വഴി തെറ്റിയ കാമുകൻ – 10 12

പൂച്ച പൂട പോലും കിളിർക്കാത്ത വെളുത്ത മുഖത്ത് പൊങ്ങിനിൽക്കുന്ന വിരലടയാളം കവിളിൽ ചുവന്നു കിടക്കുന്നുണ്ടാവും എന്നറിയുന്ന കൊണ്ട് ഇച്ചിരെ പഴയ ഗ്രീസ് ആ കവിളിലും മുഖത്തും കൈയിലും അവിടവിടെയായും തേച്ചുവെച്ചു

വൈകി വീട്ടിലെത്തുമ്പോ ഇത്തയും ഉമ്മയും ഉറങ്ങിയിട്ടുണ്ടാവണേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചെങ്കിലും അവർ മൂന്ന്പേരും കോലയിൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു വെളിച്ചത്തിലെത്തിയതും

ഷെബിത്ത : നീയെന്താടാ… കരിയോയലിൽവീണോ… എന്തായാലും ഇപ്പൊ ഒരു ചന്ധമൊക്കെ ഉണ്ട്

ഇന്നിത്തിരി വൈകി നിങ്ങൾ കിടന്നോ ഞാൻ കഴിച്ചിട്ടാ വന്നേ

കുളിച്ചു വന്ന് കിടക്കുമ്പോഴും ഇത്ത വന്ന്നോക്കുമോ എന്ന പേടികൊണ്ട് ഇടതുവശം ചരിഞ്ഞു കിടന്നു കുറച്ചു സമയത്തിന് ശേഷം അവൾ വന്ന് തലയിൽ തലോടുന്നതും കവിളിൽ ഉമ്മവെക്കുന്നതും അറിഞ്ഞെങ്കിലും അനങ്ങാതെ കിടന്നു നാലുമണിക്ക് എണീറ്റ് പുഴയിൽ പോയി കുളിച്ചു യൂണിഫോം ബാഗിൽ വെച്ച് ഉമ്മ ഉണർന്നുവരുന്ന കണ്ടതും വർഷാപ്പിൽ പണിയുണ്ട് എന്നും പറഞ്ഞു ഉമ്മാന്റെ മറുപടി കാക്കാതെ പോവുമ്പോഴും മുഖത്തെ നീര് മായാൻ എന്ത് ചെയ്യും ഇന്നും ഇന്നലെത്തെ പോലെ ചെയ്യാൻ പറ്റില്ല അങ്ങനെ ചെയ്താൽ എന്തായാലും ഇത്ത പോക്കും.

കാക്കൂ…കാക്കു ഞാൻ പറേന്നെ ഒന്നും കേൾക്കുന്നില്ലേ…

ഹേ… എന്താ പറഞ്ഞേ…

എന്താ ഭക്ഷണം കഴിക്കാതിരിക്കുന്നെ… മുഖമൊക്കെന്താ വല്ലാതിരിക്കുന്നെ…

ഒന്നൂല്ല…

കൈകഴുകി വരുന്ന ജിഷേച്ചി എന്നെകണ്ട് അസതെന്ന് നൊടിഞ്ഞോണ്ട് പോകുന്നത് കണ്ടു

തൊണ്ട വരളുന്ന പോലെ…

കുഴച്ച ചോറ് പ്ളേറ്റിലേക്കിട്ട് കസേരയിലേക്ക് ചാരിയിരുന്നു

എന്താ… കാക്കൂ… എന്ത് പറ്റി എന്തേലും പ്രശ്നമുണ്ടോ…

ഹേയ്…

പറ കാക്കൂ… എന്താ… എനിക്ക് പേടിയാവുന്നു…

ഒന്നൂല്ല… നീ ഭക്ഷണം കഴിച്ചേ…

(അവൾ തിരിഞ്ഞു ബിച്ചുവിനെ നോക്കി) ചേട്ടാ… ഒന്നിങ്ങോട്ട് വന്നേ…

ബിച്ചു അടുത്തേക്ക് വന്നു

ബിച്ചു : നീയെന്താ വിയർത്തിരിക്കുന്നെ… എന്ത് പറ്റി…

മുത്ത് : അറിയില്ലേട്ടാ ഞാനും കുറേനേരായി ചോദിക്കുന്നു

ഒന്നൂല്ലടാ… ഭയങ്കര ചൂട്… അതാ…

ആശാൻ : എന്താടാ… എന്തുപറ്റി…

ബിച്ചു : എന്തെന്നറിയില്ല ഇവനാകെ വിയർത്തു മുഖമൊക്കെ വല്ലാതായി…

അപ്പോഴേക്കും അടുത്തെത്തിയ ആശാൻ എന്നെയും കുഴച്ചുവെച്ച ചോറിലേക്കും നോക്കി

ആശാൻ : എന്താടാ…

ഒന്നൂല്ലാശാനേ… ഭയങ്കര ചൂട്…

ആശാൻ : നീ വാ… അവിടെ ഫാനുണ്ട്…

അവരോട് കഴിക്കാൻ പറഞ്ഞു കൈയും മുഖവും കഴുകി ആശാനൊപ്പം നടന്നു ചുറ്റും നോക്കി ആരുമില്ലെന്നുറപ്പിച്ചു ആശാൻ എന്നെ നോക്കി

നീ ഇതു വരെ അത് വിട്ടില്ല അല്ലേ…

എന്താശാനേ…

എന്നോട് പൊട്ടൻ കളിക്കല്ലേ…

നിങ്ങക്കെന്താ… അയ്യേ…

നിന്നെ പിന്നെയും ഓർമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ പിന്നതിനെ പറ്റിയൊന്നും പറയാഞ്ഞേ…

ബിച്ചു : എന്താ ആശാനേ…

(ആശാൻ പെട്ടന്ന് കണ്ണ് തുടച്ചു) ഒന്നൂല്ലടാ…

അവർ അഞ്ചുപേരും അടുത്ത് തന്നെ ഉണ്ട്

നിങ്ങള് കഴിച്ചില്ലേ… കഴിച്ചിട്ട് വാ പോയിട്ട് പരിപാടിയുണ്ട്…

ബിച്ചു എന്നെ സൂക്ഷിച്ച് നോക്കി

ബിച്ചു : ഇപ്പൊ പോവാൻ പറ്റില്ല ഇവിടെ കുറച്ച് പണിയുണ്ട്… ഇവര് വിട്ടോട്ടെ…

മുത്ത് : സാരോല്ല ഒരുമിച്ച് പോവാം… ഞങ്ങക്കിപ്പോ പോയിട്ട് തിരക്കൊന്നുമില്ലലോ…

മൂസി : അതേ…

ബിച്ചു : അതല്ല കുറച്ച് സാധനമൊക്കെ വാങ്ങാനുണ്ട്… ചിലപ്പോ രാവിലെയാവും തിരിച്ചെത്താൻ…

മുത്ത് : എങ്കി ഞാനും വരുന്നു… ഇവര് പൊയ്ക്കോട്ടേ…

ബിച്ചൂ… ഞാനും വിടുവാ… എന്താന്നുവെച്ചാ നീ നോക്ക്…

അവൻ എന്നെ നോക്കി

കാലത്ത് കാണാം…

വണ്ടിയുടെ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു വീട്ടിലെത്തി നേരെ പുഴക്കരയിലേക്ക് ചെന്നു ഡ്രെസ്സും വാച്ചും ഫോണുമെല്ലാം എടുത്തുവെച്ചു പുഴയിലേക്ക് ചാടി അൽപ്പസമയം നീന്തി തിരിഞ്ഞുനോക്കുമ്പോ എന്നെ നോക്കിയിരിക്കുന്ന ഇത്തയെയും മുത്തിനെയും കണ്ട് അവർക്കരികിലേക്ക് നീന്തി

എന്താടാ കല്യാണവീട്ടീന്ന് നേരെ പുഴയിലേക്ക്…

ഒന്നൂല്ല… കുളിക്കണോന്ന് തോന്നി…

ഇങ്ങ് കേറിവാ…

സ്റ്റെപ്പിലേക്ക് കയറി ഇരുന്നു

എന്താ വല്ല ടെൻഷനും ഉണ്ടോ…

ഹേയ് എന്ത് ഞാൻ ചുമ്മാ…

മ്മ്…

നീ എന്താടാ ഈ രാത്രി പുഴയിലിറങ്ങിയിരിക്കുന്നെ…

ബിച്ചുവിന്റെ സംസാരം കേട്ട് അവർരണ്ടാളും അവനെ തിരിഞ്ഞുനോക്കി

ഇത്ത : ഹാ വന്നല്ലോ… കല്യാണചെക്കൻ… എന്താടാ നിന്റെ പെണ്ണിന്റെ വിശേഷം…

ബിച്ചു : കുഴപ്പമില്ല…

ഇത്ത : എന്താ നീയവളെ വിളിക്കാറൊന്നുമില്ലേ…

ബിച്ചു : ആ…

ഇത്ത : വിളിക്കൊക്കെ ചെയ്യണം ഇപ്പൊത്തെ പിള്ളേരെ കാര്യമാ… വിളിച്ചില്ലേലൊക്കെ അത് മതി…

ബിച്ചു : വിളിക്കലൊക്കെ ഉണ്ട്…

എന്നാ നിങ്ങൾ സംസാരിക്ക് ഞങ്ങള് പോണു ഡാ… തോർത്തിവിടെ വെച്ചിട്ടുണ്ട്…

അവർ പോയ പിറകെ അവൻ മതിലിനപ്പുറം ഒളിച്ചുവെച്ച കുപ്പിയെടുത്ത് എനിക്കരികിൽ വന്നു

ഇതാശാൻ നിനക്ക് തരാൻ പറഞ്ഞതാ…

അവനോട് കുപ്പി വാങ്ങി അടിച്ചുകയറ്റിയ കോർക്ക് കടിച്ചു തുപ്പി കുപ്പി വായിലേക്ക് കമിഴ്ത്തി

ഡാ… ഇത്തിരി വെള്ളം കൂട്ടി അടിക്ക്

മുഴുവനും കുടിച്ചു കഴിഞ്ഞവനെ നോക്കി

സിഗരറ്റുണ്ടോ…

അവൻ രണ്ടു സിഗരറ്റ് കത്തിച്ചു ഒന്നെനിക്കുനീട്ടി

സിഗരറ്റ് വലിച്ചു കഴിഞ്ഞപ്പോയെക്കും തലക്ക് ചെറിയ തരിപ്പ് വന്നു തുടങ്ങി

ഡാ… മറ്റേ പരിപാടി എങ്ങനെയാ… നീയൊന്നും പറയത്തോണ്ടാ വണ്ടി എടുക്കാത്തെ നാളെ എടുക്കുകയല്ലേ… ഈ ഡി യും പോലീസും ചെക്കിങ് കൂട്ടിയിട്ടുണ്ട്… ആ ഫണ്ട്‌ വന്നാലേ നമുക്ക് ആ വയലിന്റെ കാര്യം നടക്കൂ…

ബാർ ടസ്റ്റ് ഒകെ അല്ലേ…

ഹാ സുഹൈൽ വിളിച്ചിരുന്നു പ്യുവറാണ്…

മ്മ്…മൊത്തം ഇരുന്നൂറ്റി ഇരുപത് അപ്പൊ നമുക്ക് മുപ്പത്തിമൂന്ന്…അല്ലേ…

മ്മ്…

സുഹൈലിനോട് നാളെ കാലത്ത് വണ്ടിയെടുക്കാൻ പറ…

ശെരി…

വയലിന്റെ ബാക്കി പതിവുപോലെ ആദിക്ക് അല്ലേ…

അല്ല ആവശ്യം കഴിഞ്ഞുള്ളത് കൊടുക്കാം ഇപ്പ്രാവശ്യം ഗ്രൗണ്ടിന്റെ പണിയും സ്കൂൾ റിനൊവേഷനും ഗവണ്മെന്റ് ഹോസ്പിറ്റലിന് ആംബുലൻസും സ്കൂൾ റിനൊവേഷനും അങ്ങനെ കുറച്ച് ചിലവുകൂടെ ഉള്ളതല്ലേ…

മ്മ്…

സ്കൂളിലെ കാര്യം എന്താ അവസ്ഥ…

ഞാൻ വിളിച്ചിരുന്നു വന്നവന്മാരെ ശംസി അവിടെ ലോക്കിട്ടിട്ടുണ്ട്…

മ്മ്…

ആശാന്റെ വീട്ടിന്നു നിങ്ങളെ പിറകെത്തന്നെ ഞാനും ഇറങ്ങിയതാ അപ്പോഴാ ഷീലേച്ചിയും കുട്ടേട്ടനും കൂടെ വരുന്നകണ്ടേ… പിന്നെ അവരെ അവിടെ ഇറക്കികൊടുത്തു അതാ വൈകിയേ…

മ്മ്…എടാ… കുട്ടേട്ടനെന്ത് വയസ്സ് കാണും…ഒരു മുപ്പത് മുപ്പത്തിരണ്ടൊക്കെ കാണില്ലേ…

മ്മ്… ഷീലേച്ചി പെണ്ണ് സെറ്റാവുന്നില്ല എന്നും പറഞ്ഞു സങ്കടം പറച്ചിലാ… പാവം കണ്ട വീട്ടിലെല്ലാം അടുക്കള നിരങ്ങിയെല്ലാം പോറ്റിയതല്ലേ… ഒളിച്ചോടിയതായൊണ്ട് ഷീലേച്ചീടെ ബന്ധുക്കൾ തിരിഞ്ഞുനോക്കില്ല നരണേട്ടന്റെ ബന്തുക്കളാണേൽ നരണേട്ടനെന്നൊരാൾ ജീവിച്ചിരുന്നു എന്ന് പോലും ഓർമയില്ല…

Leave a Reply

Your email address will not be published. Required fields are marked *