വഴി തെറ്റിയ കാമുകൻ – 10 12

രണ്ട് പ്രൊഫഷണൽ സ്പോർട്സ് ഗെയിംസ് തുടങ്ങിയ കാര്യങ്ങൾക്ക് ഉതകുന്ന രീതിയിലേക്ക് കൊണ്ടുവരും… അത് സ്കൂളിനെ സംബന്ധിച്ചു നല്ലൊരു നേട്ടം തന്നെ ആവും…

നീ പറഞ്ഞത് നല്ല കാര്യം തന്നെ ആണ്…

ടീച്ചർ പെട്ടന്നൊരു മറുപടി പറയേണ്ട… ആലോചിച്ചു പറഞ്ഞാൽ മതി… പെർമിഷന്റെ കാര്യമൊന്നും ആലോചിച്ചു ടെൻഷനാവണ്ട അതൊക്കെ ഞങ്ങൾ നോക്കിക്കോളാം…

(വാച്ചിലേക്ക് നോക്കി സമയം പത്തുമണി കഴിഞ്ഞു) പോയിട്ട് കുറച്ച് തിരക്കുണ്ട് ടീച്ചർ ആലോചിച്ചിട്ട് വിളിക്ക് ഏന്റെ നമ്പർ ഇതിലുണ്ട് (സംസാരത്തിനിടെ വരച്ച ടീച്ചറിന്റെ ചിത്രതിന് അടിയിലായ് ഉള്ള ഒപ്പും നമ്പറും കാണിച്ച് കൊണ്ട് പെൻ ഹോൾടറിലേക്ക് പെന്ന് വെച്ചു)

തന്റെ ചിത്രത്തിലേക്ക് വായും പിളർന്നു നോക്കിയിരിക്കുന്ന ടീച്ചറേ നോക്കി ഇതിന്റെ ഉത്തരം യെസ് ആയാലും നോ ആയാലും ടീച്ചർ അറിയിക്ക്… വേറേ കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് ഇപ്പൊ സമയമില്ല ഞാൻ നാളെ വരാം…

പോയിട്ടിത്തിരി അത്യാവശ്യമുണ്ട്…

വീട്ടിൽ എത്തുമ്പോയേക്കും എല്ലാരും എത്തിയിട്ടുണ്ട് മെഷീൻ വർക്ക്‌ ചെയ്യിക്കുന്നത് കാണിച്ചുകൊടുക്കാനായി കിച്ചണിൽ ചെന്നപ്പോ അനു കുക്കിങ് ഏറ്റെടുത്തിരിക്കുന്നുഎന്ന് കണ്ട് മുറിയിൽ ചെന്ന് എളാപ്പാക്കും അളിയനുമുള്ള വാച്ചും ഫോണും എടുത്ത് ഇച്ഛാച്ചന്റെയും ഇത്താന്റെയും കൈയിൽ കൊടുത്തു

വലിയ മാമൻ : പത്തര ആയില്ലേ ഇറങ്ങിയാലോ…

എളാപ്പ : ആ… ഇനി വൈകണ്ട…

ബിച്ചുവിന്റെ വണ്ടിയിൽ കയറി പള്ളി പ്രസിഡന്റിന്റെ വീട്ടിലെത്തുമ്പോ രണ്ട് പള്ളികമ്മറ്റിക്കാരും എത്തിയിട്ടുണ്ട് അല്പസമയം കഴിയുമ്പോയേക്കും ജാഫറും അവന്റെ ബന്ധുക്കളും വന്നു എല്ലാരും ലിവിങ് ഹാളിലെ സോഫയിലേക്കിരുന്നു അല്പംമാറി ഞാനും ഇത്തയും ഡൈനിങ് ഹാളിലിരുന്നു

മഹല്ല് പ്രസിഡന്റ് : അഹമദിക്ക ജാഫറിന് നിക്കാഹ് ചെയ്തുകൊടുത്ത മൂത്ത മകൾ ഷബിനയെ ജാഫർ ശരീരികമായി ഉപദ്രവിച്ചു എന്ന് അഹമ്മദിക്ക നൽകിയ പരാതിയിൻമേൽ പരിഹാരം കാണാനാണ് നമ്മളിവിടെ ഒത്തുകൂടിയിരിക്കുന്നത് കുറ്റം ആരോപിക്ക പെട്ട ജാഫർ കുറ്റം സമ്മതിക്കുന്നുവോ

ജാഫർ : തല്ലി എന്നത് നേരാണ്…

പ്രസിഡന്റ് : ജാഫറിനു മറ്റെന്തെങ്കിലും പറയാനുണ്ടോ…

ജാഫർ : കെട്ടിയോളെ തല്ലിയത് പള്ളികമ്മറ്റി വിളിച്ചു ഇത്രേം വലിയൊരു പ്രശ്നമാക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് ഏന്റെ അഭിപ്രായം

ഇരുന്നിടത്തുനിന്ന് എഴുനേൽക്കാൻ നോക്കിയ ഏന്റെ കൈയിൽ പിടിച്ച് ഇത്ത അവിടെത്തന്നെ ഇരുത്തി

ഉപ്പ : ഏന്റെ മോളെ ഉപദ്രവിക്കാനല്ല ഞാൻ നിനക്ക് നിക്കാഹ് ചെയ്തു തന്നത്

മാമൻ : അവളെ ഉപദ്രവിക്കാൻ ആരാ നിനക്കധികാരം തന്നത്

ജ മൂത്താപ്പ : അവന്റെ കെട്ടിയോളെ അവൻ അല്ലേ തല്ലിയെ… പെണ്ണുങ്ങളെ അനുസരിപ്പിക്കാൻ ചിലപ്പോ തല്ലേണ്ടി വന്നെന്നിരിക്കും…

ചാടി എഴുന്നേറ്റ ഏന്റെ കൈയിൽ മുറുക്കിപിടിച്ച അവളുടെ കൈ മാറ്റി അവർക്കരികിലേക്ക് നടന്നു

തന്റെ അനിയന്റെ മോന് ഉപദ്രവിക്കാനാണ് പെണ്ണ് വേണ്ടതെങ്കിൽ തന്റെ വീട്ടിലുള്ള ഒന്നിനെ കെട്ടിച്ച് കൊടുക്ക്…

ജാ മാമൻ : മര്യാദക്ക് സംസാരിക്കണം നിന്റെ ഗുണ്ടായിസമൊന്നും ഇങ്ങോട്ട് വേണ്ട അതൊന്നും കണ്ട് പേടിക്കുന്നവരല്ല ഞങ്ങളാരും…

മര്യാദ തന്നാൽ മര്യാദ തിരിച്ചുകിട്ടും… ഞാൻ പറഞ്ഞതിലെന്താ തെറ്റ് ഇസ്ലാമിൽ ഉപ്പാന്റെ സഹോദരന്റെ മകളെ വിവാഹം ചെയ്യരുത് എന്നുണ്ടോ… അതിലെന്തേലും തെറ്റുണ്ടെങ്കിൽ ഇപ്പൊ ഇവിടെവെച്ച് ഞാൻ നിങ്ങളുടെ കാല് പിടിച്ച് മാപ്പ് പറയും…ഇസ്ലാമിനെ പറ്റി പഠിപ്പും വിവരവും ഉള്ള ഇവര് പറയട്ടെ… (അവരുടെ മഹല്ല് ഇമാമിന്റെ നോക്കി) ഉസ്താദേ നിങ്ങള് പറ…

ഉസ്താദ് : ശെരിയാ…

നിനക്ക് ഏന്റെ മോളേ വിവാഹം ചെയ്തു തരുന്നു എന്ന് നിന്റെ കൈ പിടിച്ച് നിക്കാഹ് ചൊല്ലിതരുമ്പോ ഇവളെനിക്ക് ബാധ്യത ആയതുകൊണ്ടല്ല ഇതെന്റെ നാഥൻ എന്നോട് കൽപ്പിച്ചത് കൊണ്ട് മാത്രം എന്ന് ഒരു വാചകം കൂടെ അതിലുള്ളത് നീ കേട്ടില്ലേ… എന്താ ഉസ്താതെ ഇല്ലേ…

ഉസ്താദ് : ഉണ്ട്…

എളാപ്പ : തർക്കം വേണ്ട ഞങ്ങൾക്ക് ഇനിയീ ബന്ധം മുന്നോട്ട് കൊണ്ടുപോവാൻ താല്പര്യമില്ല… ഞങ്ങളെ കുട്ടിക്ക് മൊഴി വേണം…

മൊഴി മാത്രം പോരാ… അവൾക്ക് കല്യാണത്തിന് കൊടുത്ത നാല്പത് പവൻ മക്കൾക്കും അവൾക്കും അതിന് ശേഷം ഞങ്ങളിട്ടുകൊടുത്ത പതിനാറു പവൻ അവളുടെ മഹറ് അഞ്ച് പവൻ ഇവന് ഗൾഫിൽ പോവാൻ വിസക്ക് കൊടുക്കാനും മറ്റുമായി ഇവൻ വാങ്ങിയ എഴുപത്തി അയ്യായിരം രൂപ ഇവന്റെ വീടും സ്ഥലവും മക്കളുടെ പേരിൽ എഴുതികൊടുക്കണം

ജ കൂടെ വന്ന മാധ്യസ്ഥ കാരൻ : മൊഴി ആവശ്യപ്പെട്ടത് നിങ്ങളല്ലേ… പിന്നെ നിങ്ങൾ നഷ്ടപരിഹാരം ചോദിക്കുന്നതിന് എന്ത് ന്യായമാണുള്ളത്…

ആരാണ് നഷ്ടപരിഹാരം ചോദിച്ചത് അവൾക്കും മക്കൾക്കും ഞങ്ങൾ കൊടുത്ത സ്വർണവും അവരെ ജീവിതം സുരക്ഷിതമാക്കാൻ കൊടുത്ത പൈസയും അവന്റെ തോന്നിവാസത്തിനെടുത്തു ചിലവാക്കാനുള്ളതല്ല പിന്നെ മഹറ് അത് അവളുടെ യാണ് അല്ലാതെ അവന്റെ അല്ല… വീടും സ്ഥലവും അത് അവന്റെ മക്കൾക്കാണ്…

മാധ്യസ്ഥൻ : ജാഫറിന് അവളെ മൊഴിചെല്ലാൻ താല്പര്യമില്ല… അവളുമായി ഒന്നിച്ച് ജീവിക്കാൻ ആണ് അവന്റെ തീരുമാനം…

ജാഫർ : അതേ…

ജാഫറെ ഞങ്ങൾ നിന്നോട് മൊഴി തരുമോ എന്ന് ചോദിച്ചതല്ല തരണം എന്ന് പറഞ്ഞതാ… അവൾക്ക് നിന്നെ ഒഴിവാക്കാൻ കഴിയുമെന്ന് അറിയാത്തത് കൊണ്ടല്ല അവളെ നാക്കുകൊണ്ട് അത് വേണ്ടെന്ന ഏന്റെ തീരുമാനം കൊണ്ടാണ്… ഒരു കാര്യം ഞാൻ പറയാം ഇവിടെ വട്ടം കൂടി ഇരുന്നു സംസാരിക്കുന്ന പോലെ ആവില്ല ഈ കേസ് കോടതിയിലെത്തിയാൽ… അവളെ ആക്രമിച്ചതിനു സ്ത്രീ പീഡനത്തിനും പ്രായപൂർത്തി അവാത്ത കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് പോക്സോ നിയമം പ്രകാരവും സ്ത്രീധനനിരോധന നിയമപ്രകാരവും ജാഫറിന്റെ ജീവിതം ജയിലിൽ തീരും… കോടതിയിൽ പോവാൻ ഞങ്ങൾക്ക് വലിയ താല്പര്യമില്ല… ഭാര്യ ഭർത്താവിൽ നിന്ന് സ്വതന്ത്ര ആവാൻ നീ മൊഴി ചൊല്ലണം എന്ന് നിർബന്ധമില്ല ഭർത്താവ് മരിച്ചാൽ ഇദ കഴിയുന്നത്തോടെ ഭാര്യക്ക് ആരെയും വിവാഹം ചെയ്യാം…

ജ മാമൻ : കൊല്ലാനാണേൽ നീ പോരേ…

(ചിരിയോടെ അവനെ നോക്കി) സംശയമുണ്ടോ നിനക്ക് … (കൈപ്പത്തി നിവർത്തി അവന് നേരെ കാണിച്ചു) നീ ഇത് കണ്ടോ ഇപ്പൊ ഈ കാണുന്ന ഏന്റെ അര ഉയരത്തിലുള്ളപ്പോ തൊട്ട് അവരെ മുഷിഞ്ഞ വസ്ത്രം ഇട്ട് കാണാൻ പോലും ഇഷ്ടമല്ലാത്തോണ്ട് അവർക്കു വേണ്ടി ഞാൻ ചെയ്ത പണികളുടെ അടയാളമാ ഈ കൈകളിലെ തഴമ്പ്… അവൾക്ക് വേണ്ടി അവള് ചിരിച്ചു കാണാൻ ഒരു നാടിനെ തന്നെ കത്തിക്കേണ്ടി വന്നാലും ഞാൻ മടിക്കില്ല… സംരക്ഷിക്കുമെന്ന് പറയുന്ന നീയോ ഈ വാശിപിടിക്കുന്ന ഒരുത്തനും ഒരു വിരലിനല്ല ഒരു വിരലിന്റെ കാറ്റു പയാനില്ല കോരക്കുമ്പോ അതോർത്താൽ നന്ന്…

Leave a Reply

Your email address will not be published. Required fields are marked *