മുടികുടുക്കും തോർത്തും സോപ്പ് തേച്ചു കഴുകി കിണ്ണവും കഴുകി കയറി വന്ന അവൾ ഞാനലക്കി വെച്ച ഡ്രസ്സ് കൂടെ എടുത്തു ഞങ്ങൾ വീട്ടിലേക്ക് നടക്കേ അവളുടെ ചുണ്ടിന്റെ കോണിൽ ഇടക്ക് ചിരി വിരിയുന്ന കണ്ടു
എന്താടീ…
ഒന്നൂല്ല… ഞാൻ നിന്നെ കുളിപ്പിക്കാൻ കൊണ്ടുവരുന്നതൊക്കെ ആലോചിച്ചതാ… എന്തൊരു വികൃതിയായിരുന്നു ചെക്കൻ…
ഞാനവളെ നോക്കി ചിരിച്ചു
മോനൂ… നമ്മള് വലുതാവണ്ടായിരുന്നൂന്ന് തോന്നുവാ… നീ വലുതായി പോത്തക്കനായോണ്ട് പൊങ്ങാഞ്ഞിട്ടാ ഇല്ലേ ഞാനിപ്പോഴും നിന്നെ എടുത്തോണ്ട് പോയേനെ…
അവളെ പിടിച്ച് നിർത്തി വാരിയെടുത്ത് വീട്ടിലേക്ക് നടന്നു
പണ്ട് നീ എടുത്തോണ്ട് നടന്നു ഇപ്പൊ ഞാനെടുത്തോണ്ട് നടക്കുന്നു അത്രയല്ലേ ഉള്ളൂ…
കൈയിൽ കിടന്നുകൊണ്ട് ഏന്റെ മുഖത്തേക്ക് നോക്കുന്ന അവളെ നോക്കി
എന്തേ…
വെയിറ്റില്ലെടാ… കൈ വേദനിക്കും…
(കുലുക്കി നോക്കി) ഹാ ഒരു പത്തിരുപത് കിലോയൊക്കെ കാണുമായിരിക്കും…
പോടാ…
മുൻപ് എന്നെ എടുത്തുവരുമ്പോ അവൾ ചെയ്യാറുള്ള പോലെ അവളെ പൊക്കി വയറിൽ മുഖം ചേർത്ത് ഊതിയതും ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കൈയിൽ കിടന്നു പിടഞ്ഞു
മോനൂ… വേണ്ട… ഇക്കിളിയാക്കല്ലേ… പ്ലീസ്…
ചിരിച്ചു തളർന്ന അവളുടെ മുഖത്തേക്ക് നോക്കി
എന്നെ തന്നെ നോക്കി പിണങ്ങിയ പോലെ വെച്ച അവളുടെ മുഖത്ത് ചിരി പൊട്ടി ദുഃഖങ്ങളെല്ലാം മറന്ന് പൊട്ടിച്ചിരിക്കുന്ന അവളുടെ മുഖത്തെ ചിരിക്കണ്ടപ്പോ എനിക്ക് തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അവളുടെ ചിരിയും സന്തോഷവും കണ്ട് ഞാനും അവളെ നോക്കി ചിരിച്ചു
പറമ്പിൽ പണിക്കാരുണ്ടെന്നോ ഒന്നും നോക്കാതെ അവളെയും കൊണ്ട് അങ്ങനെ തന്നെ നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ ഏന്റെ മുഖത്ത് നോക്കി പൊട്ടിച്ചിരിക്കുന്നുണ്ട്
തൊഴുത്തിൽ നിൽക്കുന്ന ഫൗസ്യത്ത എന്താ ഈ പെണ്ണ് കാണിക്കുന്നേ… ഇത്രേം
പറഞ്ഞത് പൂർത്തിയാക്കാതിരുന്ന അവരെ വായ പൊത്തി പിടിച്ചു ഞങ്ങളെ നോക്കുന്ന ഉമ്മാനെയും ഫൗസ്യ താനെയും നോക്കി മുറ്റത്തേക്ക് കയറുമ്പോ കോലായിലിരുന്നു കപ്പ തൊലികളയുന്ന ആയിഷാത്തയും സൗമിനി ചേച്ചിയും ഞങ്ങളെ നോക്കി ചിരിച്ചു
അയിഷ : കുഞ്ഞാവനേം എടുത്തോണ്ടാണോ വന്നേ…
ചിരിച്ചോണ്ട് അവളെ നോക്കി
എന്നെ എടുക്കാൻ പറ്റാത്തോണ്ട് ഞാനിങ് എടുത്തതാ…
താഴെ ഇറക്കേടാ ഞാനിതൊന്നു വിരിച്ചിടട്ടെ…
അവളെ നിലത്ത് വെച്ചതും അയലിൽ തുണി വിരിക്കാനായി പോയ അവളെ ഒന്ന് നോക്കിയ ശേഷം അവരെ നോക്കി
ഇന്നെത്ര പണിക്കാരുണ്ട്…
സൗമിനി : പലയടിക്കാൻ ഇരുപത് പേരുണ്ട് നാലുപേര് തെങ്ങിന് തൂപ്പിടാനും
അളിയനും ഇത്തയും വരും ചെക്കന്മാരും ഇച്ഛാച്ചയും എളാപ്പേം (ഉപ്പാന്റെ പെങ്ങളും കെട്ടിയോനും) കുട്ടികളും വരുമായിരിക്കും മാമന്മാരും മാമ്മിമാരും കുട്ടികളും വരുമായിരിക്കും…എല്ലാം കൂടെ എൺപത് തൊനൂറു പേര് കാണും നൂറ് പേർക്ക് ഉണ്ടാക്കിക്കോ… ബിരിയാനി വെക്കാൻ എന്താ വേണ്ടെന്ന് വെച്ചാ റാഷിയോട് പറഞ്ഞ് വാങ്ങിച്ചോ… നല്ല അടിപൊളി ഒരു പായസോം…
അയിഷ : എടാ… ഇത്രേം പേർക്ക് ബിരിയാണി ഉണ്ടാക്കാൻ ഉള്ളിവെട്ടാൻ…
അതിന് ഒര് മെഷീൻ വാങ്ങിച്ചിട്ടില്ലേ…
സൗമിനി : അതിൽ വെട്ടാനറിയില്ല…
അറിയില്ലേൽ പറയണ്ടേ…അത് ഞാൻ കാണിച്ചുതരാം…
തുണി വിരിച്ചിട്ട് അങ്ങോട്ടവന്ന ഇത്ത എന്നെ നോക്കി
ഞാനീ നനഞ്ഞതൊന്ന് മാറ്റി വന്നിട്ട് പോരേ മോന് ചായ…
മതിയിത്താ…
പെട്ടന്ന് വരാട്ടോ…(കവിളിൽ നുള്ളിക്കൊണ്ട് അകത്തേക്കു പോയി)
അവളെ ഒന്ന് നോക്കി തൊഴുത്തിലേക്ക് നടന്നു എന്നെ കണ്ട ഉമ്മ വേഗം വന്ന് ഒന്നും സംഭവിക്കാത്തപോലെ ഫൗസ്യക്ക് മുന്നില് വന്നു നിന്നു
എന്താടാ…
(ഉമ്മാനെ മാറ്റി അവളെ നോക്കി)ഡി… പെണ്ണായിപോയോണ്ടാ മേലേ കൈ വെക്കാത്തെ… അവളെ മുഖം വാടാൻ നീയെങ്ങാനും കാരണമായാ പാവമാ പെണ്ണാ എന്നൊന്നും ഞാൻ നോക്കില്ല വെട്ടി നുറുക്കികളയും…കേട്ടോടീ…
ഭയന്ന് വിറച്ചു നിൽക്കുന്ന അവളെ ഒന്ന് നോക്കി തിരിച്ചു വീട്ടിലെത്തുമ്പോയേക്കും ഇത്ത ഡ്രെസ്സും മാറ്റി വരുന്നത് കണ്ടുകൊണ്ട് അകത്തേക്ക് കയറി അടുപ്പിനടുത്തേ തറയിലേക്ക് കയറി ഇരുന്നു
