വഴി തെറ്റിയ കാമുകൻ – 10 12

തല താഴ്ത്തി വണങ്ങിയ എനിക്ക് മുന്നിൽ പത്തി താഴ്ത്തി വണങ്ങി

തല ഉയർത്തി എന്നെ നോക്കി അവന് നേരെ നോക്കി ഒരിക്കൽ കൂടെ എന്നെ നോക്കി ഇഴഞ്ഞിറങ്ങി തന്റെ വീട്ടിലേക്ക് പോയി മാല കഴുത്തിലിട്ടുകൊണ്ട്

വല്ലിത്താനെ അടുത്ത് വിളിച്ചു നാഗം തന്ന മാണിക്യം അവളുടെ കൈയിലേക്ക് കൊടുത്തു

അയാൾക്കെന്ത് സംഭവിക്കും അയാളോടും ക്ഷമിച്ചോ ആകാംഷ അടക്കാൻ കഴിയാതെ അയാൾക്ക് മുന്നിൽ ചെന്ന് അയാളെ നോക്കി നിലത്ത് ചമ്രം പടിഞ്ഞിരുന്നവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖം ഹൃദിസ്തമാക്കി കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് ശിവനെയും വിക്നേശ്വരനെയും മനസിൽ ധ്യാനിച്ച് അവന്റെ ജാതകം ഗണിച്ചു

കണ്ണ് തുറന്ന് അവനെ നോക്കുമ്പോ അവന്റെ വിധിയോർത്ത് സഹതാപം മാത്രമായിരുന്നു ഏന്റെ മനസിൽ

ഇന്ന് ധൈര്യലക്ഷ്മിയാമം തീരും മുൻപ് നിനക്ക് ദൈവത്തിൽ വിശ്വാസം ജനിക്കും, നിന്റെ ജീവൻ നഷ്ടപ്പെടാതെ ജീവന്റെ വില നീ അറിയും, നീ വരിച്ച ശാപം കാരണം നീ മരണത്തെ കൊതിക്കും മരണത്തെ തേടും എല്ലാ ഈശ്വരന്മാരും നിനക്കുനേരെ കണ്ണടക്കും, നിന്റെ കണ്മുന്നിൽ പ്രിയപ്പെട്ടവർ ഓരോരുത്തരുടെയും ജീവൻ പൊലിയുന്നത് നീ തിരിച്ചറിയും ജീവനോടെ നിന്റെ ശരീരം നികൃഷ്ട ജീവികൾ ഭക്ഷിക്കും മരണം നിന്നെ തേടിയെത്തുമ്പോ തൊണ്ടനനക്കാൻ ഒരുതുള്ളി വെള്ളം തരാൻ പോലും നിനക്കരികിൽ ഒരു ജീവിയും കാണില്ല ദാഹത്തോടെ നീ മരിക്കും ഇത് നിന്റെ നാലാം ജന്മം ഇനി വരാൻ പോവുന്ന മൂന്ന് ജന്മങ്ങളിലും നീ നാഗമാതാവിന്റെ ശാപം പേറും വാച്ചിലേക്ക് നോക്കി ഇപ്പോൾ സമയം അഞ്ചേ പതിനഞ്ച് അഞ്ചാംയാമം തീരാൻ നൂറ്റി പന്ത്രണ്ടര വിനാഴിക കൂടെ ബാക്കിനിൽപ്പുണ്ട് അതിനുള്ളിൽ നീ കാരണം നിനക്ക് പ്രിയപ്പെട്ടൊരാൾ വിഷം തീണ്ടി മരണമടയും…

ഉപ്പ : നൂറ്റി പന്ത്രണ്ടര വിനാഴികയെന്നാൽ

നാല്പത്തി അഞ്ച് നിമിഷം…

എല്ലാരും ഭയത്തോടെ എന്നെ നോക്കെ ഞാൻഅയാളെ നോക്കി

നീ ഇപ്പൊ ഇവിടുന്നിറങ്ങണം ഇനി ഈ മണ്ണിൽ ചവിട്ടരുത് നീ ചവിട്ടുന്ന മണ്ണ് പോലും മലിനമാവും

എഴുന്നേറ്റു നടക്കാൻ തുടങ്ങിയതും

ചന്ദ്രേട്ടൻ : എന്താ പ്രതിവിധി… എല്ലാത്തിനും പ്രതിവിധി കാണുമല്ലോ…

ചന്ദ്രേട്ടാ ശപിച്ചത് ഞാനല്ല… ഏറ്റിരിക്കുന്നത് നാഗ മാതാവിന്റെ ശാപമാണ് അതിന് പ്രതിവിധി എന്നൊന്നില്ല…. ശാപങ്ങളിൽ ഏറ്റവും ഫലിക്കുന്ന ശാപം മാതാ പിതാ ഗുരു ദൈവം വേദനിക്കപ്പെട്ടവന്റെ വേദനിച്ചവനോടുള്ള ശാപം… സന്താന വിയോഗത്തിൽ വേദനിച്ച നാഗ മാതാവ് നൽകിയ ശാപമാണ് ഒരു ഗുർവക്ഷരം കൊണ്ട് ഏഴു കടലും ഏഴ് ആകാശവും താണ്ടി നിങ്ങൾ കൊണ്ടുപോയൊളിപ്പിച്ചലും ഈ യാമം തീരും മുൻപ് ഇയാൾ ജീവന്റെ വിലയറിയും

ബാലേട്ടൻ : പ്രിയപെട്ട ആൾ എന്ന് പറയുമ്പോ ആരാ…

മരണം ആരുടേതെന്ന് പ്രവചിക്കില്ല… ഗുരുവിനു കൊടുത്ത വാക്ക്… അവന് ഈ ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ

വീട്ടിൽ ചെന്ന് മൂന്ന് ഓടുകൾ എടുത്തു തിരികെ വന്നു കുളത്തിലേക്ക് ഇറങ്ങിക്കൊണ്ട് ഇത്താനോട് ഇങ്ങോട്ട് വാ എന്ന് വിളിച്ചതും ഇത്തയും പിറകെ തന്നെ മുത്തും മൂസിയും അനുവും ഷെബിത്തയും വന്നു കൈയിലെ വാച്ചഴിചിത്താന്റെ കൈയിൽ കൊടുത്തു അവരെക്കൊണ്ട് കുളത്തിൽ നനച്ചെടുത്ത ഓട് മൂന്നും കുത്തനെ പിടിപ്പിച്ചു അതിൽ അതികം വെള്ളമില്ലാത്ത ചളി എടുത്തിട്ടു കുമ്പിൾ പോലെ ഉണ്ടാക്കി അതിനെ വെള്ളം തേച്ചു മിനുക്കി കൊണ്ടുപോയി അവളുടെ വീടിന്റെ പൊളിഞ്ഞ ഭാഗത്തിന് മേൽ വെച്ചു കുളത്തിൽ നിന്നും ചളി എടുത്തുകൊണ്ടുവന്നു പുറത്തും തേച്ചു പിടിപ്പിച്ചുകൊണ്ടിരിക്കെ അയാൾ ആരെയൊക്കെയോ വിളിക്കുന്നുണ്ട് മുകൾ ഭാഗത്തെ ഹോളിന് മുകളിൽ ഇരു വശത്തും കുഞ്ഞുകുഞ് കല്ലുകൾ ചേർത്ത് അല്പം ഉയർത്തി താഴ്ഭാഗം കൈ നനച്ചു തുടച്ചു മിനുസപ്പെടുത്തി കാലുപോലെ ഉണ്ടാക്കിയ ഭാഗ്യത്തിന് മേൽ കട്ടിയുള്ള കാർഡ് ബോർഡ് കഷ്ണം വെച്ചു മുകളിൽ ചളി തേച്ചു മഴവെള്ളം നേരിട്ട് ഉള്ളിലേക്ക് കയറാത്ത വിദമാക്കി രണ്ട് മീറ്റർ ചുറ്റിലും വേലി കെട്ടാൻ പറഞ്ഞു കൈ കഴുകാൻ കുളത്തിലേക്ക് നടക്കുമ്പോ പിറകെ തന്നെ വന്ന മൂസി

ഇക്കാക്കാ…

എന്താടാ…

ഏന്റെ മുഖലക്ഷണമൊന്നു പറയാമോ…

മുഖലക്ഷണം പറയാൻ എനിക്കറിയില്ലടാ…

പിന്നെ അയാളോട് പറഞ്ഞതോ…

(കൈ കഴുകികൊണ്ട്)അത് അയാളുടെ ജാതകം ഗണിച്ചു പറഞ്ഞതാ…

ആ എന്റെയും ഒന്ന് പറയാമോ…

നിനക്കെന്തിനാ ഇപ്പൊ ഭാവി അറിയുന്നത്…

വെറുതെ… അറിഞ്ഞിരിക്കാൻ…

കഴുകുന്ന കൈയിലേചളി ഇളകുന്ന തന്നെ ശ്രദിച്ചുകൊണ്ട്

അറിയൽ നിർബന്ധമാണോ…

മ്മ്…

കൈയിലെ ചളി കഴുകി ഇളക്കുന്നതിനിടെ നഗങ്ങൾക്കിടയിലേക്ക് നോക്കി കൊണ്ട്

ഏക പത്നീ വൃദൻ ഇരുപത്തിനാലാം വയസിൽ ദീർഘ സുമങ്കലീ യോഗമുള്ള പതിവ്രതയായ നിന്റെ പാതിയെ സന്ധിക്കും ഇരുപത്തി ആറാം വയസിൽ മംഗല്യം ഇരുപത്തി ഏഴാം വയസിൽ കടല് താണ്ടും തുടർച്ചയായി മൂന്നര വർഷത്തെ ദുർഗടം പിടിച്ച ഏകാന്ത വാസം അവസാനിപ്പിച്ചു മുപ്പത്തി ഒന്ന് വയസിൽ തിരികെ വരും മൂന്ന് പുത്രന്മാർ ഒരു പുത്രി മുപ്പത്തിനാലാം വയസിൽ ആദരിക്കപ്പെടും സമ്പത് തേടിയെത്തും രണ്ട് തലമുറ ദർശിക്കും…

അയാളെ നോക്കിയപോലെ ശെരിക്കും ഏന്റെ മുഖത്ത് നോക്കിയിട്ട് പറ…

നോക്കാനൊന്നുമില്ല നിങ്ങളുടെ എല്ലാരുടെ ജാഥകവും ഞാനെഴുതിവെച്ചത് ഏന്റെ മനസിലാണ്…

എങ്കി മുത്തിന്റെ പറ…

ഗണിക്കാൻ പാടില്ല ഗുരുവിനുകൊടുത്ത വാക്കുണ്ട്…

അതെന്താ അവളുടെ മാത്രം ഗണിക്കാൻ പറ്റാതെ…

അവളുടെ മാത്രമല്ല ഉപ്പ ഉമ്മ രണ്ടിത്തമാർ ഇവരെ ഒന്നും ഗണിക്കാൻ പറ്റില്ല…

ഉപ്പയൊക്കെ പറയും ഇങ്ങള് പറയുന്നത് നടക്കുമെന്ന് പക്ഷേ ഇതൊക്കെ ഉള്ളതാണോ… ഇങ്ങനെ ഒക്കെ നടക്കുമോ…

അവനെ നോക്കി ചിരിച്ചുകൊണ്ട് കഴുകി കഴിഞ്ഞ കൈ കുടഞ്ഞു മുണ്ടിൽ തോർത്തി കുളത്തിൽ നിന്നും കരക്ക് കയറി ഇത്താന്റെ കൈയിൽ നിന്നും വാച്ച് വാങ്ങി കൈയിൽ കെട്ടി കൊണ്ടിരിക്കെ ഇബ്രായിക്കാന്റെ ഫോണടിഞ്ഞു

ഹലോ…

…………..

ഹേ… എപ്പോ…

……………

ഞാൻ നോക്കട്ടെ…

ഫോൺ വെച്ച് ഇബ്രായിക്ക എല്ലാരേയും നോക്കി

എന്തോ പ്രശ്നമുണ്ടെന്ന് ന്യൂസിൽ കാണിക്കുന്നെന്ന്

എല്ലാരും ഫോണിൽ ന്യൂസ്‌ ഓൺ ചെയ്യാൻ തുടങ്ങി തൊട്ടടുത്തു നിൽക്കുന്ന മൂസി ന്യൂസ് ഓൺ ചെയ്തതും ഇത്തയും ഞാനും മുത്തും അതിലേക്ക് നോക്കി

ബാംഗ്ലൂരിൽ നിന്നും സഹപാഠികൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പത്തൊൻപത്തു കാരനായ രാഹുലെന്ന മലയാളി യുവവാണ് കടൽപാമ്പുകളുടെ അക്രമണത്താൽ വിശബാധയേറ്റ് മരിച്ചത്

നീല നിറത്തിലുള്ള മൃതദേഹത്തിന്റെ ഫോട്ടോയും വെളുത്തു സുന്ദരനായ യുവാവിന്റെ ഫോട്ടോയും സ്‌ക്രീനിൽ കാണിക്കുന്നത് കണ്ടു ഇരുന്നു കരയുന്ന അയാളെ നോക്കി

വാച്ചിൽ സമയം നോക്കി അഞ്ചേ നാൽപത്തിയഞ്ച് സമയം മൂസിയെ കാണിച്ചു ഈ യാമം തീരാൻ ഇനിയും പതിനഞ്ചു നിമിഷം ബാക്കി

Leave a Reply

Your email address will not be published. Required fields are marked *