വഴി തെറ്റിയ കാമുകൻ – 10 12

ഡാ… അഫിയുണ്ടായിരുന്നോ നിന്റെ കൂടെ…

ഇല്ല… അവൾ എറണാകുളം പോയിരിക്കുവാ…

നീ മൂത്തിനെ കണ്ടിനോ…

ഇല്ല… എന്തെ…

ഒന്നൂല്ല…(വണ്ടിയിലേക്കൊന്നു നോക്കി അവളകത്തേക്ക് നടന്നു)

തോക്കും ഉണ്ടകളും എടുത്ത് സ്റ്റെപ്പിനടുത്തെത്തുമ്പോഴേക്കും ഇത്ത സോപ്പും തോർത്തുമായി വന്നു

അതിങ് തന്ന് പുഴയിൽ പോയി കുളിച്ചിട്ടു വാ… അപ്പോയെക്കും ചായ റെഡിയാവും…

ഉണ്ടകൾ ഇട്ട ചെറിയ ബാഗ് അവളുടെ കൈയിൽ കൊടുത്ത് തോക്കിലുള്ള ഉണ്ടകളും എടുത്തു ബാഗിലെക്കിട്ടു

മാറാനുള്ള ഡ്രസ്സ്‌…

ഞാൻ കൊണ്ടുത്തരാം…

വാച്ചിങ് തന്നിട്ട് പോ…

വാച്ചും ഊരി അവളുടെ കൈയിൽ കൊടുത്ത് പുഴക്കരയിലേക്ക് നടന്നു തോർത്തുടുത്തു ഡ്രെസ്സെല്ലാമഴിച്ചു ഓരോന്നായി സോപ്പ് തേച്ചലക്കി പുഴയിലേക്ക് ചാടി നീന്തി വന്ന് സോപ്പ് തേച്ചു മുങ്ങി സോപ്പ് കഴുകുമ്പോ ഇത്ത കിണ്ണവും (ഒരു ഓട്ട് പാത്രം) ഡ്രെസ്സുകളുമായി വന്നു സ്റ്റെപ്പുകൾക്ക് മുകളിലായി ഇരുന്നു

ആ… സോപ്പൊക്കെ കഴുകികളഞ്ഞിട്ടിങ് വാ…

അവൾക്കരികിലേക്ക് ചെന്നു സ്റ്റെപ്പിലേക്കിരുന്നു കിണ്ണമെടുത്തു തലക്ക് മേലേ പിടിച്ച് കുറച്ചു താളി തലയിലേക്കൊഴിച്ചു

വീടിനു മുന്നിലും ഒരു വശത്തുമായി എപ്പോഴും നിറയെ ആഞ്ചിതളുള്ള ചുവന്ന പൂക്കളുണ്ടാവുന്ന രണ്ട് ചെമ്പരത്തി ചെടികളുണ്ട് അവയിലെ പൂക്കൾ പറിച്ചു ഞവടിയെടുത്ത് തലയിൽ തേച്ചാൽ തലക്ക് നല്ല വൃത്തിയും തണുപ്പും ഉന്മേഷവും മുടിക്ക് കറുത്ത നിറവും കിട്ടും.

ഇവളുടെ കല്യാണത്തിനു മുൻപിതു സ്ഥിരമായിരുന്നു അതിന് ശേഷം അഭിയും പാത്തുവും ആവും വരെ ഇടക്ക് വരുമ്പോ താളി തേച്ചു കുളിക്കില്ല മുടിയൊക്കെ നിറം പോയി എന്നൊക്കെ നൊടിഞ്ഞോണ്ട് തേച്ചു തരുമായിരുന്നു ഇവളുടെ ചീത്തപറച്ചിലും സ്നേഹവും നിറഞ്ഞ ആ നാളുകളുടെ സുന്ദരമായ ഓർമയിൽ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

വിരലുകൊണ്ട് തലയിൽ മുഴുവൻ മസ്സാജ് ചെയ്യേ കണ്ണടച്ചിരുന്നു ആസ്വദിക്കെ ഇടയ്ക്കിടെ താളി ഒഴിച്ചുകൊണ്ട് തലയും മുടിയും തേച്ചുരച്ച അവൾ താടിയിലും താളി തേച്ചു

താടി വളർന്നു…

മ്മ്… വെട്ടാം… മീശയങ്ങു വടിച്ചു കളഞ്ഞാലോ…

ഈ… പരിസരത്തു കണ്ടുപോകരുത് പിന്നെ…കഴുകി കളഞ്ഞിട്ടു വാടാ… ചിലപ്പോ എന്തിനെലും പള്ളിയിൽ പോവേണ്ടി വരും ഒന്ന് ശെരിക്ക് മുങ്ങി കുളിച്ചു വാ…

കുളിച്ചു സ്റ്റെപ്പിലേക്ക് കയറിയതും മുകളിലെ സ്റ്റെപ്പിൽ നിന്ന് ഉണങ്ങിയ തോർത്തുകൊണ്ട് തല തോർത്തി തരുന്ന അവളുടെ വയറിൽ കൈ തുടച്ചു

അടങ്ങി നിക്ക്… നല്ല അടികിട്ടും നിനക്ക്…

അവളുടെ വയറിനു രണ്ടു വശത്തും കൈ വെച്ചുകൊണ്ട് കണ്ണടച്ചു നിൽക്കേ മുടിയുടെ അറ്റം വരെ തോർത്തി കഴിഞ്ഞു മുഖത്തേക്ക് വീണ മുടിയെ വിരലുകൊണ്ട് കോതി പുറകിലേക്കിട്ട് നെഞ്ചും വയറും പുറവും തുടച്ചു മുഖം രണ്ടു പിടിച്ച് മുഖത്ത് നോക്കി നെറ്റിയിൽ ഉമ്മ വെച്ചു തോർത്തെന്റെ കൈയിലേക്ക് തന്ന്

മുന്ടെടുത്തുടുത്ത് ആ തോർത്തിങ്ങു താ… എന്നിട്ടി തോണ്ട് കാലും തുടയിടുക്കുമൊക്കെ തുടച്ചേ…

മുടികുടുക്കും തോർത്തും സോപ്പ് തേച്ചു കഴുകി കിണ്ണവും കഴുകി കയറി വന്ന അവൾ ഞാനലക്കി വെച്ച ഡ്രസ്സ്‌ കൂടെ എടുത്തു ഞങ്ങൾ വീട്ടിലേക്ക് നടക്കേ അവളുടെ ചുണ്ടിന്റെ കോണിൽ ഇടക്ക് ചിരി വിരിയുന്ന കണ്ടു

എന്താടീ…

ഒന്നൂല്ല… ഞാൻ നിന്നെ കുളിപ്പിക്കാൻ കൊണ്ടുവരുന്നതൊക്കെ ആലോചിച്ചതാ… എന്തൊരു വികൃതിയായിരുന്നു ചെക്കൻ…

ഞാനവളെ നോക്കി ചിരിച്ചു

മോനൂ… നമ്മള് വലുതാവണ്ടായിരുന്നൂന്ന് തോന്നുവാ… നീ വലുതായി പോത്തക്കനായോണ്ട് പൊങ്ങാഞ്ഞിട്ടാ ഇല്ലേ ഞാനിപ്പോഴും നിന്നെ എടുത്തോണ്ട് പോയേനെ…

അവളെ പിടിച്ച് നിർത്തി വാരിയെടുത്ത് വീട്ടിലേക്ക് നടന്നു

പണ്ട് നീ എടുത്തോണ്ട് നടന്നു ഇപ്പൊ ഞാനെടുത്തോണ്ട് നടക്കുന്നു അത്രയല്ലേ ഉള്ളൂ…

കൈയിൽ കിടന്നുകൊണ്ട് ഏന്റെ മുഖത്തേക്ക് നോക്കുന്ന അവളെ നോക്കി

എന്തേ…

വെയിറ്റില്ലെടാ… കൈ വേദനിക്കും…

(കുലുക്കി നോക്കി) ഹാ ഒരു പത്തിരുപത് കിലോയൊക്കെ കാണുമായിരിക്കും…

പോടാ…

മുൻപ് എന്നെ എടുത്തുവരുമ്പോ അവൾ ചെയ്യാറുള്ള പോലെ അവളെ പൊക്കി വയറിൽ മുഖം ചേർത്ത് ഊതിയതും ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കൈയിൽ കിടന്നു പിടഞ്ഞു

മോനൂ… വേണ്ട… ഇക്കിളിയാക്കല്ലേ… പ്ലീസ്…

ചിരിച്ചു തളർന്ന അവളുടെ മുഖത്തേക്ക് നോക്കി

എന്നെ തന്നെ നോക്കി പിണങ്ങിയ പോലെ വെച്ച അവളുടെ മുഖത്ത് ചിരി പൊട്ടി ദുഃഖങ്ങളെല്ലാം മറന്ന് പൊട്ടിച്ചിരിക്കുന്ന അവളുടെ മുഖത്തെ ചിരിക്കണ്ടപ്പോ എനിക്ക് തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അവളുടെ ചിരിയും സന്തോഷവും കണ്ട് ഞാനും അവളെ നോക്കി ചിരിച്ചു

പറമ്പിൽ പണിക്കാരുണ്ടെന്നോ ഒന്നും നോക്കാതെ അവളെയും കൊണ്ട് അങ്ങനെ തന്നെ നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ ഏന്റെ മുഖത്ത് നോക്കി പൊട്ടിച്ചിരിക്കുന്നുണ്ട്

തൊഴുത്തിൽ നിൽക്കുന്ന ഫൗസ്യത്ത എന്താ ഈ പെണ്ണ് കാണിക്കുന്നേ… ഇത്രേം

പറഞ്ഞത് പൂർത്തിയാക്കാതിരുന്ന അവരെ വായ പൊത്തി പിടിച്ചു ഞങ്ങളെ നോക്കുന്ന ഉമ്മാനെയും ഫൗസ്യ താനെയും നോക്കി മുറ്റത്തേക്ക് കയറുമ്പോ കോലായിലിരുന്നു കപ്പ തൊലികളയുന്ന ആയിഷാത്തയും സൗമിനി ചേച്ചിയും ഞങ്ങളെ നോക്കി ചിരിച്ചു

അയിഷ : കുഞ്ഞാവനേം എടുത്തോണ്ടാണോ വന്നേ…

ചിരിച്ചോണ്ട് അവളെ നോക്കി

എന്നെ എടുക്കാൻ പറ്റാത്തോണ്ട് ഞാനിങ് എടുത്തതാ…

താഴെ ഇറക്കേടാ ഞാനിതൊന്നു വിരിച്ചിടട്ടെ…

അവളെ നിലത്ത് വെച്ചതും അയലിൽ തുണി വിരിക്കാനായി പോയ അവളെ ഒന്ന് നോക്കിയ ശേഷം അവരെ നോക്കി

ഇന്നെത്ര പണിക്കാരുണ്ട്…

സൗമിനി : പലയടിക്കാൻ ഇരുപത് പേരുണ്ട് നാലുപേര് തെങ്ങിന് തൂപ്പിടാനും

അളിയനും ഇത്തയും വരും ചെക്കന്മാരും ഇച്ഛാച്ചയും എളാപ്പേം (ഉപ്പാന്റെ പെങ്ങളും കെട്ടിയോനും) കുട്ടികളും വരുമായിരിക്കും മാമന്മാരും മാമ്മിമാരും കുട്ടികളും വരുമായിരിക്കും…എല്ലാം കൂടെ എൺപത് തൊനൂറു പേര് കാണും നൂറ്‌ പേർക്ക് ഉണ്ടാക്കിക്കോ… ബിരിയാനി വെക്കാൻ എന്താ വേണ്ടെന്ന് വെച്ചാ റാഷിയോട് പറഞ്ഞ് വാങ്ങിച്ചോ… നല്ല അടിപൊളി ഒരു പായസോം…

അയിഷ : എടാ… ഇത്രേം പേർക്ക് ബിരിയാണി ഉണ്ടാക്കാൻ ഉള്ളിവെട്ടാൻ…

അതിന് ഒര് മെഷീൻ വാങ്ങിച്ചിട്ടില്ലേ…

സൗമിനി : അതിൽ വെട്ടാനറിയില്ല…

അറിയില്ലേൽ പറയണ്ടേ…അത് ഞാൻ കാണിച്ചുതരാം…

തുണി വിരിച്ചിട്ട് അങ്ങോട്ടവന്ന ഇത്ത എന്നെ നോക്കി

ഞാനീ നനഞ്ഞതൊന്ന് മാറ്റി വന്നിട്ട് പോരേ മോന് ചായ…

മതിയിത്താ…

പെട്ടന്ന് വരാട്ടോ…(കവിളിൽ നുള്ളിക്കൊണ്ട് അകത്തേക്കു പോയി)

അവളെ ഒന്ന് നോക്കി തൊഴുത്തിലേക്ക് നടന്നു എന്നെ കണ്ട ഉമ്മ വേഗം വന്ന് ഒന്നും സംഭവിക്കാത്തപോലെ ഫൗസ്യക്ക് മുന്നില് വന്നു നിന്നു

എന്താടാ…

(ഉമ്മാനെ മാറ്റി അവളെ നോക്കി)ഡി… പെണ്ണായിപോയോണ്ടാ മേലേ കൈ വെക്കാത്തെ… അവളെ മുഖം വാടാൻ നീയെങ്ങാനും കാരണമായാ പാവമാ പെണ്ണാ എന്നൊന്നും ഞാൻ നോക്കില്ല വെട്ടി നുറുക്കികളയും…കേട്ടോടീ…

Leave a Reply

Your email address will not be published. Required fields are marked *