വഴി തെറ്റിയ കാമുകൻ – 10 12

ഭയന്ന് വിറച്ചു നിൽക്കുന്ന അവളെ ഒന്ന് നോക്കി തിരിച്ചു വീട്ടിലെത്തുമ്പോയേക്കും ഇത്ത ഡ്രെസ്സും മാറ്റി വരുന്നത് കണ്ടുകൊണ്ട് അകത്തേക്ക് കയറി അടുപ്പിനടുത്തേ തറയിലേക്ക് കയറി ഇരുന്നു

ഒരു വലിയ സ്റ്റീൽ പ്ളേറ്റിൽ ഒരു കുറ്റി പുട്ടും മീൻകറിയും ഒഴിച്ചുകൊണ്ട് എനിക്കരികിൽ കയറി ഇരുന്നു എനിക്ക് ഒരു കാൽ തറക്ക് മേലേ എടുത്തു വെച്ചിരുന്നുകൊണ്ട് പുട്ടിന്റെ കുഴച്ചു ഏന്റെ വായിലേക്ക് വെച്ചു തന്ന അവളെ നോക്കി

മീനെവിടുന്നാ…

(മീൻ നുള്ളി വായിലേക്ക് വെച്ചു തന്നുകൊണ്ട്)ഞാൻ പിടിച്ചു…

നീയാണോ ഫുഡ്‌ ഉണ്ടാക്കിയെ നല്ല ടേസ്റ്റുണ്ട്

എന്നാ വേഗം കഴിക്ക്

ചിരിച്ചോണ്ട് അവൾ വാരിത്തരുന്നത് കഴിച്ചു കൊണ്ടവളെ നോക്കി വീണ്ടും രണ്ടുകുറ്റി പുട്ടും തിന്നു എഴുനേൽക്കുമ്പോയേക്കും അടുത്തുള്ള പ്ളേറ്റിൽ അവൾ എന്നെകൊണ്ട് തിന്നിച്ച മീൻ മുള്ളുകൊണ്ട് നിറഞ്ഞിരുന്നു വായും കഴുകി അകത്തേക്ക് പോവുമ്പോയുണ്ട് അഭിയും പാത്തുവും ഫൗസിടെ പിള്ളാരും കൂടെ റിമോട്ടിന്റെ കാറോടിച്ചു കളിക്കുന്നു എന്നെ കണ്ട് രണ്ടാളും അടുത്തേക്ക് വന്നത് കണ്ട് അവരെ ചേർത്ത് നിർത്തി കുട്ടികളെ നോക്കി

എന്താ രണ്ടാളേം പേര്…

എന്റെപേര് ആമിന തൻഹ ഇക്കാക്കാന്റെ പേര് അമീറുൽ ഹക്ക്

വലിയ പേരൊക്കെ ആണല്ലോ…

ഉമ്മച്ചി എന്നെ ആമീന്നും ഇക്കാക്കാനെ കുട്ടൂന്നും വിളിക്കും

ആണോ…

ആ…

മക്കള് ചായ കുടിച്ചോ…

ആ… ഇത്താത്ത പുട്ടും മീനും ചായയും ഒക്കെത്തന്നു

(ചായയുമായി അങ്ങോട്ട് വന്ന ഇത്ത ചായ ഏന്റെ കൈയിൽ തന്ന് അവരെ നോക്കി) കഥ പറഞ്ഞിരുന്നാമതിയോ…സ്കൂളി പോവണ്ടേ…

ആമി : ആ…

ഇന്നുച്ചയ്ക്കാ പാത്തൂന്റെ മീറ്റിങ് നീ ഇപ്പൊ പോയി ഇവരെ ആക്കിയിട്ട് അവളെ ഒപ്പുമിട്ട് പോരെ…

നീയും വാ…

ഞാൻ വരണോ…

പോയി ഡ്രസ്സ്‌ മാറ്റി വന്നേ… ഇവരെ അവിടാക്കിയിട്ട് നമുക്ക് ചെറിയൊരു പരിപാടിയുണ്ട്…

എന്താ…

അതൊക്കെ പറയാം നീ ചെല്ല്…പെട്ടന്ന് റെഡിയായിട്ട് വന്നേ…

അവൾ അകത്തേക്ക് പോയപിറകെ വണ്ടിയുടെ ചാവി തപ്പിയിട്ട് കാണാതെ വാതിലിൽ മുട്ടി

ഇത്താ വണ്ടീടെ ചാവി എവിടെയാ…

വണ്ടിയും കൊണ്ട് റാഷി പുറത്ത് പോയിട്ടുണ്ട്…

പുറത്തേക്കിറങ്ങി പറമ്പിലേക്ക് നടന്നു തെങ്ങിൻ തടത്തിൽ ഓല മടലും ചപ്പും വെട്ടിയിടുന്നവർക്കരികിൽ നിൽക്കുന്ന ഉപ്പാന്റെ അരികിലേക്ക് ചെന്നു

നീ എപ്പോ വന്നു…

കുറച്ച് സമയമായി… പതിനൊന്ന് മണിക്ക് അവിടെത്തണം…

(വാച്ചിലേക്ക് നോക്കി) എട്ടര ആയല്ലേ ഉള്ളൂ…

ഹാ… ഞാൻ കുട്ടികളെ സ്കൂളിലാക്കി വരാം…

റാഷിയില്ലേ അവിടെ…

പാത്തൂന്റെ പാരൻസ് മീറ്റിങ്ങാ ഇന്ന്… ഞാനും ഇത്തയും കൂടി ഇപ്പൊ പോയി ഒപ്പിട്ടു പോരാന്നു കരുതി…

ഹാ… എന്നാ പോയിട്ട് വാ…

വണ്ടിയുമെടുത്ത് റാഷി പോയി ഇങ്ങളെ വണ്ടിയൊന്ന് എടുക്കട്ടെ…

ഇത് ചോയിക്കാനാ നീ ഇങ്ങോട്ട് വന്നേ…

അല്ല വന്നിട്ട് ഇങ്ങളെ കണ്ടിട്ടില്ലാലോ…

നീ പൈപ്പ് കുഴിച്ചിട്ടത് കണ്ടോ…

അതേ…

അങ്ങനെ തന്നെ അല്ലേ വേണ്ടേ…

വള്ളി തൈ ഇന്ന് കൊണ്ടുത്തരും എന്നാ അവര് പറഞ്ഞേ…

ഹാ…

പലക അടി ഇന്ന് തീരും നാളെ കമ്പി കെട്ടിതുടങ്ങും…

ആ…

നീയെന്താ ആലോചിക്കുന്നെ

അല്ല… ഇവിടെ തെങ്ങിന്റേം തെങ്ങിൻ തയ്യിന്റേം ഒക്കെ ഇടക്ക് കുറേ സ്ഥലം വെറുതെ കിടക്കുവല്ലേ… അവിടെന്താ ചെയ്യാന്നു ആലോചിച്ചതാ…

പപ്പാഴയും ചേമ്പും ചേനയും കപ്പയും പച്ചമുളകും ഒക്കെ ഓരോ പറമ്പിൽ ഓരോ സാധനങ്ങളായി വരിക്കു നട്ടാൽ കാണാനും ബംഗിയുണ്ടാവും സ്ഥലം മുടങ്ങത്തുമില്ല…

ആ… നാളെ എന്തായാലും വാഴ കന്നു നോക്കാൻ നേസറിയിൽ പോണുണ്ട്… നല്ല കായ്പ്പ് ഉള്ള കുള്ളൻ മാവ് ഏതോ പുതിയത് നാളെ വരുമെന്ന് പറഞ്ഞു അതും നോക്കണം അപ്പൊ നോക്കാം… കറമൂസ(പപ്പാഴ) പിന്നെ നമ്മളെ പുറകിലെ മരത്തിൽ പഴുക്കാറായതിരിപ്പുണ്ട്…

കപ്പേം ചേമ്പും ചേനയുമൊക്കെ കുഴിച്ചിടാനൊരു സമയമുണ്ട്…

അതൊന്നും പ്രശ്നമല്ല ചേട്ടാ…മരുഭൂമിയിൽ കൃഷി നടത്തുന്ന ഈ കാലത്ത് അതിനൊക്കെ പരിഹാരമുണ്ട്…

അല്ല ചന്ദ്ര നമ്മളെത്ര കൊല്ലമായി ഈ പണിയെടുക്കുന്നു നമ്മക്ക് അറിഞ്ഞൂടെ… കമ്പ്യൂട്ടറും ഫോണും കുത്താനല്ലാതെ ഇപ്പോഴത്തെ പിള്ളേർക്കെന്തറിയാം… ആരേലും എന്തേലും പറേണ കേട്ട് കൈയിലെ പൈസ കളയണ്ട…പറഞ്ഞാ ഞങ്ങള് നട്ടുതരാം പിന്നെ അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്…

ചന്ദ്രേട്ടനെന്താ ഒന്നും മിണ്ടാത്തെ…

ചന്ദ്രേട്ടൻ : ഞാനെന്ത് പറയാനാ…

ചേട്ടൻ എന്നെ ആദ്യമായി കാണുവല്ലേ ഇന്ന്… വലിയപറമ്പിലെ അഹമ്മദിന്റെ മോൻ ഷെബി എത്രാം വയസിൽ തൂമ്പ പണി യെടുക്കാൻ തുടങ്ങിയെന്ന് നിങ്ങള് ഈ നാട്ടുകാരോട് ആരോടേലും ചോദിച്ചാമതി…

ചന്ദ്രേട്ടാ… നമ്മളെ തെക്കേലെ വാസുവേട്ടന്റെ വീട്ടില് വാഴ നടുമ്പോ എനിക്കെത്ര വയസ് കാണും…

വയസെനിക്ക് ഓർമയില്ല (അടുത്തൊരു മരത്തിൽ ചാരിവെച്ച കൈക്കോട്ടിലേക്ക് ചൂണ്ടി) ആ കൈകോട്ടിന്റെ താഴിയെക്കാളും ചെറുതായിരുന്നു അന്ന് നീ അത്രയും വാഴ അതും ആ പാറപ്പുറം പോലുള്ള സ്ഥലത്ത് നീ അത് ചെയ്ത് തീർക്കും എന്ന് ഈ നാട്ടിലാരും അത് കഴിയും വരെ കരുതിയിരുന്നില്ല

ഈ നാട്ടിൽ ഞാൻ കാല് കഴുകാത്ത കിണറുമില്ല ഞാൻ പണിയെടുക്കാത്ത പറമ്പുമില്ല ഞാനെടുക്കാത്ത പണിയുമില്ല ആ അഹങ്കാരത്തിൽ പറയുകയാണെന്ന് തന്നെ കരുതിക്കോ… ചേട്ടൻ പറ്റുമെങ്കിൽ പറയുന്ന പണി ചെയ്തു തന്നേച്ചാൽ മതി ഉപദേശം വേണ്ട… പിന്നെ നിങ്ങള് പണിയെടുത്ത കൊല്ലക്കണക്ക് അറിയാനും എനിക്ക് താല്പര്യമില്ല…

ഉപ്പാ ഞാൻ പോയേക്കുവാണേ…

ആടാ…

മുറ്റത്ത് എത്തുമ്പോയേക്കും ഇത്തയും കുട്ടികളും പുറത്തേക്ക് ഇറങ്ങി വരുന്നത് നോക്കി

വണ്ടീടെ ചാവിയിങ് എടുക്കരുതായിരുന്നോ

അവൻ ഏന്റെ കൈയിൽ തന്നില്ലല്ലോ

ഡോർ വെറുതെ വിലിച്ചപ്പോ തുറന്നു അകത്തുനോക്കുമ്പോ ചാവി ആഷ് ട്രേയിലുണ്ട് അതെടുത്തു പോക്കറ്റിലിട്ടു വണ്ടി സ്റ്റാർട്ട് ചെയ്തതും കുട്ടികളെ പുറകിലേക്ക് കയറ്റി ഇത്ത വന്ന് മുന്നിലിരുന്നു ഞാൻ ഇറങ്ങി ചെന്ന് പുറകിലെ ഡോറുകൾ ചൈൽഡ് ലോക്ക് ആക്കി വണ്ടിയെടുത്തു പേഴ്‌സും ഫോണുകളും അഷ്ട്രെയുടെ സൈഡിൽ വെച്ച് വാച്ച് കൈയിൽ കെട്ടിത്തന്നു

ഇത്താ… അവനോട് പറഞ്ഞേക്ക് ചാവി വണ്ടിയിൽ വെച്ച് പോവരുതെന്ന് കുട്ടികളുള്ളതാ…

അത് ഞാൻ പറയാം… വണ്ടീടെ ബാക്കിലെ കുപ്പിയൊക്കെ എന്താ…

അതെടുത്തു കളഞ്ഞോ…

ആ…

അള്ളോഹ് ആശാന്റെ കല്യാണത്തിനെക്കുള്ളതാ…

കളഞ്ഞിട്ടില്ല വണ്ടിയിൽ തന്നെ ഉണ്ട്…

ഫോണെടുത്തു റാഷിയെ വിളിച്ചു

നീ എവിടെയാ

ടൗണിൽ

ഹാ… നീ അവിടുന്ന് ആരോടേലും ഗോവിന്ദനാശാന്റെ വീടെവിടെയാ എന്ന് ചോദിച്ചിട്ട് വണ്ടീടെ പുറകിലുള്ള കുപ്പികൾ ആശാനെ ഏൽപ്പിച്ചേക്ക്…

ശെരി…

ഇപ്പൊ തന്നെ ചെല്ല് അതും വണ്ടിയിൽ വെച്ച് കറങ്ങാൻ നിക്കണ്ട…

ഒക്കെ…

വണ്ടി സ്കൂൾ ഗ്രൗണ്ടിൽ കയറി നിന്നു അകത്തേക്ക് ചെല്ലുമ്പോ കുട്ടികളുടെ ബാഗും എടുത്ത് അകത്തേക്ക് ചെല്ലുമ്പോ ആസംബ്ലി തുടങ്ങിയത് കണ്ട് കുട്ടികളെ അങ്ങോട്ട് വിട്ട് ഞങ്ങൾ മാറി നിന്നു

Leave a Reply

Your email address will not be published. Required fields are marked *