വഴി തെറ്റിയ കാമുകൻ – 10 12

ഞങ്ങളും അവനൊപ്പം വീട്ടിലേക്ക് നടന്നു പോവും വഴി പൈപ്പിന് ചുവട്ടിൽ നിന്നവൾ മുഖം കഴുകി

ചെല്ലുമ്പോ ഇത്ത അടുക്കള വാതിലിൽ അവളെ കാത്തു നിൽപ്പുണ്ട്

ഞാനും മൂസിയും മുന്നിലേക്ക് നടന്നു ഇരമ്പി വരുന്ന വണ്ടിയുടെ ശബ്ദം വീടിനു മുന്നിലേക്ക് കയറിവന്നു സുഹൈലിന്റെ വണ്ടിയിൽ നിന്നും ബിച്ചു ഇറങ്ങി ആരോടും ഒന്നും പറയാതെ അകത്തേക്ക് കയറി പോവുന്ന കണ്ട് അവിടെ തന്നെ നിൽക്കുന്ന മൂസിയെ നോക്കി

നീ പോണില്ലേ…

അല്ലിക്കാ… ആ വണ്ടി…

എന്നാ അതെടുത്തോ… മെല്ലെ പോണം… വണ്ടിയുടെ എക്സ്ട്രാ സ്പീഡ് ബട്ടൻ എല്ലാം ഓഫ്‌ ചെയ്തു

അതികം കൊടുക്കണ്ട… സീറ്റ് ബെൽറ്റ്‌ ഇടണം…

ശെരിയിക്കാ…

അവർ വണ്ടിയുമായി പോയതും ഞാൻ അകത്തേക്ക് ചെല്ലുമ്പോ ബിച്ചു ട്രേയുമായി കിച്ചണിലിരുന്ന് കഴിക്കുകയാണ് ഭക്ഷണത്തിന്റെ മണമടിച്ചതും എവിടെയൊക്കെയോ വിശപ്പിന്റെ നാമ്പു മുളച്ചു കൈ കഴുകി അവനരികിൽ കയറി ഇരുന്നു കഴിക്കാൻ തുടങ്ങിയതും ഉമ്മ എന്നെ നോക്കി

ഉമ്മ : നിനക്ക് വേണോങ്കി വേറേ തരൂലേ ചെക്കൻ വിശന്നോണ്ട് കയറിവന്നതാ…

(തല ഉയർത്തി അവനെ നോക്കി) നീയൊന്നും കഴിച്ചില്ലേ…

ബിച്ചു : ഹാ…രാവിലെ കഴിച്ചതാ… ഉച്ചക്ക് ചോറ് തിന്നാൻ ഹോട്ടലികയറിയതാ മൂത്രമൊഴിക്കാൻ പോയി തിരിച്ചു വരുമ്പോ കിച്ചണിന്റെ പിറക്കുവശം കണ്ട് പിനെ തിന്നാൻ തോന്നിയില്ല

ബെസ്റ്റ് : എങ്കി പിന്നെ വേറേ ഹോട്ടലിൽ പോവരുന്നില്ലേ… അല്ലേൽ ഇങ്ങോട്ട് വരാരുന്നില്ലേ…

ഉമ്മ : (കൈയിലെ തവികൊണ്ടടിച്ചു കൊണ്ട്) മറ്റവരൊക്കെ തിന്നാൻ സമയല്ലന്നും പറഞ്ഞു പൊതിഞ്ഞോണ്ട് പോയതല്ലേ… നിനക്കങ്ങനെ ചെയ്യാനും സമമില്ലേ നിനക്ക് മാത്രമെന്താ ഇതിനും മാത്രം തിരക്ക്…

ബിച്ചു : പൊന്നാര സുലുക്കുട്ടീ… ഇതൊന്ന് തിന്നോട്ടെ നമുക്കെന്നിട്ട് തല്ലുകൂടാം… വിശന്നിട്ടു പാടില്ല…

മാമി : നിങ്ങളവനെയൊന്ന് തിന്നാൻ വിട്… എന്നിട്ടാവാം വിചാരണയും തല്ലു കൂടലും

കുഞ്ഞ എനിക്കെടുത്ത ചോറ് കൈയിലേക്ക് തന്നത് തിന്നുതുടങ്ങുമ്പോയേക്കും കാലിയാക്കിയ ട്രേ എനിക്ക് ചോറുതന്ന കുഞ്ഞയുടെ കൈയിലേക്ക് കൊടുത്ത്

ബിച്ചു : മെയിൻ സ്വിച്ച് മാറ്റിവെച്ച് അവിടെ മൊത്തം നിരത്തി ഒരു പുല്ലുപോലും ഇല്ലാത്തത്ര ക്ലീൻ ആക്കിയിട്ടുണ്ട്

ജെസിബി ക്കാർക്ക് കൊടുക്കാനുള്ളത് കൊടുത്തോ…

ബിച്ചു : അതൊക്കെ കൊടുത്തു… അല്ലേടാ നമുക്കൊരു ജെസിബിയും ടിപ്പറും എടുത്താലോ… രണ്ടാൾക്ക് സ്ഥിരം പണിയുമാവും ഒരു വരുമാനോം…

കുഞ്ഞ : (ട്രേയിൽ ചോറുമായിവന്ന് അവന്റെ കൈയിൽ കൊടുത്ത് അവന്റെ തലക്കിട്ടു തട്ടി) ആദ്യം തിന്ന് എന്നിട്ട് ബാക്കി…

നമുക്ക് നോക്കാടാ… പിന്നെ ഇത്ത വിളിച്ചിനും നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു

ഹാ ഫോൺ ചാർജിലിട്ടിരിക്കുവർന്നു…

കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർ മാരും പ്രതിപക്ഷം അടക്കം ഇന്ന് എട്ടുമണിക്ക് പ്രസിഡന്റിന്റെ വീട്ടിൽ മീറ്റിങ് ഉണ്ട്… നമ്മളോട് ചെല്ലാൻ പറഞ്ഞു…

മ്മ്… എങ്കി അതും കഴിഞ്ഞു ആശാന്റെ വീട്ടിലൂടൊന്നു പോയേക്കാം…

ഹാ…

ഭക്ഷണം കഴിച്ചു പ്രസിഡന്റ്ന്റെ വീട്ടിലേക്ക് ഇറങ്ങാൻ പുറത്തേക്കിറങ്ങുമ്പോ മൂസിയും അനുവും വാവയെ കൂട്ടി തിരിച്ചു വന്നു

മൂസി : വണ്ടി ഒരു രക്ഷേമില്ല… രാത്രി ഇതെടുത്തൊന്ന് കറങ്ങാൻ പോയാലോ…

ഞങ്ങൾ വേറൊരു വഴിക്ക് പോകുവാ… കഴിയാൻ കുറച്ച് വൈകും…

ബിച്ചു : നിങ്ങൾ പൊയ്ക്കോ…

അനു : എങ്കി പിനെപോവാം എല്ലാരുമില്ലാതെ ഒരുരസമില്ല…

നിങ്ങളെന്നാ ആശാന്റെ വീട്ടിലേക്ക് വാ… ഞങ്ങള് പരിപാടി കഴിഞ്ഞങ്ങോട്ട് വരും അവിടെ കുറച്ചിരുന്നിട്ട് നമുക്ക് പോവാം…

മൂസി : ശെരി…

പ്രസിഡന്റിന്റെ വീട്ടിൽ ഞങ്ങളെത്തുമ്പോയേക്കും എല്ലാവരും എത്തിയിട്ടുണ്ട് അവരോട് ചിരിച്ചുകൊണ്ട് കയറി ഇരുന്നു

പ്രസിഡന്റ് : ഈ സ്ഥലം ശെരിക്കും നിങ്ങൾക്ക് കൃഷിക്ക് തന്നെയാണോ…

അതേ… എന്താണ് എന്തെങ്കിലും പ്രശ്നമുണ്ടോ…

പ്രസിഡന്റ് : അതല്ല… കൃഷി നടത്താത്ത നെൽ വയലുകൾ പഞ്ചായത്ത് പിടിച്ചെടുത്തു കൃഷിഭവനുമായി കൂടിച്ചേർന്നു നെൽ കൃഷി പുനരാരംഭിക്കും എന്ന് പറഞ്ഞു നോട്ടീസ് അയച്ചിട്ട്… പിന്നെ അവിടെ വേറെന്തെങ്കിലും ചെയ്യാൻ നോക്കിയാൽ ജനങ്ങൾ പ്രശ്നമാകും…

അതൊന്നും നിങ്ങൾ ടെൻഷൻ ആവണ്ട… നിങ്ങളീ ബില്ല് പഞ്ചായത്തിൽ പാസ്സാക്കിയാലോ…

പ്രസിഡന്റ് : അത് പാസ്സാക്കി… പക്ഷേ നോട്ടീസ് അയച്ചിട്ടില്ല… ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന പേടിയുണ്ട്…

ഈ നോട്ടീസ് അയക്കാനാണ് നിങ്ങൾക്ക് ഫണ്ട്‌ തന്നത്… ഇത് അയച്ചതിന്റെ പേരിൽ ജനങ്ങൾ നിങ്ങൾക്ക് നേരെ വരാതിരിക്കാൻ നിങ്ങൾ രണ്ടു പാർട്ടിക്കാരല്ലേ നിങ്ങളെ അണികളെ നിങ്ങൾക്ക് നിലക്ക് നിർത്താൻ കഴിയണം…

കൃഷി ഓഫീസർ : അല്ല മുഴുവൻ ഭൂമിയിലും നിങ്ങൾ കൃഷി ഇറക്കുമല്ലോ… ഇല്ലെങ്കിൽ ഈ ബില്ലിന്റെ പേരിൽ ഈ നാട്ടിലെ ഭൂമി യുടെ പിറകെ ഞങ്ങൾ നടക്കേണ്ടി വരും… ഇപ്പൊ ഉള്ള ജോലി തന്നെ ഓവർലോടാ… പിന്നെ ഇതുകൂടെ എടുത്ത് തലയിൽ വെച്ചാൽ അതുമില്ല ഇതുമില്ല എന്നാവും…

ബിച്ചു : ഇത്രേം ജോലി ഭാരമുള്ള നിങ്ങൾക്ക് നിങ്ങളെ പഞ്ചായത്തിൽ മൊത്തം എത്രകർഷകർ ഉണ്ടെന്നറിയുമോ…പോട്ടെ എത്ര കൃഷിഭൂമി ഉണ്ടെന്ന് അറിയുമോ… ഏതൊക്കെ തരത്തിലുള്ള കൃഷി നടക്കുന്നുണ്ടെന്നറിയുമോ… നെൽപാടങ്ങൾ എത്രയുണ്ടെന്നുഅറിയുമോ… എത്ര പാടങ്ങൾ നികത്തപെട്ടു എന്നറിയുമോ… ജോലി ഭാരമുള്ള കൃഷി ഓഫീസർ പറഞ്ഞാട്ടെ…

ഒന്നും മിണ്ടാതിരിക്കുന്നെ അയാളെ നോക്കി

ബിച്ചു : ജോലി കിട്ടിയപ്പോ തുടങ്ങിയതല്ലേ ആ കസേരേൽ തടിയനങ്ങാതുള്ളിരിപ്പ് വല്ലപ്പോഴും ഒന്ന് അനങ്ങ് ഇല്ലേൽ ചിതല് പിടിക്കും… എന്താ നിങ്ങളെ ജോലിഭാരം കീഴിലുള്ളൊരു ഓഫിസിന്റെ പുറത്തുപോലും ഇറങ്ങാതെ ഉണ്ടാക്കികൊണ്ടുത്തരുന്ന പേപ്പറിൽ ഒപ്പിടലോ… കഴിഞ്ഞ ഇരുപത് വർഷമായി നിങ്ങൾ ആ കസേരയിൽ അനങ്ങാതുള്ള ഇരിപ്പ് തുടങ്ങിയിട്ട്… ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചെന്ന് നിങ്ങൾക്ക് നിശ്ചയമുണ്ടോ… അറിയില്ല അല്ലേ.. പറഞ്ഞു തരാം…

മുപ്പത് വർഷം മുൻപ് ഇരുപത്തി രണ്ടേ പോയിന്റ് എഴേ നാല് സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന നമ്മുടെ പഞ്ചായത്തിൽ ഏഴായിരത്തി നാന്നൂറ്റി പന്ത്രണ്ടു പേര് ജീവിച്ചിരുന്നു അന്ന് മൊത്തം കൃഷിഭൂമിയുടെ അളവ് ഇരുപതെ പോയിന്റ് നാലേ ആറ് സ്ക്വയർ കിലോമീറ്റർ അതിൽ പതിനേഴേ പോയിന്റ് നാല് സ്ക്വയർ കിലോമീറ്റർ നെൽ വയൽ

നിങ്ങളിവിടെ ചാർജ് എടുക്കുമ്പോ ഇവിടുത്തെ ജനസംഖ്യ് പുതിയ താമസക്കാർ ഉൾപ്പടെ പതിനെട്ടായിരത്തി ഇരുന്നൂറ്റി നല്പത്തിമൂന്ന് അതായത് പത്തായിരത്തി എണൂറ്റി മുപ്പത്തി ഒന്ന് ആളുകൾ വർധിച്ചപ്പോ കൃഷി ഭൂമിയുടെ അളവ് പതിനെട്ടേ പോയിന്റ് ഒന്ന് നെൽവയലിന്റെ അളവ് പതിനാറെ പോയിന്റ് ആറ്

Leave a Reply

Your email address will not be published. Required fields are marked *