വഴി തെറ്റിയ കാമുകൻ – 10 12

അതൊക്കെ പോട്ടെ നിനക്ക് ഇൻ ഡോർ കോർട്ടും ഗ്രൗണ്ടും ഒക്കെ ചെയ്യാൻ അറിയുമോ

കൺസ്ട്രക്ഷൻ ഫീൽഡിൽ എല്ലാവർക്കും ഞങ്ങള് ചെയ്യും

ശെരി നീ ഭക്ഷണം കഴിച്ചോ…

ആ കഴിച്ചിട്ടാ നിങ്ങളെ വീട്ടീന്ന് ഇറങ്ങിയേ…

എങ്കി അവർക്ക് വേണ്ടത് പറഞ്ഞുകൊടുത്ത്… ബിച്ചുവിനെ വിളിക്ക് അവിടെ ആണ് ഗ്രാണ്ടിന്റെ വർക്ക്‌… പ്ലാനും എല്ലാം അവന്റെ കയ്യിലുണ്ട്… നീയൊന്ന് ചെന്ന് നോക്ക്…

ശെരി…

വീട്ടിൽ ബന്ധുക്കൾ എല്ലാമുണ്ടല്ലോ… എന്താ പരിപാടി…

(ഇത്താനെ ചൂണ്ടി)ഇന്ന് ഇവളെ ഡൈവേർസ് ആയിരുന്നു അവൾക്ക് സ്വാതന്ത്രം കിട്ടിയത് ആഘോഷിച്ചുകളയാമെന്ന് ഞങ്ങളും കരുതി…

എന്തുപറയണം എന്നറിയാതെ അവളെയും എന്നെയും നോക്കുന്ന അവനെ നോക്കി

അവൾക്കൊരു കൺഗ്രാസു പോലും പറയാതെ നീ എന്താടാ പന്തം കണ്ട പെരുച്ചായി പോലെ നിക്കുന്നെ…

(അവൻ അവളെ നോക്കി) കൺഗ്രാജുലേഷൻസ്… ഇത്താക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ…

ഞാനും ഇത്തയും അവിടെ നിന്നിറങ്ങി വീട്ടിലെത്തുമ്പോ എല്ലാരും ഉമ്മറത്തെ കോലയിലും മറ്റും ഇരിപ്പുണ്ട് മുറ്റത്ത് മൂസിയുടെ വണ്ടി കണ്ട് ഇത്തയെ നോക്കി

ഇവനിന്ന് ക്ലാസ്സില്ലേ…

മുത്ത് ചോദിച്ചോണ്ട് വന്നതാവും…

അകത്തേക്ക് കോലായിലേക്ക് കയറി

മാമൻ : എന്തായി

വീടും സ്ഥലോം ഇവളെ പേരിൽ എഴുതിത്തന്നു… കൊണ്ടുപോയ അഭരണങ്ങളും തിരിച്ചു തന്നു…

മാമി അകത്തുനിന്നും അവർക്ക് ചായയുമായി വന്നു

മാമി : രണ്ടാളും കഴിച്ചില്ലല്ലോ ചെല്ല് അനൂം മൂസിം മുത്തുംകൂടെ ചൂടയുമെടുത്ത് പുഴക്കരയിൽ പോയിട്ടുണ്ട് അവരെയും വിളിച്ചോ… നിങ്ങള് വന്നിട്ട് കഴിക്കാം എന്നും പറഞ്ഞു മൂന്നാളും കഴിച്ചില്ല…

ഇത്താ… കുളിക്കുന്നേൽ കുളിച്ചിട്ട് വാ… ഞാനവരെ വിളിച്ചിട്ട് വരാം…

പുഴക്കരയിൽ ചെല്ലുമ്പോ ചൂണ്ടയുമായിരിപ്പുണ്ട് മൂനാളും ബക്കറ്റിന്റെ പാതിയോളം അവർ പിടിച്ചിട്ട മീനുണ്ട്

അല്ല എന്താ ഇവിടെ പരിപാടി…

അനു : നിങ്ങൾ വരും വരെ നേരം പോവാൻ ചൂണ്ടയിട്ടിരിക്കാന് കരുതി…

ആഹാ… ചവിട്ടി പുഴയിലിട്ടാലുണ്ടല്ലോ… അവറ്റകളെ ജീവനെന്താ ഒരു വിലയുമില്ലേ… മതിയാക്കി എണീറ്റു വന്നേ മൂന്നും…

മൂന്നാളും എണീറ്റു

മൂസി : ഇങ്ങളും പിടിക്കാറില്ലേ… ഞങ്ങൾക്ക് ഇവിടെ വരുമ്പോഴല്ലേ ഇതൊക്കെ നടക്കൂ…

എടാ മീൻ പിടിക്കരുതെന്നോ ഒന്നിനെയും കൊല്ലരുതെന്നോ നമ്മളെ കൊല്ലാൻ വരുന്നവരെ കൊല്ലരുതെന്നോ അല്ല നമുക്ക് തിന്നാൻവേണ്ടി മീൻ പിടിക്കുന്നതും കൊല്ലുന്നതും പോലെയല്ല സമയം പോവാൻ ജീവനെടുക്കുന്നത്… നേരമ്പോക്കിന് അനാവശ്യമായി ഒരു ചെടിയുടെ ഇലപോലും നമ്മൾ നുള്ളരുത്…

അനു : പൊനിക്കാ… സോറി… ഇനി നേരമ്പോക്കിന് ഒന്നും നശിപ്പിക്കൂല… ഇനി ഉപദേഷിക്കല്ലേ വയറുനിറഞ്ഞാൽ ഫുഡ്‌ കഴിക്കാൻ പറ്റില്ല… വന്നേ…

ബക്കറ്റും ചൂണ്ടയും ഇരയും എടുത്ത് നടക്കുന്ന മൂസിക്കും അനുവിനും പിറകെ ഏന്റെ കൈയിൽ തൂങ്ങി മുത്തും വീട്ടിലേക്ക് നടന്നു

മൂസി : ഈ സ്ഥലത്തിന്റെ കേസ് എന്തായി

അതൊക്കെ നടക്കുന്നുണ്ട് പെർമിഷൻ എടുത്ത് മതില് കെട്ടിയത് കൊണ്ട് മതില് പൊളിക്കാൻ എന്തായാലും വിധി വരില്ല കിട്ടുന്ന വിലക്ക് സ്ഥലം നമുക്ക് വിൽക്കുന്നതാ ബുദ്ധി എന്ന് അവരുടെ വക്കീൽ അവരെ ഉപദേശിച്ചിട്ടുണ്ട്…

അനു : അതിക്കാക്ക് എങ്ങനെ അറിയാം…

അവരെ വക്കീൽ സത്യപെരുമാളിന്റെ അച്ഛൻ പെരുമാൾ വക്കീലായിരുന്നു ഞങ്ങളെ ബേസിലുള്ള എല്ലാ കേസും എടുക്കാറ് പോരാത്തതിന് ലോ ക്കോളജിൽ വെച്ചു സാത്യപെരുമാളിനെ റാഗ് ചെയ്ത സീനിയേഴ്‌സിനെ ഞങ്ങളായിരുന്നു കോളേജിൽ കയറി ഒതുക്കിയത് ആ ഒരു നന്ദിയും അയാൾക്ക് ഉണ്ട് എല്ലാം കൂട്ടി സത്യപെരുമാളിനെ മതില് കെട്ടും മുൻപേ ഞങ്ങളിങ്ങു വലിച്ചു… മറ്റേ പടത്തിൽ പറഞ്ഞപോലെ പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും ഞങ്ങൾക്കിടയിലുള്ള അന്തർധാര സജീവമാണ്…

മൂസി : കാഴ്ച്ചയിൽ അവരുടെ വക്കീലാണെങ്കിലും ശെരിക്കും നിങ്ങളെ വക്കീലാണെന്ന് സാരം…

അതെന്നെ…

മൂസി : ഈ സൈസ് കുരുട്ടുബുദ്ധി നിങ്ങൾക്കല്ലാതെ വേറെ ആർക്കും വരില്ല…നമിച്ചിരിക്കുന്നു…

കുരുട്ടുബുദ്ധി അല്ലമോനെ… എതിരാളിയുടെ ഏറ്റവും ശക്തമായ ആയുധം കൈക്കലക്കി അവനെ നിരായുദ്ധനാക്കി ആയുധം അവനുനേരെ ചൂണ്ടുക എന്നതാണ് ഈ യുദ്ധത്തിലെ തന്ത്രം… ഓരോ യുദ്ധത്തിനും ഓരോ രീതി ഉണ്ട്… ഉദാഹരണത്തിന് ഇപ്പൊ ശരീരം നോവിക്കാതെ ജാഫറിനോട് നമ്മളെ എല്ലാ ഡിമാന്റും അംഗീകരിച്ചുകൊണ്ട് ഇത്താനെ മൊഴിചൊല്ലാൻ വിസമ്മതിച്ച അവന് മുന്നിലേക്ക് വെച്ചയുദ്ധ തന്ത്രം ചക്രവ്യൂഹത്തിൽ നിരായുധനായി താൻ അകപ്പെട്ടു എന്ന തോന്നൽ വാക്കുകളിലൂടെയും കമ്പ്യൂട്ടറിന്റെ മായജാലത്തിലൂടെയും തീർത്തതായിരുന്നു… മനസ്സിലായോ…

മൂസി : മൊത്തമായി മനസിലായില്ല…

ചുരുക്കി പറഞ്ഞുതരാം ശത്രുവിന്റെ ബലം കുറച്ചു കാണാതെ അവന്റെ ആയുധങ്ങളെപ്പറ്റിയും പട ബലത്തെ പറ്റിയും ബലഹീനതയെ പറ്റിയും ബോധവാനാവണം… നമ്മുടെ അറിവിലുള്ള അവന്റെ ബലത്തെയും ആയുധത്തിന്റെ മൂർച്ചയും വേഗവും പത്ത് മടങ്ങായി സങ്കൽപ്പിക്കണം… നമ്മൾ സങ്കൽപ്പിക്കുന്ന ബലത്തെ ഭയക്കാതെ അതിലേറെ ശക്തി സംഭരിച്ച ശേഷം ശത്രുവിന് യോജിക്കുന്ന യുദ്ധമുറ തിരഞ്ഞെടുത്തു പ്രയോഗിക്കണം… അപ്പോഴും ആവനാഴിയിലെ ഏറ്റവും മൂർച്ചയെറിയ അസ്ത്രം അവസാനത്തേക്ക് മാറ്റിവെക്കണം… ഇപ്പൊ മനസ്സിലായോ…

അനു : എന്നിട്ട് അവര് എന്താ ഇപ്പൊ സ്റ്റാന്റ്

കഴിഞ്ഞ ദിവസം വന്നിരുന്നു സെന്റിന് എഴുപതിനായിരം വെച്ച് കൊടുത്താൽ രജിസ്റ്റർ ചെയ്തുതരാം എന്ന് പറഞ്ഞു… ഞാൻ സെന്റിന് രണ്ടായിരത്തി അഞ്ഞൂറ് വെച്ച് വേണമെകിൽ തരാം നിങ്ങൾ രെജിസ്റ്റർ ചെയ്തുതന്നാലും ഇല്ലേലും ഇപ്പൊ ഏന്റെ സ്വന്തം സ്ഥലം പോലെ തന്നെ ആണെന്ന് ഞാനും പറഞ്ഞു…

മൂസി : ഈ മീനുകളെ ദക്ഷിണയായി സ്വീകരിച്ചു എന്നെ ശിഷ്യനായി സ്വീകരിച്ചാലും…

അനു : നീ വല്ല വക്കീലിനും പഠിക്കാൻ പോയിരുന്നേൽ അടിപൊളിയായേനെ…

ഏന്റെ മോനേ നമ്മളിങ്ങനെ തട്ടിയും മുട്ടിയും ജീവിച്ചു പോട്ടെ…

ഭക്ഷണം കഴിചെഴുന്നേറ്റത്തും എല്ലാരുടെ പാത്രവും എടുത്ത് മുത്ത് അടുക്കളയിലേക്ക് പോയി കൈ കഴുകി തുടച്ചപ്പോ സിഗരറ്റ് വലിക്കാൻ തോന്നി പുഴക്കരയിൽ പോവാം എന്ന് കരുതി അടുക്കള വശത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അടുക്കള വാതിൽ തുറക്കുന്ന ശബ്ദവും വാതിൽക്കൽ നിന്നും കുഞ്ഞയുടെ ശബ്ദവും

കുഞ്ഞ : എന്നെ ഒന്ന് നുള്ളിക്കെ…

കുഞ്ഞ : ആ… മുത്തേ…

മുത്ത് : എന്താ ഉമ്മാ…

കുഞ്ഞ : അപ്പൊ സ്വപ്നമാല്ലായിരുന്നോ… അല്ലാഹ്… ഞാനെന്താ ഈ കാണുന്നെ… ഏന്റെ മോള് പണിയെടുക്കുന്നോ… തിന്ന പാത്രം കഴുകാത്ത ഏന്റെ മോള് തന്നെയാണോ ഇത്…

മുത്ത് : ഉമ്മാ… ഇത് നോക്ക് മുത്തൂ…

ഞാൻ ജാലിയിലൂടെ അടുക്കളയിലേക്ക് നോക്കി

മാമി : ഷെരീഫാ… നിന്നോട് ഞാനെപ്പോഴും പറയുന്നതാ അവളെ മെക്കിട്ടു കയറരുതെന്ന്…

Leave a Reply

Your email address will not be published. Required fields are marked *