വഴി തെറ്റിയ കാമുകൻ – 10 12

ആശാൻ : നിങ്ങളെവിടെയിരുന്നിതുവരെ… പിള്ളേര് എത്രനേരായി നിങ്ങളെ കാത്തിരിക്കുന്നു…

ചെറിയ പണിയിൽ പെട്ടുപോയാശാനേ…

ആശാൻ : അകത്തേക്ക് ചെല്ല് പെണ്ണിന് മൈലാഞ്ചി ഇടുന്നുണ്ട്

ഞങ്ങൾ അകത്തേക്ക് കയറി എല്ലാരുടെ മുഖത്തും കല്യാണ തെളിച്ചം നിറഞ്ഞു നിൽപ്പുണ്ട് ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു തോളിൽ തല്ലികൊണ്ട്

ജാനുവേച്ചി (ആശാന്റെ ഭാര്യ) : എത്ര കാലായി നിന്നെ ഇങ്ങോട്ടൊന്നു കണ്ടിട്ട്… നിനക്കൊരു മാറ്റോം ഇല്ലാലോ… ആശാൻ പറഞ്ഞപ്പോ ഞാൻ പറഞ്ഞതാ നിന്നോടൊന്നിങ്ങോട്ട് വരാൻ പറയാൻ അപ്പൊ മൂപ്പര് പറഞ്ഞു നീ ആശുപത്രിയൊക്കെയായി എന്തൊക്കെയോ തിരക്കിലാണെന്ന്… കല്യാണം ഉറപ്പിച്ചപ്പോ തൊട്ട് ആശാന്റെ മനസീ സങ്കടമായിരുന്നു ഇപ്പൊ ആള് ഭയങ്കര സന്തോഷത്തിലാ… രാജീവൻ എന്ത് ചെയ്യണേലും മൂപ്പരോട് ചോദിച്ചിട്ടെ ചെയ്യുന്നുള്ളൂ… നീ ആശാനേ കണ്ടോ…

കണ്ട് ചേച്ചീ… (എനിക്ക് സംസാരിക്കാൻ പോലും അവസരം തരാതെ സന്തോഷത്തോടെ ഉള്ള സംസാരം കേട്ട് എന്ത്‌ പറയണം എന്നറിയാത്ത അവസ്ഥയിൽ വേറൊന്നും വായിൽ വന്നില്ല)

നീ കൊച്ചിനെ കണ്ടോ… അവൾക്ക് മൈലാഞ്ചി ഇടുവാ… ജീഷേ… പൊന്നൂനോടൊന്നിങ്ങോട്ട് വരാൻ പറ…

നീ വാ ഞാൻ എല്ലാരേം പരിചയപെടുത്തിത്തരാം…

നിനക്കിവരെ അറിയോ… ഇത് രാജീവിന്റെ അമ്മായിയാ…

ഇത് ഞങ്ങളെ ഷെബി ഗോവിന്ദേട്ടന്റെ ശിഷ്യനാ… ഇപ്പൊ ഗൾഫിലു വല്യ കമ്പിനീലാ പണി… നല്ല ശമ്പളൊക്കെയാ… (ആദ്യം മുതൽ ഗ്രീസ് പുരണ്ട വേശത്തോടെ ഈ വീട്ടിലേക്ക് വരുമ്പോ ഇവരെ മോള് ജിഷേച്ചി എന്നോടും ആശാനോടും കാണിക്കാറുള്ള അതേ അവജ്ഞ അവരുടെ മുഖത്തും ഉണ്ടെങ്കിലും ജീഷേച്ചിയെ പോലെ തന്നെ അവരും അത് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്)

ഏന്റെ കൈ പിടിച്ച് വലിച്ചു ആളുകൾക്കിടയിലൂടെ നടന്നു പാവ പോലെ കൂടെ നടന്നു ഓരോരുത്തരെയും എനിക്കും എന്നെ അവർക്കും സന്തോഷത്തോടെ പരിചയപെടുത്തികൊടുക്കുന്നതിനിടെ എല്ലാരോടും ഞാൻ ചിരിച്ചു കാണിച്ചു

അച്ഛമ്മേ…

ചേച്ചി : മോള് വന്നോ… ഇതാരാന്ന് മനസ്സിലായോ…

ഇത് ഷെബിചേട്ടനല്ലേ… അതേ… ഷെബിചേട്ടനാ…

എടീ കോലു മിട്ടായീ നീയങ്ങു വളർന്നുപോയല്ലോ… (മുൻപ് ആശാന്റെ കൂടെ പണിയെടുത്ത കാലത്ത് കണ്ടതാ ഞാനിവളെ അന്നൊരു നീല പാവാടയും ചന്ദന കളർ ഷർട്ടും ഇട്ട് ആശാനോട് കോലു മിട്ടായിക്ക് പൈസ ചോദിച്ചു വരുന്ന ഇവളെ അന്ന് ഞാൻ കോല്മിട്ടായി എന്ന് വിളിച്ച് കളിയാക്കുമായിരുന്നു)

പോ ചേട്ടാ… ചേട്ടനങ്ങു വലിയ ആളായല്ലോ… വേഷമൊക്കെ ഇപ്പോഴും പഴയ പോലെ തന്നെ ഉണ്ട്…

ജീഷേച്ചി വരുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് ലോഗ്യം ചെയ്തതിന് അവരും ചിരിയോടെ ലോഗ്യം ചെയ്തു ആശ്വതിയെയും വിളിച്ച് പോവുമ്പോ “പണ്ടേ ഞാൻ നിന്നോട് പറയുന്നതാ ആ അസത്തിനോട് കൊഞ്ചാൻ പോവരുതെന്ന് എത്രപറഞ്ഞാലും കേൾക്കില്ല… അതെങ്ങനെയാ കിളവനും കിളവിക്കും പണ്ടേ മോനേക്കാളും അവനോടല്ലേ ഇഷ്ടം”

ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ നിന്നും ജീഷേച്ചി അശ്വതിയെ പിടിച്ചോണ്ട് പോവുന്നതിനിടെ സ്വകാര്യം പോലെ പറയുന്നത് കേട്ടെങ്കിലും പണ്ടേ ഈ നൊടിച്ചിൽ ഒരുപാട് കേട്ടത് കൊണ്ട് എനിക്കൊന്നും തോന്നിയില്ല ഒരു കാരണവുമില്ലാതെ എന്നെ വെറുക്കുന്ന ഒരാൾ ഇവരാണ് ഇവരെ വെറുപ്പിന്റെ അവസാനമന്നായിരുന്നു… വർഷങ്ങൾ പിറകിൽ അവസാനമായി ഞാനീ വീട്ടിൽ വന്ന നാളിന്റെ ഓർമകളിലേക്ക് ആ വാക്കുകൾ എന്നെ കൂട്ടിക്കൊണ്ടുപോയി

ഞാനന്ന് എട്ടാം ക്ലസ്സിൽ പഠിക്കുകയാണ് വൈകുന്നേരം സ്കൂൾ വിട്ട് വന്ന് ഏഴുമണിയോടെ പണി താൽക്കാലത്തേക്ക് മതിയാക്കി ഒരു വണ്ടിയുടെ എഞ്ചിൻ പണിയാൻ ഉള്ളത് കൊണ്ട് ആശാന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഇവിടേക്ക് വന്നതാണന്ന് ചേച്ചിക്ക് എന്നെ ഇഷ്ടമല്ലെന്ന് അറിയുന്നത് കൊണ്ട് കഴിയുന്നതും ഈ വീട്ടിലേക്ക് വരാതിരിക്കാൻ ഞാൻ ശ്രെമിക്കാറുണ്ടായിരുന്നു അന്നും ആശാൻ നിബന്തിച്ചത് കൊണ്ട് മാത്രമാണ് വന്നത് ഞാൻ ആശാൻ കുളിച്ചു വന്നതും ഞങ്ങൾക്ക് ജാനുവേച്ചി ചോറ് വിളമ്പിതന്നത് അടുക്കളയിലെ നിലത്തിരുന്നു കഴിക്കുകയായിരുന്നു ഞങ്ങൾ രണ്ടാളും അപ്പോഴാണ് അകത്തുനിന്നും പുറത്തേക്ക് വന്ന ജീഷേച്ചി എന്റെ മുന്നിൽ വന്നു

എവിടെടാ… നാറീ ഏന്റെ മാല…

കാര്യമറിയാതെ വായിലേക്ക് കൊണ്ട് പോവാൻ വെച്ച ചോറ് പാതി വഴിയിലും ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയും ഇരുന്ന്

കണ്ട തെണ്ടി ചെക്കന്മാരെയെല്ലാം വിളിച്ച് കുടുംബത്തിൽ കയറ്റിയാൽ ഇതല്ല ഇതിലപ്പുറോം ഉണ്ടാവും…

ചേച്ചിയെനെ പിടിച്ചെഴുനേൽപ്പിച്ചു ഒരു കൈകൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ തപ്പി

ആശാൻ : നീയെന്ത്‌ ഭ്രാന്താ ജിഷേ… ഈ കാണിക്കുന്നേ വായിതോന്നിയത് വിളിച്ച് പറഞ്ഞാ നീയെന്റെ സ്വഭാവമറിയും നീ ചെക്കനെ വിട്ടേ…

ജാനുവേച്ചി : അച്ഛൻ പറഞ്ഞ കേട്ടില്ലെടീ ചെക്കനെ വിടാൻ

അവരെന്നെ പിടിച്ച് കുലുക്കിയതും അവരുടെ ഇടത്തെ ഉള്ളം കൈയിൽ നിന്നും മാല നിലത്തേക്ക് വീഴുന്നത് ഞാൻ വ്യക്തമായറിഞ്ഞു

ചേച്ചി നിലത്ത് വീണ മാലയിലേക്ക് നോക്കി അടുത്ത നിമിഷം അവരുടെ വലം കൈ ഏന്റെ മുഖത്തിനു നേരെ വരുന്നത് ഞാൻ കണ്ടെങ്കിലും തടുക്കാൻ തോന്നിയില്ല “പട്ടെ…” ഓർമയിൽ ആദ്യമായി മുഖത്ത് കിട്ടിയ അടി

ചേച്ചി : നിന്നെ മുറിയിൽ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ എന്തോ കാക്കാനായിരിക്കുമെന്ന്… കള്ളാ… നിന്നെ ഞാൻ കാണിച്ചുതാരാടാ… എന്തൊക്കെയോ വലിയ വായിൽ വിളിച്ച് പറയുന്ന അവരോട് ഒന്നും പറയാതെ അവിടുന്നിറങ്ങി നേരെ ചെന്നത് വർക്ഷോപ്പിലേക്കാണ് അവിടെ ചെന്ന് കൈകഴുകി ടൂൾ ബോക്സിൽ സ്പാനർ തപ്പികൊണ്ടിരിക്കെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ ഉറ്റിവീണുകൊണ്ടിരുന്നു പുറകിൽ ഹവായി ചെരുപ്പിന്റെ ശബ്ദം കേട്ടപ്പോയെ കണ്ണ് തുടച്ചു തപ്പിയെടുത്ത സ്പാനറുമായി എഞ്ചിന് അടുത്തേക്ക് നടക്കുമ്പോഴേക്കും കൈയിൽപിടി വീണു എന്നെ തിരിച്ചു നിർത്തി ചേർത്തുപിടിച്ച ആശാന്റെ നെഞ്ചിന്റെ പാതിയിൽ തല അമരുമ്പോ കണ്ണുനീര് പൊടിയാതെ അനങ്ങാതെ നിന്നു

സാരോല്ലടാ പോട്ടെ…

മ്മ്… നാളെ പരീക്ഷയാ പോവാതിരിക്കാൻ പറ്റില്ല… പണി തീർക്കാനുണ്ട്…

ആശാന്റെ പിടി വിടീച്ചു കൊണ്ട് എഞ്ചിൻ സെറ്റ് ചെയ്യാൻ തുടങ്ങി

അവക്ക് നിന്നെ ഇഷ്ടമല്ല അല്ലേടാ…

ആശാനേ നോക്കി ചിരിച്ചു

സാരോല്ലടാ… വിട്ടേക്ക്… നമ്മളൊക്കെ ഈ കരീലും ഗ്രീസിലും പണിയെടുക്കുന്നൊരല്ലേ… ആർക്കുമൊരു വിലയുണ്ടാവില്ല…

(ചിരിച്ചോണ്ട്) അതെന്താ… ഈ പണി അത്രക്ക് മോശാണോ…

പോടാ… എനിക്കതല്ല എന്നാലും അതെങ്ങനെ നിന്റെ മുണ്ടിൽ വന്നൂന്നാ…

(ചിരിയോടെ)ഞാനെടുത്തതാണാശാനേ…

അതെനിക്കറിയാടാ… എടുത്താ ശെരിക്ക് വെക്കണ്ടേ ഇങ്ങനൊക്കെ വീഴാമോ…

അതുവരെ ആശാൻ എന്റെമുന്നിൽ എടുത്തണിഞ്ഞ ഗൗരവത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നന്ന്

Leave a Reply

Your email address will not be published. Required fields are marked *