഞ : എന്നെ ഒന്ന് നുള്ളിക്കെ…
കുഞ്ഞ : ആ… മുത്തേ…
മുത്ത് : എന്താ ഉമ്മാ…
കുഞ്ഞ : അപ്പൊ സ്വപ്നമാല്ലായിരുന്നോ… അല്ലാഹ്… ഞാനെന്താ ഈ കാണുന്നെ… ഏന്റെ മോള് പണിയെടുക്കുന്നോ… തിന്ന പാത്രം കഴുകാത്ത ഏന്റെ മോള് തന്നെയാണോ ഇത്…
മുത്ത് : ഉമ്മാ… ഇത് നോക്ക് മുത്തൂ…
ഞാൻ ജാലിയിലൂടെ അടുക്കളയിലേക്ക് നോക്കി
മാമി : ഷെരീഫാ… നിന്നോട് ഞാനെപ്പോഴും പറയുന്നതാ അവളെ മെക്കിട്ടു കയറരുതെന്ന്…
ഉമ്മ : അവളല്ലേലും ഇവിടെ വന്നാൽ എല്ലാ പണിയും എടുക്കലുണ്ട്… ഷെബി പോണന്നു വന്നിട്ട് പിറ്റേന്ന് നാലുമണിക്ക് എണീറ്റ് രാവിലത്തെ ചായയും ഉണ്ടാക്കി മുറ്റവുംമടിച്ച് വീട് അടിച്ചു തുടച്ച് എല്ലാരേതും അലക്കിയിട്ടാ കോളേജിൽ പോയേ… ഇവിടെ എപ്പോ നിന്നാലും ഇവളങ്ങനെയാ… എത്ര വേണ്ടാന്ന് പറഞ്ഞാലും എല്ലാ പണിയും അവളുത്തന്നെ ഓടിച്ചാടി ചെയ്യും…
