വഴി തെറ്റിയ കാമുകൻ – 10 12

പിന്നെ നിങ്ങളീ പുണ്യാളൻ ആക്കുന്ന ഇവനുണ്ടല്ലോ ഇവന്റെ സ്വഭാവമറിയണോ നിങ്ങൾക്ക്

അവന് ചിന്തിക്കാൻ കഴിയും മുൻപ് അവന്റെ പോക്കറ്റിലെ ഫോൺ ഏന്റെ കയ്യിലായി വാതിൽക്കൽ നിന്ന് എന്നെ നോക്കുന്ന അവളെ നോക്കി

മൈ സ്വീറ്റ് വൈഫ് എന്ന നമ്പറിലേക്ക് കാൾ ചെയ്തു

സ്പിക്കറിലിട്ട ഫോൺ എല്ലാർക്കും മുന്നിലേക്ക് നീട്ടിപിടിച്ചു

ഹെലോ…

മറുതലക്കൽ ജാസ്മിന്റെ ശബ്ദം കേട്ടതും ജാഫർ ഞെട്ടി

ഹലോ… ഇക്കാ എന്താ മിണ്ടാത്തെ… പോയ കാര്യമെന്തായി… പറഞ്ഞപോലെ അവളെ മൊഴിചൊല്ലിയില്ലല്ലോ…

ഹെലോ…

ഏന്റെ ശബ്ദം കേട്ടതും അപ്പുറത്ത് ഫോൺ കട്ടായി വീണ്ടും വിളിച്ചതും വീണ്ടും കട്ടു ചെയ്തു പിന്നെ വിളിച്ചതും സ്വിച്ച് ഓഫ്‌

എനിക്ക് ജാഫറിനോട് ഒറ്റയ്ക്കൊന്ന് സംസാരിക്കണം… അത് കഴിഞ്ഞുള്ള ജാഫറിന്റെ തീരുമാനത്തിനെതിരെ ഞാൻ ഒരക്ഷരം മിണ്ടില്ല

രണ്ട് കമ്മറ്റിക്കാരും സംസാരിച്ച് കയ്യാം കളി പാടില്ല എന്ന നിപന്ദനയോടെ സമ്മതിച്ചു

ജാഫറെ…വിളിച്ചതാരെയാണെന്ന് നിനക്കും എനിക്കുമറിയാം നിന്നെ കൊല്ലുമെന്ന് പറഞ്ഞു ഞാനാ അവളെക്കൊണ്ട് അങ്ങനെ പറയിച്ചേ…

നിങ്ങളുടെ കളി വീഡിയോയും ചാറ്റും ഞാൻ എല്ലാർക്കു മുൻപിലും കാണിക്കും നെറ്റിലും ഇടും നെറ്റിൽ വീഡിയോ കണ്ട് അൽപ്പസമയത്തിനകം അവൾ നിന്നെ പറ്റി വിശദമായ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചു ഞരമ്പ് മുറിച്ച് മരിക്കും അതിൽ ഇത്താനോട് അടക്കം പലരോടും നിന്റെ കൂടെ ചേർന്നു ചെയ്ത ക്രൂരതക്കുള്ള മാപ്പും നിങ്ങൾ രണ്ടാളും ചേർന്ന് ആളുകളെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും പൈസ ഉണ്ടാക്കിയതും അടക്കം എല്ലാ വിവരങ്ങളും അടങ്ങുന്ന മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് അതോടെ പല സ്റ്റേഷനുകളിലായി പല കേസുകൾ നിന്റെ പേരിൽ രെജിസ്റ്റർ ചെയ്യപ്പെടും നിന്റെ കഴിഞ്ഞ ലീവിന് നീയും അവളും കൂടെ ബാംഗ്ലൂർ പോയില്ലേ അന്ന് നിങ്ങൾ താമസിച്ച അതേ സിറ്റിയിൽ ഒരു ക്രെയിം നടന്നു പേടിക്കാനുള്ളതൊന്നുമില്ല അത്ര വലിയ കേസ് ഒന്നുമല്ല കർണാടകയിലെ ഒരു പൊളിറ്റിക്കൽ ക്രിമിനൽ ബാംഗ്ലൂരിൽ കൊല്ലപ്പെട്ടതാ അത് ചെയ്തത് നിങ്ങൾ രണ്ടുപേരും ആണെന്ന്കൂടെ അവളുടെ ആത്മഹത്യാ കുറിപ്പിലുണ്ടാവും ആത്മഹത്യാ കുറുപ്പിന്റെ പകർപ്പ് ചത്ത റെഡിയുടെ ആളുകൾക്കു കിട്ടുന്നത്തോടെ നിനക്ക് ജയിലിലോ പുറത്തോ സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല ഇതിനെല്ലാം ഒപ്പം നിന്റെ ഭാര്യയായ ഇത്തയും കുട്ടികളും അടക്കം നിന്റെ മേൽ കേസ് കൊടുക്കും കേസുകളെല്ലാം കൂടെ നിന്റെ പാസ്സ്പോർട്ട് ബ്ലോക്ക്‌ ആവുന്നതിനാൽ നിനക്ക് രാജ്യം വിടാനും പറ്റില്ല എങ്ങനേലും തിരിച്ചുചെന്നാൽ കടയുടെ ഓണറുടെ ഒരുലക്ഷം റിയാൽ കട്ട കേസിൽ സൗദി പോലീസ് നിന്നെ അറസ്റ്റ് ചെയ്യും ചാട്ടവാറടിയും ജയിൽ ശിക്ഷയും കഴിഞ്ഞു അവര് നിന്റെ കൈ വെട്ടി നിന്നെ ഇങ്ങോട്ട് കയറ്റി അയക്കും എങ്ങനെ ആയാലും നീ രക്ഷപെടില്ല

നിന്റെ കടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് വേണമെങ്കിൽ നിനക്ക് വിളിച്ചുചോദിക്കാം അവർ നിന്നെ എങ്ങനെയെങ്കിലും തിരികെ എത്തിക്കാൻ ഉള്ള ശ്രെത്തിലാണ് നിന്നെ ഞങ്ങൾ പിടിച്ചുവെച്ച സമയം നിന്റെ വാട്സപ്പിൽ നിന്റെ കടയിലെ സുഹൃത്ത് റഹീം അവിടുന്ന് പൈസ കാണാതായതും നിന്റെ പേരിൽ കേസ് കൊടുത്തതും നിന്നെ അറിയിക്കാൻ ശ്രെമിച്ചിരുന്നു നിനക്ക് ആരെ വേണമെങ്കിലും വിളിച്ചന്വേഷിക്കാം പിന്നെ നീ ഇങ്ങോട്ട് വരുന്ന ദിവസം ആ ഒരു ലക്ഷം റിയാൽ എടുത്തത് ഏന്റെ ആളാണ്

അവൻ ഫോണെടുത്തു വാട്സപ്പ് ഓൺ ചെയ്തു റഹീം അയച്ച ടെക്സ്റ്റ്‌ മെസ്സേജും കടയിൽ നിന്നും സലിം മെഡിക്കൽ എമർജൻസി ആയിട്ട് നാട്ടിലേക്ക് പോയി ഈ ആഴ്ച കഴിഞ്ഞു തിരിച്ചു വരണം എന്നു കടയുടമയുടെ വോയിസ് മെസ്സേജും ടിക്കറ്റും കണ്ട് അവൻ തളർന്നു വണ്ടിയുടെ ബൊണറ്റിലേക്ക് ചാരിയിരുന്നു ഫോൺ എടുത്ത് ജാസ്മിനെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ എന്ന് കേട്ടു അവൾ എപ്പോ ഫോൺ ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് ഞാനാണ് നിനക്ക് അവളോട് സംസാരിക്കണമെങ്കിൽ ഞാൻ അവളെക്കൊണ്ട് നിന്നെ വിളിപ്പിക്കാം

ഞാൻ ഫോണെടുത്തു കാൾ ചെയ്തു

ഹലോ ജാസ്മിനോട് അവനെ വിളിക്കാൻ പറയ്‌…

ശെരി…

അല്പസമയം കൊണ്ട് ജാസ്മിൻ അവനെ വിളിച്ചു

ഹലോ… നീ എവിടെയാ…

അറിയില്ലിക്കാ… ഇവരെനെ പിടിച്ചുവെച്ചിരിക്കുവാ എന്നെകൊണ്ട് ആത്മഹത്യാ കുറിപ്പൊക്കെ എഴുതിച്ചു എനിക്ക് പേടിയാവുന്നു എന്നെയൊന്നു രക്ഷിക്ക്… ഇവരെനെ കൊല്ലും…

ഫോൺ കട്ടായി അവൻ വീണ്ടും അങ്ങോട്ട് വിളിച്ചതും സ്വിച്ച് ഓഫ്‌ എന്ന് കണ്ട് എന്നെ നോക്കി

അത്ര സംസാരിച്ചാൽ മതി നമുക്ക് കാര്യത്തിലേക്ക് കടക്കാം…

നിനക്ക് കേസുകളിൽ നിന്നും രക്ഷപെടാൻ ഒരവസരം തരാം ഞാൻ പറഞ്ഞ കണ്ടീഷൻ അനുസരിച്ച് നിന്റെ മുഴുവൻ സ്വത്തുക്കളും ഇത്താന്റെ മഹർ അടക്കമുള്ള സ്വർണവും എഴുപത്തി അയ്യായിരം രൂപയും നീ തിരിച്ചു തരുന്നു നിന്റെ വീടും സ്ഥലവും അടക്കം എല്ലാം ഇത്താന്റെ പേരിലേക്ക് കുട്ടികളുടെ അല്ല എഴുതിവെച്ചു ഇത്താനെ മൊഴിചൊല്ലണം അവളോട് ചെയ്തതിനെല്ലാം നീ അവളോട് മാപ്പ് പറയണം

നിന്റെ ക്രൈം പാർട്ണർ ജാസ്മിനെ ഇവിടെ വിട്ട് നിനക്ക് പോവാം പകരം അവൾ സ്വർണവും പണവും അടക്കമുള്ളതെല്ലാം ഒളിപ്പിച്ചത് എവിടെയാണെന്ന് ഞാൻ നിനക്ക് കാണിച്ചുതരും ജാസ്മിനെ കൂടെ കൊണ്ടുപോവണമെന്നാണെങ്കിൽ നിങ്ങൾ പറ്റിച്ചുണ്ടാക്കിയതിൽ പാതി എനിക്ക് തന്നിട്ട് നിങ്ങൾക്ക് പോവാം

ഇതിൽ ഏത് വേണമെന്നത് നിന്റെ ചോയ്സ് ആണ്

ഞാൻ പറയുന്ന വാക്ക് പാലിക്കും എന്ന് നിനക്കറിയാം ഈ പ്രാവശ്യവും ഞാൻ വാക്ക് പാലിക്കും

നിന്റെ തീരുമാനം പറഞ്ഞാൽ മതി

അവനെവിട്ട് അകത്തേക്ക് വന്ന എന്നെ വിളിച്ച് അവളെയും പാതിയും തന്നമതി

മ്മ്…

അവിടുത്തെ പ്രോസീജർ കഴിഞ്ഞതും ഞാനീട്ടിയ ഡൈവേഴ്സ് പേപ്പറിൽ ഒപ്പിട്ട ശേഷം അവളെ കൂട്ടി ഇറങ്ങി

നേരെ രജിസ്റ്റർ ഓഫീസിലേക്ക് ചെന്നു രജിസ്റ്റാർ പറഞ്ഞിടത്തെല്ലാം മടികൂടാതെ അവൻ ഒപ്പുവെച്ചു

പുറത്തിറങ്ങിയപ്പോ അവിടെ കാത്തുനിന്ന ജസ്‌ന പുച്ഛത്തോടെ അവന്റെ കൈയിലേക്ക് അവളുടെ കൈയിലെ പൊതി കൊടുത്തു അവനതു തുറന്നുനോക്കി ഇത്തയുടെയും കുഞ്ഞുങ്ങളുടെയും അവൻ എടുത്തുകൊണ്ടുപോയ ആഭരണങ്ങളെല്ലാം അതിലുണ്ട്അത് ഇത്തയുടെ കൈയിലേക്ക് കൊടുത്തു അവൻ അവളോട് മാപ്പ് പറഞ്ഞു

ഇത്തയെയും ജസ്‌നയെയും കൂട്ടി ജസ്‌നയുടെ വീട്ടിലേക്ക് തിരിച്ചു ഫോണെടുത്തു ബിച്ചുവിനെ വിളിച്ചു

ബിച്ചൂ…

കഴിഞ്ഞോ…

കഴിഞ്ഞു… റെഡിയല്ലേ…

എപ്പോഴേ റെഡി… പൊളിക്കട്ടെ…

പൊളിച്ചോ…

ഒക്കെ…

ഫോൺ വെച്ചതും ഇത്ത എന്നെ നോക്കി

എന്താടാ പൊളിക്കുന്നെ…

ഒന്നൂല്ലടീ… ചുമ്മാ…

മ്മ്മ്മ്… കാലത്തെ വണ്ടിയിൽ കണ്ടതാണേൽ നല്ല അടിവെച്ചുതരും…

അതൊന്നുമല്ലടീ…

ജസ്നയുടെ വീടിനു മുന്നിൽ വണ്ടി നിന്നു ഇത്തയെ നോക്കി ഇറങ്ങിവാ ഇതിവളെ വീടാ…

Leave a Reply

Your email address will not be published. Required fields are marked *