വഴി തെറ്റിയ കാമുകൻ – 10 12

(കൈകൾ വായിക്ക് മുകളിൽ വെച്ച് ബഹുമാനിക്കും പോലെ)ശെരി ഭ്രാന്തില്ലാത്ത മനുഷ്യാ…(ഇത്തയെ നോക്കി)എനിക്ക് ഭ്രാന്താണെന്ന് അയാളറിഞ്ഞില്ലെന്നാ പറഞ്ഞേ…

പ്ട്ടെ… (അവളുടെ കൈ ശക്തമായി അയാളുടെ കവിളിൽ പതിഞ്ഞു) എന്താടാ നായെ നീ പറഞ്ഞേ…

ദേ…പെണ്ണേ… ഞാനിവിടെ പണിക്ക് വന്നതാ അല്ലാതെ നിങ്ങളെ അടിമയൊന്നുമല്ല… അവനോട് കെടന്ന് ചാടുമ്പോലെ എന്നോട് ചാടാൻ നിക്കല്ലേ… നീ ആണുങ്ങളെ ചൂടറിയും…

ഓടി അവളെയും കടന്ന് അയാൾക്ക് മുന്നിലെത്തി അയാളുടെ ചെവി അടക്കി കൈ പതിഞ്ഞു ഇത്ത എന്നെ കൂട്ടിപിടിക്കുമ്പോയേക്കും കാല് നിലത്തുന്നുയർന്നു വായുവിൽ നിൽക്കുന്ന അയാളുടെ വയറ്റിൽ പതിഞ്ഞിരുന്നു ശക്തമായി കിട്ടിയ ചവിട്ടിൽ പിറകോട്ടു തെറിച്ച അയാൾ അവിടെ ഉണ്ടായിരുന്ന പഴയ വായ കൂട്ടത്തിൽ ചെന്നു പുറമടിച്ച് നിലത്ത് വീണു

എന്നെ പിടിക്കാനായി ഓടി വരാൻ നോക്കുന്ന പണിക്കാർ നേരത്തെ അവിടെയുണ്ടായിരുന്ന മുഴുവൻ ആണുങ്ങൾ പിടിച്ചിട്ടു നിസാരമായി മുന്നോട്ട് നടന്ന എന്നെ അവൾ ഒറ്റക്ക് പിടിച്ച് നിർത്തിയത് കണ്ട് അത്ഭുധത്തോടെ നോക്കി

ഇത്ത : വിട്ടേക്ക് ചത്തു പോവും…

അവന് ചൂട് എന്താന്ന് ഞാൻ കാണിച്ചു കൊടുക്കാം നീ വിടിത്താ…

ഇത്ത : അടങ്ങി നിക്ക്… പറയുന്ന കേൾക്ക്…

മ്മ്…

ഇത്ത : ഇനി തല്ലിയാൽ അവൻ ചത്തുപോകും… ഇനി തല്ലരുത്…

മ്മ്…

അവളെനെ വിട്ടു…

ഞാൻ അവന്റെ നേരെ നടന്നു വയറ്റിൽ കിട്ടിയ ചവിട്ടിന്നാൽ മൂത്രമൊഴിച്ചു പോയ അയാൾ വായിൽ നിന്നും ചോരയോലിപ്പിച്ചു താടിയെല്ല് നീങ്ങി കിടക്കുന്ന അയാൾ കിടക്കുന്നിടത്തു നിന്നും ഭയത്തോടെ കൈ കൂപ്പിക്കൊണ്ട് എന്നെ നോക്കി

അയാളെ ഷർട്ടിന്റെ കോളറിൽ പിടിച്ച് നേരെ ഇരുത്തി മുഖത്തേക്ക് നോക്കി

നീ എന്താ പറഞ്ഞേ അടിമയല്ലെന്നോ… നീ അടിമയായാലും തമ്പുരാനായാലും അവൾ അവളോട് മാന്യമായി സംസാരിക്കണം ഇല്ലെങ്കി സംസാരിക്കാൻ നീ ഉണ്ടാവില്ല…ഇപ്പൊ വായല്ലേ പോയുള്ളൂ ഇന്ന് ലാസ്റ്റ് ഇനി ഏന്റെ മുനിവന്നു പെട്ടാൽ തല ഞാൻ ചവിട്ടി ചതക്കും… കേട്ടോടാ അടിമ നായെ… അവളോട് നീ അടിമ അല്ലെന്നല്ലേ പറഞ്ഞേ… ജീവനെയും പെണ്ണിനെയും മതിക്കാനറിയാത്ത നീ അടിമയേക്കാൾ താഴെയാണെന്ന് ഞാൻ കാണിച്ചുതരാം… വാ തുറന്നു സംസാരിക്കാൻ താടിയെല് തെറ്റിയ നിനക്ക് പറ്റില്ലെന്നറിയാം…പോയവളുടെ ചെരിപ്പിൽ നെറ്റി മുട്ടിച്ചു തൊട്ട് കുമ്പിട്ട് കൈ കൂപ്പി മാപ്പ് പറയവളോട്…

(ഇത്താനെ നോക്കി) നിന്റെ ചെരിപ്പവിടെ അഴിച്ചിട്ടുകൊടുക്ക്

അവളെനെ വേണ്ടെന്ന പോലെ നോക്കി വേണമെന്ന് നിർബന്ധിച്ചു പറയുമ്പോലെ ഞാൻ നോക്കി

അവൾ മടിയോടെ ചെരിപ്പഴിച്ചിട്ടു

അയാളെ നോക്കിയതും വായയിൽ താങ്ങി എഴുനേറ്റ് ഒരു കൈ വയറ്റിലും ഒരു കൈ ചോരയൊലിക്കുന്ന ചെവിയിലും പിടിച്ചുകൊണ്ടായാൾ ബാലൻസ് ഇല്ലാത്തപോലെ നടന്നു മുന്നോട്ട് വന്നവളുടെ ചെരിപ്പിനടുത്ത് മുട്ടുകുത്തി നെറ്റി ചെരുപ്പിൽ മുട്ടിച്ചു തല എഴുനേറ്റ് തല താഴ്ത്തി അവളെ കൈകൂപ്പി തൊഴുതു

ആളുകൾ കൂവികൊണ്ട് രണ്ട് വശത്തേക്കും ഓടി മാറി ഒരു കൈകൊണ്ട് ഇത്തയെ പിടിച്ച് പൊക്കി കുനിഞ്ഞുകൊണ്ട് അവളുടെ പിറകിൽ നിന്നും അതിവേകത്തിൽ വന്ന പാമ്പിനെ കയ്യിലെടുത്തു പറ്റി വിടർത്തി എനിക്കുനേരെ നോക്കിയ നോട്ടം അയൽക്കുനേരെ തിരിച്ചു ചീറ്റി നിൽക്കുന്ന ഏന്റെ കൈയിലെ പാമ്പിനെ ഭയത്തോടെ നോക്കുന്ന അയാളെ നോക്കി ചിരിച്ചുകൊണ്ട് ഇത്താനെ താഴെ നിർത്തി

ഇതാണ് നീ പറഞ്ഞ മുട്ടയിട്ട ആമ

ഏന്റെ കൈയിൽ തൂങ്ങി നിന്ന് ഇടയ്ക്കിടെ അയാൾക്ക്നേരെ ചീറ്റികൊണ്ട് എന്നെ നോക്കുന്ന ആറടി ഉയരത്തിലുള്ള ഏന്റെ കൈയിൽ തൂങ്ങി കിടക്കുമ്പോഴും പാമ്പിന്റെ നീളം രണ്ടടിയോളം പിന്നെയും നിലത്ത് കിടക്കുന്നകണ്ട് ഭയത്തോടെ പാമ്പിനെയും എന്നെയും മാറിമാറി നോക്കി മരണത്തെ മുന്നിൽ കണ്ട് നിലത്തിരിക്കുന്ന അയാളെ നോക്കി പത്തിയിൽ തടവികൊണ്ട് അയാൾക്ക് മുന്നിൽ ഇരുന്നു

അവളുടെ മുട്ട പൊട്ടിച്ചതല്ലേ അവളെ കൈകൂപ്പി തൊഴ്

അയാൾ തൊഴുമ്പോഴും അവൾ അയാൾക്കുനേരെ ചീറ്റികൊണ്ടിരുന്നു

നിന്റെ ജീവൻ ഏന്റെ മണ്ണിൽ ഇല്ലാതെ ആവരുത് അതുകൊണ്ട് മാത്രം ഞാൻ നിന്റെ മേലിവളെ വിടുന്നില്ല

എഴുനേറ്റ് പാമ്പിനെ എടുത്ത് നിലത്ത് വലിയാതിരിക്കാൻ വാൽ ഭാഗം കൂടെ ഉയർത്തിപിടിച്ച് മുട്ടക്കൾക്കരികിൽ ചെന്നു വാൽ ഭാഗം നിലത്ത് വെച്ച് അവളുടെ പത്തിക്ക് മുകളിൽ ഉമ്മവെച്ചു അവളെ നിലത്തേ മുട്ടയ്ക്ക് മുകളിൽ വെച്ചു എനെതന്നെ നോക്കി ഒന്നും ചെയ്യാതിരിക്കുന്ന അവളെ നോക്കി കഴുത്തിലെ വെള്ളി മാല ഊരി അവൾക്കു മുന്നിൽ വെച്ചു അവളെ തൊഴുതു മാലയിലെ ഒറ്റരത്നം പല നിറമുള്ള ഒറ്റ രത്നം സൂര്യപ്രകാശത്താൽ വെട്ടിത്തിളങ്ങി “എന്നോട് പൊറുക്കണം ചെയ്യുന്നത് അനീതിയാണെന്ന് എനിക്ക് തോന്നും വരെയും എന്നിൽ സൂക്ഷിക്കാനും ഞാൻ കാരണം നീതി നഷ്ടപെട്ട ആളെനോട് പൊറുക്കും വരെ എനിക്കിത് സൂക്ഷിക്കാൻ അർഹതയില്ലെന്നും പറഞ്ഞു ഗുരു തന്നതാണിത് തന്നതിൽ പിന്നെ ഇന്നോളം ഊരേണ്ടി വന്നിട്ടില്ല ഇവിടെവെച്ചു ജീവന്റെ വിലയറിയാത്ത അവനാൽ നിന്റെ കുഞ്ഞിനെ കൊല്ലുന്നത് തടയാൻ കഴിയാഞ്ഞതിനും നിന്റെ കുഞ്ഞിന് ജീവൻ നഷ്ടപെട്ട എന്റെമണ്ണിൽ വെച്ചവനെ കൊല്ലാൻ നിന്നെ അനുവദിക്കാതിരുന്നതും നിന്നോട് ചെയ്ത അനീതിയാണ് എന്നോട് ക്ഷമിക്കാൻ കഴിയുന്ന കാലം നീയിതെനിക്ക് തിരികെ നൽകണം നിന്റെ ശാപം എന്നിൽ ഭവിച്ചാലും ഞാൻ സ്നേഹിക്കുന്നവരിൽ ഭവിക്കരുതെന്നപേക്ഷിക്കുകയാണ് നിന്നോട് നിന്റെ വീട് ഞാൻ പണിതുതരാം ഇനി നിന്റെ മുട്ട വിരിയും വരെയും ഒരു മനുഷ്യനും നിന്റെ വീട്തകർക്കാനോ നിന്റെ കുഞ്ഞുങ്ങളെ കൊല്ലാനോ ഇങ്ങോട്ട് വരില്ലെന്ന് ഞാൻ നിനക്ക് വാക്ക് തരുന്നു”

മാല കടിച്ചെടുത്ത് തന്റെ മുട്ടകൾക്ക് മേലൂടെ കൊണ്ടുപോയി ചുരുണ്ടു കിടന്ന അവൾ നിവർന്നുകൊണ്ട് പുറത്തേക്ക് ഇഴഞ്ഞു വന്നു മാലയെ ഏന്റെ മുന്നിൽ വെച്ച് തല ഉയർത്തി പത്തി വിടർത്തി എന്നെ നോക്കി നിൽക്കുന്ന അവൾ നാക്ക് പുറത്തോട്ട് നീട്ടി കാണിച്ചു അവളുടെ പത്തിക്ക് മുകളിൽ ചുമ്പിച്ചു തല ഉയർത്തിയ എന്നെ നോക്കി മാലയെ കടിച്ചെടുത്ത് ഏന്റെ കൈയിലേക്ക് ഇഴഞ്ഞു കയറി തോളിലൂടെ കയറി കടിച്ചു പിടിച്ച മാലയെ മുന്നോട്ട് നീട്ടി ഉള്ളം കൈ നിവർത്തി കാട്ടിയതും അവൾ മാലയെന്റെ ഉള്ളം കയ്യിലേക്കിട്ടു താഴേക്ക് ഇഴഞ്ഞിറങ്ങിയ അവൾ ശാന്തമായി അവനെ ലക്ഷ്യമാക്കി പോവുമ്പോ അതുവരെ ചുറ്റും നിന്നവർ ഇരു വശത്തേക്കും മാറി കൊല്ലുന്നെങ്കിൽ കൊന്നോട്ടെ തടയാൻ ഞാനാളല്ല എന്ന ചിന്തയോടെ ഞാൻ അനങ്ങാതെ അവിടെ തന്നെ ഇരുന്നു കൂടെങ്ങനെ ശെരിയാക്കും എന്ന ആലോചനയോടെ അവിടെ ഇരിക്കെ അവളുടെ ചീറ്റൽ വിളിപോലെ തോന്നി അവനരികിലേക്ക് ചെല്ലുമ്പോ അവനെ നോക്കി ചീറ്റുന്ന അവൾ എന്റെ നേരെ തിരിഞെനെ നോക്കി തലകൊണ്ട് കൈയിൽ തോണ്ടി കൈ അവൾക്കു മുന്നിലേക്ക് നീട്ടിയതും അവൾ വാ തുറന്നു ചീറ്റി കണ്ണുകൊണ്ട് കണ്ടത് വിശ്വാസം വരാതെ കൈയിലേക്ക് തെറിച്ചുവീണ ചുവന്ന രത്നത്തെയും അവളെയും മാറിമാറി നോക്കി കൈയിലെ രത്നവും മാലയും മുറുകെ പിടിച്ചുകൊണ്ട് അവൾക്ക് കയറാനായി നീട്ടിയ കൈയിലേക്ക് ഇഴഞ്ഞു കയറി കണ്ണടച്ചു കൈയിലെ രത്നവും മാലയും ചേർത്ത് കഴുത്തിലെ മാലകളിൽ പിടിച്ചു കൈയിൽ ചുറ്റിനിൽക്കുന്ന അവളുടെ മുഖത്ത് നോക്കി

Leave a Reply

Your email address will not be published. Required fields are marked *