വഴി തെറ്റിയ കാമുകൻ – 11 25

ഹാ… നീയോ… കയറിവാടാ എന്ത് നിൽപ്പാഇത്‌…

കോലായിലേക്ക് കയറി

ഒന്ന് ഗൾഫിൽ പോയി വരുമ്പോയേക്കും നീയങ്ങു തടിച്ചു നിറം വെച്ചല്ലോ…

ആക്സിഡന്റ്റിനു ശേഷം വെയില് കൊല്ലുന്നില്ലല്ലോ… ഇപ്പോയാണേൽ മിക്കവാറും എ സി യിലും… മൂന്നാല് മാസമായി നല്ല ഫുഡിങ്ങും ആണ്…

വാടാ ചായഎടുക്കാം…

അവർക്കു പിറകെ അകത്തേക്ക് നടന്നു

കുട്ടേട്ടൻ എവിടെ…

കല്യാണ വീട്ടി പോയതാ ഇപ്പൊ അങ്ങോട്ടിറങ്ങിയേ ഉള്ളൂ…

ഞാനൊരു കാര്യം ചോദിക്കാൻ കൂടെയാ ഇങ്ങോട്ട് വന്നേ…

എനിക്ക് തോന്നി ഒരു കാര്യോം ഇല്ലാതെ നിന്നെ ഇങ്ങോട്ടൊന്നും കാണില്ലല്ലോ…

മുഖത്തിനു നേരെ നല്ലത് മാത്രേ പറയുള്ളു എങ്കിലും നമ്മളില്ലാത്തപ്പോ നമ്മളെ കുറ്റം പറയുന്ന നാട്ടുകാരാ അധികവും ഞാൻ വെറുതെ ഇവിടെ കയറിയിറങ്ങി ചേച്ചിക്ക് കൂടേ ചീത്തപ്പേര് വാങ്ങിത്തരണോ… എനിക്ക് ചീത്തപേരല്ല എന്ത് വന്നാലും കണക്കാ… അതുപോലാണോ നിങ്ങള് പെണ്ണുങ്ങൾക്ക്…

ഒന്ന് പോടാ ചെക്കാ… കുട്ടനെക്കാളും ഇളയ നീ വന്നിട്ടാണോ നാട്ടുകാര് വല്ലതും പറഞ്ഞുണ്ടാക്കാൻ…

നാട്ടുകാരെ നാക്കാ… എല്ലാരും ഒന്നുമില്ലേലും… കുറച്ചുപേരെങ്കിലും മറ്റുള്ളോരെ കുറ്റോം കുറവും നോക്കിനടക്കുന്ന എല്ലാം തികഞ്ഞോരല്ലേ…

അത് ശെരിയാ… (ചായ എനിക്കുനേരെ നീട്ടി) നീ കാര്യം പറഞ്ഞില്ലല്ലോ…

കുട്ടേട്ടന് പെണ്ണ് നോക്കുന്നില്ലേ… നിങ്ങൾക്ക് വല്ല ഡിമാന്റും ഉണ്ടോ…

എന്ത് ഡിമാൻഡ്… ഏതേലും ഒരു പെണ്ണ് കിട്ടിയാ മതിയായിരുന്നു… നിന്റെ അറിവിൽ ആരേലുമുണ്ടോ…

ഒരു പെണ്ണുണ്ട്… പക്ഷേ അവൾ തമിഴത്തിയാണ്…

എടാ… തമിഴത്തി എന്ന് പറയുമ്പോ…

ഏന്റെ ചേച്ചീ… ഈ കുപ്പിയും പാട്ടയും പെറുക്കി നടക്കുന്ന പെണ്ണൊന്നുമല്ല… അവൾ ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ആണ് ജോലിക്ക്… അഞ്ച് സഹോദരങ്ങൾ ഉണ്ട് മൂത്തവൾ കല്യാണദിവസം ആരുടെയോ കൂടേ ഒളിച്ചോടി പോയ ഷോക്കിൽ അച്ചൻ അറ്റാക്ക് വന്നു മരിച്ചു… പിന്നെ അനിയത്തിമാരെയും അനിയനെയും പഠിപ്പിച്ചതൊക്കെ ഇവളാ… രണ്ട് അനിയത്തിമാരെ നല്ല നിലക്ക് കെട്ടിച്ച് വിട്ടു ഒരനിയത്തീം അനിയനും പഠിക്കുന്നു… അവൾക്കണേൽ സ്വന്തം ലൈഫിനെ പറ്റി ചിന്തയൊന്നുമില്ല… നല്ല കുട്ടിയാ കാണാനും കൊള്ളാം… (ഫോണെടുത്ത് അവളുടെ വാട്സപ് ഡിപി കാണിച്ചുകൊടുത്തു)

നല്ല ബംഗിയുടല്ലോടാ…

മ്മ്… ഇവളുടെ കഥ കേട്ടപ്പോ… ചേച്ചിയെയാ എനിക്ക് ഓർമ വന്നേ… നിങ്ങൾക്ക് സമ്മതം ആണേൽ ഞാൻ അവളോടും അവളെ വീട്ടുകാരോടും സംസാരിക്കാം…

എനിക്ക് സമ്മതമാ നീ സംസാരിച്ചു നോക്ക്…

പക്ഷേ അവൾ അമ്മയെ വിട്ട് ഇത്രയും ദൂരം വരില്ല… നിങ്ങൾ രണ്ടാളും അങ്ങോട്ട് പോകേണ്ടിവരും…

അവളെ വീട്ടിൽ ഞാനും കൂടേ ചെന്ന് താമസിക്കുക എന്ന് പറഞ്ഞാലെങ്ങനെയാടാ…

അവളെ വീട്ടിൽ താമസിക്കുകയൊന്നും വേണ്ട… ഈ വീടും സ്ഥലവും വിറ്റ് അവിടെ ഒരു വീടും സ്ഥലവും വാങ്ങിയാൽ പോരേ…

എടാ… അത് അവൻ സമ്മതിക്കുമോ എന്നറിയില്ല…

ചേച്ചി കുട്ടേട്ടനോട് ആലോചിച്ചിട്ട് പറഞ്ഞാൽ മതി സമ്മതമാണേൽ ഞാൻ അവരോട് സംസാരിക്കാം… പിന്നെ ജാതകം ഒക്കെ നല്ല ചേർച്ചയാ…

അത് പറഞ്ഞപോഴാ… നീ കഴിഞ്ഞ ദിവസം ബാബുവിന്റെ ചെക്കൻ പാമ്പ് കടിച്ചു മരിക്കാൻ പോവുകയാണെന്ന് മുൻകൂട്ടി പറഞ്ഞെന്ന് എല്ലാരും പറയുന്നല്ലോ…

അതൊന്നുമില്ല… നാഗ ശാപം കിട്ടിയത് കൊണ്ട് അയാൾക്ക് പ്രിയപെട്ടൊരാൾ വിഷം തീണ്ടി മരിക്കും എന്നു പറഞ്ഞെന്നെ ഉള്ളൂ…

എന്തായാലും അതുകൊണ്ട് നിനക്കൊരു പേര് കൂടേ വീണു

ഹഹഹ… എനിക്കീ ഇരട്ടപ്പേര് പുതിയ സംഭവമൊന്നുമല്ലല്ലോ… ഇട്ട പേര് എത്ര എണ്ണം ഉണ്ടെന്ന് നാട്ടുകാർക്ക് തന്നെ നിശ്ചയമില്ല…

അതുപോലല്ല പുതിയ പേര് കാലൻ എന്നാ…

അതേതായാലും നന്നായി… അതിന്റൊരു കുറവുണ്ടായിരുന്നു… ഞാനെന്തായാലും ഇറങ്ങിയേക്കട്ടെ പോയിട്ട് കുറച്ച് പരിപാടിയുണ്ട് അത് കഴിഞ്ഞു രാത്രിയാവുമ്പോയേക്കും കല്യാണ വീട്ടിലും പോവണ്ടതല്ലേ…

ശെരി… ഞാൻ അവനോട് ചോദിച്ചിട്ട് നിന്നെ വിളിക്കാം…

ശെരി ചേച്ചീ…

അവിടുന്നിറങ്ങി മുത്തിന്റെ കോളേജിലേക്ക് വിട്ടു കോളേജിന് മുന്നിൽ മുത്തും മൂസിയും കൂടേ പഠിക്കുന്നവരും നിന്ന് സംസാരിക്കുന്നതിനടുത്ത് ചെന്ന് വണ്ടി നിർത്തി മൂസിയെ നോക്കി

എന്താടാ ഉച്ചക്ക് ക്ലാസും കട്ടടിച്ചു പരിപാടി…

മൂസി : കട്ടടിച്ചതല്ലിക്കാ ഇന്നുച്ചവരെയേ ഉള്ളൂ…

മുത്ത് പുറകിൽ വന്ന് കയറി

ഡാ… ഏന്റെ ബാഗുണ്ട് വണ്ടിയിൽ അതെവിടേം കൊണ്ട് കളഞ്ഞേക്കല്ലേ…

അവൻ വണ്ടിയിലേക്ക് നോക്കി ഞങ്ങൾക്കടുത്തേക്ക് വന്ന്

മൂസി : അതിൽ പൈസ എന്തേലും ഉണ്ടോ…

മുത്ത് : ഞാനെണ്ണി വെച്ചതാ… ഇരുന്നൂറ്റി അൻപത് രൂപയുണ്ട് അതെങ്ങാനും എടുത്താ നിന്റെ തലമണ്ട ഞാനടിച്ചു പൊട്ടിക്കും…

മൂസി : അതേ ഉള്ളോ… ഒരഞ്ഞൂറ് രൂപ താടീ… ഏന്റെ കൈയിൽ ഒന്നൂല്ല… ടിക്കറ്റ് തന്നെ നാന്നൂറ്റി സംതിങ് എങ്ങാനുമാ…

അവൻ അവളുടെ കൈയിലെ പേഴ്സിൽ പിടിച്ചു

മുത്ത് : പോടാ ഞാനൊന്നും തരൂല…കാക്കൂ വണ്ടി എടുക്ക്…

(അവളെ നോക്കി) അവന് പൈസ…

അതൊന്നും വേണ്ട വണ്ടിയെടുക്ക് കാക്കൂ…

അവനോട് ചിരിച്ച് വണ്ടിയെടുത്ത വരിൽ നിന്നും അല്പം മുന്നോട്ട് നീങ്ങി

കാക്കൂ…

മ്മ്…

ആയിരം രൂപയുണ്ടോ…

അരയിൽ പേഴ്സുണ്ട് അതിലുണ്ട്…

വണ്ടിയൊന്നു നിർത്ത്… പേഴ്‌സ് ബാഗിൽ വെക്കാം ഇല്ലേൽ എവിടേലും വെച്ച് മറക്കും…

അവൾ പേഴ്‌സ് എടുത്ത് അതിൽ നിന്നും ആയിരം രൂപ എടുത്തു പേഴ്‌സ് തിരികെ അരയിൽ തിരുകാൻ നോക്കെ അതിൽ നിന്നും രണ്ടായിരം രൂപ അവൾ കാണാതെ എടുത്ത് കൈയിൽ ചുരുട്ടിപിടിച്ചു അവൾ എടുത്ത പൈസയും അവളുടെ പേഴ്സിലേക്ക് വെച്ച്

കാക്കൂ ഒന്ന് തിരിക്കുമോ…

വണ്ടി തിരിച്ചു അവർക്കടുത്തേക്ക് ചെന്നു അവൾ ഇറങ്ങി വണ്ടിയിലേക്ക് നടന്നു

മുത്ത് : ഏന്റെ ഫോൺ ബാഗിലാ…

അരികിൽ നിൽക്കുന്ന മൂസിയുടെ കൈയിൽ അവൾ കാണാതെ ചുരുട്ടിപിടിച്ച പൈസ വെച്ചുകൊടുത്തു അപ്പോഴേക്കും അവൾ വന്ന് വണ്ടിയിൽ കയറികൊണ്ട്

മുത്ത് : പേഴ്‌സ് എവിടേലും വെച്ചു മറക്കാതിരിക്കാൻ ബാഗിൽ വെച്ചതാ… അതിലുള്ള പൈസയെങ്ങാനും എടുത്താ മോനേ…

മൂസി : പോടീ…

പോട്ടെടാ… (അവരോട് ചിരിച്ചു വണ്ടിയെടുത്തു)

മുത്ത് : ക്ലാസ്സ്‌ ഉച്ചവരെയേ ഉള്ളൂ എന്നറിഞ്ഞപ്പോ അവര് സിനിമക്ക് പോവാൻ തീരുമാനിച്ചതാ…എന്റെൽ വേറേ ഇല്ലായിരുന്നു അതാ പിന്നെ പേഴ്സിൽ വെച്ച് ബാഗിൽ കൊണ്ടുവെച്ചേ…

നിനക്കത് നല്ലോണം പറഞ്ഞു കൊടുക്കരുതോ…

അവനോട് തല്ലുകൂടിയാലേ ശെരിയാവൂ നല്ലോണം കൊടുത്താൽ എനിക്കൊരു സമാധാനമുണ്ടാവില്ല… അവന്റെ കയ്യിലുള്ളതും ഞാൻ കൊണ്ടാക്കുന്നതും തീർത്തില്ലേൽ അവനുറക്കം വരില്ല…

അതൊക്കെ ശെരിയായിക്കൊള്ളും…

കാക്കൂ… നിർത്ത് നിർത്ത്…

എന്താടീ…

(നിർത്തിയിട്ടിരിക്കുന്ന ഐസ് ക്രീം വണ്ടി ചൂണ്ടി) ഐസ് ക്രീം…

നിനക്കീ ഐസ് ക്രീം കൊതി തീർന്നില്ലെടീ…

വാങ്ങിത്താ ഇക്കാ…

Leave a Reply

Your email address will not be published. Required fields are marked *