വഴി തെറ്റിയ കാമുകൻ – 10 12

അസംബ്ലി കഴിഞ്ഞു പോവുന്ന കുട്ടികൾക്കിടയിൽ നിന്നും അവരെ നാലുപേരെയും കൂട്ടി ടീച്ചർ മാരെ അടുത്തേക്ക് നടന്നു

ടീച്ചറേ…

എന്നെ സൂക്ഷിച്ച് നോക്കുന്ന ടീച്ചറെ നോക്കി

മനസ്സിലായോ…

നീ ഷെബിന ല്ലേ…

അപ്പൊ ടീച്ചർക്ക് എന്നെ ഓർമ്മയുണ്ടല്ലേ…

നിന്നെ മറക്കാൻ പറ്റുമോ… നീയങ്ങു വലുതായിപോയല്ലോടാ സാമീ… നിന്റെ മുഖം കാണാൻ ഞാനിപ്പോ മേലോട്ട് നോക്കണം… എന്നാലും വേഷമൊന്നും ഒരു മാറ്റോമില്ല…(മുടിയിലൊന്ന് വിരലോടിച്ചു കവിളിൽ തടവി) കഴിഞ്ഞ ദിവസം ടീവിയിൽ പാമ്പിനെ കണ്ടപ്പോ കൂടെ ഞാൻ ഓർത്തിരുന്നു നിന്നെ…(മറ്റ് ടീച്ചർമാരെ നോക്കി)നിങ്ങൾക്ക് ഇവന്റെ കഥ കേൾക്കണോ ഞാൻ ഇവിടെ വന്ന ആദ്യത്തെ ദിവസം ഇവൻ അന്ന് രണ്ടാം ക്ലാസിലാ സ്കൂൾ ഓട് മേഞ്ഞ കെട്ടിടമായിരുന്നപ്പോ ഞാൻ ഇവരെ ക്ലാസിൽ ക്ലാസിടുത്തോണ്ടിരിക്കുമ്പോ ഒരെലി പെട്ടന്ന് മുകളിന്ന് ക്ലാസിലേക്ക് വീണത് കണ്ട് ഞാൻ പേടിച്ച് കൂവിപോയി പിള്ളാരാണെൽ അതിലും വലിയ കൂവൽ പിറകെ തന്നെ എലിയെ പിടിക്കാൻ വന്ന പാമ്പും നിലത്തേക്ക് വീണു അത് മുന്നിൽ പത്തിയും വിടർത്തി നിൽക്കുന്നകണ്ടപ്പോയെ ഏന്റെ നല്ലജീവനങ്ങു പോയി പുറകിലെ ബെഞ്ചിലിരുന്ന ഇവൻ ഓടി വന്ന് ഇവനെക്കാളും നീളമുള്ള പാമ്പിനെ വെറും കൈ കൊണ്ടിങ്ങെടുത്തു പാമ്പിനെ പിടിച്ചതിന് വേണുമാഷോട് തല്ലും കിട്ടി കുട്ടികളിവന് പാമ്പെന്ന് പേരും ഇട്ടു…എന്ത് വികൃതി ആയിരുന്നെന്നോ… ദിവസോം തല്ലും വഴക്കും… ക്ലാസിൽ ഇരിക്കുന്നതിനേക്കാളും ക്ലാസിനു പുറത്താവും… എന്നാൽ പരീക്ഷക്കൊക്കെ ഫുള്ള് മാർക്കും ഉണ്ടാവും… അന്നൊക്കെ ഇവൻ ക്ലാസിൽ വന്നിട്ടുണ്ടോന്ന് സ്കൂളിലെ ഏത് ടീച്ചേഴ്സിനോട് ചോദിച്ചാലും അറിയാം അത്രക്ക് വികൃതിയായിരുന്നു… വികൃതിയിൽ മാത്രമല്ലട്ടോ നല്ലോണം ചിത്രംവരക്കാനും സ്പോർട്സിലും എല്ലാം മുന്നിലായിരുന്നു പങ്കെടുക്കുന്നതിൽ എല്ലാത്തിലും ഒന്നാം സ്ഥാനം നിർബന്ധമുള്ള പോലെ ആയിരുന്നു… ഇവിടെ ഉള്ള ട്രോഫികളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇവന് കിട്ടിയതാ… സ്റ്റേറ്റ് ലെവലിൽ ഒക്കെ മത്സരിച്ചിട്ടുണ്ട്… വികൃതി ആണേലും ടീചേസിന് ഇവനെ വലിയ കാര്യമായിരുന്നു… ഇവനെന്തായാലും വലിയ നിലയിലെത്തും എന്നൊക്കെ ഞങ്ങളെല്ലാരും പറയുമായിരുന്നു…

എന്നെ പറ്റി ടീച്ചർ വാ തോരാതെ പറയുന്നത് കേട്ട് മറ്റുള്ള ടീച്ചർമാർ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്

നീയിപ്പോ എന്താ ചെയ്യുന്നേ…

ഇപ്പൊ മൂന്നാലുമാസമായി ഖത്തറിലാണ്…

ആഹാ… ജോലിയൊക്കെ ശെരിയായോ…

അൽ ആത്തിമി എന്നൊരു ബിസിനസ് ഗ്രൂപ്പുണ്ട്…

അറിയാം ഏന്റെ മോൻ ദുബായിൽ ആ കമ്പനിയിൽ അക്കൗഡന്റാ… നിനക്കെന്താ ജോലി…

ഞാൻ ഇപ്പൊ കമ്പനിയുടെ ഖത്തർ ഹെടാണ്…

ഹേ… പോടാ…

ആണ് ടീച്ചറേ… (ഗ്രാണ്ടിൽ നിൽക്കുന്ന വണ്ടി ചൂണ്ടികാണിച്ചു) ഞാൻ ഉപ്പാക്ക് ലാൻഡ് ക്രൂസരൊക്കെ വാങ്ങികൊടുത്തു…

പേഴ്സിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് കൊടുത്തു വിശ്വാസം വരാത്തപോലെ അതിലേക്ക് നോക്കിയ ടീച്ചറുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു

അപ്പൊ വലിയ ആളായി…

വലിയ ആളൊന്നുമായില്ല ഇങ്ങനെ ചെറിയ ആളായി തന്നെ…

ഇതാരാ വൈഫാണോ…

അല്ല… ഇത് ഏന്റെ വല്ലിത്ത…

ഓഹ്… സോറി… ഷെബിന എന്നല്ലേപേര്…

ആ… ടീച്ചർക്കെങ്ങനെ…

എനിക്കെങ്ങനെ അറിയാന്നാണോ… വാ… ടീച്ചർ മാരെയും വിളിച്ചു ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് കയറി… ഒരു വശത്തെ ചുവരിൽ മുഴുവനായി ഫ്രെയിം ചെയ്തു തൂക്കിയിട്ട സർട്ടിഫിക്കറ്റുകൾ കാണിച്ചുകൊണ്ട് എല്ലാരോടുമായി

ഇതെല്ലാം ഇവൻ സ്കൂളിന് നേടിത്തന്നതാ…

ടീച്ചർമാരും ഇത്തയും അതിലേക്ക് നൊക്കെ

നടുവിൽ ഫ്രെയിം ചെയ്തുവെച്ച ഒരു പേപ്പറെടുത്തു ടീച്ചർ ഇത്താന്റെ കൈയിലേക്ക് കൊടുത്തു

എനിക്ക് ഷെബിനയെ എങ്ങനെ അറിയാമെന്നു ഇത് വായിച്ചാൽ മനസിലാവും ഞാൻ ഇവിടെ എച് എം ആയപ്പോ ഇത് കൂടെ ഫ്രെയിം ചെയ്തിവിടെ തൂക്കിയതാ…

ഇത് ടീച്ചർ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടാവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അതിൽ എഴുതിയത് വായിക്കാതെ തന്നെ അതിലെ ഓരോ അക്ഷരങ്ങളും എനിക്കറിയാമായിരുന്നു

 

“ഷെബിൻ അഹമ്മദ് . വി

4 എ

വിഷയം : പ്രിയപ്പെട്ട വ്യക്തി

ഒരു പെൺകുട്ടിയുടെ ചിത്രത്തിനു താഴെ പ്രിയപ്പെട്ടവർ ഒത്തിരിയുണ്ട് ഉമ്മ ഉപ്പ ഇത്ത മമ്മിമാർ മാമന്മാർ അവരുടെ മക്കൾ ഇച്ഛാച്ച എല്ലാവരും പ്രിയപ്പെട്ടവർ തന്നെ എങ്കിലും എനിക്കേറെ പ്രിയം ഇവളോടാണ് ഏന്റെ പ്രാണനിലേറെ പ്രിയം ഇത്തയെന്നും വല്ലിത്തയെന്നും എടിയെന്നും എല്ലാം വിളിക്കുമെങ്കിലും അവളെനിക്കുമ്മയോ ഇത്തയോ എന്ന് അവൾക്കുതന്നെ അറിയില്ല ഞാൻ നടക്കാൻ ഒന്നൊന്നായി പറഞ്ഞാൽ തീരില്ല ഒറ്റവാക്ക്യത്തിൽ പറഞ്ഞാൽ ഞാൻ പടിച്ചതിന്റെ എല്ലാം തുടക്കമവളിൽ നിന്നുമാണ് എനിക്കും ഏന്റെ എല്ലാ നേട്ടങ്ങൾക്കും ഉടമസ്ഥ ഏന്റെ മാത്രം വല്ലിത്ത ഷെബിന

ഇത്താന്റെ സ്വന്തം മോനു”

 

ഇത്താന്റെ കണ്ണിൽ നിന്നും കണ്ണുനീരുറ്റി വീഴുന്നതും എന്നെ നോക്കുന്നതും കണ്ട് ഞാൻ ഇത്താന്റെ കൈയിൽ പിടിച്ചു ഒറ്റ തിരിച്ചതിലിനു എന്നെ ഇറുക്കെ കെട്ടിപിടിച്ച് പൊട്ടികരയുന്ന അവളെ മുതുകിൽ തട്ടികൊണ്ട്

ഡി കരയല്ല…

അവൾ ഉടുമ്പ് പിടിച്ചപോലെ പിടിച്ചു കരയുന്നത് കണ്ട് ടീച്ചർ ചിരിച്ചുകൊണ്ട് ഏന്റെ മുതുകിലുള്ള അവളുടെ കൈയിൽ തൂങ്ങുന്ന ഫ്രെയിം എടുത്ത് ഇതെന്ത് ഭ്രാന്ത് എന്നപോലെ നോക്കിനിൽക്കുന്ന ടീച്ചർമാരെ കൈയിലേക്ക് കൊടുത്തു അവർ ആകാംഷയോടെ അത് വായിക്കുമ്പോഴും അവളെന്നെ ഇറുക്കെ കെട്ടിപിടിച്ചു നിന്ന് കരയുകയാണ്

പിടുത്തം വിട്ട് അവളെന്റെ മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടുമ്പോഴും ടീച്ചർ ചിരിയോടെ ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ട്

കണ്ണീരിലും അവളുടെ മുഖത്തു കണ്ട ചിരി വളരെ മനോഹരമായിരുന്നു അവളുടെ തുടുത്ത കവിളിൽ ഉമ്മ വെച്ചു കവിളിൽ കുഞ്ഞു കടികൊടുത്തു എ നോക്കി ചിരിക്കുന്ന അവളുടെ സന്തോഷംവും ചിരിയും കണ്ടപ്പോ കടിച്ചങ്ങു തിന്നാൻ തോന്നി

ടിങ്…

ഹേ…

ബെൽ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയ ടീച്ചർമാർക്ക് പിറകെ ഓടിച്ചെന്ന ഞങ്ങൾ കാണുന്നത് ബെൽ അടിക്കുന്ന ബോൾട്ടുമായി ബെല്ലിലേക്ക് ചാടി നോക്കുന്ന പാത്തുവിനെയാണ്

ടീച്ചർമാർക്ക് മുൻപ് ഓടിച്ചെന്ന് അവളെ എടുത്ത് പിടിച്ച് ബോൾട്ട് വാങ്ങി ബെലിൽ കൊളുത്തി ടീച്ചർമാരെ നോക്കി

സോറി…

അവരെ നാലുപേരെയും പിടിച്ച് ഉള്ളിലേക്ക് ചെന്നു

പാത്തു : ടീച്ചറെ ഇന്ന് ക്ലാസ്സില്ലേ…

നിന്റെ കുട്ടിയാണോ…

ഇത്താന്റെ… ഇവൾക്ക് ഇന്ന് ഉച്ചക്ക് പാരന്റ്സ് മീറ്റിംഗ് ആയോണ്ട് ഞങ്ങൾക്ക് ഉച്ചക്ക് ശേഷം ചിലപ്പോ എത്താൻ പറ്റില്ല അതാ ഇപ്പൊ വന്നേ…

ഇവളിപ്പോ കുറച്ചായിട്ട് ഭയങ്കര വികൃതിയാ ഇവള് മാത്രമല്ല (അബിയെ കാണിച്ച്) ഇവനും രണ്ടാളും എല്ലാദിവസോം എന്തേലും ചെയ്ത് ടീച്ചർമാര് പിടിച്ച് ഇവിടെ കൊണ്ടുവരും (അമിയെയും അമീറിനെയും കാണിച്ച്) ഇവരെ കാര്യം എനിക്കറിയില്ല

Leave a Reply

Your email address will not be published. Required fields are marked *