വഴി തെറ്റിയ കാമുകൻ – 10 12

തമ്പ്രാ…

അവരെ നോക്കി മിക്കവർക്കും മുറിവുകൾ പറ്റിയിട്ടുണ്ട്

പേടിക്കേണ്ട ആർക്കുമൊന്നും സംഭവിക്കില്ല…

മലയനെ ഒര് കൊന്നമ്പ്രാ…

കവാടം കഴിഞ്ഞുള്ളിലായി നിലത്ത് ചിതറിവീണ രക്തം

ഊരിന് പിറകിലായി കൊടും കാടുപ്പോൽ മരത്തിനു കീഴേക്ക് തൂങ്ങി നിൽക്കുന്ന വള്ളി പടർപ്പുകയിലിലേക്ക് നോക്കി കൈ കൂപ്പി തൊഴുതു “ഏന്റെ തെറ്റാണ്… ഏന്റെ മാത്രം തെറ്റ്… പൊറുക്കണം…പോകുവാണ് ജീവൻ കൊടുത്തും കാക്കും…” മനസിൽ പറഞ്ഞുകൊണ്ട് കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ചു കർണന്റെ മേലേക്ക് ചാടി കയറി

ഊര് ജനങ്ങളെ നോക്കി

പേടിക്കണ്ട ഒന്നും സംഭവിക്കില്ല…

ചുറ്റി പറ്റി എല്ലായിടത്തും മണം പിടിച്ചുവന്ന റോസിയും റോക്കിയും വലത്തോട്ട് നോക്കി കുരച്ചു

വലത്തോട്ട് കുതിരയെ തിരിച്ചു നിർത്തി

റോസീ…

ഞങ്ങൾക്ക് വഴികാട്ടാൻ റോസി മുന്നോട്ട് കുതിച്ചു അതിവേകത്തിൽ കുതിക്കുന്ന അവൾക്ക് പിറകെ കർണനും കുതിച്ചുകൊണ്ടിരുന്നു ഒരു നാഴികയോളം വേഗം കുറക്കാതെ ഓടിയ റോസി വേഗം കുറച്ചു മുരണ്ടു

അല്പം അകലെയായി പെട്രോ മാക്സ് വെളിച്ചവും ടെന്റടിക്കാനും ഭക്ഷണമുണ്ടാക്കാനുമുള്ള ഒരുക്കങ്ങളും കെട്ടിയിട്ടിരിക്കുന്ന പെൺ കുട്ടികളെയും അല്പം മാറി കെട്ടിയിട്ടിരിക്കുന്ന കുതിരകളെയും കൂട്ടത്തിൽ പ്രധാനി എന്ന് തോന്നിക്കുന്നവൻ

കാണാം

കർണന്റെമേൽ ടോർച്ചിനെ തൂക്കിയിട്ടു രണ്ടുപേരോടും മാറി നിൽക്കാൻ പറഞ്ഞു മുന്നോട്ട് നീങ്ങി ഇരുളിന്റെ മറവു പറ്റി അവർ ടെന്റടിക്കുന്നതിനു ചുറ്റും നടന്നു നിരീക്ഷിക്കുന്നതിനിടെ Blaser R8 റൈഫിളുകളും മറ്റ് ചില സിംഗിൾ ഭാരൽ ഗുണ്ണുകളും നീളമേറിയതും കുറഞ്ഞതുമായ കത്തികളും അവരുടെ കൈകളിൽ ആയുധങ്ങളായി ഉണ്ടെന്നു മനസിലാക്കി അവർക്കിടയിലേക്ക് കയറിചെന്നാലോ അവരെ ആക്രമിച്ചാലോ ചിന്തിക്കാനോ പ്രതികരിക്കാനോ സമയം കിട്ടിയാൽ അവർ പെൺകുട്ടികളെ കൊല്ലും എന്ന ചിന്തയുള്ളതിനാൽ അടുത്ത് കണ്ട മരത്തിലേക്ക് ഓടി കയറി അതിന്റെ കൊമ്പിനറ്റത്ത് ചെന്നിരുന്നു കണ്ണുകൾ അടച്ചു അരയിലെ ബാഗുകളിൽ നിന്നും ഏറു നക്ഷത്രങ്ങൾ കയ്യിലെടുത്തു നെഞ്ചിൽ കൈ വെച്ച് കഴുത്തിലെ മാലകളിൽ മുറുകെ പിടിച്ച് കണ്ണടച്ചു മനസിൽ തെളിഞ്ഞുവന്ന നീലകണ്ഠന്റെ സംഹാര രൂപത്തെ മനസുകൊണ്ട് തൊഴുതു കണ്ണ് തുറന്ന് ചുറ്റും നോക്കി

കൈയിലെ ഏറുന്ക്ഷത്രങ്ങൾ അവരുടെ കൈകളെ ലക്ഷ്യമാക്കി എറിഞ്ഞു കൊണ്ടിരുന്ന അവസാന ആളുടെ കൈക്ക് നേരെ കൂടെ എറിഞ്ഞ നക്ഷത്രം ലക്ഷ്യത്തിലെത്താൻ കാത്തു നിൽക്കാതെ അവർക്കു നേരെ ചാടി കൊണ്ട് മുതുകിലെ വാളിനെ കയ്യിലെടുത്തു കൊണ്ട് നിലത്തെത്തിയതും അവരുടെ കൂട്ടത്തിൽ മുറിവേൽക്കാതെ ബാക്കിയുണ്ടായിരുന്ന അവരുടെ തലവന്റെ കഴുത്തിലേക്ക് തിളങ്ങുന്ന വാളിനെ ചേർത്തുവെച്ചു കൈയിലെ രക്തമുറ്റുന്ന മുറിവുകൾ എന്തെന്ന് മനസിലാവും മുൻപ് എന്നെ മുന്നിൽ കണ്ട പകപ്പ് മാറിയതും അവരുടെ കാലുകൾ തോക്കുകൾക്ക് നേരെ ചലിക്കാൻ തുടങ്ങിയതും

നിങ്ങൾ കാണും മുൻപ് നിങ്ങളുടെ കൈയ്യറുത്ത എനിക്ക് നിങ്ങളുടെ കഴുത്താറുക്കനെത്ര സമയം വേണം… നിങ്ങളുടെ തലവൻ ഏന്റെ വാൾ തുമ്പിലാണ് ആരെങ്കിലുമനങ്ങിയാൽ നിങ്ങളുടെ തലവന്റെ കഴുത്ത് ഞാൻ അറുത്തെടുക്കും… നിങ്ങൾക്ക് മുറിവ് പറ്റിയിരിക്കുന്നത് റേഡിയൽ ആർട്ടറിയിലാണ് മെഡിക്കൽ അറ്റൻഷൻ കിട്ടും വരെയും മലർന്നുകിടന്ന് കൈ പൊക്കിവെച്ചു രക്തം പുറത്തുപോവാതെ മുറിവിൽ ശക്തിയായി അമർത്തിപിടിച്ചാൽ ജീവൻ നിലനിർത്താം…

അതുവരെ മുറിവ് പരിയ കൈ കുടയുകയും ഉയർത്തിപിടിക്കുകയും ചെയ്ത അവർ മരണത്തെ മുന്നിൽ കണ്ട ഭയത്താൽ മറ്റൊന്നും ചിന്തിക്കാതെ മറു കയ്യാൽ മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് മലർന്നു കിടന്നു

കർണാ…

കർണനും റോസിയും ഞങ്ങൾക്കരികിലേക്ക് കുതിച്ചെത്തി

അയാളെ നിലത്ത് മുട്ടുകുത്തി ഇരുത്തി കൈ പോക്കി വെപ്പിച്ചു അയാളുടെ കഴുത്തിൽ തടവികൊണ്ട് റോസിയെ നോക്കി

റോസീ…

തന്റെ പല്ലുകൾ കാണിച്ച് മുരണ്ടുകൊണ്ട് അയൽക്കരികിൽ വന്ന റോസിയുടെ നാക്ക് അയാളുടെ കഴുത്തിൽ ഞാൻ കൈ ഇഴച്ച ഭാഗത്ത് തടവി യതും അയാളിലൂടെ ഒരു വിറയൽ കടന്നുപോയി

അനങ്ങാതിരുന്നാൽ അവളൊന്നും ചെയ്യില്ല അനങ്ങിയാൽ അവൾ നിന്റെ കഴുത്തിലെ ഞെരമ്പ് കടിച്ച് കുടയും

കൈയിലെ വാൾ മുതുകിലെ ഉറയിലേക്കിട്ട് കർണന് മേലുള്ള ടോർച് ലൈറ്റ് മുകളിലേക്ക് അടിച്ച് വെച്ചുകൊണ്ട് കുട്ടികൾക്ക് നേരെ ചെല്ലുമ്പോ കുതിരകളുടെ കുളമ്പടി ശബ്ദവും വരവറിയിച്ചു കൊണ്ടുള്ള കുക്കിയും കേട്ടു അവർക്ക് മറുപടിയായി കുട്ടികളും ഞാനും കൂവിവിളിച്ചു

കുട്ടികളുടെ കെട്ടഴിച്ചുകൊണ്ടിരിക്കെ അവർ അരികിലെത്തി

കുതിരയിൽ നിന്നും താഴെ ഇറങ്ങിയ അവരെ നോക്കി എല്ലാരുടെയും കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട് എത്രയും പെട്ടന്ന് ശരിയാക്കണം

വൃദനായ വൈദ്യരും ശിഷ്യന്മാരും അവർക്കരികിലേക്ക് നീങ്ങി ജോയി ആകാശത്തേക്ക് അടിച്ചുവെച്ച ടോർച് ഓഫ്‌ ചെയ്തു റോസിക്ക് അരികിലായി നിൽക്കുന്ന പ്രധാനിയുടെ കൈ പിറകിലേക്ക് കെട്ടി കാലുകളിലും കെട്ടിട്ടു

പിടിച്ചുകൊണ്ടുവന്ന കുട്ടികളുടെ കൂട്ടത്തിലെ പന്ത്രണ്ടു വയസുകാരി കണ്മണിയുടെ കവിളിൽ പിടിച്ചു

മാമന്റെ മോള് പേടിച്ചോ…

മ്മ്…

സാരോല്ല… പേടിക്കണ്ട ട്ടോ…

അവൾ ചിരിച്ചുകൊണ്ടെനെ നോക്കി കവിളിൽ ഉമ്മ വെച്ചു ആർക്കും ഒന്നും പറ്റിയില്ലെന്നുറപ്പിക്കുന്നതിനിടെ ജോയി തോക്കുകളും കത്തികളും കുതിരപ്പുറത്ത് കെട്ടിവെച്ചു

അവരുടെ ഭാണ്ഡങ്ങൾ പരിശോധിച്ചു അവ തമ്മിൽ കൂട്ടികെട്ടി കുതിരകൾക്ക് മേൽ കെട്ടിവെച്ചു അവർ ടെന്റ് കെട്ടിയ ഷീറ്റുകൾ പറിച്ചെടുത്ത് മടക്കുന്ന അവനെ സഹായിക്കാനായി ഞാനും എനിക്ക് പിറകെ തന്നെ പിള്ളാരും അങ്ങോട്ട് ചെന്നു

അവർ കെട്ടിക്കൊണ്ടിരുന്ന ടെൻറ്റുകൾ പൊളിച്ച് കഴിയുമ്പോയേക്കും വൈദ്യരും ശിഷ്യരും ചേർന്ന് അവരുടെ മുറിവുകൾ കീറി കെട്ടി കഴിഞ്ഞിരുന്നു അവരുടെ കുതിരക്കളെ അടക്കം പിടിച്ച് അവരെ കയ്യും കാലും കെട്ടി കുതിരകൾക്ക് മേൽ ചാക്ക് കെട്ടുപോലെ കെട്ടിവെച്ചു കുട്ടികൾ അടക്കം എല്ലാവരെയും കുതിരക്ക് മേൽ കയറ്റി കണ്മണി അടക്കം ചെറിയ മൂന്നുപേരെ മുന്നിലിരുത്തി മറ്റു പെൺകുട്ടികളെ ഒറ്റക്ക് തന്നെ കുതിരപ്പുറത്ത് കയറ്റി എല്ലാരും ഊരിൽ തിരിച്ചെത്തിയതും അമ്മമാർക്കും ആളുകളും സന്തോഷത്തോടെ അവരെ കെട്ടിപിടിക്കാനും കരയാനും തുടങ്ങി

തമ്പ്രാ എന്ന വിളിയോടെ നിലത്ത് ഇരുന്നവരെ നോക്കി

നിങ്ങളെ സന്തോഷം ശിവനോട് പറ അവനുള്ളപ്പോ നിങ്ങളെ ആരും ഒന്നും ചെയ്യില്ല…

ജോയിയും ഊരുകാരും ചേർന്ന് അവരുടെ സാധനങ്ങൾ എല്ലാം ഇറക്കിവെക്കുന്ന തിരക്കിലാണ് കവാടത്തിൽ എനിക്കരികിൽ നിൽക്കുന്ന മൂപ്പനെ നോക്കി

അവര് വന്നത് ആനക്കൊമ്പിനാ… മുൻപ് വന്നവരെ വിട്ടപോലെ കൈകാലുകൾ ചേദിച്ചു നാക്കറുത്തു വിട്ടാൽ പോര… അവരിവിടെ ശിവനെ കാക്കുന്ന മണ്ണിലെ ഒര് ജീവൻ പറിച്ചെടുത്തു… അവരുടെ മുറിവ് എത്രയും പെട്ടന്ന് ശെരിയാക്കാൻ വൈദ്യരോട് പറയണം… അഞ്ചാം ഉത്സവത്തിന് പഞ്ച ഭൂതങ്ങൾ സാക്ഷിയായി ശിവന് അവരാണ് കുരുതി… അതുവരെ അവരെ കേടുപ്പാടില്ലാതെ സൂക്ഷിക്കണം…

Leave a Reply

Your email address will not be published. Required fields are marked *